മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ വാർത്തകൾ വ്യാപകമാകുന്നതിനാൽ കാട് ഇന്ന് കേരളത്തിൽ ഒരു പ്രധാന ചർച്ചാ വിഷയമാണ്. എന്നാൽ കാടിനുള്ളിൽ വനസംരക്ഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് അറിവുകൾ കുറവാണ്. കാടിനുള്ളിലെ വനപാലകരുടെ ആ കാനന ജീവിതം വളരെ ലളിതവും രസകരവുമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് എ.ഒ സണ്ണി എഴുതിയ ‘കാടോർമ്മകൾ’. ഫോറസ്റ്ററായി ജോലിയിൽ പ്രവേശിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററായി വിരമിച്ച എ.ഒ സണ്ണിയുടെ ഈ രചന കാടും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം എത്തരത്തിലാകണം എന്ന ഉൾക്കാഴ്ച പകർന്നുതരുന്ന ഒന്നാണ്. കാലം മാറുന്നതിനൊപ്പം കാടുമായുള്ള നമ്മുടെ ബന്ധം ഏത് രീതിയിലാണ് മാറേണ്ടതെന്നും വനം വകുപ്പിന്റെ സമീപനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ എങ്ങനെയാണ് കൊണ്ടുവരേണ്ടതെന്നും നാല് പതിറ്റാണ്ട് പിന്നിട്ട സർവീസ് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളീയത്തോട് സംസാരിക്കുകയാണ് എ.ഒ സണ്ണി.
വീഡിയോ കാണാം: