ലോകത്തെ പിടിച്ചുലച്ച രണ്ട് വർഷങ്ങൾക്ക് ശേഷം കോവിഡ് മഹാമാരി കെട്ടടങ്ങിത്തുടങ്ങി എന്ന പ്രതീക്ഷയിലാണ് നമ്മൾ. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ഇളക്കിമറിച്ച കോവിഡ് കാലം പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലതും ഓർമ്മപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ, കോവിഡാനന്തരം പൊതുജനാരോഗ്യ രംഗത്ത് ഉണ്ടായ കാതലായ മാറ്റങ്ങൾ എന്തെല്ലാമാണ്? മാറ്റത്തിലേക്ക് ചുവടുവയ്ക്കാനുള്ള നമ്മുടെ സാധ്യതകളും പരിമിതികളും എന്തെല്ലാമാണ്? കേരളീയം ചർച്ച ചെയ്യുന്നു. ‘കേരളീയം ഡിബേറ്റ്’.
പങ്കെടുക്കുന്നത്:
പി.എം ആരതി (അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ ഓഫ് ലീഗൽ തോട്സ്, എം.ജി സർവകലാശാല), ഡോ. പി കെ ശശിധരൻ (റിട്ടയേർഡ് പ്രൊഫസർ, പൊതുജനാരോഗ്യ വിദഗ്ധൻ, കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ. എം പ്രസാദ് (ആയുർവേദ ചികിത്സകൻ), എസ്.പി രവി (സാമൂഹ്യ പ്രവർത്തകൻ,ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ്), ഡോ. വടക്കേടത്ത് പദ്മനാഭൻ (ഹോമിയോ ഡോക്ടർ, എഴുത്തുകാരൻ).
മോഡറേറ്റർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം:
Subscribe Keraleeyam Weekly Newsletter
To keep abreast with our latest in depth stories.