എറണാകുളം വൈപ്പിൻ കരയിലെ എടവനക്കാട് പഞ്ചായത്ത് ഇന്ന് വേലിയേറ്റ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറി നശിച്ചുപോകുന്ന വീടുകൾ ആളുകൾ ഉപേക്ഷിച്ചുപോകുന്ന അവസ്ഥയാണ് എടവനക്കാട്ടെ 13-ാം വാർഡിലുള്ളത്. കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെയും ജലാശയങ്ങളുടെയും അശാസ്ത്രീയമായ ഉപയോഗവും കാരണം വേലിയേറ്റത്തിന്റെ തീവ്രത നാൾക്കുനാൾ കൂടിവരുകയാണ്. മുമ്പ് വൃശ്ചിക മാസത്തിൽ മാത്രം അനുഭവപ്പെട്ടിരുന്ന വേലിയേറ്റം ഇന്ന് പതിവായിത്തീർന്നതോടെ വല്ലാതെ ദുരിതത്തിലായിരിക്കുകയാണ് എടവനക്കാട്ടെ മനുഷ്യർ. കേരളീയം ഗ്രൗണ്ട് റിപ്പോർട്ട് കാണാം.
പ്രൊഡ്യൂസർ: ആരതി എം.ആർ
വീഡിയോ കാണാം: