പുതുവഴികളിലെ ആർത്തവകാലം

ഗ്ലാസ്ഗോയിൽ നടന്ന COP 26 കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിൽ നിന്നും പങ്കെടുക്കാൻ അവസരമുണ്ടായ ബബിത പി.എസ് കേരളീയം പോഡ്കാസ്റ്റിൽ അതിഥിയായി പങ്കുചേരുന്നു. കോപ്പ് 26 വേദിയിൽ നടന്ന ‘ജെന്റർ ആൻറ് ക്ലൈമറ്റ് ചേഞ്ച്’ എന്ന പരിപാടിയിൽ റോസ ലക്സംബർഗ് ഫൗണ്ടേഷന്റെ ഭാ​ഗമായി ഇന്ത്യയിൽ നിന്നും പങ്കെടുത്ത ഏക പ്രതിനിധിയാണ് ബബിത. ബാംഗ്ലൂർ ഭൂമി കോളേജിൽ നിന്ന് ഹോളിസ്റ്റിക് എഡ്യൂക്കേഷനിൽ ഫെലോഷിപ്പ് നേടിയ ബബിത സസ്‌റ്റെയ്‌നബിൾ മെൻസ്ട്രേഷൻ കേരള കളക്ടീവിന്റെ സ്ഥാപക പ്രചാരകരിൽ ഒരാളാണ്. ഈ കളക്ടീവിന്റെ ഭാ​ഗമായി ആർത്തവ അവകാശങ്ങളെയും തുല്യതയെയും കുറിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. എഞ്ചിനീയറിംഗ് രംഗത്ത് അക്കാദമിക പരിശീലനം നേടിയ ശേഷം കുട്ടികൾക്കും യുവാക്കൾക്കും ഒപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹത്താൽ സാമൂഹ്യപ്രവർത്തനത്തിലേക്ക് ചുവടുമാറ്റിയ ബബിത സുസ്ഥിരത, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം എന്നീ രം​ഗങ്ങളിൽ 2012 മുതൽ പ്രവർത്തിക്കുന്നു. സീറോ വേസ്റ്റ് സങ്കൽപ്പത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന ഗ്രീൻ ആർമി ഇന്റർനാഷണലിന്റെ സഹസ്ഥാപകയും ഉപദേശകയുമാണ് ഇപ്പോൾ.

ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത അനുഭവങ്ങൾ പങ്കുവയ്ക്കുകയും കാലാവസ്ഥ പ്രതിസന്ധിയെ നേരിടുന്നതിൽ ഭരണകൂടവും സമൂഹവും കാണിക്കുന്ന അലംഭാവപൂർവ്വമായ സമീപനത്തെക്കുറിച്ച് സംസാരിക്കുകയുമായിരുന്നു പോഡ്‌കാസ്റ്റിന്റെ ഒന്നാം ഭാഗത്തിൽ ബബിത പി.എസ്. ആർത്തവത്തിന്റെ ആരോ​ഗ്യ, സാമൂഹ്യ, രാഷ്ട്രീയ മാനങ്ങളെക്കുറിച്ചാണ് ബബിത കേരളീയം പോഡ്‌കാസ്റ്റിന്റെ രണ്ടാം ഭാഗത്തിൽ സംസാരിക്കുന്നത്.

സംഭാഷണം ഇവിടെ കേൾക്കാം:

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read