ഹൊ… എന്തുകൊണ്ടാണ് ഇത്ര വയലൻസ്? അതെ, വയലൻസ് ഒരു ആഗോള പ്രതിഭാസമാണ്. ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ വയലൻസ് നടക്കുന്നത് നരഹത്യയുടെ രൂപത്തിൽ മാത്രമല്ല. ഒരാൾ മറ്റൊരാളെ മുറിവേൽപ്പിക്കുന്നത്, മറ്റൊരാളെ ദുരുപഗയോഗം ചെയ്യുന്നത്, വിഭവങ്ങൾ കവർന്നെടുക്കുന്നത്, ശാരീരിക-മാനസിക ആരോഗ്യം തകർക്കുന്നത് എല്ലാം വയലൻസിന്റെ വിവിധ രൂപങ്ങളാണ്. മാത്രമല്ല പ്രകൃതിക്കു നേരെ മനുഷ്യർ നടത്തുന്ന വയലൻസും ഇന്ന് വല്ലാതെ കൂടിവരുന്നുണ്ട്. ചോരപൊടിയുന്ന വയലൻസുകൾ മാത്രം ഏറെ ചർച്ചയാകുമ്പോൾ ഇത്തരം അദൃശ്യ ഹിംസകൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോലും പോകുന്നു. ഫണ്ടമെന്റൽസ് ഒൻപതാം എപ്പിസോഡ് നമുക്ക് ചുറ്റും അരങ്ങേറുന്ന വയലൻസിന്റെ വിവിധ വകഭേദങ്ങളിലൂടെ കടന്നുപോകുന്നു.
വീഡിയോ കാണാം: