നരവംശപഠിതാവും സാംസ്കാരിക നിരീക്ഷകനുമായ ടി.വൈ വിനോദ്കൃഷ്ണനുമായി അഞ്ച് ഭാഗങ്ങളിലായി നടത്തുന്ന ദീർഘ സംഭാഷണം, ഭാഗം -1. വിയറ്റ്നാമിൽ താമസിച്ച് ഗവേഷണം നടത്തിയ കാലത്ത് വിനോദ് കണ്ടെത്തിയ ശിവ ആരാധകരുടെ രാജ്യമായ ചമ്പയെക്കുറിച്ചാണ് ആദ്യ ഭാഗത്ത് അദ്ദേഹം സംസാരിക്കുന്നത്. ഇതേ വിഭാഗത്തിലുള്ള ബനി മുസ്ലീങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്നു. പൂജ നടത്താൻ ചമ്പ ക്ഷേത്രം തുറന്നുകൊടുക്കുക ബനി മുസ്ലിം ഇമാമാണ്. കേരളത്തിലും ഇന്ത്യയിലും ഇത്തരത്തിലുള്ള സംസ്കാരങ്ങൾ നിലനിന്നിരുന്നെങ്കിലും ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഇവ മായ്ക്കപ്പെടുന്നു. ആ സാഹചര്യത്തിൽ മനുഷ്യർ എങ്ങിനെ വിഭിന്ന മതങ്ങളുമായി ഒന്നിച്ച് ഒരേ വിശ്വാസ തട്ടകത്തിൽ ജീവിക്കുന്നു, അല്ലെങ്കിൽ അത്തരം ജീവിതം ഇന്നും എന്നും മനുഷ്യന് സാധ്യമാണ് എന്ന് അതിന്റെ ലോക മാതൃകകളിലൊന്നായ ചാം വംശജരുടെ ജീവിതത്തെ ചൂണ്ടിക്കാണിച്ച് വിനോദ് പറയുന്നു.
പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം: