‘കൈമാറ്റം’ എന്ന സങ്കൽപ്പത്തിലൂടെ ഫാഷൻ രംഗത്ത് മാറ്റം സൃഷ്ടിക്കുകയാണ് വിശാഖ വി. രാജ്, മരിയ പി ജോയ്, കാതറിൻ എന്നിവർ. കേടുപാടുകളില്ലാത്തതും വൃത്തിയുള്ളതും ആയ ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുകയും അത് ആവശ്യക്കാർക്ക് കൈമാറുകയും ചെയ്യുന്ന കൈമാറ്റം എന്ന സുസ്ഥിര ഫാഷൻ സംരംഭത്തിനാണ് ഇവർ ചേർന്ന് തുടങ്ങിയ ‘മാറ്റം’ എന്ന കളക്ടീവ് തുടക്കം കുറിച്ചിരിക്കുന്നത്. കൈമാറ്റത്തിലേക്ക് വസ്ത്രങ്ങൾ നൽകുന്നവർക്ക് ജൊബോയ് മൊബൈൽ ആപ്ലിക്കേഷൻ നൽകുന്ന മറ്റ് അവശ്യ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ഇവർ നൽകുന്നു. ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിനുള്ള സാധ്യത ഒരുക്കുന്നതിലൂടെ സുസ്ഥിരമായ സ്ലോ ഫാഷൻ എന്ന ആശയത്തിന് കേരളത്തിൽ ഒരിടം നിർമ്മിക്കുക കൂടിയാണ് ഇവർ. കൈമാറ്റത്തെയും മാറ്റത്തെയും കുറിച്ച് വിശാഖ വി. രാജ്, മരിയ പി. ജോയ് എന്നിവർ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: