വെച്ചൂർ പശുവിനെ സംരക്ഷിച്ച കഥ

ഭാ​ഗം – 1

വംശനാശത്തിൻ്റെ വക്കിൽ നിൽക്കുന്ന ഒരു ജീവിയെ ഭൂമുഖത്ത് നിലനിർത്താൻ ശ്രമിക്കുന്ന ഒരാൾക്ക് എന്തെല്ലാം നേരിടേണ്ടി വരും? മഹത്തായ ഈ പ്രവൃത്തിയുടെ പേരിൽ അവർ പിന്നീട് ആദരിക്കപ്പെട്ടെങ്കിലും ആദ്യകാലത്ത് പല കോണുകളിൽ നിന്നും അവർ അധിക്ഷേപിക്കപ്പെട്ടു. അപവാദങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വെച്ചൂർ പശു എന്ന നമ്മുടെ നാടൻ പശു ഇന്ന് കേരളത്തിലെമ്പാടും കാണപ്പെടാനും നാടൻ ഇനങ്ങളുടെ പ്രാധാന്യം സർക്കാർ തിരിച്ചറിയാനും കാരണം ഒരു സ്ത്രീയുടെ ആത്മസമർപ്പണമാണ്. അതെ, കേരള കാർഷിക സർവകലാശാലയിലെ അധ്യാപികയായിരുന്ന കാലത്ത് വെച്ചൂർ പശു സംരക്ഷണം എന്ന ദൗത്യം ഏറ്റെടുക്കുകയും ഇന്നും അത് തുടരുകയും ചെയ്യുന്ന ശോശാമ്മ ഐപ് ആണ് കേരളീയം പോഡ്കാസ്റ്റിലെ ഇന്നത്തെ അതിഥി. വെച്ചൂർ പശുവിനെ സംരക്ഷിക്കാൻ വേണ്ടി നടത്തിയ സാഹസിക യാത്രയെക്കുറിച്ച്, ഇംഗ്ലണ്ടിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന് വെച്ചൂർ പശുവിൻ്റെ ജീൻ പേറ്റെൻ്റ് നൽകിയെന്ന ആരോപണത്തെക്കുറിച്ച്, സർവ്വകലാശാലയിലെ ഫാമിൽ വെച്ചൂർ പശുക്കൾ കൂട്ടമായി കൊലചെയ്യപ്പെട്ടതിനെക്കുറിച്ച്, ശാസ്ത്ര സമൂഹത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായ എതിർപ്പുകളെക്കുറിച്ച് ശോശാമ്മ ഐപ് സംസാരിക്കുന്നു.

സംഭാഷണം കേൾക്കാം:

Also Read