Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
അസർബൈജാനിലെ ബാകുവിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി (കോപ് 29)യുടെ ഭാഗമായി പുറത്തിറക്കിയ ‘കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക – 2025’ (Climate Change Performance Index, CCPI) പ്രകാരം ഇന്ത്യ റാങ്കിങ്ങിൽ പിന്നോട്ട് പോയി. കോപ് 28ന് ഇടയിൽ പുറത്തിറക്കിയ 2024 ലെ സൂചിക പ്രകാരം ഏഴാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ ഈ വർഷം മൂന്ന് റാങ്ക് താഴ്ന്ന് പത്താം സ്ഥാനത്തെത്തി. ആദ്യ പത്ത് റാങ്കിൽ ഇടം നേടിയതുകൊണ്ട് കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 2023 ലെ സൂചിക പ്രകാരം ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു. 2014-ലെ 31-ാം റാങ്കില്‍ നിന്നാണ് 2023 ൽ ഏഴാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയത്. എന്നാൽ ഈ വർഷം അത് വീണ്ടും പിന്നോട്ട് പോവുകയാണുണ്ടായത്. കഴിഞ്ഞ വർഷം 57-ാം സ്ഥാനത്തുള്ള യു.എസ്.എ ഈ വർഷവും അതേ റാങ്കിൽ തന്നെ തുടർന്നു. കഴിഞ്ഞ വർഷം 20-ാം സ്ഥാനത്തുണ്ടായിരുന്ന യു.കെ വലിയ രീതിയിൽ നില മെച്ചപ്പെടുത്തി 6-ാം സ്ഥാനത്ത് എത്തി.
2005 മുതല്‍ വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക (CCPI) ദേശീയ അന്തര്‍ദേശീയ കാലാവസ്ഥാ രാഷ്ട്രീയത്തില്‍ സുതാര്യത സാധ്യമാക്കുന്നതിനായി ആരംഭിച്ച ഒരു സംവിധാനമാണ്. ജര്‍മ്മനി ആസ്ഥാനമായുള്ള ജര്‍മ്മന്‍ വാച്ച്, ന്യൂ ക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ക്ലൈമറ്റ് ആക്ഷന്‍ നെറ്റ്വര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് റാങ്കിങ്ങ് പ്രസിദ്ധീകരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം (40%), പുനരുപയോഗ ഊര്‍ജം (20%), ഊര്‍ജ ഉപയോഗം (20%), കാലാവസ്ഥാ നയം (20%) എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളില്‍ രാജ്യങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് CCPI റാങ്ക് നൽകുന്നത്. ഒരു രാജ്യവും എല്ലാ സൂചിക വിഭാഗങ്ങളിലും വേണ്ടത്ര പ്രകടനം നടത്താത്തതിനാൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ ശൂന്യമായി തുടരുകയാണ്. ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിൻ്റെ 90 ശതമാനത്തിലധികം വരുന്ന 63 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങളാണ് CCPI വിലയിരുത്തുന്നത്. ഇതിനായി ഒരു സ്റ്റാൻഡേർഡ് ചട്ടക്കൂട് CCPI രൂപപ്പെടുത്തിയിട്ടുണ്ട്. ഇൻ്റർനാഷണൽ എനർജി ഏജൻസി (IEA), PRIMAP (models and tools with the mission to synthesize earth system science and its uncertainties for international climate policy) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), UNFCCC യിൽ സമർപ്പിച്ച കണക്കുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിൻ്റെ പ്രകടനം CCPI വിലയിരുത്തുന്നത്. പാരീസ് ഉടമ്പടിയിൽ തീരുമാനിച്ച പ്രകാരം ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ പരിമിതപ്പെടുത്തുന്നതിനായി ലോക രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ മോണിറ്റർ ചെയ്യാനുള്ള ഒരു സ്വതന്ത്ര ടൂൾ എന്ന നിലയിൽ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക നിർണ്ണായക ഇടപെടലാണ് നടത്തുന്നത്. ഈ വർഷത്തെ കണക്കുകൾ എന്താണ് വ്യക്തമാക്കുന്നതെന്ന് പരിശോധിക്കാം.
ഗ്രാഫിക്സ്: സിഖിൽ ദാസ്
‘കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക – 2025’: ആദ്യ പത്ത് റാങ്കിൽ ഇടം നേടിയ രാജ്യങ്ങൾ. ഇന്ത്യ പത്താം സ്ഥാനത്താണ്.
റാങ്കിങ്ങിൽ ഏറ്റവും അവസാനമുള്ള അഞ്ച് രാജ്യങ്ങൾ. മിക്കതും എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ്.
ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ മുന്നിലുള്ള രാജ്യങ്ങൾ.
പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങൾ.
ഊര്‍ജ്ജ ഉപയോഗം നിയന്ത്രിക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങൾ.
കാലാവസ്ഥാ നയരൂപീകരണത്തിൽ മുന്നിലുള്ള രാജ്യങ്ങൾ.