

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


സിനിമ എപ്പോഴും അതിനെ ഉൽപ്പാദിപ്പിക്കുന്ന സംസ്കാരത്തോടാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ആ സമയത്ത് ലഭ്യമായ വസ്തുക്കൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ — ഇവയാണ് സിനിമ എങ്ങനെ നിർമ്മിക്കപ്പെടുന്നു, വിതരണം ചെയ്യപ്പെടുന്നു, കാണപ്പെടുന്നു എന്നതിനെ നിർണയിക്കുന്നത്. ഇന്ന് നാം ഡിജിറ്റൽ സിവിലൈസേഷൻ എന്ന ലോകത്താണ് ജീവിക്കുന്നത് — ചിത്രങ്ങൾ, ശബ്ദങ്ങൾ, കഥകൾ എല്ലാം വിശാലവും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടേഷണൽ നെറ്റ്‌വർക്കിനുള്ളിൽ സൃഷ്ടിക്കപ്പെടുകയും സംഭരിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ലോകം. ഈ സംസ്കാരത്തിൽ, സിനിമയും ടിക് ടോക് (TikTok) വീഡിയോകളും, യൂട്യൂബ് (YouTube) ഷോർട്ടുകളും, സ്ട്രീമിംഗ് സീരിസുകളും ഒരേ സാങ്കേതിക അടിസ്ഥാനം പങ്കിടുന്നു. അവയുടെ രൂപങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ, അവയെല്ലാം ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് — ക്യാമറകൾ, സ്റ്റോറേജ് ഫെസിലിറ്റികൾ, എഡിറ്റിംഗ് സോഫ്റ്റ്‌വെയർ, അൽഗോരിതങ്ങൾ, സ്ക്രീനുകൾ എന്നിവയടങ്ങിയ അടിസ്ഥാന സൗകര്യം.


ഡിജിറ്റൽ കാലം സിനിമയെ എങ്ങനെ മാറ്റുന്നു എന്നത് മനസ്സിലാക്കാൻ, സിനിമയുടെ ചരിത്രത്തെ വിവിധ ‘ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ’ ആയി കാണുന്നത് സഹായകരമാണ്. 20-ാം നൂറ്റാണ്ടിലെ അനലോഗ് സിവിലൈസേഷനിൽ, സിനിമയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം (OS) ഫോട്ടോകെമിക്കൽ ഫിലിം അടിസ്ഥാനത്തിലായിരുന്നു. ക്യാമറകൾ വെളിച്ചം സെല്ലുലോയിഡിൽ പതിപ്പിക്കും; ലാബുകളിൽ അത് പ്രോസസ് ചെയ്യും; എഡിറ്റർമാർ അത് കൈകൊണ്ട് മുറിച്ച് ചാർത്തും; പ്രൊജക്ടറുകൾ അത് തീയേറ്റർ സ്‌ക്രീനിലേക്ക് പ്രക്ഷേപിക്കും. ഈ ഓ.എസ് പതുക്കെയായിരുന്നു, ചെലവേറിയതും കേന്ദ്രഭാവിയുമായിരുന്നു. ഭൗതിക വിതരണ ശൃംഖലകളും വ്യവസായ തലത്തിലുള്ള കൂട്ടായ പ്രവർത്തനവും ആവശ്യമായിരുന്നു. എന്നാൽ അതിനുള്ളിൽ തന്നെ ഐസൻസ്റ്റൈന്റെ മൊണ്ടേജ്, വേർട്ടോവിന്റെ ചലനാത്മക ക്യാമറ, തേർഡ് സിനിമയുടെ ഗറില്ലാ ഷൂട്ട് — പോലെയുള്ള ചലച്ചിത്രഭാഷകൾ ജനിച്ചു.
1990-കളിൽ ഡിജിറ്റൽ സിവിലൈസേഷനിലേക്ക് മാറിയത് സിനിമയുടെ ‘കോഡ്’ തന്നെ പുനഃലിഖിതമാക്കി. ഫിലിം സ്റ്റോക്കിന് പകരം ഡിജിറ്റൽ സെൻസറുകൾ വന്നു; എഡിറ്റിംഗ് നോൺ-ലീനിയർ സോഫ്റ്റ്‌വെയറുകളിലേക്ക് മാറി; വിതരണം ഫിസിക്കൽ റീലുകളിൽ നിന്ന് ഡിവിഡി, ബ്ലൂ-റേ, പിന്നീട് സ്ട്രീമിംഗിലേക്ക്. ഈ ഓ.എസ് വേഗത്തിലും ചെലവുകുറവുമായും കൂടുതൽ എളുപ്പത്തിലും പ്രവർത്തിച്ചു. ഒരു സിനിമ ലാബില്ലാതെ ചിത്രീകരിക്കാനും, ലാപ്‌ടോപ്പിൽ എഡിറ്റ് ചെയ്യാനും സാധിച്ചു.


Dogme 95 പോലെയുള്ള ചെറിയ സംഘങ്ങളിലെ പരീക്ഷണങ്ങൾക്കും, The Matrix, Avatar പോലെയുള്ള വമ്പൻ VFX-സമ്പന്ന ചിത്രങ്ങൾക്കും ഇത് ഇന്ധനമായി. ഇപ്പോൾ നാം AI സംയോജിപ്പിച്ച ഡിജിറ്റൽ സിവിലൈസേഷനിലാണ്. AI, ചെയ്യുന്നത് VFX പൈപ്പ്‌ലൈൻ എന്ന് അറിയപ്പെടുന്ന പ്രക്രിയയെ പൂർണമായും അല്ലെങ്കിൽ വേഗത്തിൽ മാറ്റിസ്ഥാപിക്കുന്നു — ആഴ്ചകളോളം എടുക്കുന്ന ജോലികൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കുന്നു.
സിനിമയുടെ ഓരോ സംസ്കാരമാറ്റവും ഭയം സൃഷ്ടിച്ചിട്ടുണ്ട്. ശബ്ദം മൗനചിത്രങ്ങളുടെ വിശുദ്ധി നശിപ്പിക്കുമെന്ന് ഭയപ്പെട്ടു; ടെലിവിഷൻ തീയറ്റർ സിനിമയെ അവസാനിപ്പിക്കും എന്ന് പ്രവചിച്ചു; CGI യാഥാർത്ഥ്യം നശിപ്പിക്കുന്നു എന്ന് ആരോപിക്കപ്പെട്ടു. AIയെക്കുറിച്ചുള്ള ഭയം ഈ ചക്രത്തിന്റെ ഭാഗമാണ്. ചരിത്രം കാണിക്കുന്നത് — പുതിയ ഉപകരണങ്ങൾ സിനിമയെ ഇല്ലാതാക്കുന്നില്ല, അവയുടെ ഓ.എസ് മാറ്റുകയും വ്യവസായത്തെ പുനഃസംഘടിപ്പിക്കുകയും പുതിയ സൃഷ്ടിപരമായ ഇടങ്ങൾ തുറക്കുകയും ചെയ്യുന്നു എന്നതാണ്.


ഡിജിറ്റൽ കാലത്തെ യഥാർത്ഥ മാറ്റം സിനിമയുടെ ഓ.എസ്സിലാണ്. AI, സിനിമയിലെ വിദേശാക്രമിയല്ല. അത് ഡിജിറ്റൽ കാലത്തിന്റെ പുതിയ അപ്‌ഡേറ്റാണ് — വേഗമേറിയ പ്രോസസ്സറും വിപുലമായ ഉപകരണങ്ങളുടെയും സമാഹാരവും. ഇത് സിനിമ നിർമ്മിക്കുന്ന വേഗം, ചെലവ്, എന്നതൊക്കെ മാറ്റും. ഡിജിറ്റൽ സാങ്കേതികകൾ തുടർച്ചയായി മാറും; സിനിമ തുടർച്ചയായി അതിനെ അനുയോജ്യമാക്കും. ഓ.എസ് മാറും. പക്ഷേ, കല നിലനിൽക്കും.
റീലുകൾ, ടിക്ടോക്കുകൾ, യൂട്യൂബ് ഷോർട്ടുകൾ ഇതൊന്നും സിനിമയെ റീപ്ലേസ് ചെയ്യുന്നില്ല. ഇതെല്ലാം മോഷൻ പിക്ചറിന്റെ ഈ ഡിജിറ്റൽ കാലത്തെ വിവിധ രൂപങ്ങൾ ആണ്. ചിലർക്ക് റീൽ കണ്ടാൽ മതിയാവും. പക്ഷേ, ചിലർക്ക് സിനിമ കാണണം, അത്രേ ഉള്ളൂ. സലിംകുമാർ മീം പറയുന്ന പോലെ, “ഈ ഞാനല്ല യഥാർത്ഥ ഞാൻ, യഥാർത്ഥ ഞാൻ വേറെ എവിടെയോ ഇരിക്കുകയാണ്” എന്ന തരത്തിൽ യഥാർത്ഥ സിനിമ തേടി അലയുന്നവരും ഇനി കോമഡി കഥാപാത്രങ്ങൾ ആണ്.