പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ കെ.വി ജയപാലൻ ആത്മഹത്യ ചെയ്തു. പശ്ചിമഘട്ടം സംരക്ഷണത്തിൽ ശ്രദ്ധചെലുത്തുന്നില്ലെന്നും, ആരും പരിസ്ഥിതിയെയും പരിസ്ഥിതി പ്രശ്നങ്ങളെയും ഗൗരവമായി എടുക്കുന്നില്ലെന്നുമുള്ള മനോവേദനയോടെ ആത്മഹത്യ കുറിപ്പ് തയ്യാറാക്കി സുഹൃത്തുക്കൾക്ക് അയച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. 1988 മുതൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയപാലൻ ഗ്രീൻ ഗാഡ്സ് ഓഫ് ഇന്ത്യ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ പ്രവർത്തകൻ കൂടിയായിരുന്നു. അഞ്ച് വർഷമായി പരിസ്ഥിതി തനിമ നിലനിർത്തുന്നതിന്റെ ഭാഗമായി നെല്ലിയാമ്പതി കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരികയായിരുന്നു. പരിസ്ഥിതി യാത്രകൾക്കിടയിൽ ഒട്ടനവധി പ്രകൃതിദൃശ്യങ്ങൾ പകർത്തിയിട്ടുള്ള കെ.വി ജയപാലൻ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന ചിത്രങ്ങളിൽ നിന്നും ചിലത് പങ്കുവച്ചുകൊണ്ട് കേരളീയം അദ്ദേഹത്തെ അനുസ്മരിക്കുന്നു.




















INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

