തൊഴിൽതേടി കേരളത്തിലെത്തിയ രാജേഷ് മഞ്ചി എന്ന ബിഹാർ സ്വദേശി ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് 2023 മെയ് 13ന് കൊല്ലപ്പെടുകയുണ്ടായി. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട ആൾക്കൂട്ടത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശിക്ഷിക്കാനും കഴിഞ്ഞിട്ടും എന്ത് തിരിച്ചറിവാണ് കേരളത്തിന് ഉണ്ടായിട്ടുള്ളത്?
ആൾക്കൂട്ട ആക്രമണങ്ങൾ ഇവിടെ ആവർത്തിക്കാൻ കാരണമെന്താണ്? കൂട്ടം കൂടുമ്പോൾ കിട്ടുന്ന കൈകരുത്ത് മനുഷ്യജീവനെടുക്കാനുള്ള ലൈസൻസായി മാറുന്നത് എങ്ങനെയാണ്? ഇന്ത്യയൊട്ടാകെ പശുവിന്റെ പേരിലും ജാതിയുടെ പേരിലും ആള്‍ക്കൂട്ടം നിരവധി മനുഷ്യരെ തല്ലിക്കൊന്നിട്ടും ‘മോബ് ലിഞ്ചിംഗ്’ തടയാൻ നിയമ നിർമ്മാണം വൈകുന്നതിന്റെ കാരണമെന്താണ്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: