അറിവ്, മൂല്യങ്ങൾ, കാഴ്ച്ചപ്പാടുകൾ. ജീവിതത്തിൽ ഉറപ്പായും അറിഞ്ഞിരിക്കണ്ട അടിസ്ഥാന കാര്യങ്ങൾ പരിചയപ്പെടുത്തുന്ന പാഠശാലയാണ് ഫണ്ടമെന്റൽസ്. മണ്ണിനെക്കുറിച്ചാണ് ഫണ്ടമെന്റൽസിന്റെ ആദ്യ എപ്പിസോഡ്.
ജീവന്റെ ആധാരമായ മണ്ണ് ആണ് മനുഷ്യന്റെ ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. അതുകൊണ്ടു തന്നെ മണ്ണിനെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ അറിഞ്ഞിരിക്കുക എന്നത് അനിവാര്യമാണ്. കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട മണ്ണിൽ മനുഷ്യർ നടത്തിയ വിനാശകരമായ ഇടപെടലുകളുടെ ചരിത്രം, ഭക്ഷ്യ ഉൽപ്പാദനവും മണ്ണിന്റെ ആരോഗ്യവും, മണ്ണ് പരിപാലനം, മണ്ണിലെ ജൈവവൈവിധ്യം എല്ലാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. മണ്ണ് വെറും വിൽപ്പനച്ചരക്കല്ലെന്ന് മറക്കാതിരിക്കാം.