Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2026ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2026 സെപ്തംബർ (1-31) റിപ്പോർട്ട്. 57 ഇസ്‌ലാമോഫോബിക് സംഭവങ്ങളും 39 വിദ്വേഷ പ്രസ്താവനകളും സെപ്തംബർ മാസം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിന്റെ ആദ്യ ഭാഗം 39 വിദ്വേഷ പ്രസ്താവനകളാണ്. അതിന്റെ വിശദീകരണമടക്കമുള്ള 57 ഇസ്‌ലാമോഫോബിക് സംഭവങ്ങൾ തുടർന്ന് നൽകുന്നു.
ഭാഗം ഒന്ന്
1. “സ്ത്രീയെ കരിങ്കുപ്പായത്തിനകത്ത് കുഴിച്ചുമൂടുന്ന ഒന്നാണ് ഈ നിഖാബ്.” (03 സെപ്തംബര്‍, ‘സ്ത്രീയെ കരിങ്കുപ്പായത്തിനകത്ത് കുഴിച്ചുമൂടുന്ന ഒന്നാണ് ഈ നിഖാബ്’, എം.എന്‍ കാരശ്ശേരി, ഏഷ്യാനെറ്റ്)
2. “അദ്ദേഹം [കാന്തപുരം] പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ താലിബാന്‍ ആയിരിക്കും മാതൃകാപരമായ ഭരണസംവിധാനം. […] താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുള്ള അവസ്ഥയാവും. കേരളത്തിലെ പല സ്ഥലങ്ങളുടെയും പേര് അങ്ങനെ പേരുമാറ്റേണ്ട അവസ്ഥ വരും.” (07 സെപ്തംബര്‍, ‘ഉസ്താദുമാരുടെ താലിബാനിസം ഇന്ത്യയില്‍ വേണ്ട’, അഡ്വ. ജയശങ്കര്‍, ടോക്കിങ് പോയിന്റ്, എപ്പിസോഡ് 964, കേരളകൗമുദി യൂട്യൂബ് ചാനല്‍).
3. “ഇതൊരു മഹാകെണിയാണ്. […] ഒരു മതമൗലികവാദ സംഘടനയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഭരണകൂടം ഇങ്ങനെ മുട്ടുമടക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. എന്നിട്ടിപ്പോള്‍ ആ പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നു.” (08 സെപ്തംബര്‍, ‘തീവ്ര ഇസ്ലാമിസ്റ്റുകളുടെ പൊറാട്ട് നാടകം… ഇതൊരു മഹാ കെണിയാണ്’, മറുനാടന്‍ മലയാളി ഫേസ്ബുക്ക് റീല്‍).
4. “മനുസ്മൃതിയില്‍ ഉള്ളതായി വ്യാഖ്യാനിക്കപ്പെടുന്നതിനേക്കാള്‍ ആയിരം മടങ്ങാണ് ഖുര്‍ആനിലെയും നബിചര്യയെ കുറിച്ച് പറയുന്ന ഹദീസുകളിലെയും സ്ത്രീ സ്വാതന്ത്ര്യ നിഷേധം. […] എന്നിട്ടും എന്തുകൊണ്ടാണ് മനുസ്മൃതി ചുടുന്ന ജാതി വിരോധികളും വനിതാ വിമോചകരും ഖുര്‍ആനെതിരെ നിശബ്ദത പാലിക്കുന്നത് അതിനെ വിശുദ്ധ ഗ്രന്ഥമായി കാണുന്നത്.” (03 സെപ്തംബര്‍, ‘മനുസ്മൃതി ചുട്ടെരിക്കണം ഖുര്‍ആന്‍ ചില്ലിട്ട് സൂക്ഷിക്കണം’, എഡിറ്റോറിയല്‍, ജന്മഭൂമി).
5. “ശരീഅത്തിലേക്ക് ഇനിയെത്ര ദൂരം.” (04 സെപ്തംബര്‍, ‘ശരീഅത്തിലേക്ക് ഇനിയെത്ര ദൂരം’, ജനം ടിവി ഡിബേറ്റ് പോസ്റ്റര്‍).
6. “ഖുര്‍ആനിലെ തെറ്റ് കണ്ടെത്താനും തിരുത്താനും മനുഷ്യന് അവകാശമില്ലെന്ന് ഓരോ മുസ്‌ലിമും വിശ്വസിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിലെ വിഖ്യാത സെക്യുലറിസ്റ്റുകളായ ഷാഫി പറമ്പില്‍, ടി. സിദ്ദിഖ് എന്നു തുടങ്ങിയവര്‍ നിശബ്ദരാകുന്നതും അതുകൊണ്ടാണ്. അവര്‍ക്കും പ്രശ്‌നം മതം തന്നെയാണ്. […] ഹിന്ദുക്കളുടെ പ്രശ്‌നം വരുമ്പോള്‍ ആവോളം സെക്യുലറിസം വിളമ്പാനായി അവര്‍ കാത്തിരിക്കുന്നു.” (08 സെപ്തംബര്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഫേസ്ബുക്ക് പോസ്റ്റ്).
7. “കേരളത്തിന്റെ മുഖ്യമന്ത്രിയെ വരെ ഭയപ്പെടുത്തുന്ന ഇവരാണത്രെ ദുര്‍ബല ന്യൂനപക്ഷം.” (06 സെപ്തംബര്‍, സുപ്രഭാതം ലേഖനത്തോടുള്ള പ്രതികരണം, ആര്‍.വി. ബാബു, ഫേസ്ബുക്ക് പോസ്റ്റ്).
8. “ആണൊരുത്തന്‍ കഞ്ചാവടിച്ചാലും എം.ഡി.എം.എ കേസില്‍ അറസ്റ്റിലായാലും അന്യന്റെ പെണ്ണ് പിടിച്ചാലും അത് കിതാബിലെ സുന്നത്തെന്ന് കരുതുന്ന മതാചാര്യന്മാര്‍ക്ക് കേള്‍ക്കാന്‍ ഈ നാടറിയുന്ന മുസ്‌ലിം മിടുക്കിപ്പെണ്ണുങ്ങളുണ്ട്. […] പെണ്‍കുട്ടികള്‍ ഓണം ആടിപ്പാടരുതെന്ന് ഫത്‌വ ഇറക്കിയ മുല്ലാക്കമാരുടെ ജുമാഅക്ക് പ്രസംഗം കഴിഞ്ഞിട്ട് നാളായിട്ടില്ല.” (31 ആഗസ്റ്റ്, ‘അറിവുള്ള പെണ്ണുങ്ങളെല്ലാം അല്‍ ഹറാമോ?’, അവതരണം: അപര്‍ണ കുറുപ്പ്, ബിഗ് ടി.വി.).
9. “അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ?, കിതാബിന്റെ സുന്നത്തെല്ലാം പുരുഷനോ?, അറിവുള്ള പെണ്ണുങ്ങളെല്ലാം അല്‍ ഹറാമോ?” (31 ആഗസ്റ്റ്, ‘അറിവുള്ള പെണ്ണുങ്ങളെല്ലാം അല്‍ ഹറാമോ?’, ബിഗ് ടി.വി പരിപാടിയിലെ പ്രയോഗങ്ങള്‍).
10. “ദയവായി കേരളത്തെ മൊത്തം നാണം കെടുത്തരുത്. സര്‍ക്കാരും പോലീസും മാധ്യമങ്ങളുമൊക്ക മുസ്‌ലിം വിഷയത്തില്‍ കടിച്ച് വെറുതേ പല്ല് കളയരുത്. നിങ്ങള്‍ക്ക്, നെഞ്ചത്ത് കേറാന്‍ ഇവിടെ 1.5 കോടിയോളം, ഹിന്ദുക്കളില്ലേ?” (07 സെപ്തംബര്‍, ആര്‍.വി. ബാബു, ഫേസ്ബുക്ക് പോസ്റ്റ്).
11. “അബ്ദുല്ല ബാസില്‍ വളര്‍ന്നു വരുന്ന മല്ലു ലഷ്‌കറെ തൊയ്ബമാരുടെ നേതാവ്.” (08 സെപ്തംബര്‍, ‘അബ്ദുല്ല ബാസില്‍ വളര്‍ന്നു വരുന്ന മല്ലു ലഷ്‌കറെ തൊയ്ബമാരുടെ നേതാവ്; അധിക്ഷേപ പരാമര്‍ശവുമായി പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവ് ഹാരിസ് അറബി’, മക്തൂബ് മീഡിയ).
12. “വിസ്ഡം ജിഹാദികള്‍ കേരളത്തെ താലിബാനാക്കാന്‍ ശ്രമിക്കുന്നു.” (09 സെപ്തംബര്‍, ആരിഫ് ഹുസൈന്റെ പരാമര്‍ശം, ജനം ടി.വി, ഫേസ്ബുക്ക് പോസ്റ്റ്).
13. “മുസ്‌ലിം മത രാജ്യത്ത് ജീവിച്ചാല്‍ മാത്രം ഒരു മുസ്‌ലിമിന്റെ മതജീവിതം പൂര്‍ണ്ണമാകൂ. ഇന്ത്യ പൂര്‍ണമായി ഇസ്ലാമിക രാജ്യമാവണം ഇതില്‍ വര്‍ഗീയത കാണരുത്.” (13 സെപ്തംബര്‍, അബ്ദുല്ല ബാസിലിന്റെ പേരില്‍ പ്രചരിച്ച വ്യാജപോസ്റ്റര്‍; രേഖയിലെ സ്രോതസ്സ്: അബ്ദുല്ല ബാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് — ഇത് ബാസിലിന്റെ യഥാര്‍ഥ പ്രസ്താവനയല്ല).
14. “മലപ്പുറത്ത് ഹിന്ദു കുടുംബത്തെ ബലമായി മതംമാറ്റി ജിഹാദികള്‍. ആത്മഹത്യ ചെയ്യാന്‍ മൊബൈല്‍ ടവറില്‍ കേറി ഹിന്ദു യുവാവ്. അലറികരഞ്ഞ് ഭാര്യയായ ഹിന്ദു യുവതിയും കുഞ്ഞ് മക്കളും. ഭീകരദൃശ്യങ്ങള്‍.” (05 സെപ്തംബര്‍, ‘വീഡിയോ മുക്കി മാമാ കൂട്ടിക്കൊടുപ്പ് മാധ്യമങ്ങള്‍, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്, ഭീകരം കൊടുംചതി…!’, കേരള റ്റുഡെ ഫേസ്ബുക്ക് പേജ്).
15. “വടക്ക് താലിബാനികളുടെ കയ്യിലും തെക്ക് ഹമാസുകാരുടെ കയ്യിലും. ഇസ്‌ലാമോഫോബിയ എന്ന ഗുലാന്‍ കേരളത്തിലെ നമ്മുടെ നല്ലവനായ ജിഹാദികളുടെ കയ്യിലും ഇഷ്ടം പോലെ സ്റ്റോക്കുണ്ട്.” (17 സെപ്തംബര്‍, ‘വിസ്ഡം ബാസിലിന്റെ ഇരവാദ കേസ്; ആരിഫ് ഹുസൈന്‍ കുടുങ്ങുമോ?’, സജീവന്‍ അന്തിക്കാട്, യൂട്യൂബ് വീഡിയോ).
16. “ബാസില്‍ മുസ്‌ലിം ലീഗ്കാരനെല്ലെങ്കിലും വിശാലാര്‍ത്ഥത്തില്‍ മുസ്‌ലിമാണ്, ഒരു മുസ്‌ലിമിനെ മറ്റൊരു മുസ്‌ലിം സഹായിക്കേണ്ടതുണ്ട്. അവര്‍ സ്ത്രീകളെ മറകെട്ടി വേര്‍തിരിച്ച് ഇരുത്തി, പരസ്യമായി സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു ജിഹാദി ആയാല്‍ പോലും നമ്മള്‍ ഉമ്മത്തിന്റെ പേരില്‍ സംരക്ഷിച്ചിരിക്കണം എന്ന ഉമ്മത്ത് ഫീല്‍ ആണ് ഫിറോസ് സൃഷ്ടിച്ചത്.” (17 സെപ്തംബര്‍, ‘വിസ്ഡം ബാസിലിന്റെ ഇരവാദ കേസ്; ആരിഫ് ഹുസൈന്‍ കുടുങ്ങുമോ?’, സജീവന്‍ അന്തിക്കാട്, യൂട്യൂബ് വീഡിയോ).
17. “ദൈനംദിന ജീവിതത്തിനുമേല്‍ കര്‍ക്കശമായ മതനിയന്ത്രണം സ്വാഭാവികമാക്കി അവതരിപ്പിക്കുന്ന വിസ്ഡം ജിഹാദികളുടേത് ‘സോഫ്റ്റ് താലിബാനിസം’ […] വിസ്ഡം ജിഹാദികളുടെ നേതാവ് അബ്ദുല്ല ബാസിലിന്റെ പരാതിയില്‍ എനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്.” (27 സെപ്തംബര്‍, ‘വിസ്ഡം ജിഹാദികളുടേത് “സോഫ്റ്റ് താലിബാനിസം” എന്ന് ആരിഫ് ഹുസൈന്‍’, ന്യൂസ്ഗില്‍).
18. “ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്നിട്ടും അവിടെ കലാപങ്ങളെ തുടര്‍ന്നും അവിടെ ജീവിക്കാന്‍ പറ്റാതെ ആളുകള്‍ മുഴുവന്‍ അഭയാര്‍ത്ഥികളായി ഈ യൂറോപ്പിലേക്കും പോയി കുറെ തലമുറകളായി പെറ്റുപെരുകി വലുതായി വളര്‍ന്നു വരുമ്പോള്‍ പ്ലക്കാടും പിടിച്ചിട്ട് ഇറങ്ങുകയാണ് ഞങ്ങള്‍ക്ക് ലിബറലിസം വേണ്ട, ഞങ്ങള്‍ക്ക് ജനാധിപത്യം വേണ്ട. ഇതാണ് ഇപ്പോള്‍ ലോകത്ത് എല്ലായിടത്തും മുസ്‌ലിംകള്‍ക്ക് നേരെ കൂടുതല്‍ അകല്‍ച്ച ഉണ്ടായി വരുന്നതിന്റെ കാരണം.” (09 സെപ്തംബര്‍, ഇ.എ. ജബ്ബാര്‍, ഫേസ്ബുക്ക്).
19. “തീവ്രവാദ സംഘടനകള്‍ നടത്തുന്ന അക്രമങ്ങളും വൃത്തികേടുകളും മറച്ചുപിടിക്കാനുള്ള ഒരു സംരക്ഷണ കവചമായിട്ടാണ് ഇസ്ലാമിസ്റ്റുകള്‍ ഇന്ന് ഈ വാക്കിനെ ഉപയോഗിക്കുന്നത്. ഇത്തരമൊരു ഇരവാദം വളര്‍ത്തിയെടുക്കാന്‍ ലോകമെമ്പാടുമുള്ള ലിബറലുകളും ഇടതുപക്ഷ ചിന്താഗതിക്കാരുമാണ് ഇസ്ലാമിസ്റ്റുകള്‍ക്ക് സൗകര്യം ഒരുക്കി നല്‍കിയത്.” (09 സെപ്തംബര്‍, ‘ഇസ്‌ലാമോഫോബിയ എന്ന ഇരവാദം’, ഇ.എ. ജബ്ബാര്‍, യൂട്യൂബ് ചാനല്‍).
20. “മുയ്മനും എനിക്കിഷ്ടമാ കൂടുതലിഷ്ടം ‘മുക്കാലാ’.” (14 സെപ്തംബര്‍, ജി. സുകുമാരന്‍ നായരുടെ ചിത്രത്തോടൊപ്പമുള്ള കുറിപ്പ്, രാമസിംഹന്‍ അലി അക്ബര്‍, ഫേസ്ബുക്ക്).
21. “പലപ്പോഴും ബസില്‍ കയറുമ്പോള്‍ മലപ്പുറം ജില്ലയിലൊക്കെ കാണാം, നമുക്ക് ആ ആണിനെ അപ്പോ പോയി അടിക്കാന്‍ തോന്നും. ഒന്ന് ഒക്കത്തായിരിക്കും, ഒന്ന് പാല്‍ കുടിക്കുന്ന പ്രായമായിരിക്കും, ഒന്ന് നടക്കുന്നതായിരിക്കും, ഈ മൂന്ന് കുട്ടികളെയും ഈ പെണ്‍കുട്ടിയായിരിക്കും ബസില്‍ കയറുമ്പോള്‍ മേക്കുക. ഇവളുടെ ഭര്‍ത്താവ് മുന്നിലായിരിക്കും. സുഖമായി ഇരിക്കുന്നുണ്ടാവും, കാറ്റുകൊണ്ട്. അവിടെ പെണ്‍കുട്ടിയുടെ ഉത്തരവാദിത്തമാണ് കുട്ടിനെ നോക്കുന്നതൊക്കെ.” (18 സെപ്തംബര്‍, ‘പുതിയ തലമുറയിലെ പെണ്‍കുട്ടികളില്‍ പലരും പ്രസവിക്കാന്‍ ആഗ്രഹിക്കാത്തതെന്തുകൊണ്ട്?’, എം.എം. സജീന്ദ്രനും ബിജു മോഹനും പങ്കെടുത്ത ചര്‍ച്ച, ഫേസ്ബുക്ക്).


22. “ഇടുക്കിയിലും കോട്ടയത്തും എത്താത്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ മലപ്പുറത്ത് പറന്നെത്തിയത് മുസ്‌ലിം ലീഗിനെ ഭയപ്പെട്ട്, പ്രീതിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. […] മലപ്പുറത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ മുസ്‌ലിം ലീഗ് ഉണ്ട്. എന്നാല്‍ ഇടുക്കിയിലേയും കോട്ടയത്തെയും സാധാരണക്കാരായ ദുരിതബാധിതര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനും സമ്മര്‍ദ്ദം ചെലുത്താനും ആരുമില്ല.” (23 സെപ്തംബര്‍, ‘ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് “ലീഗ് പേടി”; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല’, കെ.വി. ഹരിദാസ്, ജന്മഭൂമി).
23. “പതിനഞ്ച് വര്‍ഷം സംഘി ഇന്ത്യ ഭരിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, കേരളം നാല് മാസം ജിഹാദികള്‍ ഭരിച്ചപ്പോള്‍ താലിബാന്‍ ആയി തുടങ്ങി.” (17 സെപ്തംബര്‍, ആരിഫ് ഹുസൈന്റെ അഭിമുഖം, ബട്ടര്‍ഫ്‌ലൈ എന്റര്‍ടൈന്‍മെന്റ്).
24. “തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനായ വിജയകൃഷ്ണന്റെ ഈ നിലപാട്, ജിഹാദി ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സവര്‍ക്കറെ തള്ളിപ്പറയുന്ന ഇടതുപാര്‍ട്ടികളുടെ കാപട്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടിയിരിക്കുകയാണ്.” (18 സെപ്തംബര്‍, ‘സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു’, ജന്മഭൂമി).
25. “നിയമനങ്ങള്‍ മുസ്‌ലിമിന് മാത്രമാണ്. മെരിറ്റില്‍ കേറുന്നത് വേറെയും. പിന്നെന്തിനാണ് ഈ പ്രത്യേക പരിശീലനം? കേരളത്തില്‍ ഏതു ന്യൂനപക്ഷത്തിനാണ് സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളത്? […] ഇവിടുത്തെ ഭൂരിപക്ഷം സ്വര്‍ഗ്ഗത്തിലായത് കൊണ്ട് പിന്നെ പ്രശ്‌നമില്ല.” (20 സെപ്തംബര്‍, ശശികല ടീച്ചര്‍, ഫേസ്ബുക്ക് പോസ്റ്റ്).
26. “സൗദി അറേബ്യയില്‍ ഇല്ലാത്ത അടിമത്തവും അടിച്ചമര്‍ത്തലുമാണ് കേരളത്തിലെ ചില പുരോഹിതന്മാരും മുസ്‌ലിം സംഘടനകളും സമസ്തയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. മുസ്‌ലിം ലീഗും പോപ്പുലര്‍ ഫ്രണ്ടും യുഡിഎഫിന് പിന്തുണ കൊടുത്തു എന്നതിന്റെ പേരില് മാത്രം കേരളം ഇസ്ലാമിക രാജ്യമായി മാറി എന്ന് ആരും കരുതരുത്.” (21 സെപ്തംബര്‍, ‘ഭയം എന്ന വികാരം’, ജി.കെ. സുരേഷ് ബാബു, കേസരി ഫേസ്ബുക്ക് പോസ്റ്റ്).
27. “സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ പുനസംഘടന വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം.” (22 സെപ്തംബര്‍, ജന്മഭൂമി പോസ്റ്റര്‍).
28. “ഹിന്ദു വിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് വേണ്ടി പ്രതികരിക്കാന്‍ എന്തിനാണ് മുസ്‌ലിംകള്‍? […] അവളുടെ കഴുത്തില്‍ ഒരു കഫിയ കണ്ടില്ലേ, സമരപന്തല്‍ നിറയെ മുസ്‌ലിംകള്‍ ഇരിക്കുന്നത് കണ്ടില്ലേ, സമരസമിതിയുടെ കണ്‍വീനര്‍, അയാളുടെ പേര് കേട്ടില്ലേ, അയാള്‍ ഒരു മുസ്ലിമാണ്. ഇതേതോ മുസ്‌ലിം തീവ്രവാദ സംഘടന ഫണ്ട് ചെയ്തതാണെന്ന് വരെ പറയാന്‍ അവര്‍ മടിച്ചില്ല.” (25 സെപ്തംബര്‍, ‘മലയാള സര്‍വകലാശാലയില്‍ നിന്ന് താന്‍ നേരിട്ട ജാതിപീഡനത്തെക്കുറിച്ച് അനഘ ശശി സംസാരിക്കുന്നു’, മാധ്യമം ഫേസ്ബുക്ക് പേജ്).
29. “ജനാധിപത്യവും മതേതരത്വവും ഉള്ള ഒരു സമൂഹത്തില്‍ 10 ശതമാനത്തേക്കാള്‍ കൂടുതല്‍ മുസ്‌ലിം സമൂഹം ആയാല്‍ അത് അതിന്റെ വഴിക്ക് പോകും. ജനാധിപത്യ സമൂഹത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വര്‍ഗീയത പരത്തും. ഇതിന് അവരിലെ ചെറിയൊരു വിഭാഗം മതി. സ്വൈര്യ ജീവിതം ആഗ്രഹിക്കുന്ന ആ സമുദായത്തിലെ ഭൂരിപക്ഷത്തിനെ മുള്‍മുനയില്‍ നിര്‍ത്തി വര്‍ഗീയ വാദികള്‍ തെരുവില്‍ അഴിഞ്ഞാടും, കത്തിക്കും.” (13 ആഗസ്റ്റ് 2020-ലെ സജീവന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്; 27 സെപ്തംബറിന് അഷ്‌കര്‍ ലെസ്സിറേ പങ്കുവച്ച സ്ക്രീന്‍ഷോട്ടില്‍ നിന്ന്).
30. “സജീവന്‍ അന്തിക്കാടിന് ഇസ്‌ലാമോഫോബിയക്കാരന്‍ എന്ന സര്‍ട്ടിഫിക്കറ്റും കിട്ടി. വാസ്തവത്തില്‍ കേരളത്തില്‍ ഇന്ന് ആര്‍ക്കെങ്കിലും ഇവന്മാരെ വല്ല ഫോബിയയും ഉണ്ടോ? കൊച്ചു കുട്ടികള്‍ക്ക് പോലും ഇസ്ലാമിസ്റ്റുകളെ ഇന്ന് ഒരു പേടിയുമില്ല. […] മറ്റുള്ളവര്‍ക്ക് ഇവരോടുള്ളത് വെറും അവജ്ഞയും പുശ്ചവും അല്ലാതെ വേറെ ഒന്നുമില്ല. അത് കയ്യിലിരുപ്പ് കൊണ്ടാണ്. ഇതുപോലെ എന്തിനും ഏതിനും മതവും പൊക്കിപ്പിടിച്ചു കേരളത്തില്‍ വേറെ ഏതെങ്കിലും മതക്കാര്‍ നടക്കാറുണ്ടോ? വല്ലാത്ത വിചിത്ര ജീവികള്‍ തന്നെ!” (27 സെപ്തംബര്‍, ലിബി ഹരി, ഫേസ്ബുക്ക് പോസ്റ്റ്).
31. “കേരളത്തില്‍ പ്രത്യേകിച്ച് ഒരു പ്രത്യേക ആള്‍ക്കാര്‍ ആയതു കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് നോ കമ്മന്റ്‌സ്. വല്ല യു.പിയിലോ മറ്റോ ആയിരുന്നു എങ്കില്‍ നോക്കാമായിരുന്നു.” (28 സെപ്തംബര്‍, മൂന്നാറിലെ കുരിശ് അവഹേളന ആരോപണത്തോടുള്ള പ്രതികരണം, കാസ കണ്ണൂര്‍ ഫേസ്ബുക്ക് പേജ്).
32. “കേരളത്തില്‍ തുടര്‍ച്ചയായി കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പല സ്ഥലങ്ങളില്‍ നടന്നിട്ടുള്ള വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന സംഭവങ്ങളില്‍ പ്രതിയായിട്ടുള്ളത് ഒരു പ്രത്യേക ആള്‍ക്കാര്‍ ആണ്. അതെന്തു കൊണ്ടാണ്?” (28 സെപ്തംബര്‍, മൂന്നാറിലെ കുരിശ് അവഹേളന ആരോപണത്തോടുള്ള പ്രതികരണം, കാസ കണ്ണൂര്‍ ഫേസ്ബുക്ക് പേജ്).
33. “അന്യമത അവഹേളനം നടത്താന്‍ ജിഹാദികള്‍ സാധാരണ നിയോഗിക്കുന്നത് പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ആണ്. പിന്നീട് പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ എന്ന ഇരവാദം. ഇത്തവണ എന്തായാലും എല്ലാ പ്രതികള്‍ക്കും പ്രായപൂര്‍ത്തി ആയിട്ടുണ്ട്. കുരിശു എന്താണ് എന്ന് അറിയാഞ്ഞിട്ടു അല്ല അറിവ് കൂടിയിട്ട് ആണ് ഈ അതിക്രമം നടത്തിയത് എന്ന് വ്യക്തമാണ്.” (28 സെപ്തംബര്‍, മൂന്നാറിലെ കുരിശ് അവഹേളന ആരോപണത്തോടുള്ള പ്രതികരണം, കാസ കണ്ണൂര്‍ ഫേസ്ബുക്ക് പേജ്).


34. “പാറ്റകളല്ല ജിഹാദികള്‍, സിജെപി കേരളഘടകത്തില്‍ കൊടുംഭീകരന്‍ മദനിയുടെ അടുത്ത ബന്ധു ഇഷാ മറിയം ഹാരിസ്.” (28 സെപ്തംബര്‍, ജനം ടിവി പോസ്റ്റര്‍).
35 . മാധ്യമം പത്രത്തില്‍ പേര് നോക്കി ജീവനക്കാരെ വേര്‍തിരിച്ച് ഒറ്റപ്പെടുത്തുന്നതായും ചിലരെ പ്രത്യേകമായി തെരഞ്ഞെടുത്ത് പുറത്താക്കുന്നതായും സംഘടനാപരമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും എളമരം കരീം ആരോപിച്ചു. (03 സെപ്തംബര്‍, കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയന്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ പരിപാടിയിലെ പ്രസംഗം; പേര് നോക്കി വേര്‍തിരിക്കുന്നുവെന്ന പരാമര്‍ശത്തിന്റെ സ്രോതസ്സ്: 27 സെപ്തംബര്‍, ‘മാധ്യമത്തിന്റെ കള്ളപ്പരാതി തരംതാഴ്ന്നത് – ടി.പി. രാമകൃഷ്ണന്‍’, ദേശാഭിമാനി).
36. “സതീശന്‍ സംഘപരിവാറിന് പരവതാനി വിരിക്കുന്നു, ലീഗ് മാറുന്നത് ‘മുസ്‌ലിം ബിജെപിയായി’.” (21 സെപ്തംബര്‍, പി. ജയരാജന്റെ പരാമര്‍ശം, സമകാലിക മലയാളം പോസ്റ്റര്‍).
37. “കേരളത്തില്‍ മുസ്‌ലിം വര്‍ഗീയതയും സജീവമാണ്. തൃക്കരിപ്പൂര്‍ അതിന് തെളിവാണ്. മതവികാരം ഇളക്കിവിടാന്‍ ലീഗ് ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വീടുകളില്‍ പോയി ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചു. വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഉമ്മ മരിച്ചപ്പോള്‍ പള്ളിയില്‍ പോയില്ല എന്ന് വീടുകളില്‍ കയറി പറഞ്ഞു. ഈ പ്രചാരണം മുസ്തഫയുടെ തോല്‍വിക്ക് കാരണമായി. പച്ചയായ വര്‍ഗീയതയാണ് ലീഗ് പ്രചരിപ്പിച്ചത്. ഇതിന് തെളിവുണ്ട്. ധൈര്യമുണ്ടെങ്കില്‍ ഈ പ്രതികരണത്തില്‍ കേസുകൊടുക്കൂ ലീഗുകാരേ.” (26 സെപ്തംബര്‍, ‘തൃക്കരിപ്പൂരില്‍ ലീഗ് വര്‍ഗീയത പ്രചരിപ്പിച്ചു, തെളിവുണ്ട്, ധൈര്യമുണ്ടോ കേസുകൊടുക്കാന്‍; വെല്ലുവിളിച്ച് പി. ജയരാജന്‍’, റിപ്പോര്‍ട്ടര്‍).
38. “എത്ര വലിയ തീവ്ര വര്‍ഗീയവാദിയായാലും സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളായാലും അയാള്‍ ‘വിശ്വാസി’യാണെങ്കില്‍ ലീഗ് വോട്ട് ചെയ്യും; മറിച്ച് ജനകീയ പോരാട്ടങ്ങളുടെ ഭാഗമായി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരെയും നിരീശ്വരവാദികളായ പുരോഗമനവാദികളെയും ‘അവിശ്വാസികള്‍’ എന്ന ഒറ്റ ലേബലൊട്ടിച്ച് തോല്‍പ്പിക്കും! ഇതാണോ മുസ്ലിം ലീഗിന്റെ രാഷ്ട്രീയവും മതേതരത്വവും?” (29 സെപ്തംബര്‍, പി. ജയരാജന്‍, ഫേസ്ബുക്ക് പോസ്റ്റ്).
39. “മതത്തിന് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ച അബ്ദുള്ള ബാസിലിനെതിരെ പോലീസ് കേസെടുക്കുന്നു. ഇതില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മതത്തിനെതിരെ സംസാരിച്ച ചാനല്‍ ചര്‍ച്ച നടത്തിയ അവതാരകയ്‌ക്കെതിരെ പോലീസ് ഇപ്പൊ കേസെടുത്തു. ഇതാണല്ലെ കോണ്‍ഗ്രസും ലീഗും സ്വപ്നം കണ്ട ‘മത നിരപേക്ഷ ബാലന്‍സിംഗ് കേരളം.’ ഇങ്ങനെയൊരു കേരളത്തിന് വേണ്ടി ഓവര്‍ടൈം പണിയെടുത്ത ജമാഅത്ത് ഇസ്ലാമിക്കും യുഡിഎഫ് വന്നപ്പോള്‍ ശ്വാസം കിട്ടി എന്ന് പ്രഖ്യാപിച്ച ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് പ്രത്യേകമായി ഡെഡിക്കേറ്റ് ചെയ്യുന്നു.” (07 സെപ്തംബര്‍, എം. ശിവപ്രസാദ്, ഫേസ്ബുക്ക് പോസ്റ്റ്).
ഭാഗം രണ്ട്
1. കാന്തപുരത്തിന്റെ പ്രസംഗവും പ്രതികരണങ്ങളും
2026 ആഗസ്റ്റ് 30ന് ആയിരുന്നു എറണാകുളം കേരള മുസ്‌ലിം ജമാഅത്തിന്റെ 21ാമത് ഹുബ്ബു റസൂല്‍ കോണ്‍ഫ്രന്‍സ് അഥവാ പ്രവാചക പ്രകീര്‍ത്തന സമ്മേളനം. ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ടാഗ് ലൈനിലായിരുന്നു പരിപാടി നടന്നത്. വിദ്യാര്‍ത്ഥികളും ഗവേഷകരും ഒക്കെ ഉള്‍പ്പെട്ട ഒരു കുടുംബസദസായിരുന്നു പ്രേക്ഷകര്‍. ഈ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസംഗം വിവാദമായി. കഴിഞ്ഞ ഓണക്കാലത്തായിരുന്നു ഈ പരിപാടി നടന്നത്. ഓണാഘോഷങ്ങളില്‍ ഡാന്‍സ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതേ സമയത്ത് ഒരു വിവാദം പുറത്തുവന്നിരുന്നു. ഓണാഘോഷങ്ങളില്‍ പങ്കെടുക്കാത്തത് വിമര്‍ശിക്കണമെന്ന ആഖ്യാനവും പൊതുസമൂഹത്തില്‍ നിന്ന് ഇതേ സമയത്ത് പുറത്തുവന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടും കാന്തപുരം വിഭാഗം സമസ്ത മറ്റൊരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുത്, മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്ന തലക്കെട്ടോടെയാണ് സമസ്തയുടെ പ്രസ്താവന പുറത്തുവന്നത്.
പ്രസ്താവനയില്‍ നിന്ന്:
ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും മദ്രസ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണം. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്‍മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും ഇസ്ലാമിക അല്ലാത്ത ആചാരങ്ങളും ആഘോഷങ്ങളും ആഘോഷങ്ങളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതും അനുവദനീയവുമല്ല. മതകീയ മൂല്യങ്ങളു അച്ചടക്കവും കാത്തുസൂക്ഷിച്ച് കൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടത്. വരുംതലമുറയിലേക്ക് സന്മാര്‍ഗീയമായ മാതൃകകള്‍ പകര്‍ന്നുനല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് (28 ആഗസ്റ്റ്, അന്യപുരുഷന്‍മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുത്; ആഘോഷങ്ങള്‍ മതപരമായ ചട്ടക്കൂടില്‍ ആയിരിക്കണമെന്ന് കാന്തപുരം, സമകാലിക മലയാളം).
പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ നല്‍കുന്നു:
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ഒരു മനുഷ്യന്റെ ജീവിതത്തില്‍ എന്തെല്ലാം വിശ്വസിക്കണം എന്തെല്ലാം നാം പ്രവര്‍ത്തിക്കണം, ഇത് പറഞ്ഞുതരാതെ ഒരൊറ്റ കാര്യവും അവിടുന്ന് ഒഴിച്ചിട്ടിട്ടില്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും എന്തെല്ലാമാണ് വേണ്ടത്? അത് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്.
സ്ത്രീകളെ സംബന്ധിച്ച് പറഞ്ഞാല്‍ ഇസ്ലാമാണ് സ്ത്രീകള്‍ക്ക് വലിയ സ്ഥാനം ഉണ്ടാക്കി കൊടുത്തത്. എന്താണത്? ഇസ്ലാമിന്റെ മുമ്പ് ഒരാള്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു എന്ന് കേട്ടാല്‍ അവന്റെ മുഖം കറുത്തുപോകും. എന്ന് മാത്രമല്ല ആ പെണ്‍കുട്ടികളെ അവര്‍ മണ്ണിന്റെ ഉള്ളില്‍ ജീവനോടുകൂടി കുഴിച്ചുമൂടുകയും ചെയ്യും. എത്രയഎത്ര മക്കളാണ് നാലും അഞ്ചും ആറും വയസ്സായ പെണ്‍കുട്ടികളെ ഒരു കുഴി കുഴിച്ചിട്ട് ആ കുഴിയില്‍ കൊണ്ടുപോയി നിര്‍ത്തി ജീവനോടുകൂടെ അവരുടെ തലയിലേക്കും അവര്‍ ശരീരത്തിലേക്കും മണ്ണുവാരി എറിയുന്ന ആ കാഴ്ച കണ്ടിട്ട് ‘ഉമ്മ’ ‘ഉപ്പ’ എന്ന് വിളിച്ച് ആ കുട്ടികള്‍ എത്രയോ കരഞ്ഞിട്ട് പോലും ഇവര്‍ ദയ കാണിക്കാതെ ജീവനോടുകൂടി അവര്‍ കുഴിച്ചുമൂടി കളയുന്ന ഒരു സമ്പ്രദായമായിരുന്നു പണ്ട് ഉണ്ടായിരുന്നത്. ഇസ്ലാം വന്നപ്പോള്‍ ഒരിക്കലും നിങ്ങള്‍ അത് ചെയ്യാന്‍ പാടില്ല അല്ലാഹു തആല ഉദ്ദേശിച്ചവര്‍ക്ക് അള്ളാഹു പെണ്‍കുട്ടികളെ കൊടുക്കും അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ആണ്‍കുട്ടികളെ കൊടുക്കും. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ചിലപ്പോള്‍ ആണും പെണ്ണും കൊടുക്കും. മറ്റു ചിലര്‍ക്ക് സന്താനങ്ങള്‍ ഇല്ലാതെയാക്കും. അങ്ങനെ അല്ലാഹു തഅലയാണ് ആണ്‍കുട്ടികളെ കൊടുക്കുന്നതും പെണ്‍കുട്ടികളെ കൊടുക്കുന്നതും അല്ലാഹു തആലയാണ്. എല്ലാം അല്ലാഹുവിന്റെ വിധികൊണ്ടാണ് എന്ന് ഇവിടെ പഠിപ്പിച്ചു കൊടുത്ത് ആ സ്ത്രീകളെ കുഴിച്ചുമൂടാന്‍ പാടില്ല. സ്ത്രീകള്‍ക്ക് അങ്ങേയറ്റം സ്ഥാനം കൊടുക്കണം. എന്താ സ്ഥാനം? പഴയകാലത്ത് ആ ഉമ്മയും ബാപ്പയും മരണപ്പെട്ടാല്‍ സ്വത്തിന് അവകാശം ഉണ്ടായിരുന്നില്ല. ഇസ്ലാം വന്നതിനു ശേഷം സ്ത്രീകള്‍ക്ക് സ്വത്തവകാശം ഇസ്ലാം കൊടുത്തു. ഇത് സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ട് വരല്‍ അല്ലേ? അതൊക്കെ സ്ത്രീകളെ ഉയര്‍ത്തികൊണ്ട് വരല്‍ തന്നെയാണല്ലോ. സ്ത്രീകളെ കുഴിച്ചിടാന്‍ പാടില്ല. സ്ത്രീകള്‍ക്ക് സ്വത്തവകാശമുണ്ട്. ഇത് സ്ത്രീകള്‍ക്ക് സ്ഥാനം കൊടുത്തതാണ്.
ഇനി സ്ത്രീകള്‍ രംഗത്തിറങ്ങി പോകാന്‍ പാടില്ല എന്ന് പറയുന്നതോ? അത് സ്ത്രീകളെ ബഹുമാനം കൊണ്ട് തന്നെയാണ്. ഇവിടെ എറണാകുളത്ത് ഒരു മനുഷ്യന്‍ സ്വര്‍ണത്തിന്റെ മാല വാങ്ങാന്‍ വേണ്ടി ഒരു പീടികയില്‍ ചെന്നു. വലിയ മാലയാണ്. അത് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ബാ’ എന്ന് പറഞ്ഞു മെല്ലെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി. എന്നിട്ട് അലമാര തുറന്ന് അതില്‍ നിന്ന് ഒരു പെട്ടിയെടുത്ത് ആ പെട്ടി തുറന്ന് അതില്‍ നിന്ന് ഒരു കടലാസിന്റെ പൊതിയെടുത്ത് കാണിച്ചുകൊടുത്തു വലിയ സ്വര്‍ണത്തിന്റെ മാല. അങ്ങനെ അവന്‍ അത് വാങ്ങി ഇങ്ങോട്ട് ഇറങ്ങിയപ്പോള്‍, ഈ സ്വര്‍ണക്കടയുള്ള പീടികയുടെ തൊട്ട് അടുത്ത് കരിങ്കല്ലിന്റെ അമ്മിയും ഉരലും എല്ലാം വില്‍ക്കുന്ന ഒരു പീടികയാണ്. അത് റോട്ടിമലിങ്ങനെ കരിങ്കല്ലിന്റെ അമ്മികള്‍ കൊണ്ടുവന്ന് ഇട്ടിട്ടുണ്ട്.
വരുന്നവരൊക്കെ അതിന്റെ മുകളില്‍ ചവിട്ടി ഇങ്ങനെ പോവാ. അപ്പോ ഈ സാധു മനുഷ്യന്‍ സ്വര്‍ണം വാങ്ങി പോണവന്‍ പറയാ. അടുത്ത പീടികക്കാരന്‍ എത്രയാണ് പണം ചെലവാക്കി വെറുതെ പൊന്നു സൂക്ഷിക്കാന്‍ വേണ്ടി. ഇവിടെ കണ്ടില്ലേ റോട്ടിമേല്‍ ഇട്ടിട്ട് കച്ചവടം ചെയ്യുന്നത്. അതുപോലെ ചെയ്തുകൂടെ എന്ന് ചോദിച്ചാല്‍, അവന്‍ എത്ര വലിയ വിഡ്ഢിണ് അത്.
അങ്ങനെ ഈ സ്വര്‍ണ്ണത്തിന്റെ മാല റോട്ടില്‍ ഇട്ട് പോയാല്‍ പോകുന്നവരൊക്കെ അത് തൊട്ടു നോക്കുകയും, നല്ല മാല നല്ല മാല എന്ന് പറഞ്ഞിട്ട് തൊട്ടുനോക്കി, അവസാനം കാശ് കൊടുത്ത് വാങ്ങാന്‍ വരുന്ന ആള്‍ക്ക് ആ മാലയില്‍ ഒന്നും ഉണ്ടാവില്ല. ഇനി അതിനാണ് ഈ മാല അതിന്റെ ഭംഗി നിലനില്‍ക്കണമെങ്കില്‍ അത് പെട്ടിയില്‍ വച്ച് സൂക്ഷിക്കുക തന്നെ വേണം. കരിങ്കല്ലിന്റെ അമ്മിയും ഉരലും അതൊക്കെ മിനുസപ്പെടുത്തി പിന്നെ രണ്ടാമത് നന്നാക്കിയാല്‍, അതൊന്ന് കൊണ്ടുപോയി വീട്ടില്‍ ഇട്ടു കൊടുക്കാതെ ആളുണ്ടാവില്ല. എവിടുന്നെങ്കിലും കടം വാങ്ങിയാല്‍ അത് തിരിച്ചു കൊടുക്കാന്‍ ആളുണ്ടാവില്ല. കല്യാണത്തിലേക്ക് തിരിച്ചുവാങ്ങി ഒരു അമ്മി കടം വാങ്ങി. പിറ്റേന്ന് കല്യാണം കഴിഞ്ഞ് എല്ലാവരും പോയി, പിന്നെ ഇത് തിരിച്ചുകൊടുക്കാന്‍ ശക്തിയുമില്ല. ഇതാണല്ലോ കരിങ്കല്ലും സ്വര്‍ണവുമായുള്ള വ്യത്യാസം.
പ്രിയപ്പെട്ട സഹോദരങ്ങളെ അതുപോലെ സ്ത്രീകളെ ഇങ്ങനെ രംഗത്തിറക്കിയാല്‍ അത് വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ട് തന്നെയാണ് ഇസ്ലാം സ്ത്രീകള്‍ക്ക് പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. അത് പരിശുദ്ധ ഇസ്ലാമിന്റെ നിയമങ്ങളാണ്. അളാഹു പറയുന്നു പെണ്ണുങ്ങള്‍ അവരുടെ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അവര്‍ രംഗപ്രവേശനം ചെയ്യാന്‍ പാടില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അത് ബുദ്ധിപരമായി ആലോചിച്ചാലും അത് ഏറ്റവും വലിയ സംഗതിയാണ്. അതുകൊണ്ടാണ് അറിവുള്ളവര്‍ എല്ലാവരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രത്യേകിച്ചും 100 കൊല്ലം ഇത് ഇവിടെ പറഞ്ഞു പഠിപ്പിച്ചതുകൊണ്ടാണ് ഈ രാജ്യത്തുള്ള സ്ത്രീകള്‍ക്ക് അവരുടെ അഭിമാനം നിലനിര്‍ത്താന്‍ സാധിച്ചിട്ടുള്ളത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം.
ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും ഒരു സംഘടന ഓടി വന്നിട്ട് കാന്തപുരത്തിന് എന്താ അധികാരം മറ്റേ സമസ്തക്ക് എന്താ അധികാരം എന്ന് ചോദിച്ചാല്‍ ഞങ്ങളെ അധികാരം ഞങ്ങള്‍ മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് അതുകൊണ്ട് അത് പറയല്‍ നിര്‍ബന്ധമാണ്. ഞങ്ങള്‍ അത് പറയുകയും ചെയ്യും. ഒരാള്‍ക്കും അത് നിര്‍ത്തിക്കളയാന്‍ പറ്റൂല്ല. ഇവിടെ ഏതെങ്കിലും ഒരു മതത്തിന്റെ ആളുകള്‍ ചെയ്യുന്നതിന് ഞങ്ങള്‍ എതിര്‍ക്കാന്‍ പോകാറുണ്ടോ? ഇവിടെ കരിങ്കല്ലിന് സുജൂദ് ചെയ്യുന്നവരുണ്ട്. ഞങ്ങള്‍ അവരെ എതിര്‍ക്കാന്‍ പോകുന്നില്ല. അവര്‍ക്ക് അവരുടെ ആരാധന. ഞങ്ങള്‍ ആരും അതിനെ എതിര്‍ക്കാന്‍ പോകുന്നില്ല. അതുപോലെ മുസ്‌ലിം സമുദായത്തോട് പറയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ അത് പറയുക തന്നെ ചെയ്യും. അത് നിര്‍ത്തിക്കളയാന്‍ ഇവിടെ ഒരാള്‍ക്കും സാധിക്കുകയില്ല. അത് നിങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട് ഏതെങ്കിലും ഒരാള്‍ അവിടുന്ന് ഇവിടന്നു എന്തോ പറഞ്ഞു എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പേടിച്ച് ഓടി പോകുന്നില്ല.
നിങ്ങള്‍ അത് വളരെ മനസ്സിലാക്കണം. ഞങ്ങള്‍ മുസ്‌ലിം സമുദായത്തോട് ഇസ്ലാമിന്റെ വിധി വിലക്കുകള്‍ പറയുന്നു. മറ്റുള്ളവര്‍ അവരുടെ മതത്തിലുള്ള വിധികള്‍ പറയുന്നു. ക്രിസ്ത്യാനികള്‍ അവരുടെ സ്ത്രീകളോട് അവര്‍ക്ക് അവരുടെ മതത്തിലുള്ള കാര്യങ്ങള്‍ പറയുന്നുണ്ടായിരിക്കാം. ഹൈന്ദവര്‍ പറയുന്നുണ്ടായിരിക്കാം. ഞങ്ങള്‍ക്ക് അതിനൊന്നും വിരോധമില്ല. ഞങ്ങള്‍ അത് കേള്‍ക്കാനും ചോദ്യം ചെയ്യാനും പോകുന്നുമില്ല. എല്ലാവര്‍ക്കും അവരുടെ മതത്തില്‍ ഉള്ളത് പറയാന്‍ അവര്‍ക്ക് അധികാരമുള്ളത്. നമ്മുടെ ഇന്ത്യന്‍ ഭരണഘടനയും അതുതന്നെയാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. ഏത് മതക്കാര്‍ക്കും അവരുടെ മതം പ്രചരിപ്പിക്കാനും പറയാനും പൂര്‍ണമായ അധികാരം ഇവിടെയുണ്ട്. മറ്റൊരു മതത്തെ കുത്താനോ അവരെ കളിയാക്കാനോ പരിഹസിക്കാനോ അനുവാദമില്ല. ഇതാണ് ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്ന നീതി. അതുകൊണ്ട് എല്ലാ ആളുകളും പരിശുദ്ധ ഇസ്ലാമിനെ സംബന്ധിച്ച് മനസ്സിലാക്കുകയും സയ്യിദുല്‍ വുജൂദ് മുഹമ്മദ് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ സംബന്ധിച്ച് പഠിക്കുകയും അവിടുത്തെ ജീവിതത്തില്‍ നിന്ന് നമുക്ക് പകര്‍ത്തി തന്ന വിഷയങ്ങള്‍ പകര്‍ത്തിയെടുക്കുകയും അതൊക്കെ ശരിയായി ചെയ്യണമെന്നും നിങ്ങളോട് ഉണര്‍ത്തി ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയാണ്. (സമ്മേളനത്തിന്റെ വീഡിയോ ഹുബ്ബു റസൂല്‍ കോണ്‍ഫ്രന്‍സ് യുട്യൂബ് വീഡിയോ).
ഈ പ്രസംഗവും പ്രസ്താവനയും പല തരത്തിലുള്ള പ്രതികരണമുണ്ടാക്കി.
മൂന്ന് രീതിയിലുള്ള പ്രതികരണമാണ് ഈ പ്രസംഗം സാധ്യമാകിയത്. ഒന്ന് പൊതുവായ സാമൂഹ്യ വിമർശനമാണ്. രണ്ടാമത് അനുകൂലിച്ചവരാണ്. ഇവരിൽ രണ്ടു കൂട്ടരിലും മതേതര – മത വ്യത്യാസമൊന്നും ഇല്ല. മൂന്നാമത് വിദ്വേഷ പ്രചാരണങ്ങളുടെ പട്ടികയാണ്. അതിൽ തന്നെ സംഘപരിവാർ പ്രചാരണം വേറിട്ടുനിന്നു.
വിമർശകർ
പെണ്ണുങ്ങള്‍ അടങ്ങി ഒതുങ്ങി ജീവിക്കണം
പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമെന്നും പറഞ്ഞതായി ഏഷ്യാനെറ്റ്. (30 ആഗസ്റ്റ്, ‘പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം’; സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടാണ് പറയുന്നതെന്നും കാന്തപുരം”, ഏഷ്യാനെറ്റ് ന്യൂസ്).
സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് റിപ്പോർട്ടർ (30 ആഗസ്റ്റ്, ‘പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കാന്തപുരം”, റിപ്പോര്‍ട്ടര്‍).
ഫ്യൂഡല്‍ ആചാരക്രമം
സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ‘ഫ്യൂഡല്‍ ആചാരക്രമം’ ആണെന്നും ഇത്തരം സമീപനങ്ങള്‍ കാലത്തിന് നിരക്കാത്തതാണെന്നും മുന്‍മന്ത്രി കെ.കെ. ശൈലജ (29 ആഗസ്റ്റ്, സ്ത്രീകളെ വീട്ടില്‍ തളച്ചിടുന്നത് ഫ്യൂഡല്‍ ആചാരക്രമം; കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍, മനോരമ ന്യൂസ്).
സമൂഹത്തെ പുറകോട്ട് നയിക്കരുത്
മതപണ്ഡിതന്മാര്‍ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്ന് സി.പി.എം നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എ.എന്‍. ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റില്‍ കാന്തപുരത്തെയോ സമസ്തയെയോ പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല (31 ആഗസ്റ്റ്, ‘മതപണ്ഡിതന്മാര്‍ സമൂഹത്തെ പുറകോട്ട് നയിക്കരുത്’; കാന്തപുരത്തിനെതിരെ എ.എന്‍. ഷംസീര്‍, മാധ്യമം).
ഭരണഘടന അംഗീകരിക്കണം: ഇപ്പോൾ നടന്ന പ്രസ്താവന ഇന്ത്യയിലിരുന്ന് നടത്താന്‍ പറ്റുന്ന പ്രസ്താവനയല്ല. ആണും പെണ്ണും തുല്യരാണ് അത് ഇസ്ലാം അംഗീകരിക്കുന്നതും ആണ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന ഈ പൊതുസമൂഹത്തില്‍ ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. ഇവിടുത്തെ ഭരണഘടന ആണും പെണ്ണും തുല്യന്‍ ആണെന്ന് പറയുമ്പോള്‍. സ്ത്രീയും പുരുഷനും തുല്യരാണെന്ന് അംഗീകരിക്കാന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദും തയ്യാറാവണം (04 സെപ്തംബര്‍, കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയില്‍ രൂക്ഷവിമര്‍ശനവുമായി എ.എന്‍ ഷംസീര്‍, ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ്).
സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ സ്വാതന്ത്ര്യമുണ്ട്
സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട് എന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി. പി. അബ്ദുല്ലക്കോയ മദനി. പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ യുദ്ധങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്ത ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (01 സെപ്റ്റംബര്‍, സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്”; കാന്തപുരത്തിന്റെ പരാമര്‍ശങ്ങളെ തള്ളി മുജാഹിദ് സംഘടനകള്‍, റിപ്പോര്‍ട്ടര്‍).
പ്രസംഗത്തില്‍ വൈരുദ്ധ്യം
മര്‍കസ് സ്ഥാപനങ്ങളിലും അവയുടെ പ്രചാരണങ്ങളിലും സ്ത്രീകള്‍ സജീവമായി പ്രത്യക്ഷപ്പെടുമ്പോള്‍ പൊതുവേദികളിലെ സ്ത്രീസാന്നിധ്യത്തെ എതിര്‍ക്കുന്നത് വൈരുധ്യമാണെന്ന് സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. സ്വന്തം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലും സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (01 സെപ്റ്റംബര്‍, മര്‍കസ് സ്ഥാപനങ്ങളില്‍ സ്ത്രീകളാകാം, പൊതുവേദിയില്‍ പാടില്ലേ?; കാന്തപുരത്തിനെതിരെ പി. ജയരാജന്‍, മാധ്യമം).
ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല
”മതപണ്ഡിതര്‍ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല, പുരുഷന്മാരെയാണെന്ന് സി.പി.ഐ.(എം) നേതാവ് പാലോളി മുഹമ്മദ് കുട്ടി. കാന്തപുരമായാലും മറ്റേതൊരു മതപണ്ഡിതനായാലും അതാണ് ചെയ്യേണ്ടത്. ഇസ്ലാമിക ചരിത്രത്തില്‍ സ്ത്രീകള്‍ യുദ്ധരംഗത്തുപോലും പങ്കെടുത്തിട്ടുണ്ട്. (02 സെപ്റ്റംബര്‍, ”മതപണ്ഡിതര്‍ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല പുരുഷന്മാരെ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തള്ളി പാലോളി മുഹമ്മദ് കുട്ടി, ഏഷ്യാനെറ്റ് ന്യൂസ്).
മതം അങ്ങിനെ പറഞ്ഞിട്ടില്ല: സുന്നി സംഘടന
സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് മതം എവിടെയും പറഞ്ഞിട്ടില്ല എന്ന് കുരുവട്ടൂരിലെ സുന്നി സംഘടനയായ സാവിയത്ത് സൂഫിയ നേതാക്കളായ നൗഷാദ് അഹ്‌സനി ഒതുക്കുങ്ങലും തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫിയും. ഇതൊരു ഹിഡന്‍ അജണ്ടയായി അവര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു താലിബാനിസം. ഇതൊന്നും മതം അല്ല. നേരത്തെ പറഞ്ഞല്ലോ അവരവരുടെ ബുദ്ധിയില്‍ ഉദിച്ച എന്തൊക്കെയോ…അത് മതമായി വക്രീകരിക്കുക. എന്നിട്ട് അതിനെ പരിശുദ്ധ ഖുര്‍ആനിനെയും പ്രവാചക ചര്യയും ഒക്കെ മറയാക്കി പിടിക്കുക. ഇതൊരിക്കലും ഇസ്ലാമുമായി ബന്ധമുള്ളതല്ല (04 സെപ്ംബര്‍, സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങിയിരിക്കണം എന്ന് മതം എവിടെയും പറഞ്ഞിട്ടില്ല, കാന്തപുരത്തിനെതിരെ കുരുവട്ടൂരിലെ സാവിയത്ത് സൂഫിയ, റിപ്പോര്‍ട്ടര്‍ ലൈവ് യൂട്യൂബ്).
വംശീയ അധിക്ഷേപവും എതിര്‍ക്കപ്പെടണം
കാന്തപുരത്തിനെതിരായ പൊതുവിചാരണയും വംശിയാ അധിക്ഷേപവും എതിര്‍ക്കപ്പെടണമെന്ന് എസ് ഐ ഒ നേതാവ് അഡ്വ. അബ്ദുല്‍ വാഹിദ്: സ്ത്രീകളുടെ പൊതു ഇടങ്ങളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ സമുദായത്തിനകത്ത് കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ സ്ത്രീപക്ഷ താത്പര്യങ്ങളോടെ അല്ല. മറിച്ച് മുസ്‌ലിങ്ങള്‍ക്ക് എതിരെ വംശീയതയും വെറുപ്പും പടര്‍ത്താന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇസ്ലാമിക അടയാളങ്ങള്‍ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ പ്രാകൃതരായി ചിത്രീകരിക്കാനാണ് ഇത്തരം ലിബറല്‍ വലതുപക്ഷ ശക്തികള്‍ നിരന്തരം ശ്രമിക്കുന്നത്. കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലടക്കം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് ധരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ മൗനം പാലിച്ചവരാണ് ഇപ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാരാതെ സംസാരിക്കുന്നത്. ഒരു മുസ്‌ലിം പണ്ഡിതന്റെ വാക്കുകളെ വളച്ചൊടിച്ച് സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കാനാണ് ലിബറലുകളും സംഘപരിവാറും ഒരുപോലെ ശ്രമിക്കുന്നത് (04 സെപ്തംബര്‍, കാന്തപുരത്തിനെതിരായ പൊതുവിചാരണയും വംശിയാ അധിക്ഷേപവും എതിര്‍ക്കപ്പെടണം: എസ് ഐ ഒ, മാധ്യമം, ഓണ്‍ലൈന്‍).
യോജിക്കുന്നില്ല
സമൂഹത്തില്‍ പൊതു മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന ആര് നടത്തിയാലും സിപിഎം യോജിക്കില്ലെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍ (04 സെപ്തംബര്‍, കാന്തപുരത്തിന്റെ പ്രസ്താവന തള്ളി ബേബിയും ഗോവിന്ദനും, മലയാള മനോരമ).
യാഥാസ്ഥികമായ കാഴ്ചപ്പാട്
പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് പറഞ്ഞ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യാഥാസ്ഥിതികമായ കാഴ്ചപ്പാട് ആണുള്ളത് എന്ന് മന്ത്രി ഷിബു ബേബി ജോണ്‍.എന്നാല്‍ സമൂഹത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്, വ്യക്തിപരമായ കാഴ്ചപ്പാട് തനിക്കും ഉണ്ട് (04 സെപ്തംബര്‍, കാന്തപുരത്തിന്റേത് യാഥാസ്ഥികമായ കാഴ്ചപ്പാട്: മന്ത്രി ഷിബു ബേബി ജോണ്‍).
ഇസ്ലാമില്‍ ലിംഗവിവേചനം ഇല്ല
ഇസ്ലാമില്‍ ലിംഗവിവേചനം ഇല്ലെന്നും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ലെന്നും പാളയം ഇമാം (04 സെപ്തംബര്‍, ഇസ്ലാമില്‍ ലിംഗവിവേചനം ഇല്ല. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല. കാന്തപുരത്തെ തള്ളി പാളയം ഇമാം, മാതൃഭൂമി ന്യൂസ് സോഷ്യല്‍ മീഡിയ പോസ്റ്റര്‍).
പുതുജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവന
സ്ത്രീകളുടെ പുതുജീവിതത്തെ പരിഹസിക്കുന്ന പൗരോഹിത്യ പ്രസ്താവന പിന്‍വലിക്കണമെന്നും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വന്ന സ്ത്രീ ജീവിതങ്ങളുടെ ചരിത്രം മറക്കാതിരിക്കണമെന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും എകെപിസിടിഎ സംസ്ഥാന കമ്മിറ്റി (04 സെപ്തംബര്‍, പോസ്റ്റര്‍).
നേതാക്കള്‍ നിലപാടുകളില്‍ വ്യക്തത വരുത്തണം
സമുദായ നേതാക്കള്‍ തങ്ങളുടെ നിലപാടുകളില്‍ വ്യക്തതയും സുതാര്യതയും പുലര്‍ത്തണമെന്ന് വനിതാ ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആവശ്യപ്പെട്ടു. സ്ത്രീകളുടെ വിഷയത്തില്‍ മുസ്‌ലിം ലീഗ് മൗനം പാലിക്കുകയോ ആശയക്കുഴപ്പം ഉണ്ടാക്കുകയോ ചെയ്യരുതെന്നും, യുവതലമുറയ്ക്ക് വ്യക്തമായ ദിശാബോധമാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു (04 സെപ്തംബര്‍, കമ്മ്യൂണിറ്റി ലീഡേഴ്‌സ് മസ്റ്റ് ബി ക്ലിയര്‍ ആന്റ് ട്രാന്‍സ്പാരന്റ്, സെയ്‌സ് നൂര്‍ബിന റഷീദ്, ഇന്ത്യന്‍ എക്‌സ്പ്രസ്).
വിയോജിപ്പാണ്, പക്ഷേ ഇസ്‌ലാമോഫോബിക് ചര്‍ച്ചകൾ ഒഴിവാക്കണം
കാന്തപുരത്തിനെതിരേയുള്ള ചര്‍ച്ചകള്‍ ഇസ്‌ലാമോഫോബിക്കാണെന്ന് ജമാഅത്തെ ഇ്‌സലാമി. അതേസമയം കാന്തപുരത്തിന്റെ നിലപാടുകളോട് സമുദായത്തിനകത്തുതന്നെ വിയോജിപ്പുണ്ട് (04 സെപ്തംബര്‍, മീഡിയാവണ്‍ കാര്‍ഡ്).
ആണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയട്ടെ
കടലില്‍ പോയി മീന്‍ പിടിച്ചും, മാര്‍ക്കറ്റില്‍ പോയി ചുമടെടുത്തും ബസ്സ് ഓടിച്ചും അങ്ങനെ നാനാവിധം ജോലികള്‍ ചെയ്ത് തളര്‍ന്ന പുരുഷന്മാരും അവരുടെ പിന്തുടര്‍ച്ചക്കാരും ഇനി വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയട്ടെയെന്ന് താഹ മാടായി (04 സെപ്തംബര്‍, ഡൂള്‍ ന്യൂസ്).
അംഗീകരിക്കാനാവില്ല
കാന്തപുരം പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും രാജ്യത്ത് ഭരണഘടനക്ക് മുകളിലല്ല മതശാസനകളെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ വൃന്ദ കാരാട്ട് (05 സെപ്തംബര്‍, കാന്തപുരം പറഞ്ഞത് അംഗീകരിക്കാനാകില്ല -വൃന്ദ കാരാട്ട്, മാധ്യമം).
ഇസ്‌ലാമോഫോബിയ പടര്‍ത്തരുത്
സമൂഹത്തില്‍ ഇസ്ലാം ഭീതിപരത്തുവാനുള്ള നീക്കം ആപത്കരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്. ‘മുഹമ്മദ് നബി മാനവികതയുടെ വസന്തം’ എന്ന പ്രമേയത്തില്‍ ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ നെല്ലിക്കുഴി മേഖല കമ്മിറ്റി നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ച അഹ്ലുസ്സുന്ന മിലാദ് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം (06 സെപ്തംബര്‍, ഇസ്‌ലാമോഫോബിയ പടര്‍ത്തരുത്: കടയ്ക്കല്‍ ജുനൈദ്, ചന്ദ്രിക).
മതസ്വാതന്ത്ര്യത്തിന്റെ വിഷയമല്ല
ഇത് ഇസ്ലാമിന്റെ മതസ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. മറിച്ച്, എല്ലാ സ്ത്രീകള്‍ക്കും പൂര്‍ണ ഭരണഘടനാ സ്വാതന്ത്ര്യങ്ങളുണ്ട് എന്ന പൗരാവകാശ വിഷയമാണ്. ഈയൊരു വിഷയത്തിന്റെ പേരില്‍ വി.ഡി. സതീശന്‍ എന്ന രാഷ്ട്രീയ നേതാവിനെ വ്യക്തിപരമായി വിലയിരുത്താനും വേറെ നേതാക്കളുമായി താരതമ്യം ചെയ്യാനും ശ്രമിച്ച പത്രം ഒരു കാര്യം മറന്നു. ഇദ്ദേഹമല്ലാതെ വേറെ ആരെങ്കിലും കോണ്‍ഗ്രസില്‍ നിന്നോ വേറേതെങ്കിലും പാര്‍ട്ടിയില്‍ നിന്നോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാലും സ്ത്രീ സ്വാതന്ത്ര്യത്തെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ ഇതുതന്നെയേ ചെയ്യാന്‍ കഴിയൂ. ലിംഗ, മത ഭേദമില്ലാതെ, ഭയമോ പക്ഷപാതമോ കൂടാതെ, ഭരണഘടന ഉയര്‍ത്തിപ്പിടിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രി പദവിയേല്‍ക്കുന്നത് (8 സെപ്തംബര്‍, ഇത് പൗരസ്വാതന്ത്ര്യം; മതവിഷയമല്ല, അഡ്വ. പ്രശാന്ത് പദ്മനാഭന്‍, ദീപിക).
മതസംഘടനകള്‍ സ്ത്രീവിരുദ്ധം
ജെന്‍ സിയും കാന്തപുരവും; ആര് ആരെ തിരുത്തും? എന്ന ലേഖനം മതസംഘടനകളുടെ സ്ത്രീവിരുദ്ധമനോഭാവം ചര്‍ച്ച ചെയ്യുന്നു: ഇന്നത്തെ ജെന്‍ സി തലമുറ ജനാധിപത്യം, സ്ത്രീ-പുരുഷ സമത്വം, മനുഷ്യാവകാശം, യുക്തിചിന്ത തുടങ്ങിയ ആധുനിക മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ വിലയിരുത്തുന്നത്. ചോദ്യം ചെയ്യാതെ അനുസരിക്കുക എന്ന പരമ്പരാഗത രീതിയോട് പുതിയ തലമുറയ്ക്ക് യോജിപ്പില്ല. ഭര്‍ത്താവിനെ ഭാര്യ നിരുപാധികം അനുസരിക്കണം എന്നതുപോലുള്ള മതപരമായ പാഠങ്ങളെ ആണ്‍കോയ്മയുടെ പ്രതിഫലനമായി അവര്‍ കാണുന്നു. സ്ത്രീകള്‍ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള നിയന്ത്രണപരമായ സമീപനങ്ങളും സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നതും അവരുടെ ഉന്നതവിദ്യാഭ്യാസത്തെയും തൊഴിലിനെയും നിരുത്സാഹപ്പെടുത്തുന്നതും യാഥാസ്ഥിതിക മനോഭാവത്തിന്റെ ഭാഗമാണ്. സമസ്ത, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതസംഘടനകള്‍ പുരോഗമന നിലപാടുകള്‍ അവതരിപ്പിക്കുമ്പോഴും ലിംഗസമത്വത്തിന്റെ കാര്യത്തില്‍ യാഥാസ്ഥിതിക നിലപാടുകള്‍ തുടരുന്നു. ഈ വൈരുദ്ധ്യം യുവതലമുറ തിരിച്ചറിയുന്നു. മതനേതൃത്വം കാലോചിതമായി മാറാന്‍ തയ്യാറാകാത്തത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ മതത്തില്‍ നിന്ന് അകറ്റുന്നു (13 സെപ്തംബര്‍, ജെന്‍ സിയും കാന്തപുരവും; ആര് ആരെ തിരുത്തും?, കെ. അബ്ദുള്‍ റൗഫ്, ഡൂള്‍ ന്യൂസ്).
അനുകൂലിച്ചവർ
മതപണ്ഡിതരുടെ ഉത്തരവാദിത്വം
‘മതപരമായ വിശ്വാസങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുക”, അതത് സമുദായാംഗങ്ങള്‍ക്ക് ആത്മീയമായ ദിശാബോധം നല്‍കുക, സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുക എന്നിവ മതപണ്ഡിതരുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ അന്‍വര്‍, അത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനമാണ് കാന്തപുരം നടത്തിയതെന്ന് വ്യക്തമാക്കി (31 ഓഗസ്റ്റ്, മതപരമായ വിശ്വാസങ്ങളെയും മൂല്യങ്ങളെയുമാണ് സംരക്ഷിച്ചത്’; കാന്തപുരത്തിന് പിന്തുണയുമായി പിവി അന്‍വര്‍, സമകാലിക മലയാളം).
മതപണ്ഡിതരുടെ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല
കാന്തപുരം പറയുന്ന കാര്യങ്ങളില്‍ പൊതുസമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായവ ഉണ്ടാകാമെന്നും എന്നാല്‍ ”അത് പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല” എന്നും ഡോ. കെ ടി ജലീല്‍. കാന്തപുരത്തിന്റെ പ്രസ്താവന മുസ്‌ലിംകളെ ജാഗ്രതപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു (01 സെപ്റ്റംബര്‍, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളാതെ കെടി ജലീല്‍ (പ്രസ്താവന മുസ്‌ലിംങ്ങളെ ജാഗ്രതപ്പെടുത്താന്‍, പറഞ്ഞത് മതശാസന കാര്യങ്ങള്‍, ഏഷ്യാനെറ്റ് ന്യൂസ്).
മുഖ്യമന്ത്രിയെ ലീഗ് ‘ഖാളി’ യാകുമോ: മുസ്‌ലിം മതകാര്യത്തില്‍ കാന്തപുരത്തേക്കാള്‍ അറിവ് മുഖ്യമന്ത്രിക്ക് എന്ന് കരുതി, മുഖ്യമന്ത്രിയെ ലീഗ് ‘ഖാളി’ യാകുമോ എന്ന് ആശങ്ക – ഡോ. കെ.ടി ജലീല്‍ മുഖ്യമന്ത്രിയുടെ ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവന്നശേഷം പരിഹസിച്ചു (03 സെപ്തംബര്‍, കാര്‍ഡ്, ന്യൂസ് എറൗണ്ട് മലയാളം).
‘സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന മതവിധിക്ക് പുല്ലുവില കല്‍പ്പിച്ചാണ് പതിനായിരക്കണക്കിന് മുസ്‌ലിം സ്ത്രീകള്‍ വനിതാമതിലില്‍ പങ്കുകൊണ്ടത്’ എന്ന ജലീലിന്റെ പഴയ പോസ്റ്റ് വിമര്‍ശകര്‍ കുത്തിപ്പൊക്കി (04 സെപ്തംബര്‍, മീഡിയ വണ്‍ ഫേസ്ബുക് പേജ്).
മതവിധി
കാന്തപുരം പറഞ്ഞത് ‘മതവിധി’ ആണെന്നും ”മതത്തിന്റെ കാര്യങ്ങള്‍ സംസാരിക്കേണ്ടത് മതപണ്ഡിതന്മാരാണ്” എന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍. വിഷയത്തില്‍ സി.പി.എം. ഇടപെടേണ്ടതില്ലെന്നും മതങ്ങളും രാഷ്ട്രീയവും പരസ്പരം ഇടപെടുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു (01 സെപ്റ്റംബര്‍, കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം; സിപിഎം ഇടപെടേണ്ട: അഹമ്മദ് ദേവര്‍കോവില്‍, മനോരമ ന്യൂസ്).
പറഞ്ഞത് സ്ത്രീസുരക്ഷയെപ്പറ്റി
നിലവിലെ സാഹചര്യത്തില്‍ സ്ത്രീകളാണ് കൂടുതല്‍ വേട്ടയാടപ്പെടുന്നതെന്നും സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തിയായിരിക്കാം കാന്തപുരം അത്തരമൊരു അഭിപ്രായം പറഞ്ഞതെന്നും മുസ് ലിംലീഗ് നേതാവ സാദിഖലി തങ്ങള്‍ (01 സെപ്റ്റംബര്‍, കാന്തപുരം ഉദ്ദേശിച്ചത് സ്ത്രീ സുരക്ഷ; പിന്തുണച്ച് ലീഗ്, മനോരമ ന്യൂസ്).
പിതൃതുല്യമായ നിര്‍ദ്ദേശം
”കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിര്‍ദ്ദേശമാണ്” എന്നും അദ്ദേഹത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സിപിഎം നേതാവ് ടി കെ ഹംസ. കാന്തപുരം പറഞ്ഞതിനെ ”ആവശ്യമില്ലാതെ വിവാദമാക്കി” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (02 സെപ്റ്റംബര്‍, കാന്തപുരം പറഞ്ഞതിനെ ആവശ്യമില്ലാതെ വിവാദമാക്കി; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് ടി.കെ ഹംസ, ഏഷ്യാനെറ്റ് ന്യൂസ്).
തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇകെ സമസ്ത
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ഇ കെ സംസ്ഥാന നേതാവ് നാസര്‍ ഫൈസി കൂടത്തായി. കാന്തപുരം മതവിധി പറഞ്ഞതിനെ തല കീഴായി മറിക്കരുത്. സ്ത്രീകള്‍ പുരുഷനും മുമ്പില്‍ പ്രദര്‍ശന വസ്തുവാകരുതെന്നും മത ചിട്ട പാലിച്ച് ജീവിക്കണമെന്നും തന്നെ അംഗീകരിക്കുന്ന സ്ത്രീ സമൂഹത്തോട് ബഹു കാന്തപുരം നിര്‍ദ്ദേശിച്ചത് തലകീയായാണ് ചിലര്‍ വ്യാഖ്യാനിച്ചത്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ പലരും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം (03 സെപ്തംബര്‍, കാന്തപുരത്തിന്റെ പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ കെ സമസ്ത നേതാവ്, ഡൂള്‍ ന്യൂസ്).
സമുദായം സ്വീകരിച്ച പ്രസ്താവന
മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗ പ്രവേശം സംബന്ധിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസ്താവന ബന്ധപ്പെട്ട സമുദായം സ്വീകരിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ (04 സെപ്തംബര്‍, കാന്തപുരത്തിന്റെ പ്രസ്താവന സമുദായം സ്വീകരിച്ചിട്ടുണ്ട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, സിറാജ്).
ബ്രാന്റ് ചെയ്യുന്നത് ശരിയല്ല
പ്രസംഗത്തിലെ വരി അടര്‍ത്തിയെടുത്ത് ബ്രാന്റ് ചെയ്യുന്നത് ശരിയല്ലെന്ന് ലീഗ് നേതാവ് പി.കെ നവാസ് (05 സെപ്തംബര്‍, കാന്തപുരത്തെ പിന്തുണച്ച് പി കെ നവാസ്,24 ന്യൂസ് കാര്‍ഡ്).
തെറ്റിദ്ധരിപ്പിക്കരുത്
സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചില മാദ്ധ്യമങ്ങളും നിക്ഷിപ്ത താല്പര്യക്കാരും ഇസ് ലാമിക അദ്ധ്യാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വിശ്വാസസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കേരള സുന്നി ജമാഅത്ത് (05 സെപ്തംബര്‍, ഇസ്ലാമിക അദ്ധ്യാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിറുത്തണം, കേരള കൗമുദി).
ദുഷ്ടലാക്കുകളോട് ജാഗ്രത
സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ സമീപിക്കണമെന്നും പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ലെന്നും ഫേസ്ബുക്കില്‍ കാന്തപുരം (05 സെപ്തംബര്‍, ‘ദുഷ്ടലാക്കുകളെ ജാഗ്രതയോടെ കാണണം-കാന്തപുരം, മാധ്യമം).
‘മര്യാദക്ക് സംസാരിക്കണം’
ഇതുസംബന്ധിച്ച് സുപ്രഭാതം എഡിറ്റോറിയല്‍ സ്‌പേസില്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. മര്യാദക്ക് സംസാരിക്കണമെന്നായിരുന്നു ശീര്‍ഷകം. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കോണ്‍ഗ്രസ്സുകാരനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഉപയോഗിച്ച വാക്കാണ് ശീര്‍ഷകത്തിലും ഉപയോഗിച്ചത്. ”അദ്ദേഹത്തിന് കാന്തപുരം വലിപ്പമേറുമോ? ഇല്ലെന്നാവാം മറുപടി. പക്ഷെ, പെണ്ണുങ്ങള്‍, പ്രദര്‍ശിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത്, സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന, വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം കേന്ദ്രത്തില്‍ വച്ചാണ്. അവിടെ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ട്, അത് 19ാം നൂറ്റാണ്ടിലെ അപരിഷ്‌കൃത കാര്യമാണെന്ന് പറയാന്‍ സതീശന്‍ എടുത്ത അത്രതന്നെ സ്വാതന്ത്ര്യം” (06 സെപ്തംബര്‍, മര്യാദക്ക് സംസാരിക്കണം, സുപ്രഭാതം).
ഒറ്റതിരിഞ്ഞ് വേട്ടയാടുന്നു
കാന്തപുരത്തെ ഒറ്റ തിരിഞ്ഞ് വേട്ടയാടുന്നുവെന്ന് ലീഗ് നേതാവും എംഎല്‍എയുമായ ഫാത്തിമ തഹ്ലിയ (06 സെപ്തംബര്‍, മലയാളം വാരിക കാര്‍ഡ്).
കാന്തപുരത്തോട് നീതി പുലര്‍ത്തിയില്ല
വിമര്‍ശകര്‍ കാന്തപുരത്തോട് നീതി പുലര്‍ത്തിയില്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം: എല്ലാവരോടും ചോദിക്കട്ടെ, ഈ കാന്തപുരം ഉസ്താദ് അന്യഗ്രഹത്തില്‍ നിന്നും ഇറങ്ങി വന്ന് പെട്ടെന്ന് ഒരു ദിവസം ‘ആരവിടെ !. ഒറ്റ സ്ത്രീയും പുറത്തിറങ്ങിപ്പോകരുത് . ഇറങ്ങിയാല്‍ വന്‍ നാശമുണ്ടാകും’ എന്ന് പ്രസ്താവിച്ചതായിരുന്നുവെങ്കില്‍ ലോകം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു. ആരാണ് ഈ കാന്തപുരം ഉസ്താദ്? ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, വി പി സിംഗ്, ചന്ദ്രശേഖര്‍, ദേവെഗൗഡ, വാജ്പയി, നരസിംഹ റാവു, മുതല്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള നേതാക്കളുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യന്‍ മുസ്്ലിംകളുടെ അനിഷേധ്യ നേതാവാണ്. മലേഷ്യന്‍ പ്രധാനമന്ത്രിയെപ്പോലെയുള്ളവര്‍ പ്രത്യേക വിമാനത്തില്‍ വന്ന് സന്ദര്‍ശനം നടത്തുന്ന അന്തര്‍ ദേശീയ വ്യക്തിത്വമുള്ള നേതാവണദ്ദേഹം. കേരള മുഖ്യമന്തിമാരായിരുന്ന കെ കരുണാകരന്‍, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെല്ലാം അടുത്തറിയാവുന്ന നേതാവ് കൂടിയാണ്. വി ഡി സതീശന്‍ ഭരിക്കുന്ന കേരളത്തില്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് കാന്തപുരത്തിന് തുല്യനായ ഒരാളെ നിങ്ങള്‍ക്ക് കാണിക്കാന്‍ പറ്റുമോ? അദ്ദേഹം നേതൃത്വം കൊടുക്കുന്ന 553 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന 2,22,904 വിദ്യാര്‍ഥികളില്‍ 1 ,35,972 പേരും പെണ്‍കുട്ടികളാണ്. ഇവരൊന്നും വീട്ടിലിരുന്നല്ല പഠിക്കുന്നത് (8 സെപ്തംബര്‍, ഇവിടെ ആര്‍ക്കാണ് പ്രശ്‌നം?, റഹ്‌മത്തുല്ല സഖാഫി എളമരം, സിറാജ് ദിനപത്രം).
വിദ്വേഷ പ്രചാരണം, സമീകരണ യുക്തികൾ, വ്യാജവാർത്തകൾ
1.1. ആര്‍എസ്എസ് മോഹന്‍ ഭഗവതും പറഞ്ഞതിന് സമാനം
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ആര്‍എസ്എസും മോഹന്‍ ഭഗവതും പറഞ്ഞതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രസ്താവന എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും അതിന്റെ ആവിര്‍ഭാവക്കാലത്ത് വളരെ മഹത്തായ മനുഷ്യസ്‌നേഹപരമായ ആശയങ്ങള്‍ ഉള്ളതാണ്. മനുഷ്യസഹോദര്യവും സ്‌നേഹവും നന്മയും ഒക്കെയാണ് പറഞ്ഞിട്ടുള്ളത് അതില്‍ നിന്ന് വ്യത്യസ്തമായിട്ട് ഒരു മതവുമില്ല എന്നാല്‍ പിന്നീട് ഓരോ മതത്തിലും നമുക്ക് യോജിക്കാന്‍ കഴിയാത്ത പല ആശയങ്ങളും ആ മതങ്ങളെ വ്യാഖ്യാനിക്കുന്ന പലരും ഉള്‍ക്കൊള്ളിച്ചിട്ടുള്ള അനുഭവം ഉണ്ട്. സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും മാനഭംഗപ്പെടുകയും ചെയ്യുന്ന വിഷയം ഇന്ത്യയില്‍ ഉയര്‍ന്നുവന്നപ്പോള്‍ സ്ത്രീകളെല്ലാം വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് അവര്‍ക്ക് നേരെ അതിക്രമം ഉണ്ടാകുന്നത് എന്നാണ് ആര്‍എസ്എസിന്റെ തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്, ഏതാണ്ട് ഇതേ സ്വരത്തില്‍ ഇതിനു സമാനമായ രൂപത്തിലാണ് കാന്തപുരം അവതരിപ്പിച്ചിരിക്കുന്നത് (03 സെപ്തംബര്‍, കാന്തപുരത്തിന്റെ പ്രസ്താവന ആര്‍എസ്എസ് മോഹന്‍ ഭഗവതും പറഞ്ഞതിന് സമാനമെന്ന് എം.എ ബേബി; ഭരണഘടന മൂല്യങ്ങള്‍ക്ക് എതിര്, മാധ്യമം ഓണ്‍ലൈന്‍).


1.2. കരിങ്കുപ്പായത്തിനകത്ത് കുഴിച്ചുമൂടുന്ന നിഖാബ്
ഇതുമായി ബന്ധപ്പെട്ട ചര്ച്ചയിൽ ‘സ്ത്രീയെ കരിങ്കുപ്പായത്തിനകത്ത് കുഴിച്ചുമൂടുന്ന ഒന്നാണ് ഈ നിഖാബെന്ന് പ്രഫ. എം എന്‍ കാരശ്ശേരി(03 സെപ്തംബര്‍, ‘സ്ത്രീയെ കരിങ്കുപ്പായത്തിനകത്ത് കുഴിച്ചുമൂടുന്ന ഒന്നാണ് ഈ നിഖാബ്’, ഏഷ്യാനെറ്റ്). അറിവില്ലായ്മ ഒരു അലങ്കാരമാക്കരുതെന്ന് മുന്‍ എംഎസ്എഫ് നേതാവ് ആഷിഖ ഖാനം ഫേസ്ബുക്കില്‍ ഇതിന് മറുപടി എഴുതി (04 സെപ്തംബര്‍, ടൈറ്റില്‍ ഇല്ല ആഷിക ഖനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്).
1.3. ഉസ്താദുമാരുടെ താലിബാനിസം
കാന്തപുരം വിഷയത്തില്‍ കേരളകൗമുദി യുട്യൂബ് ചാനല്‍ അഡ്വ. ജയശങ്കറുമായി ചര്‍ച്ച നടത്തി: മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത കാര്യങ്ങള്‍ നമുക്ക് വായിക്കുകയോ പഠിപ്പിക്കുകയോ ഒക്കെ ചെയ്യാം. പക്ഷേ അത് പൊതുസമൂഹത്തില്‍ വന്ന് മൈക്ക് വച്ച് പറയുമ്പോള്‍ സ്വാഭാവികമായും വിമര്‍ശനം ഉണ്ടാകും… അദ്ദേഹത്തിന്റെ സമുദായത്തില്‍ പെട്ടവര്‍ പോലും അംഗീകരിക്കില്ല. എന്തിന് അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ പെട്ടവര്‍ പോലും സമ്മതിച്ചു തരില്ല… അദ്ദേഹം പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ താലിബാന്‍ ആയിരിക്കും മാതൃകാപരമായ ഭരണസംവിധാനം. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ഇങ്ങനെയാണ്. അവിടെ പര്‍ദ്ദയും ബുര്‍ദയും നിര്‍ബന്ധമാണ്. അവിടെ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല. സ്‌കൂളില്‍ പോകാന്‍ പാടില്ല. സ്ത്രീകള്‍ക്ക് രോഗം വന്നാല്‍ പുരുഷന്മാരായ ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ പാടില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് മെഡിസിന് പഠിക്കാനുള്ള സ്വാതന്ത്ര്യവുമില്ല. അപ്പോ രോഗം വന്നാല്‍ ആളുകള്‍ മരിക്കുകയെ നിര്‍ത്തിയുള്ളൂ. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുള്ള അവസ്ഥയാവും. കേരളത്തിലെ പല സ്ഥലങ്ങളുടെയും പേര് അങ്ങനെ പേരുമാറ്റേണ്ട അവസ്ഥ വരും (7 സെപ്തംബര്‍, ഉസ്താദുമാരുടെ താലിബാനിസം ഇന്ത്യയില്‍ വേണ്ട, ടോക്കിഗ് പോയിന്റ്, എപ്പിസോഡ് 964, കേരളകൗമുദി യൂട്യൂബ് ചാനല്‍).
1.4. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പൊറാട്ട് നാടകം
തീവ്ര ഇസ്ലാമിസ്റ്റുകളുടെ പൊറാട്ട് നാടകം തിരിച്ചറിയണമെന്ന് മറുനാടന്‍ മലയാളി. ഇതൊരു മഹാ കെണിയാണ്. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധമായ പരാമര്‍ശത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തക ചര്‍ച്ചയില്‍ ചില കാര്യങ്ങള്‍ ചോദിച്ചു. ആ ചോദ്യം ചോദിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ, മാധ്യമപ്രവര്‍ത്തകയെ നാട് മുഴുവന്‍ വേട്ടയാടുകയാണ്. ടി.ജെ. ജോസഫ് മാഷിന്റെ അനുഭവം ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചുകൊണ്ട് കൈവെട്ടും തലവെട്ടും എന്ന രീതിയിലുള്ള കൊലവിളികളും ഭീഷണികളുമാണ് സമൂഹമാധ്യമങ്ങളിലൂടെ അവര്‍ക്കെതിരെ നടത്തിയത്. ഒരു മതമൗലികവാദ സംഘടനയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഭരണകൂടം ഇങ്ങനെ മുട്ടുമടക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.എന്നിട്ടിപ്പോള്‍ ആ പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നു (8 സെപ്തംബര്‍, തീവ്ര ഇസ്ലാമിസ്റ്റുകളുടെ പൊറാട്ട് നാടകം… ഇതൊരു മഹാ കെണിയാണ്, മറുനാടന്‍ മലയാളി ഫേസ്ബുക്ക് റീല്‍).


1.5. ആശങ്കയില്ലെന്ന് അന്‍വര്‍ ഇബ്രാഹിം; പക്ഷേ മാധ്യമങ്ങൾ പറഞ്ഞത്
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ത്യയില്‍ വന്ന സമയത്ത് എന്‍ഡിടിവി സീനിയര്‍ മാനേജിങ് എഡിറ്റര്‍ വിഷ്ണു സോം അദ്ദേഹവുമായി സംസാരിച്ചു. കാന്തപുരത്തിന്റെ വിവാദ പ്രസംഗത്തെക്കുറിച്ചും ചോദ്യമുണ്ടായി. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘മതഗ്രന്ഥങ്ങളെയും പ്രവാചക ചര്യകളെയും വ്യാഖ്യാനിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു പാരമ്പര്യ മതപണ്ഡിതനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളോടും ഞങ്ങള്‍ യോജിക്കണമെന്നില്ല. അദ്ദേഹം സ്ത്രീകളുടെ നഴ്‌സിങ് കോളേജുകള്‍ നടത്തുകയും സ്ത്രീകള്‍ക്ക് അവിടെ പരിശീലനം നല്‍കി ആശുപത്രികളില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ കണക്കിലെടുക്കുമ്പോള്‍ താന്‍ ഇതില്‍ -ഈ പ്രസ്താവനയില്‍- വലിയ ആശങ്കയൊന്നും കാണുന്നില്ല’ (12 സെപ്തംബര്‍, ഡോണ്‍ട് എഗ്രി വിത്ത് ആള്‍ ഹിസ് വ്യൂസ്: മലേഷ്യന്‍ പി എം ഓണ്‍ മീറ്റിങ് കേരള ഇസ്ലാമിക് ക്ലറിക്, എന്‍ഡിടിവി).
എന്നാല്‍ മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ പൊതുതലക്കെട്ട് ഇതായിരുന്നു: ‘കാന്തപുരത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ലെന്ന് അദ്ദേഹത്തോട് നേരിട്ട് പറയും. മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം’; സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (സെപ്തംബര്‍ 13, മാതൃഭൂമി). കാന്തപുരത്തിന്റെ നിലപാടിനോട് യോജിപ്പില്ല. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (സെപ്തംബര്‍ 13, ജനം ടിവി)
സംഘപരിവാര്‍ പ്രതികരണങ്ങള്‍, വിദ്വേഷ പ്രചാരണങ്ങൾ
ആര്‍എസ്എസിന്റെ മേല്‍ കുതിരകയറുന്നതെന്തിന്:
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതോടെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി മുസ്‌ലിം പ്രീണനത്തിനായി ആര്‍എസ്എസിന് മേല്‍ കുതിരകയറിയെന്ന് ജന്മഭൂമി (04 സെപ്തംബര്‍, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം എ ബേബി, ജന്മഭൂമി).
അപമാനകരം
”മുസ്‌ലിം സമൂഹത്തെ ആകെ അപമാനിക്കുന്ന പ്രസ്താവന”യാണ് കാന്തപുരത്തിന്റേതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാന്‍ വൈകിയെന്നും അദ്ദേഹം വിമര്‍ശിച്ചു (01 സെപ്റ്റംബര്‍, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതികരണവുമായി കെ സുരേന്ദ്രന്‍, ഏഷ്യാനെറ്റ് ന്യൂസ്).
കാലത്തിന് നിരക്കാത്തത്
”സ്ത്രീ സ്വതന്ത്രയാകുമ്പോഴാണ് സമൂഹം സ്വതന്ത്രമാകുന്നത്” എന്നും കേരളത്തിലെ സ്ത്രീകളുടെ പൊതുജീവിതത്തെക്കുറിച്ചുള്ള കാന്തപുരത്തിന്റെ പരാമര്‍ശം കാലത്തിന് നിരക്കാത്ത നിലപാടാണെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സ്ത്രീകളുടെ സ്വാതന്ത്ര്യവും പൊതുജീവിതത്തിലെ പങ്കാളിത്തവും പരിമിതപ്പെടുത്തുന്ന നിലപാടുകളെ അംഗീകരിക്കാനാവില്ലെന്നും വിമര്‍ശിച്ചു (02 സെപ്തംബര്‍, സ്ത്രീ സ്വതന്ത്രയാകുമ്പോഴാണ് സമൂഹം സ്വതന്ത്രമാകുന്നത്; കാന്തപുരത്തിന് മറുപടി, ഏഷ്യാനെറ്റ് ന്യൂസ്).
1.6. ഖുര്‍ആനില്‍ സ്വാതന്ത്ര്യനിഷേധം
ഈ വിവാദത്തെക്കുറിച്ച് ജന്മഭൂമി മനുസ്മൃതി ചുട്ടെരിക്കണം ഖുര്‍ആന്‍ ചില്ലിട്ട് സൂക്ഷിക്കണം എന്ന ശീര്‍ഷകത്തില്‍ എഡിറ്റോറിയല്‍ എഴുതി. ഖുര്‍ആന്‍ അടിമുടി സ്ത്രീവിരുദ്ധമാണെന്നും എന്നിട്ടും മനുസ്മൃതിയെ ആളുകള്‍ വിമര്‍ശിക്കുകയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി: മനുസ്മൃതിയില്‍ ഉള്ളതായി വ്യാഖ്യാനിക്കപ്പെടുന്നതിനേക്കാള്‍ ആയിരം മടങ്ങാണ് ഖുര്‍ആനിലെയും നബിചര്യയെ കുറിച്ച് പറയുന്ന ഹദീസുകളിലെയും സ്ത്രീ സ്വാതന്ത്ര്യ നിഷേധം. ഖുര്‍ആനിലെ എത്രയോ ആയത്തുകള്‍ അഥവാ വാക്യങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവും എന്നിട്ടും എന്തുകൊണ്ടാണ് മനുസ്മൃതി ചുടുന്ന ജാതി വിരോധികളും വനിതാ വിമോചകരും ഖുര്‍ആനെതിരെ നിശബ്ദത പാലിക്കുന്നത് അതിനെ വിശുദ്ധ ഗ്രന്ഥമായി കാണുന്നത്. ഇവിടെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ മതശാസനയെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ടത്. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകും എന്നും ഈ അപകടം ഒഴിവാക്കാന്‍ ആണ് ഇസ്ലാം പര്‍ദ്ദസമ്പ്രദായം നിശ്ചയിച്ചത് എന്നും മുള്ള കാന്തപുരത്തിന്റെ മതശാസന പലരും ചിത്രീകരിക്കുന്ന പോലെ വ്യക്തിപരമായ അഭിപ്രായമല്ല ഖുര്‍ആനിലും ഹദീസിലും പറഞ്ഞുവെച്ചിരിക്കുന്നത് ആവര്‍ത്തിക മാത്രമാണ് കാന്തപുരം ചെയ്യുന്നത്. ശരിയത്ത് നിയമം തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കുകയാണെന്ന് പരാതിപ്പെട്ട് നിരവധി മുസ്‌ലിം സ്ത്രീകള്‍ കോടതികളെ സമീപിച്ചിട്ടുണ്ട്. ഇത്തരം ആയിരക്കണക്കിന് പരാതികള്‍ നിലവിലുണ്ട് മധ്യപ്രദേശികാരിയായ ശബാനു ബീഗം നല്‍കിയ ഒരു പരാതിയിലാണ് സുപ്രീംകോടതി അനുകൂലമായി വിധി പറഞ്ഞത്. മുസ്‌ലിം മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇതിനെതിരെ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയതും മനുസ്മൃതി ദഹനം നടത്തുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ശരീരത്ത് നിയമം മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നത് തടയാനാണ് മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നത് (03 സെപ്തംബര്‍, മനുസ്മൃതി ചുട്ടെരിക്കണം ഖുര്‍ആന്‍ ചില്ലിട്ട് സൂക്ഷിക്കണം, എഡിറ്റോറിയല്‍, ജന്മഭൂമി).
മഹിളകള്‍ തെരുവിലിറങ്ങും
കാന്തപുരത്തിനെതിരെ മഹിളകള്‍ തെരുവിലിറങ്ങുമെന്നും കേരളമാകെ പ്രതിഷേധ ജ്വാല തീര്‍ക്കുമെന്നും മഹിളാമോര്‍ച്ച നേതാവ് നവ്യ ഹരിദാസ്. കാന്തപുരത്തെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കും. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനയെന്നും അവര്‍ കുറ്റപ്പെടുത്തി (02 സെപ്തംബര്‍, കാന്തപുരത്തിനെതിരെ മഹിളകള്‍ തെരുവിലിറങ്ങും, കേരളമാകെ പ്രതിഷേധ ജ്വാല തീര്‍ക്കാന്‍ മഹിളാമോര്‍ച്ച, ജനം ടിവി പോസ്റ്റര്‍).
1.7. ശരീഅത്തിലേക്കുള്ള ദൂരം
ഇതുസംബന്ധിച്ച് ജനം ടിവി നടത്തിയ ഡിബേറ്റിന്റെ ശീര്‍ഷകം: ശരീഅത്തിലേക്ക് ഇനിയെത്ര ദൂരം (04 സെപ്ത്ബര്‍, ശരീഅത്തിലേക്ക് ഇനിയെത്ര ദൂരം, ജനം ടി.വി ഡിബേറ്റ് പോസ്റ്റര്‍).


1.8.ജമാഅത്തുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും നിലപാടിന് മൂട് താങ്ങുന്ന മുഖ്യമന്ത്രി (സെപ്റ്റംബര്‍ 4).
കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരേ പാലക്കാട് നഗരത്തില്‍ മഹിളാമോര്‍ച്ച കാന്തപുരത്തിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ വിഷ്വല്‍സില്‍ കണ്ട ഒരു പ്രസംഗത്തില്‍നിന്ന്: കാന്തപുരം സ്ത്രീകള്‍ക്കെതിരെ ഇത്ര മോശമായി സംസാരിച്ചിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടുത്തെ നേതാക്കള്‍ക്ക് മടിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ഇരുപത്തിനാല് മണിക്കൂറിന്റെ ആയുസ്സ് പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം നിലപാട് തിരുത്തി മാപ്പ് പറഞ്ഞു. കാന്തപുരം പറഞ്ഞത് തെറ്റാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം പോലുമില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രി. ഇവിടെ പെണ്ണുങ്ങളൊക്കെ വീട്ടിനകത്ത് അടങ്ങി ഒതുങ്ങി ഇരിക്കട്ടെ എന്ന് കാന്തപുരത്തിന്റെ നിലപാടിന് കുടപിടിക്കുന്ന ജമാഅത്തുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും നിലപാടിന് മൂട് താങ്ങുന്ന നിലപാടാണ് ഇവിടുത്തെ മുഖ്യമന്ത്രിക്ക്. പ്രതിപക്ഷ നേതാവ് അതിനെക്കുറിച്ച് മിണ്ടാന്‍ പോലും തയ്യാറായിട്ടില്ല (04 സെപ്ംബര്‍, ടൈറ്റില്‍ ഇല്ല, ഫേസ്ബുക്ക് പേജ്/ പാലക്കാട് വോയിസ്).
1.9. ആത്മീയചര്‍ച്ചയും സ്ത്രീവിരുദ്ധതയും
സ്ത്രീകള്‍ പൊതുവേദികളില്‍ പങ്കെടുക്കരുതെന്നും വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നുമുള്ള തന്റെ പരാമര്‍ശത്തെ കാന്തപുരം ‘ആത്മീയ ചര്‍ച്ച’ എന്ന് വിശേഷിപ്പിച്ചുവെന്ന് ജന്മഭൂമി (05 സെപ്തംബര്‍, സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദം ‘ആത്മീയ ചര്‍ച്ച’ എന്ന് കാന്തപുരം, ജന്മഭൂമി).
1.10. ഹിന്ദുക്കള്‍ക്ക് മാത്രം സെക്കുലറിസം
മുസ് ലിംകള്‍ കാന്തപുരത്തെ എതിര്‍ക്കില്ലെന്നും അങ്ങനെ ചെയ്താല്‍ ഖുര്‍ആന്‍ തെറ്റാണെന്ന് സമ്മതിക്കേണ്ടിവരുമെന്നും ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍: കാന്തപുരം നടത്തിയ സ്ത്രീ വിരുദ്ധ – ഭരണഘടനാ വിരുദ്ധ പ്രസ്താവന. സ്ത്രീകള്‍ അരങ്ങില്‍ ആടിയാല്‍ സര്‍വ്വനാശം വരുമെന്നും അതുകൊണ്ട് സ്ത്രീകള്‍ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കണമെന്നും അദ്ദേഹം ഫത്വവ ഇറക്കി. ഇസ്ലാം മത വിശ്വാസ പ്രകാരം കാന്തപുരത്തിന്റെ ഫത്വവയാണ് ശരി. കാരണം, ഖുര്‍ ആന്‍ 2/223, 24/31 എന്നീ വാക്യങളില്‍ പറയുന്ന കാര്യങ്ങളാണ് കാന്തപുരം പറഞ്ഞത്. അതുകൊണ്ട് കാന്തപുരം തെറ്റാണ് പറഞ്ഞത് എന്നു സമ്മതിച്ചാല്‍ ഖുര്‍ ആന്‍ പറയുന്ന കാര്യം തെറ്റാണ് എന്ന് സമ്മതിക്കലാവും. ഖുര്‍ആനിലെ തെറ്റ് കണ്ടെത്താനും തിരുത്താനും മനുഷ്യന് അവകാശമില്ലെന്ന് ഓരോ മുസ്‌ലിമും വിശ്വസിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിലെ വിഖ്യാത സെക്യുലറിസ്റ്റുകളായ ഷാഫി പറമ്പില്‍, ടി.സിദ്ദിഖ് എന്നു തുടങ്ങിയവര്‍ നിശബ്ദരാകുന്നതും അതുകൊണ്ടാണ്. അവര്‍ക്കും പ്രശ്‌നം മതം തന്നെയാണ്. സ്വാഭാവികമായും ഖുര്‍ആന്‍ തെറ്റാണ് എന്നു പറയാന്‍ അവര്‍ തയ്യാറാകില്ല. അങ്ങിനെ പറഞ്ഞാല്‍ അവിടെ തീരും അവരുടെ രാഷ്ട്രീയം. അത് അവര്‍ക്ക് അറിയാം. ഹിന്ദുക്കളുടെ പ്രശ്‌നം വരുമ്പോള്‍ ആവോളം സെക്യുലറിസം വിളമ്പാനായി അവര്‍ കാത്തിരിക്കുന്നു. നാലാം കിട രാഷ്ട്രീയ തകിടം മറിച്ചിലിന് തുല്യമാണ് പാണക്കാട് തങ്ങള്‍ എന്ന മതനേതാവ് കെട്ടുന്ന ഇരട്ടത്താപ്പ് (8 സെപ്തംബര്‍, ഫേസ്ബുക്ക്/ ഡോ. കെ.എസ്. രാധാകൃഷ്ണന്‍).
കോണ്‍. നേതൃത്വം നിലപാട് വ്യക്തമാക്കണം
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് വി. മുരളീധരന്‍ എംഎല്‍എ. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞതിനെ കെ.സി. വേണുഗോപാല്‍ തള്ളിപ്പറയുന്നു. പുരുഷാധിപത്യത്തിനെതിരെ പ്രസംഗിക്കുന്ന രാഹുല്‍ കാന്തപുരത്തിന്റെ കാര്യത്തില്‍ മൗനം തുടരുകയാണ്. വയനാട് എംപി പ്രിയങ്ക ഗാന്ധി വിഷയത്തില്‍ മൗനം പാലിക്കുന്നു. വനിതാ എംഎല്‍എമാര്‍ പ്രവര്‍ത്തകരെ വീട്ടില്‍ക്കയറി തല്ലുന്നതാണോ കോണ്‍ഗ്രസിന്റെ സ്ത്രീശാക്തീകരണമെന്നും അദ്ദേഹം പരിഹസിച്ചു (09 സെപ്തംബര്‍, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ കോണ്‍. നേതൃത്വം നിലപാട് വ്യക്തമാക്കണം: വി. മുരളീധരന്‍, ജന്മഭൂമി).
മുഖ്യമന്ത്രിയുടെ നിലപാടും പ്രതികരണങ്ങളും
സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്ന വാദം പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നും ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ വ്യാപാരരംഗത്ത് സജീവമായിരുന്നുവെന്നും ആയിഷയുടെ പൊതുരംഗ സാന്നിധ്യവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി (02 സെപ്റ്റംബര്‍, ”ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്നു; കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി, മനോരമ ന്യൂസ്).
പത്തൊമ്പതാം നൂറ്റാണ്ടിലെ നിലപാടെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍: ‘കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു യോജിപ്പുമില്ല. പറഞ്ഞതിന്റെ കൂടെ ഈ സര്‍ക്കാരോ പാര്‍ട്ടിയോ നില്‍ക്കില്ല. പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ല അത്. അദ്ദേഹം പറഞ്ഞതിനോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടില്‍ പറയുന്നത്. അതിനെ ശക്തിയായി എതിര്‍ക്കുന്നു. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീടുകളില്‍ ജീവിക്കേണ്ടവരല്ല. അവര്‍ ജീവിതത്തിന്റെ മുഖ്യധാരയില്‍ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.’ (2 സെപ്തംബര്‍, അത് 19-ാം നൂറ്റാണ്ടിലെ വാദം, കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രം വിവരിച്ച് മറുപടി, മാതൃഭൂമി).
സ്ത്രീകള്‍ പൊതുരംഗത്ത് ഇടപെടുന്നതിനെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ അടുത്തിടെ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള നിലപാടില്‍ താന്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് പിന്നീട് മുഖ്യമന്ത്രി വ്യക്തമാക്കി. ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ പ്രതികരണം: ‘ഞാന്‍ എന്റെ നിലപാട് മാറ്റിയാല്‍ നിങ്ങളെ തന്നെ വിളിച്ചു പറയും. നിലപാട് ഇങ്ങനെ മാറിയെന്നും എനിക്കൊരു തെറ്റ് പറ്റിയെന്നും പറയുമായിരുന്നു. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഒരു മാറ്റവുമില്ല,’ സതീശന്‍ പറഞ്ഞു (06 സെപ്തംബര്‍, കാന്തപുരത്തിനെതിരായ വിമര്‍ശനം: നിലപാടില്‍ താന്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി, ഡൂള്‍ ന്യൂസ്).
മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടുള്ള പ്രതികരണം:
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരോട് സ്ത്രീകളുമായി ബന്ധപ്പെട്ട പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണത്തെ ചൊല്ലി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായങ്ങള്‍ സുപ്രഭാതം ക്രോഡീകരിച്ചു (സെപ്തംബര്‍ 3, സുപ്രഭാതം).
മതകാര്യങ്ങള്‍ പറയുന്നവരെ ഇകഴ്ത്തരുത്
മതകാര്യങ്ങള്‍ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാന്‍ പറ്റുന്നവര്‍ സ്വീകരിച്ചാല്‍ മതിയെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതത്തിന്റെ ആളുകള്‍ മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പറയും. മതം പറയാന്‍ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. കാലികമല്ലെന്നും പറഞ്ഞ് അതിനെ ഇകഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
മതവിധികളില്‍ അനാവശ്യ ഇടപെടല്‍
സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ലിബറലിസത്തിന്റെയും മറ പിടിച്ച് പണ്ഡിത വിമര്‍ശനം നടത്തുന്നവര്‍ മതകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് എസ്എംഎസ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ദുര്‍വ്യാഖ്യാനം ചെയ്യരുത്
ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഓരോ മതവിഭാഗത്തിനും വിശ്വാസങ്ങളും മതനിയമങ്ങളും പിന്തുടരാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബ സംസ്ഥാന ജനറല്‍ സെക്രട്ടറി സുലൈമാന്‍ ദാരിമി ഏലംകുളം. മതനിയമങ്ങളും കൃത്യമായ ഉള്ളടക്കവും വ്യാഖ്യാനവും നിര്‍ണയിക്കേണ്ടത് മതത്തിലെ പ്രാമാണിക പണ്ഡിതന്മാരാണ് രാഷ്ട്രീയ സാമൂഹിക സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ മത നിയമങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കുന്നത് ശരിയല്ല.
അവകാശമുണ്ട്
ജനാധിപത്യ സമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാക്കാന്‍ സ്വാതന്ത്ര്യം ഉള്ളതുപോലെ പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ മതപരമായ ഉത്തരവാദിത്വം നിര്‍വഴിക്കാനും മത നിയമങ്ങള്‍ പറയാനും അവകാശമുണ്ടെന്ന് എസ് കെ എസ് എസ് എഫ്.
പണ്ഡിതന്‍ ചമയരുത്
ഇസ്ലാമിക നിയമങ്ങളെയും ചരിത്രത്തെയും തെറ്റായ വ്യാഖ്യാനിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ വരുത്തുന്ന അനാവശ്യ വിവാദങ്ങള്‍ കടുപ്പിക്കുകയും ചെയ്ത നടപടി മുഖ്യമന്ത്രിയുടെ പദവിക്ക് ചേരുന്നതല്ലെന്ന് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ്. മുഖ്യമന്ത്രി ഇസ്ലാമിക പണ്ഡിതന്‍ ചമയരുത്
മുഖ്യമന്ത്രി പറഞ്ഞത് ശരി
മുഖ്യമന്ത്രി പറഞ്ഞത് ശരിയെന്ന് ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. സ്ത്രീകള്‍ വീട്ടിലിരിക്കണം എന്ന് പറയാന്‍ കാന്തപുരത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു (04 സെപ്തംബര്‍, സ്ത്രീകള്‍ വീട്ടിലിരിക്കണം എന്ന് പറയാന്‍ കാന്തപുരത്തിന് അര്‍ഹതയില്ല മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്ന് ഐഎസ്എം, 24 ന്യൂസ്).
ആര്‍എസ്എസിനെ സന്തോഷിപ്പിക്കുന്ന നിലപാട്
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പോലുള്ള പണ്ഡിതന്മാരെ ഇകഴ്ത്തി കാട്ടാനും ഇസ്ലാമിക ചരിത്രത്തെ വികലമായി ചിത്രീകരിക്കാനും ആര്‍എസ്എസിന്റെ സ്വാധീനം മൂലം ആണെന്ന് ഐഎന്‍എല്‍ (04 സെപ്തംബര്‍, സതീശന്റേത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കുന്ന നിലപാട് :ഐ എന്‍ എല്‍, സിറാജ്).
മുഖ്യമന്ത്രി മാപ്പ് പറയണം
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മാപ്പ് പറയണമെന്ന് എ പി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത്. .ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്നും സംഘടന അഭിപ്രായപ്പെട്ടു.
വി ഡി സതീശന്‍ തന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതെന്ന് സുന്നി യുവജനസംഘം ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം അഭിപ്രായപ്പെട്ടു(02 സെപ്തംബര്‍, കാന്തപുരത്തിനെതിരായ വിമര്‍ശനം: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഡൂള്‍ ന്യൂസ്)
ഇരട്ടത്താപ്പ്
പ്രതിപക്ഷനേതാവ് ആയിരിക്കെ ശബരിമല യുവതി പ്രവേശ വിഷയത്തില്‍ മതാചാര പ്രകാരം തീരുമാനമെടുക്കണം എന്ന ആവശ്യപ്പെട്ട വി ഡി സതീശന്‍ മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ ഇസ്ലാമിക മദാചാരങ്ങളെ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് ഇ കെ വിഭാഗം നേതാവ് മുസ്തഫ മുണ്ടും പാറ (04 സെപ്തംബര്‍, വിഡി സതീശന് ഇരട്ടത്താപ്പ്, സിറാജ്)
സ്ത്രീവിരുദ്ധര്‍ ആക്കുന്നത് ഖേദകരം
മുസ്‌ലിം പണ്ഡിതര്‍ സ്ത്രീവിരുദ്ധരാണെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം ഖേദകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി. ഇസ്ലാമിക ചടങ്ങുകളിലും കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും ആവശ്യമായ മതനിര്‍ദേശങ്ങള്‍ നല്‍കുന്ന പണ്ഡിതന്മാരെ വിധത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ ശരിയല്ല (04 സെപ്തംബര്‍, മുസ്‌ലിം പണ്ഡിതരെ സ്ത്രീവിരുദ്ധര്‍ ആക്കുന്നത് ഖേദകരം: പേരോട്, കേരളകൗമുദി).
1.11. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഷ
സുപ്രഭാതം ലേഖനത്തിന്റേത് ഭീകരവാദ സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഷയാണെന്ന് ആര്‍ വി ബാബു, കേരളത്തിന്റെ മുഖ്യമന്ത്രിയെ വരെ ഭയപ്പെടുത്തുന്ന ഇവരാണത്രെ ദുര്‍ബല ന്യൂനപക്ഷം-എന്നും എഴുതി(6 സെപ്തംബര്‍, ഫേസ്ബുക്ക്/ ആര്‍ വി ബാബു)
1.12. ജനാധിപത്യത്തിന് ഭീഷണി
മുഖ്യമന്ത്രിയുടെ കാന്തപുരത്തിനെതിരേയുള്ള പ്രതികരണത്തിനെതിരേ ഇ കെ വിഭാഗം നടത്തിയ പ്രതിഷേധപ്രസ്താവന ജനാധിപത്യത്തിനെതിരേയുള്ള ഭീഷണിയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് (7 സെപ്തംബര്‍, മുഖ്യമന്ത്രിയോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന സമസ്ത ഇ കെ വിഭാഗത്തിന്റെ പ്രസ്താവന ജനാധിപത്യത്തിന് ഭീഷണി: പി.കെ കൃഷ്ണദാസ്, ജനം ടിവി).
കാന്തപുരത്തിന്റെ തുടര്‍പ്രതികരണങ്ങള്‍
സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല
സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഉയരുന്ന എതിര്‍പ്പുകളില്‍ വിശദീകരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകളെ കുഴിച്ചുമൂടുന്നവരെന്നും തങ്ങളാരും അങ്ങനെ പറയുന്നവരെല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം (04 സെപ്തംബര്‍, ഇസ്ലാം സ്ത്രീകളെ കുഴിച്ചുമൂടുന്നവരെല്ല: കാന്തപുരം, മലയാള മനോരമ).
ലക്ഷ്യം തിരിച്ചറിയണം
സ്ത്രീകളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാതലത്തില്‍ പ്രവര്‍ത്തകരോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍. ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദങ്ങളിലേക്കും വിഭാഗീയതകളിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കൃത്യമായി തിരിച്ചറിയണമെന്നും കാന്തപുരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി (05 സെപ്തംബര്‍, ആത്മീയ ചര്‍ച്ച വിവാദമാക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണം: കാന്തപുരം, മനോരമ).
വിഭാഗീയതയിലേക്ക് തിരിച്ചുവിടുന്നു
‘സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണമെന്ന് കാന്തപുരം (05 സെപ്തംബര്‍, ആത്മീയ ചര്‍ച്ചകളെ വിഭാഗീയതയിലേക്ക് തിരിച്ചുവിടാന്‍ ബോധപൂര്‍വ ശ്രമം, സിറാജ്).
മുന്‍വിധികളില്ലാതെ വായിക്കണം
മനുഷ്യപുരോഗതി ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാമിക സമൂഹത്തിന്റെ വ്യവഹാരങ്ങളെയും നിലപാടുകളെയും അടുത്തറിയാനും മുന്‍വിധികളില്ലാതെ മനസിലാക്കാനും പൊതുസമൂഹം തയാറാകണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സമസ്ത സെന്റിനറിയുടെ ഭാഗമായി ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തില്‍ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മര്‍കസ് സംഘടിപ്പിച്ച രാജ്യാന്തര മീലാദ് സമ്മേളനത്തില്‍ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം (06 സെപ്തംബര്‍, ഇസ്ലാമിനെ മുന്‍വിധികളില്ലാതെ വായിക്കണം: കാന്തപുരം, മംഗളം).
1.13. അപര്‍ണാകുറുപ്പിന്റെ ചാനല്‍ അവതരണവും കേസുകളും
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീകളുടെ പൊതുസാന്നിധ്യവുമായി ബന്ധപ്പെട്ട പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ബിഗ് ടി.വിയുടെ ‘ബിഗ് ഡയലോഗ്’ പരിപാടിയില്‍ ‘അറിവുള്ള പെണ്ണുങ്ങളെല്ലാം അല്‍ ഹറാമോ?’ എന്ന ബാനറില്‍ അവതാരക അപര്‍ണ കുറുപ്പ് നടത്തിയ പരാമര്‍ശങ്ങള്‍ മറ്റൊരു വിവാദത്തിന് വഴിവെച്ചു. ചാനല്‍ ഇന്‍ട്രോയില്‍ നിന്ന്:
‘ആണൊരുത്തന്‍ കഞ്ചാവടിച്ചാലും എം.ഡി.എം.എ കേസില്‍ അറസ്റ്റിലായാലും അന്യന്റെ പെണ്ണ് പിടിച്ചാലും അത് കിതാബിലെ സുന്നത്തെന്ന് കരുതുന്ന മതാചാര്യന്മാര്‍ക്ക് കേള്‍ക്കാന്‍ ഈ നാടറിയുന്ന മുസ് ലിംമിടുക്കിപ്പെണ്ണുങ്ങളുണ്ട്. ഇനിയും വേറെ നൂറെണ്ണം. പെണ്‍കുട്ടികള്‍ ഓണം ആടിപ്പാടരുതെന്ന് ഫത് വ ഇറക്കിയ മുല്ലാക്കമാരുടെ ജുമാഅക്ക് പ്രസംഗം കഴിഞ്ഞിട്ട് നാളായിട്ടില്ല. പെണ്ണുങ്ങളൊക്കെ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നോളാനും പൊതുവേദിയിലിറങ്ങിയാല്‍ നാശമുണ്ടാകുമെന്നും ഇനി വരുന്നവരൊക്കെ പര്‍ദ്ദയിട്ട് മൂലക്ക് കുത്തിയിരുന്നോളാനും പറഞ്ഞിരിക്കുന്നത് കാന്തപുരമാണ്. അപ്പറഞ്ഞത് പള്ളിയില്‍ വയള് പറഞ്ഞ പോലെയല്ലയെന്നും ഇതാണ് നിയമമെന്നും ആക്രോശിക്കാന്‍ സമസ്തയുടെ യുവജനസംഘടനകളും ഐഎന്‍എല്ലും ക്യൂനില്‍ക്കുന്നുണ്ട്. പ്രതികരിക്കാന്‍ നമ്മളില്ലെന്നും ചോദിക്കേണ്ടെന്നും പറഞ്ഞ് തടിതപ്പുന്ന കോണ്‍ഗ്രസ് ലീഗ് മന്ത്രിമാരുമുണ്ട് ഈ നാട്ടില്‍. ആണിന്റെ പകുതിയേയുള്ളൂ പെണ്ണിന് ബുദ്ധിയെന്ന് പറഞ്ഞ് ആറാം നൂറ്റാണ്ടിലെ സ്ത്രീയെ 2026ല്‍ പ്രതിഷ്ഠിക്കാന്‍ വെമ്പുന്ന ടീമുകള്‍. ഔറത്ത് മറയ്ക്കല്ലേ മറയ്ക്കല്ലേ എന്ന് പെണ്ണിനോട് മാത്രം പറയുന്നത് എന്തുകൊണ്ടായിരിക്കും. പുരുഷനില്ലേ ഔറത്ത് മറയ്ക്കലും മതം പറയുന്നത് പാലിക്കലും.
അതേ വീഡിയോയില്‍ മറ്റു ചില പ്രയോഗങ്ങളും ചാനല്‍ നടത്തി: അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ?, കിതാബിന്റെ സുന്നത്തെല്ലാം പുരുഷനോ?, അറിവുള്ള പെണ്ണുങ്ങളെല്ലാം അല്‍ ഹറാമോ? (31 ആഗസ്റ്റ്, ‘അറിവുള്ള പെണ്ണുങ്ങളെല്ലാം അല്‍ ഹറാമോ?’, അവതരണം: അപര്‍ണ കുറുപ്പ്, ബിഗ് ടി.വി).
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അബ്ദുല്ല ബാസില്‍ സി.പി ഇതിന് മറുപടി പറഞ്ഞു. ചാനലിന്റെ അവതരണം അന്നുതന്നെ വിവാദമായി. നിരവധി ചര്‍ച്ചകള്‍ അതുസംബന്ധിച്ച് നടന്നു. തുടര്‍ന്ന് ബിഗ് ടി.വി. പ്രസ്തുത ‘ബിഗ് ഡയലോഗ്’ വീഡിയോ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍നിന്ന് നീക്കം ചെയ്തു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അബ്ദുല്ല ബാസില്‍ അണ്‍മാസ്‌കിങ് അനോമലീസ് എന്ന ചാനലില്‍ ഈ അവതരണത്തെ വിമര്‍ശിച്ചുകൊണ്ട് അന്നുതന്നെ വീഡിയോ ചെയ്തു (31 ആഗസ്റ്റ്, അലമ്പെങ്കില്‍ അലമ്പ്, കളവുകള്‍ കയ്യോടെ പിടിച്ചു, അണ്‍മാസ്‌കിങ് അനോമലീസ്).
സെപ്റ്റംബര്‍ 1-ന് ബിഗ് ടിവി പുറത്തുവിട്ട അപര്‍ണകുറുപ്പിന്റെ വിശദീകരണത്തില്‍ നിന്ന്:
”സ്ത്രീകളോടുള്ള ലിംഗ വിവേചനത്തിനെതിരെ നടന്ന ബിഗ് ഡയലോഗ് ചര്‍ച്ചയിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു” അത് ആരുടെയെങ്കിലും മതവികാരത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. ഏത് മതത്തിലായാലും സ്ത്രീകള്‍ക്ക് തുല്യപദവിയും സാമൂഹികനീതിയും വേണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിക്കുമ്പോഴും പ്രസ്തുത വീഡിയോ സമൂഹത്തില്‍ തെറ്റിദ്ധാരണാജനകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ബിഗ് ടി.വിയുടെ എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്നും വീഡിയോ നീക്കം ചെയ്തതായും അറിയിക്കുന്നു-അപര്‍ണകുറുപ്പ് (02 സെപ്തംബര്‍, അപര്‍ണ കുറുപ്പ് അപ്പോളജൈസസ് ഓവര്‍ ഹേര്‍ റിമാര്‍ക്ക്്‌സ് ഓണ്‍ കേരള ക്ലറിക്‌സ് അഡൈ്വസസ് ടു മുസ് ലിംവിമന്‍; ബിഗ് ടിവി പുള്‍സ് ഡൗണ്‍ വീഡിയോ, വണ്‍ ഇന്ത്യ).
1.14. ചാനല്‍ മാനേജ്മെന്റ് മതതീവ്രവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങി
ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അപര്‍ണ കുറുപ്പിനെ പിന്തുണച്ചു. ബിഗ് ടി.വിയുടെ മലബാര്‍ മേഖലയിലെ ചില ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും, ചാനല്‍ മാനേജ്മെന്റ് മതതീവ്രവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. അപര്‍ണ കുറുപ്പിന്റെ പേരില്‍ ഖേദപ്രകടനം പ്രസിദ്ധീകരിച്ച ചാനല്‍ മാനേജ്മെന്റിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു (2 സെപ്തംബര്‍, വി ഹാവ് സോഫിയ ഖ്വറേശി: കേരള ജെര്‍ണൊ അപര്‍ണ കുറുപ്പ് ചാലഞ്ചസ് കാന്തപുരംസ് മിസോജിനി ദെന്‍ ഗോസ് മ്യൂട്ട് ആന്റ് സെയ്‌സ് സോറി വൈ, ഓര്‍ഗനൈസര്‍)
തലയരിയുമെന്ന് ഭീഷണി
തനിക്കെതിരേ വധഭീഷണിയടക്കം ഉണ്ടായതായി അപര്‍ണകുറുപ്പ്. മറുനാടന്‍ മലയാളിയാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരാണ് വധഭീഷണി മുഴക്കിയതെന്ന് മറുനാടന്‍ വ്യക്തമാക്കിയില്ല: ‘ചേകന്നൂര്‍ മൗലവിയുടെ ഗതി വരുത്തും’, ‘തലയരിയും’, ‘നാവരിയും’, ‘പോയി ചാകുന്നതാണ് നല്ലത്’ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ ജീവനെടുക്കുമെന്ന തരത്തിലുള്ള നേരിട്ടുള്ള ഭീഷണികളാണ് ലഭിക്കുന്നത്. ‘ചേകന്നൂര്‍ മൗലവിയുടെ ഗതി വരുത്തും’ എന്ന തരത്തിലുള്ള പരാമര്‍ശം സാധാരണ വിമര്‍ശനത്തിന്റെ പരിധിയില്‍ കാണാനാകാത്തതും അതീവ ഗൗരവമുള്ളതുമാണ്. ഇത്തരം ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിനും പോലും ഭയം തോന്നുന്നുണ്ടെന്നും അപര്‍ണ വ്യക്തമാക്കിയിരുന്നു.
(6 സെപ്തംബര്‍, ‘ചേകന്നൂര്‍ മൗലവിയുടെ ഗതി വരുത്തും’, ‘തലയരിയും’; മാപ്പ് പറഞ്ഞിട്ടും കാന്തപുരം ഷോയുടെ പേരില്‍ ബിഗ് ടിവി മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിന് സൈബറിടത്തില്‍ ഭീഷണികള്‍; സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിമരുന്നിട്ട വിസ്ഡം നേതാവ് ഡോ. അബ്ദുല്ലാ ബാസിലിനെതിരേ പോലീസ് കേസെടുത്തു, മറുനാടന്‍ മലയാളി വെബ് പോര്‍ട്ടല്‍)
അപര്‍ണാ കുറുപ്പിനെതിരേ കേസ്
മതവിദ്വേഷം ഉണ്ടാക്കിയെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ, ബാസിലിനെതിരേയുള്ള കേസ് പിന്‍വലിച്ച അതേ ദിവസം, കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി സൈബര്‍ പൊലീസ് ആണ് കേസടുത്തത്. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹക്കീം ആണ് പരാതിക്കാരന്‍ (07 സെപ്തംഹര്‍, മതവിദ്വേഷം ഉണ്ടാക്കിയെന്ന പരാതി; മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു, ഏഷ്യാനെറ്റ് ന്യൂസ്).
1.15. മതനിരപേക്ഷ ബാലന്‍സിംഗ് കേരളം
കേസ് പിന്‍വലിച്ചതിനെതിരേ എസ്എഫ്‌ഐ നേതാവ് എം ശിവപ്രസാദ്: മതത്തിന് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ച അബ്ദുള്ള ഫാസിലിനെതിരെ പോലീസ് കേസെടുക്കുന്നു. ഇതില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മതത്തിനെതിരെ സംസാരിച്ച ചാനല്‍ ചര്‍ച്ച നടത്തിയ അവതാരകയ്‌ക്കെതിരെ പോലീസ് ഇപ്പൊ കേസെടുത്തു. ഇതാണല്ലെ കോണ്‍ഗ്രസും ലീഗും സ്വപ്നം കണ്ട ‘മത നിരപേക്ഷ ബാലന്‍സിംഗ് കേരളം.’ ഇങ്ങനെയൊരു കേരളത്തിന് വേണ്ടി ഓവര്‍ടൈം പണിയെടുത്ത ജമാഅത്ത് ഇസ്ലാമിക്കും യുഡിഎഫ് വന്നപ്പോള്‍ ശ്വാസം കിട്ടി എന്ന് പ്രഖ്യാപിച്ച ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് പ്രത്യേകമായി ഡെഡിക്കേറ്റ് ചെയ്യുന്നു (7 സെപ്തംബര്‍, ഫേസ്ബുക്ക്/എം. ശിവപ്രസാദ്).
അപര്‍ണ കുറുപ്പിനെ പിന്തുണച്ച് ബിഗ് ടിവി
കേസുമായി പൂര്‍ണ്ണമായി സഹകരിക്കാനും നിയമപരമായ നടപടികളിലൂടെ മുന്നോട്ടുപോകാനുമാണ് ബിഗ് ടിവിയുടെ തീരുമാനമെന്ന് ബിഗ് ടിവി ചീഫ് എഡിറ്റര്‍ സുജയ പാര്‍വ്വതി (8 സെപ്തംബര്‍, ‘അപര്‍ണ കുറുപ്പിനെതിരെയുള്ള കേസില്‍ നിയമപരമായി തന്നെ അവരെ സഹായിക്കാനാണ് ബിഗ് ടിവിയുടെ തീരുമാനം’ – സുജയ പാര്‍വ്വതി, ബിഗ് ടിവി യൂട്യൂബ് ചാനല്‍).
പൊലീസ് സംരക്ഷണം
ബിഗ് ടിവി സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അപര്‍ണ കുറുപ്പിന് മതിയായ സംരക്ഷണം നല്‍കണമെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ചാനലില്‍ അവതരിപ്പിച്ച പരിപാടിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണവും വധഭീഷണിയും ചൂണ്ടിക്കാട്ടി അപര്‍ണ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഇടക്കാല ഉത്തരവിട്ടത്. അപര്‍ണ കുറുപ്പ് നടത്തിയ പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് കേസില്‍ പോലീസ് നിലപാടെടുത്തത് (14 സെപ്തംബര്‍, മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്, ദേശാഭിമാനി).
1.16 ബാസിലിനെതിരേ കേസ്
ചാനല്‍ ചര്‍ച്ചയെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ.അബ്ദുല്ല ബാസിലിനെതിരെ പോലിസ് കേസെടുത്തു. ബിഗ് ടി.വി വാര്‍ത്താ അവതാരക അപര്‍ണ കുറുപ്പിന്റെ പരാതിയിലാണ് കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനും ആഹ്വാനം ചെയ്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. വധഭീഷണി ഉയരാന്‍ അടക്കം അബ്ദുല്ല ബാസില്‍ പങ്കുവെച്ച വീഡിയോയും ഒപ്പമുള്ള കുറിപ്പും കാരണമായി. ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകള്‍ പ്രചരിപ്പിച്ചു-എന്നും പരാതിയിലുണ്ട് (06 സെപ്തംബര്‍, കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയുടെ വീഡിയോ: അബ്ദുല്ല ബാസിലിനെതിരെ കേസ്, ഡൂള്‍ ന്യൂസ്).
കേസ് പിന്‍വലിക്കണം
അബ്ദുല്ല ബാസിലിനെതിരേ കേസെടുത്തതില്‍ പ്രതിഷേധം ഉയര്‍ന്നു. കേസ് പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ഫിറോസ് ആവശ്യപ്പെട്ടു: ‘അവരുടെ ഇസ്ലാമോ ഫോബിയ പുറത്ത് വന്നപ്പോള്‍ അതിനെ തുറന്ന് കാണിച്ച് അബ്ദുല്ല ബാസില്‍ വളരെ കൃത്യമായ അക്കാദമികമായ ഒരു ഡിബേറ്റ് മുന്നോട്ട് വെച്ചു. അതിന്റെ പേരില്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരും ചേര്‍ന്ന് ഡി.ജി.പിക്ക് പരാതി അയച്ചു. ഞാന്‍ ആഭ്യന്തര മന്ത്രിയെ വിളിച്ച് ആ കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞു. ആ കേസ് പിന്‍വലിക്കാനാണ് ലീഗ് അധികാരത്തിലിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷം ചെയ്തപോലെ വര്‍ഗീയത പറയുന്ന ഒരാളെയും സംരക്ഷിക്കില്ല. പക്ഷേ വര്‍ഗീയത പറയുന്നവരുടെ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഒരാള്‍ക്കെതിരെയും കേസ് ചുമത്താന്‍ ലീഗ് അധികാരത്തിലിരിക്കുമ്പോള്‍ സമ്മതിക്കില്ല,’ (06 സെപ്തംബര്‍, കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയുടെ വീഡിയോ: അബ്ദുല്ല ബാസിലിനെതിരെ കേസ്, ഡൂള്‍ ന്യൂസ്).
പൊലീസ് നടപടി പ്രതിഷേധാര്‍ഹം
ബിഗ് ടി.വി അവതാരക അപര്‍ണ കുറുപ്പ് നല്‍കിയ കള്ളക്കേസില്‍ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തിരിക്കുന്ന പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍. അപര്‍ണ കുറുപ്പ് മുസ്‌ലിം സമുദായത്തിനെതിരെ വെറുപ്പുല്‍പാദിപ്പിച്ച് വംശീയത പ്രചരിപ്പിച്ചതിനെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു (06 സെപ്തംബര്‍, അപര്‍ണ കുറുപ്പ് നല്‍കിയ കള്ളക്കേസില്‍ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹം; വിമര്‍ശിച്ച് ശിഹാബ് പൂക്കോട്ടൂര്‍, മാധ്യമം).
വിവേചനപരം
മാധ്യമപ്രവര്‍ത്തകയും ബിഗ് ടിവി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററുമായ അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം നേതാവ് ഡോ. അബ്ദുല്ലാ ബാസിലിനെതരെ കേസെടുത്തതില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിഷേധിച്ചു. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടി കടുത്ത വിവേചനമാണെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് പ്രതികരിച്ചു. അവതാരകയുടേത് വ്യാജ പരാതിയാണെന്നും പൊലീസ് തിടുക്കപ്പെട്ട് എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ ഇസ്ലാമിനെ പരിഹസിക്കുന്ന പരാമര്‍ശങ്ങളാണ് അവതാരക നടത്തിയത് (06 സെപ്തംബര്‍, ഡോ.അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടി കടുത്ത വിവേചനപരം; വിശദീകരണ വീഡിയോയില്‍ ആരോ കമന്റിട്ടതിനാണ് കേസെടുത്തത്; ഈ എഫ്‌ഐആര്‍ റദ്ദാക്കണം; അപര്‍ണയുടെ പരാതിയില്‍ ബാസിലിനെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, മറുനാടന്‍ മലയാളി വെബ്).
വാദി പ്രതിയായി
വാദി പ്രതിയായ സംഭവമാണ് ബാസിലിനെതിരേയുള്ള കേസെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം: എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഒരു പ്രസ്താവനയുടെ മറവില്‍ ഒരു മതസമുദായത്തെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും അവഹേളിക്കുകയും വംശീയ പരാമര്‍ശങ്ങള്‍ നടത്തുകയുമാണ് ചാനല്‍ അവതാരക ചെയ്തത്. സമൂഹമൊന്നാകെ അതിനെ വിമര്‍ശിച്ചപ്പോള്‍ അവരാ വീഡിയോ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ അവര്‍ ചെയ്ത തെറ്റ് കൃത്യമായി ചൂണ്ടികാട്ടിയ ആ ചാനല്‍ ചര്‍ച്ചയിലെ പങ്കാളി കൂടിയായ ഡോ. ബാസിലിനെതിരെ ജാള്യത മറക്കാനും വിഷയം മറിച്ചിടാനും ചാനല്‍ അവതാരക കേസ് കൊടുക്കുന്നതാണ് പിന്നീട് കാണുന്നത്. പോലീസാവട്ടെ പരാതി കിട്ടാന്‍ കാത്തിരുന്ന പോലെയാണ് പെരുമാറിയത്. ഉടനെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് ബാസിലിനെതിരെ കേസെടുത്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചാനലിലിരുന്നു ലോകം മൊത്തം കാണ്‍കെ വര്‍ഗീയതയും വംശീയതയും പ്രചരിപ്പിച്ച അവതാരകക്കെതിരെ ഇവിടെ ഒരു കേസുമില്ല. അത് വംശീയതയാണെന്ന് വിളിച്ച് പറഞ്ഞയാള്‍ക്കെതിരെ കേസ്സും ചുമത്തിയിരിക്കുന്നു. ആ കള്ളക്കേസ് പിന്‍വലിക്കണം. അപര്‍ണ കുറുപ്പിനെതിരെ കേസെടുക്കണം (6 സെപ്തംബര്‍, ഫേസ്ബുക്ക്/ ഹമീദ് വാണിയമ്പലം)
വംശീയ മുന്‍വിധികള്‍ ശരിയല്ല
ചാനല്‍ ചര്‍ച്ചകള്‍ നയിക്കുന്ന അവതാരകര്‍ക്ക് രാഷ്ട്രീയം ഉണ്ടാകുന്നതില്‍ തെറ്റില്ല… വംശീയ മുന്‍വിധികള്‍ ഉണ്ടാകുന്നതാണ് തെറ്റാണെന്ന് മുസ്‌ലിം യൂത്ത് ലീഗ്… ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി..അഡ്വ ഷിബു മീരാന്‍: ദുര്‍ഭാഗ്യവശാല്‍ ബിഗ് ടി വി യിലെ മാധ്യമ പ്രവര്‍ത്തകയായ അപര്‍ണ കുറുപ്പ് ചര്‍ച്ചയില്‍ പ്രകടിപ്പിച്ചത് പച്ചയായ വംശീയ വിദ്വേഷമാണ്. ആ വിഷയത്തിന്റെ മെരിറ്റുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍, ഇസ്ലാമിന്റെ സാങ്കേതികമായ പദങ്ങളെക്കുറിച്ച് പ്രാഥമികമായ അറിവ് പോലും ഇല്ലാതെ വിളിച്ചു പറഞ്ഞതിന്റെ പിന്നില്‍ ഒരൊറ്റ കാരണമേയുള്ളൂ… നേരത്തെ ജോലി ചെയ്തിരുന്ന ചാനല്‍ കടുത്ത ഇസ്‌ലാമോഫോബിക് അജണ്ടകള്‍ മുന്‍നിറുത്തി നടത്തിയിരുന്ന ചര്‍ച്ചകളുടെ ഹാങ് ഓവറില്‍ നിന്ന് അവര്‍ രക്ഷപെട്ടിട്ടില്ല. മുന്‍കൂര്‍ ജാമ്യം എടുത്തു വച്ചിട്ട് ചാനല്‍ ചര്‍ച്ചക്ക് പോകേണ്ട ഗതികേട് ഈ നാട്ടില്‍ ഉണ്ടാക്കി വെക്കരുത്… അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടി പുനഃപരിശോധിക്കണം (ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ട്/ ഫേസ്ബുക്ക്/ അഡ്വ. ഷിബു മീരാന്‍).
ആഭ്യന്തരമന്ത്രിക്ക് കത്ത്
വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് അബ്ദുല്ല ബാസിലിന് എതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്തയച്ചു (6 സെപ്തംബര്‍, ‘ഡോ.അബ്ദുല്ല ബാസിലിന് എതിരായ കേസ് പിന്‍വലിക്കണം’; ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്, മീഡിയാവണ്‍).
നിയമപരമായി നേരിടും
ബിഗ് ടിവി അവതാരിക അപര്‍ണക്കുറിപ്പിന്റെ പരാതിയില്‍ എടുത്ത കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ഡോക്ടര്‍ അബ്ദുള്ള ബാസില്‍. തന്റെ വീഡിയോക്ക് താഴെ ആരെങ്കിലും മോശമായ കമന്റ് ഇട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. അവതാരിക മാപ്പ് പറഞ്ഞതില്‍ പോലും വംശീയ അധിക്ഷേപമുണ്ട്. ന്യൂസ് റൂമുകള്‍ വംശീയതയുടെ കളമാകുന്നത് തിരിച്ചറിയപ്പെടണമെന്നും, ആഭ്യന്തരവകുപ്പിന്റെ നടപടി ശരിയില്ലെന്ന് സമൂഹം തിരിച്ചറിയുമെന്നും അബ്ദുള്ളാ ബാസില്‍ പറഞ്ഞു (7 സെപ്തംബര്‍, വംശീയ അധിക്ഷേപങ്ങള്‍ നിറഞ്ഞൊരു ചര്‍ച്ചയായിരുന്നു ; മാപ്പു പറയുകയോ തിരുത്തുകയോ ചെയ്തില്ല.മീഡിയ വണ്‍ ടിവി ചാനല്‍).
പച്ചയായ വംശീയ വിവേചനം
ബിഗ് ടിവി അവതാരക അപര്‍ണ എസ് കുറുപ്പിന്റെ പരാതിയില്‍ മേല്‍ ഡോ. അബ്ദുല്ല ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത കേരള പോലീസ് നടപടി വംശീയ വിവേചനവും അപലപനീയവും ആണെന്ന് യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന കണ്‍വീനര്‍ എം എം താഹിര്‍: അപര്‍ണ എസ് കുറുപ്പ് മുസ്‌ലിം മത വിഭാഗത്തിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശം തീവ്ര വലതുപക്ഷ വംശീയവാദികളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കേരള സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷ വിഭാഗവും സാമുദായികമായി പരിശോധിച്ചാല്‍ ഏറ്റവും വലിയ സമുദായവും ആയ ഒരു വിഭാഗത്തിനെതിരെ സംഘപരിവാര്‍ സൈബര്‍ ഹാന്‍ഡിലുകളെക്കാള്‍ മോശമായ തരത്തില്‍ ബിഗ് ടിവിയിലൂടെ നടത്തിയ ആക്രോഷം സമൂഹത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ അതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.അപര്‍ണ കുറുപ്പിനെതിരെ നിരവധി പരാതികളും വന്നിരുന്നു. എന്നാല്‍ അതേ അവസരത്തില്‍ തന്നെ കേരളീയ സാമൂഹിക അന്തരീക്ഷത്തെ മോശമാക്കുന്ന പ്രസ്താവന നടത്തിയ അവതാരക സ്വയം ഇരവാദം ചമച്ച് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നു പറഞ്ഞു പരാതി നല്‍കുകയായിരുന്നു (06 സെപ്തംബര്‍, ഡോ.അബ്ദുല്ലാ ബാസിലിനെതിരായ കേസ് പച്ചയായ വംശീയ വിവേചനം :എം എം താഹിര്‍.തേജസ് ന്യൂസ് വെബ് പോര്‍ട്ടല്‍).
പരാതി കിട്ടി ഉടന്‍ കേസ്
പരാതികിട്ടയ ഉടന്‍ ബാസിലിനെതിരേ കേസെടുത്തെന്നും എന്നാല്‍ വിദ്വേഷപരാമര്‍ശത്തിനെതിരേ പരാതി നല്‍കി 15 ദിവസം കഴിഞ്ഞിട്ടും കേസില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ സി ദാവൂദ് (07 സെപ്തംബര്‍, സി ദാവൂദ്, ഡൂള്‍ ന്യൂസ് പോസ്റ്റര്‍)
കേസ് പിന്‍വലിക്കണം, സംയുക്ത പ്രസ്താവന
ബാസിലിനെതിരേ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സാംസ്‌കാരിക-രാഷ്ട്രീയപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒപ്പുശേഖരണവും നടത്തി (07 സെപ്തംബര്‍, ഡോ. അബ്ദുല്ല ബാസിലിനെതിരായ കേസ് പിന്‍വലിക്കണം: രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന, മാധ്യമം).
പരാതിനല്‍കിയിട്ടും കേസില്ല
അബ്ദുല്ല ബാസിലിന്റെ വീട്ടിലെ സ്ത്രീകളെ അധിക്ഷേപിച്ച് ആരിഫ് ഹുസൈന്‍ പോസ്റ്റിട്ട ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചിട്ടും നടപടിയില്ലെന്ന് ജിന്റോ ജോണ്‍. ആരിഫ് ഹുസൈനെതിരെ കേസെടുക്കാന്‍ ഇനിയും മടിക്കരുത്, സംഘികളെ കാണുമ്പോള്‍ വിറക്കുന്ന പൊലീസുകാര്‍ ഭരണം മാറിയത് അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു (07 സെപ്തംബര്‍, അബ്ദുല്ല ബാസിലിന്റെ വീട്ടിലെ സ്ത്രീകളെ അധിക്ഷേപിച്ച് ആരിഫ് ഹുസൈന്‍ പോസ്റ്റിട്ട ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചിട്ടും നടപടിയില്ലെന്ന് ജിന്റോ ജോണ്‍, മീഡിയ വണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍).
കേസില്‍ തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
വിസ്ഡം ഇസ്ലാമിക ഓര്‍ഗനൈസേഷന്‍ നേതാവ് ബാസിലിനെതിരേ എടുത്ത കേസില്‍ തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരേ കേസെടുക്കാനും നിര്‍ദേശിച്ചു. ബാസിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി നല്‍കിയിരുന്നത് (07 സെപ്തംബര്‍, അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം, വിമര്‍ശനം കനത്തതോടെ ചെന്നിത്തലയുടെ ഇടപെടല്‍, ഏഷ്യാനെറ്റ് ന്യൂസ്).
നെഞ്ചത്ത് കേറാന്‍ ഹിന്ദുക്കളുണ്ടല്ലോ
ബാസിലിനെതിരായ കേസ് മരവിച്ചതിനെ സംഘപരിവാര്‍ നേതാവ് ആര്‍വി ബാബു പരിഹസിച്ചു. ദയവായി കേരളത്തെ മൊത്തം നാണം കെടുത്തരുത്.സര്‍ക്കാരും പോലീസും മാധ്യമങ്ങളുമൊക്ക മുസ്‌ലിം വിഷയത്തില്‍ കടിച്ച് വെറുതേ പല്ല് കളയരുത്. നിങ്ങള്‍ക്ക്, നെഞ്ചത്ത് കേറാന്‍ ഇവിടെ 1.5കോടിയോളം, ഹിന്ദുക്കളില്ലേ?- എന്നായിരുന്നു ചോദ്യം (07 സെപ്തംബര്‍, ആര്‍ വി ബാബു എന്ന ഹിന്ദു ഐക്യ വേദി നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്).
1.17. മല്ലു ലഷ്‌കറെ തൊയ്ബമാരുടെ നേതാവ്
ബാസില്‍ വളര്‍ന്നു വരുന്ന ‘മല്ലു ലഷ്‌കറെ തൊയ്ബ’മാരുടെ നേതാവാണെന്നാണ് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് അറബി (8 സെപ്തംബര്‍, ‘അബ്ദുല്ല ബാസില്‍ വളര്‍ന്നു വരുന്ന മല്ലു ലഷ്‌കറെ തൊയ്ബമാരുടെ നേതാവ്’ അധിക്ഷേപ പരാമര്‍ശവുമായി പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവ് ഹാരിസ് അറബി, മക്തൂബ് മീഡിയ).


അപലപിച്ച് ലീഗ്
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ ബിഗ് ടിവി അവതാരക നല്‍കിയ പരാതിയില്‍ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത കേരള പോലീസിന്റെ നടപടിയെ മുസ്‌ലിം ലീഗ് അപലപിച്ചു. വര്‍ഗീയ പ്രസ്താവനകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുന്നവര്‍ക്കെതിരെ അനാവശ്യമായി കേസെടുക്കാന്‍ പോലീസിനെ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ഫിറോസ് വ്യക്തമാക്കി (8 സെപ്തംബര്‍, ഐ യു എം എല്‍ ബാക്സ് അബ്ദുല്ല ബാസില്‍ , സീക്‌സ് വിഡ്രോവല്‍ ഓഫ് കേസ് , അബ്ദുല്ല ബാസിലിന് ലീഗ് പിന്തുണ, കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ദി ടൈംസ് ഓഫ് ഇന്ത്യ).
ഇസ്‌ലാമോഫോബിയയുടെ ഇര
അപര്‍ണകുറുപ്പ് ശത്രുവല്ലെന്നും ഇസ്‌ലാമോഫോബിയയുടെ ഇരയാണെന്നും ഡോ. അബ്ദുല്ല ബാസില്‍.
(8 സെപ്തംബര്‍, അപര്‍ണ ശത്രുവല്ല, ഇസ്‌ലാമോഫോബിയയുടെ ഇര; ഇനിയും തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ ഞങ്ങളൊരുക്കമെന്ന് ഡോ. അബ്ദുല്ല ബാസില്‍, മാധ്യമം ഫേസ്ബുക്ക് പോസ്റ്റര്‍).
1.18. ആഭ്യന്തര വകുപ്പ് മുട്ടുകുത്തി
ലീഗ് സമ്മര്‍ദ്ദത്തില്‍ ആഭ്യന്തര വകുപ്പ് മുട്ടുകുത്തിയെന്ന് ജനം വിടി. ബിഗ് ടിവി മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ എടുത്ത കേസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയതിനെ കുറിച്ചായിരുന്നു പരാമര്‍ശം (7 സെപ്തംബര്‍, ലീഗ് സമ്മര്‍ദ്ദത്തില്‍ മുട്ടുകുത്തി ആഭ്യന്തര വകുപ്പ്; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ തുടര്‍ നടപടിയില്ല, ജനം ടിവി സോഷ്യല്‍ മീഡിയ പോസ്റ്റര്‍).
1.19. ജിഹാദികള്‍ കേരളത്തെ താലിബാനാക്കുന്നു
അബ്ദുള്ള ബാസിലിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടയില്‍ വിസ്ഡം സംഘടനക്കെതിരെ ആരിഫ് ഹുസൈന്റെ പരാമര്‍ശം: വിസ്ഡം ജിഹാദികള്‍ കേരളത്തെ താലിബാനാക്കാന്‍ ശ്രമിക്കുന്നു. വിസ്ഡം മുജാഹിദ് നടത്തിയ പ്രതികരണം കേരളത്തെ വഴിതെറ്റിക്കാനെന്നും ആരിഫ് ഹുസൈന്‍ (9 സെപ്തംബര്‍, ജനം ടിവി ഫേസ്ബുക് പോസ്റ്റ്).
1.20 വ്യാജ പോസ്റ്റര്‍
ഡോ. അബ്ദുല്ല ബാസിലിന്റെ പേരില്‍ ഒരു വ്യാജപോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു: ‘മുസ്‌ലിം മത രാജ്യത്ത് ജീവിച്ചാല്‍ മാത്രം ഒരു മുസ്‌ലിംമിന്റെ മത ജീവിതം പൂര്‍ണ്ണമാകൂ ഇന്ത്യ പൂര്‍ണമായി ഇസ്ലാമിക രാജ്യമാവണം ഇതില്‍ വര്‍ഗീയത കാണരുത്’- ഇതായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത് (13 സെപ്തംബര്‍, ഫേസ്ബുക്ക്/ അബ്ദുല്ല ബാസില്‍).
ഇതിനെതിരേ ബാസില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി.
2. പൂക്കളം തട്ടിത്തെറിപ്പിച്ച മുസ്‌ലിം വനിത
ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തലയില്‍ തട്ടമിട്ട ഒരു പെണ്‍കുട്ടി തട്ടിത്തെറിപ്പിച്ചിരുന്നു. ആഗസ്റ്റ് 25ാം തിയ്യതിയാണ് സംഭവം. വാര്‍ത്തയനുസരിച്ച് എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545 നു സമീപമുള്ള മൈഥിലി എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തെറിപ്പിച്ചത്. കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാര്‍ ഉച്ചയൂണ് കഴിക്കാന്‍ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും നടന്നു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ സിജി രാജഗോപാല്‍ പരാതി നല്‍കി. പോലിസ് കേസെടുത്തു.
താമസിയാതെ വിശദീകരണവുമായി പെണ്‍കുട്ടി രംഗത്തെത്തി. മാനസികസമ്മര്‍ദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വലിയ വിവാദമായതില്‍ എനിക്ക് വിഷമമുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഓണം ഞാനും ആഘോഷിക്കുന്ന ഒരു ഫെസ്റ്റിവലാണ്, താനും ഒരു മലയാളി തന്നെയാണ്. കൂടെയുണ്ടായിരുന്ന മാതാവിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും തെറ്റ് പൂര്‍ണ്ണമായും തന്റെ ഭാഗത്തുനിന്നു മാത്രമാണ് സംഭവിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതു സംബന്ധിച്ച എല്ലാ വാര്‍ത്തയും മാപ്പുപറച്ചിലും എല്ലാം ഹിന്ദുത്വസ്വഭാവമുള്ള മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. എല്ലാ ചിത്രങ്ങളിലും പെണ്‍കുട്ടിയുടെ മുഖം മറച്ചിരുന്നു. പരാതി നല്‍കിയ ബിജെപി പ്രവര്‍ത്തകന്‍ സിജി രാജഗോപാല്‍ പെണ്‍കുട്ടി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുമെന്ന് അറിയിച്ചു. പോലിസും കേസുമായി മുന്നോട്ടുപോയില്ല (2 സെപ്തംബര്‍, ‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി, ജനംടിവി; 01 സെപ്തംബര്‍, പാലാരിവട്ടത്ത് അത്തപ്പൂക്കളം ചവിട്ടിത്തെറിപ്പിച്ചയാളെ കണ്ടെത്തി മറുനാടന്‍; മാപ്പപേക്ഷിച്ച് പെണ്‍കുട്ടി; പൂക്കളം തട്ടിത്തെറിപ്പിച്ചത് ‘അറിയാതെ’; ജോലി സമ്മര്‍ദ്ദത്തിനിടെ പറ്റിയ അബദ്ധം; ഹിന്ദു സമൂഹത്തോട് മാപ്പെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും പെണ്‍കുട്ടി; ശിക്ഷിക്കാന്‍ താന്‍ ആളല്ലെന്നും പരാതി പിന്‍വലിക്കുമെന്നും ബിജെപി നേതാവ് സി ജി രാജഗോപാല്‍, മറുനാടന്‍ മലയാളി)
ചുരുക്കത്തില്‍ ഏതാണ് പെണ്‍കുട്ടിയെന്നത് വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ക്ക് മാത്രമാണ് അറിയുക.
3. അന്‍സിബയുടെ പരാതി (തുടര്‍ച്ച) (സെപ്റ്റംബര്‍ 3)
നടന്‍ ടിനി ടോമിന്റെ വംശീയമായ ആക്രമണത്തിനിരയായ അന്‍സിബയുടെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നടി ലക്ഷ്മിപ്രിയ നേരത്തെ തൃപ്പൂണിത്തറ വനിതാ പോലീസില്‍ അന്‍സിബിക്കെതിരെ പരാതി നല്‍കിയതിനുശേഷം സ്റ്റേഷനില്‍ വിളിപ്പിച്ചു മൂന്ന് മണിക്കൂര്‍ മാനസികമായി പീഡിപ്പിച്ചു എന്ന് അന്‍സിബ ആരോപിച്ചിരുന്നു. ടിനിടോമിനെതിരെയും അന്‍സിബ പരാതി നല്‍കിയിരുന്നു മതപരമായി അധിക്ഷേപിച്ചു എന്ന് കാണിച്ചാണ് പരാതി (3 സെപ്റ്റംബര്‍, ലക്ഷ്മിപ്രിയ അധിക്ഷേപിച്ചു എന്ന അന്‍സിബയുടെ പരാതി ഗൗരവം ഉള്ളത്: ഹൈക്കോടതി, ഡൂള്‍ ന്യൂസ്).
പരാതി വീണ്ടും പരിഗണിക്കണം
യുട്യൂബ് ചാനലിലൂടെ നടി ലക്ഷ്മി പ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി എറണാകുളം മജിസ്‌ട്രേട്ട് കോടതിക്ക് നിര്‍ദേശം നല്‍കി. അന്‍സിബ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ഉത്തരവിട്ടത്. ഗുരുതരമായ കുറ്റമുണ്ടായിട്ടില്ലെന്ന തീരുമാനത്തില്‍ എത്തുന്നതിനു മുന്‍പ് മതിയായ രീതിയില്‍ പരാതി പരിഗണിച്ചില്ലെന്നു വിലയിരുത്തി മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിയിലെ ആരോപണങ്ങള്‍ മജിസ്‌ട്രേട്ട് കോടതി സ്വതന്ത്രമായി വിലയിരുത്തി പ്രഥമദ്യഷ്ട്യാ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നു തീരുമാനിക്കണം. പരാതിക്കാരിക്ക് ശേഖരിക്കാന്‍ കഴിയാത്ത തെളിവുകള്‍ക്കായി പൊലീസ് അന്വേഷണം വേണോ എന്നതും മജിസ്‌ട്രേട്ട് കോടതി പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. ഗുരുതരമായ കുറ്റകൃത്യമാണെ ന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പാലാരിവട്ടം പൊലീസിനു നിര്‍ദേശം നല്‍കണമെന്നുമുള്ള അന്‍ സിബയുടെ ആവശ്യം മജിസ്‌ട്രേട്ട് കോടതി നിരസിച്ചിരുന്നു. സ്വകാര്യ അന്യായമായി പരിഗണിച്ചു ഹര്‍ജിക്കാരിയുടെ മൊഴി രേഖപ്പെടുത്താനായിരുന്നു ഉത്തരവ് (8 സെപ്തംബര്‍, ലക്ഷ്മി പ്രിയക്ക് എതിരായ ആരോപണം, അന്‍സിബയുടെ പരാതി വീണ്ടും പരിഗണിക്കണം: ഹൈക്കോടതി; മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി, മലയാള മനോരമ).
4. മൂവാറ്റുപുഴ ജില്ല
മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍:
”എംഎല്‍എ സംസാരിച്ചപ്പോള്‍ മൂവാറ്റുപുഴയുടെ സങ്കടത്തെപ്പറ്റി പറഞ്ഞു. ഒരുപാട് നാളുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു. പ്രതികാര ബുദ്ധിയോടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി നിര്‍ത്തിയതിനെ കുറിച്ചൊക്കെ പറഞ്ഞു. ഒറ്റ വാചകം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എല്ലാ വിഷമങ്ങളും എല്ലാ സങ്കടങ്ങളും മാറ്റും. നമുക്കൊരു കാര്യം നഷ്ടം വന്നാല്‍ നമ്മള്‍ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം വീട്ടണമെന്നാകും. പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരും (23 ആഗസ്റ്റ്, ‘എല്ലാ വിഷമങ്ങളും മാറ്റും’; മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി, മലയാള മനോരമ).
ഈ പ്രഖ്യാപനം ചര്‍ച്ചക്ക് വഴി വച്ചു. നിരവധി പേര്‍ പോസറ്റീവായി പ്രതികരിച്ചു. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പോലും മാതൃഭൂമിയില്‍ ലേഖനം എഴുതി. മൂവാറ്റുപുഴ ജില്ല രൂപവല്‍ക്കരണം: വേണം, ഭരണഭൂപടത്തില്‍ യുക്തിസഹമായ തിരുത്തെന്നായിരുന്നു ലേഖനത്തിന്റെ പേര്. 1983 മുതല്‍ മുവാറ്റുപുഴ ജില്ലയെക്കുറിച്ച് ചര്‍ച്ചയുണ്ടെന്നും ജില്ലാ വിഭജനത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ലേഖനത്തില്‍ എഴുതി.
യുഡിഎഫില്‍ ഭിന്നത
മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിന് ചൊല്ലി യുഡിഎഫില്‍ ഭിന്നതയും ഉടലെടുത്തു. തൊടുപുഴയെ ഒഴിവാക്കിയുള്ള മാറ്റം ഇടുക്കിക്ക് ഗുണം ചെയ്യില്ലെന്നും വിഷയം മുന്നണിയില്‍ ചര്‍ച്ചചെയ്യണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട് (3 സെപ്തംബര്‍, മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചര്‍ച്ച യുഡിഎഫില്‍ ഭിന്നത രൂക്ഷം, മെട്രോ വാര്‍ത്ത).
രാഷ്ട്രീയ ലക്ഷ്യം
പുതിയ ജില്ല ആവശ്യമില്ലെന്നായിരുന്നു ജന്മഭൂമി പത്രത്തില്‍ വിനുപ്രസാദ് മുരളീധരന്‍ എഴുതിയ ലേഖനം വാദിച്ചത്. അതിന്റെ സാമ്പത്തിക കാരണങ്ങളും മുന്നോട്ടുവച്ചു. അതോടൊപ്പം ജില്ലാ രൂപീകരണ ആവശ്യം ഒരു പുകമറയാണെന്നായിരുന്നു ലേഖകന്റെ വാദം. മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം രാഷ്ട്രീയലക്ഷ്യമാണെന്നും അദ്ദേഹം വാദിച്ചു: കേരളത്തില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായി. വികസനവും ഭരണസൗകര്യവും മുന്‍നിര്‍ത്തി എറണാകുളം, ഇടുക്കി ജില്ലകള്‍ വിഭജിച്ച് മൂവാറ്റുപുഴ ജില്ലയും, മലപ്പുറം വിഭജിച്ച് തിരൂര്‍ ജില്ലയും രൂപീകരിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍, ജനസംഖ്യയും ഭൂമിശാസ്ത്രപരമായ വിസ്തൃതിയും കേവലം പുകമറയായി ഉയര്‍ത്തിക്കാട്ടി, കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും ഘടകകക്ഷികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായും നടത്തുന്ന നീക്കങ്ങളാണിതെന്ന് വ്യക്തമാണ് (5 സെപ്തംബര്‍, ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്ട്രീയക്കളിയോ?, വിനുപ്രസാദ് മുരളീധരന്‍, ജന്മഭൂമി).
ഡിജിറ്റല്‍ യുഗത്തില്‍ അനാവശ്യം
ഡിജിറ്റല്‍ യുഗത്തില്‍ പുതിയ ജില്ലകള്‍ അനാവശ്യമാണെന്നാണ് ഡോ. ജോസ് സെബാസ്റ്റിയന്റെ അഭിപ്രായം:
ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും പഞ്ചായത്ത്-വില്ലേജ് ഓഫീസുകള്‍ വഴി പരിഹരിക്കേണ്ട വിഷയങ്ങളേ ഉണ്ടാകാറുള്ളൂ. ആ ഓഫീസുകള്‍ ശക്തീകരിച്ചാല്‍ അവരുടെ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം. വിവരസാങ്കേതികവിദ്യയും നിര്‍മ്മിത ബുദ്ധിയും ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വര്‍ത്തമാനകാലത്ത്, വിരല്‍ത്തുന്പില്‍ കാര്യങ്ങള്‍ക്ക് പരിഹാരസാധ്യമായിട്ടുള്ള ഇക്കാലത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കേണ്ടതുണ്ടോയെന്ന് സര്‍ക്കാര്‍ ഗൗരവത്തില്‍ ചിന്തിക്കണം (6 സെപ്തംബര്‍, ജില്ലാ രൂപീകരണം: പുതിയ സമീപനം വേണം, ദീപിക).
5. അനില്‍ നമ്പ്യാര്‍
ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍നമ്പ്യാര്‍ ഏതാനും മാസം മുമ്പ് സ്ഥാപനത്തില്‍നിന്ന് രാജിവച്ചു. ഈ വാര്‍ത്ത പുറത്തുവന്ന ദിവസങ്ങളിലൊന്നില്‍ അദ്ദേഹം തന്റെ എഫ്ബി വാളില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ തടവ് അന്യായമാണെന്നായിരുന്നു കുറിപ്പിലെ ധ്വനി: നിരോധിക്കപ്പെട്ട ‘സിമി’ യുടെ മുന്‍ സംസ്ഥാന പ്രസിഡന്റും നിരോധിക്കപ്പെട്ട എന്‍ ഡി എഫിന്റെ സ്ഥാപക ചെയര്‍മാനും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ദേശീയ ചെയര്‍മാനും എസ് ഡി പി ഐ യുടെ മുന്‍ ദേശീയ പ്രസിഡന്റുമായ ഇ അബൂബക്കറിനെ കഴിഞ്ഞ ദിവസം ദല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എടുത്ത ദൃശ്യമാണിത്. അര്‍ബുദബാധിതനായി തികച്ചും ക്ഷീണിതനായ അദ്ദേഹത്തെ തീവ്രവാദക്കേസില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ കോടതിക്കകത്തേക്ക് കൊണ്ടുപോയത് വീല്‍ ചെയറിലായിരുന്നു. ഏകദേശം നാല് വര്‍ഷമായി അബൂബക്കറും നസറുദ്ദീന്‍ എളമരവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഐസിസ് പോലുള്ള ഭീകരവാദ സംഘടനകളില്‍ നിന്നും ഫണ്ട് കൈപ്പറ്റി ഭാരതത്തെ ഒറ്റിക്കൊടുക്കാനും തകര്‍ക്കാനും കരുക്കള്‍ നീക്കിയവരാണിവര്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വിചാരണ തടവുകാരാണെങ്കിലും അവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട് (13 ജൂലൈ, മതഭീകരവാദികള്‍ മനുഷ്യരാണെന്നും അവര്‍ക്ക് മനുഷ്യാവകാശം ഉറപ്പ് വരുത്താന്‍ സുപ്രീം കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ പോസ്റ്റ്, കര്‍മ്മ ന്യൂസ്).
ഇതിനെതിരേ എ ജയകുമാര്‍ എന്നയാള്‍ ഒരു പോസ്റ്റ് എഴുതി: 27 കൊലപാതകങ്ങളിലും സര്‍ക്കാരിനെ അട്ടിമറിക്കാനും ഖിലാഫത്ത് സംവിധാനം സ്ഥാപിക്കാനും ഗൂഢാലോചന നടത്തിയ പി എഫ് ഐ എസ്ഡിപിഐ സിമി എന്‍ഡിഎഫ് എന്നിവയുടെ നേതൃത്വം അലങ്കരിച്ച അബൂബക്കറിന്റെ മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ ആകുലപ്പെടുന്ന അനില്‍ നമ്പ്യാര്‍ തൂലിക ചലിപ്പിക്കുന്നത് ആരെ സംരക്ഷിക്കാനാണ്? – ഇതായിരുന്നു ചോദ്യം.
ഇതിനോടുള്ള അനില്‍ നമ്പ്യാരുടെ മറുപടി: ജനം ടിവിയില്‍ ഇരുന്ന് ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഘോരഘോരം സംസാരിച്ചതിന് അന്നും ഇന്നും എന്നെയും എന്റെ അന്തരിച്ച അച്ഛനെയും രോഗശയ്യയില്‍ കിടക്കുന്ന അമ്മയെയും കേട്ടാല്‍ അറക്കുംവിധം തെറി വിളിക്കുന്ന സുഡാപ്പികളും ആയി ഞാന്‍ സന്ധി ചെയ്‌തെന്ന് നരേറ്റീവ് ഉണ്ടാക്കുകയാണ് ശ്രീ ജയകുമാര്‍ (3 സെപ്തംബര്‍, ഫേസ്ബുക്ക്/ അനില്‍ നമ്പ്യാര്‍).
മതം പറഞ്ഞ് ഭിന്നിപ്പ്
മതം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാന്‍ അണിയറയില്‍ ചരടുവലി ഉണ്ടായി, പഴി മൊത്തം എനിക്ക്- ജനം ടി.വി വിട്ടതിനെക്കുറിച്ച് ജനം ടി.വി പ്രതികരണം (4 സെപ്തംബര്‍, ഫേസ്ബുക്ക്/ നൊകാപ്പ്).
6. മാധ്യമം സമരം
‘മാധ്യമം’ മാനേജ്മെന്റ് ജീവനക്കാരില്‍ ചിലരെ പ്രത്യേകമായി തെരഞ്ഞെടുത്ത് പുറത്താക്കുകയാണെന്നും വിവേചനപരമായ സമീപനം സ്വീകരിക്കുകയാണെന്നും സംഘടനാപരമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും മുതിര്‍ന്ന സി.പി.എം നേതാവും സി.ഐ.ടി.യു ദേശീയ ജനറല്‍ സെക്രട്ടറിയുമായ എളമരം കരിം. സെപ്റ്റംബര്‍ മൂന്നിന് കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മാധ്യമം’ ദിനപത്രത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിലും തുടര്‍ന്ന് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലുമാണ് ഈ അഭിപ്രായം പറഞ്ഞത്. ഇതേ അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പിന്നീട് പ്രത്യക്ഷപ്പെട്ടു.
എളമരത്തിനെതിരേ വക്കീല്‍ നോട്ടീസ്
ഇതിനെതിരേ മാധ്യമം വക്കീല്‍ നോട്ടിസ് അയച്ചു. പരാമര്‍ശം അപകീര്‍ത്തികരമാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ അഴിമതി, ഭൂമി വാങ്ങല്‍, കമ്മീഷന്‍ കൈപ്പറ്റല്‍, സ്ഥാപനത്തിന്റെ പണം ദുരുപയോഗം ചെയ്യുകയോ വകമാറ്റുകയോ ചെയ്തതടക്കമുള്ള സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയാണെന്ന് പറഞ്ഞത് ഗുരുതരമായ ആരോപണമാണ്. സ്ഥാപനത്തിന്റെ സുതാര്യത, സാമ്പത്തിക സുതാര്യത, മാനേജ്മെന്റിന്റെ വിശ്വസ്തത എന്നിവ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഗുരുതരമായ അപകീര്‍ത്തിയുണ്ടാക്കി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റായതും ദുരുദ്ദേശ്യപരവുമാണ്. പ്രസ്താവനകള്‍ പിന്‍വലിച്ച് നിരുപാധികമായി ഖേദപ്രകടനം നടത്തണമെന്നും, ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. കൂടാതെ, സ്ഥാപനത്തിന്റെ പ്രശസ്തിക്കും സമര്‍പ്പണത്തിനുമുണ്ടായ നഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് (18 സെപ്തംബര്‍, അപകീര്‍ത്തി പരാമര്‍ശം; എളമരം കരീമിന് ‘മാധ്യമ’ത്തിന്റെ വക്കീല്‍ നോട്ടീസ്, മാധ്യമം).
പൊലീസിലും പരാതി
‘മാധ്യമം’ പത്രത്തിനെതിരെ വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന പ്രകോപനപരമായ പ്രസംഗം നടത്തിയതിന് മുതിര്‍ന്ന സി.പി.എം നേതാവും സി.ഐ.ടി.യു ദേശീയ ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെതിരെ മാനേജ്മെന്റ് പൊലീസില്‍ പരാതി നല്‍കി. മാധ്യമത്തിനെതിരെ വംശീയമായ ആരോപണങ്ങള്‍ ഉന്നയിച്ച കരീം, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കിടയില്‍ സ്പര്‍ദ്ധയും വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കാനായി ബോധപൂര്‍വ്വം ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹാണ് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത് (23 സെപ്തംബര്‍, വിദ്വേഷപ്രസംഗം: എളമരം കരീമിനെതിരേ മാധ്യമത്തിന്റെ പരാതി, മാധ്യമം).
മാധ്യമത്തിന്റേത് കള്ളപ്പരാതി
മാധ്യമം പത്രത്തില്‍ പേര് നോക്കി ജീവനക്കാരെ വേര്‍തിരിച്ചു ഒറ്റപ്പെടുത്തുന്നു എന്ന എളമരം കരീമിന്റെ പരാമര്‍ശത്തിനെതിരെ മാധ്യമം വക്കീല്‍ നോട്ടീസ് കൊടുത്തത് തരംതാഴ്ന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡണ്ട് ടി.പി രാമകൃഷ്ണന്‍: സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചു കള്ളപ്പരാതി നല്‍കിയ മാധ്യമം പത്രം സിഇഒ യുടെ നടപടി തരംതാഴ്ന്നത്. മാസങ്ങളോളം ശമ്പളം കുടിശ്ശികയാക്കുകയും ചോദിക്കുമ്പോള്‍ പിരിഞ്ഞു പോകാനും ആവശ്യപ്പെടുന്ന മാനേജ്‌മെന്റിനെതിരെ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. ഓണക്കാലത്ത് കുടിശ്ശികയുടെ ഒരു ഭാഗം നല്‍കണമെന്ന് ആവശ്യത്തില്‍ തൊഴില്‍ മന്ത്രി വിളിച്ച യോഗത്തിലും മാനേജ്‌മെന്റ് ധിക്കാര നിലപാടെടുത്തു. സമരത്തോട് ഐക്യപ്പെട്ട്‌നില്‍ക്കുന്നവരെ തെരഞ്ഞെടുപ്പിടിച്ച് അച്ചടക്ക നടപടി എടുക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എളമരം കരീം പറഞ്ഞതിനെ മാനേജ്‌മെന്റ് സങ്കുചിത കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ചാണ് പരാതി നല്‍കിയത് (27 സെപ്തംബര്‍, മാധ്യമത്തിന്റെ കള്ളപ്പരാതി തരംതാഴ്ന്നത് – ടി.പി രാമകൃഷ്ണന്‍. ദേശാഭിമാനി).
7. മതംമാറ്റുന്ന ജിഹാദികള്‍
മലപ്പുറത്ത് മാധ്യമങ്ങള്‍ ഹിന്ദു കുടുംബത്തെ നിര്‍ബന്ധപൂര്‍വം മതംമാറ്റിയെന്ന് കേരള റ്റുഡെ ഫേസ്ബുക്ക് പേജ്: മലപ്പുറത്ത് ഹിന്ദു കുടുംബത്തെ ബലമായി മതംമാറ്റി ജിഹാദികള്‍. ആത്മഹത്യ ചെയ്യാന്‍ മൊബൈല്‍ ടവറില്‍ കേറി ഹിന്ദു യുവാവ്. അലറികരഞ്ഞ് ഭാര്യയായ ഹിന്ദു യുവതിയും കുഞ്ഞ് മക്കളും. ഭീകരദൃശ്യങ്ങള്‍ (5 സെപ്തംബര്‍, വീഡിയോ മുക്കി മാമാ കൂട്ടിക്കൊടുപ്പ് മാധ്യമങ്ങള്‍, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്, ഭീകരം കൊടുംചതി…!, ഫേസ്ബുക്ക്/ കേരള റ്റുഡെ).
8. പ്ലാനിങ് ബോര്‍ഡിലെ പ്രാതിനിധ്യം
യു.ഡി.എഫ് സര്‍ക്കാര്‍ പുനസംഘടിപ്പിച്ച കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ മന്ത്രിമാരല്ലാത്ത അംഗങ്ങളില്‍ മുസ്‌ലിം, ദലിത് പ്രാതിനിധ്യമോ വനിതാ പ്രാതിനിധ്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) മുഖ്യമന്ത്രി വി.ഡി. സതീശന് തുറന്ന കത്തെഴുതി: ‘മുസ്‌ലിം, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിദഗ്ധര്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സജീവമായിരിക്കെത്തന്നെ പുതിയ ആസൂത്രണ ബോര്‍ഡിലെ വൈസ് ചെയര്‍മാനും നാല് അംഗങ്ങളും ഒരൊറ്റ പ്രത്യേക സാമൂഹിക വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നത് അങ്ങേയറ്റം നിരാശാജനകമാണ്,’. കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളാണ്. നിലവില്‍ നിയമിതരായ പലരെക്കാളും മികച്ച പ്രഫഷണല്‍ അക്കാദമിക് യോഗ്യതകളുള്ള വനിതാ വിദഗ്ധര്‍ നമുക്കിടയില്‍ ഏറെയുണ്ടായിട്ടും, ഒരാള്‍ക്കുപോലും ബോര്‍ഡില്‍ ഇടം ലഭിച്ചില്ല. വിദഗ്ധ സമിതിയില്‍ രാഷ്ട്രീയ നിയമനം നേടിയവരില്‍ ഒരാള്‍ക്കു മാത്രമാണ് പി.എച്ച്.ഡി ഉള്ളത്. ബി.ജെ.പി സര്‍ക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു കണ്‍സള്‍ട്ടന്റ് ഇതില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് യോഗ്യതയോ സാമൂഹിക നീതിയോ അല്ല, മറിച്ച് മറ്റു പല താത്പര്യങ്ങളുമാണ് ഈ നിയമനങ്ങള്‍ക്ക് മാനദണ്ഡമായത് എന്നതിലേക്കാണെന്നും മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ അലി തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടു (6 സെപ്തംബര്‍, യുഡിഎഫ് പുനസംഘടിപ്പിച്ച പ്ലാനിങ് ബോര്‍ഡില്‍ മുസ്‌ലിം,ദലിത്,വനിതാ പ്രാതിനിധ്യമില്ല; ബിജെപി സര്‍ക്കാരുമായി ബന്ധമുള്ളയാള്‍ അംഗം: മെക്ക, ഡൂള്‍ ന്യൂസ് പോര്‍ട്ടല്‍).
9. ആരിഫ് ഹുസൈനെതിരേ കേസ്
വിസ്ഡം ഇസ്ലാമിക ഓര്‍ഗനൈസേഷന്‍ നേതാവ് ബാസിലിനെതിരേ എടുത്ത കേസില്‍ തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയ അതേ ദിവസം യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരേ കേസെടുക്കാനും നിര്‍ദേശിച്ചു. ബാസിലാണ് അദേഹത്തിന്റെ മാതാവിനെ അവഹേളിച്ചുവെന്ന് പരാതി നല്‍കിയിരുന്നത് (07 സെപ്തംബര്‍, അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം, വിമര്‍ശനം കനത്തതോടെ ചെന്നിത്തലയുടെ ഇടപെടല്‍, ഏഷ്യാനെറ്റ് ന്യൂസ്).
9.1. ഇസ്‌ലാമോഫോബിയ എന്ന ‘തുറുപ്പുഗുലാന്‍’
ബാസിലിന്റെ പരാതിയില്‍ ആരിഫ് ഹുസൈനെതിരേ കേസ് വന്ന സാഹചര്യത്തില്‍ യുക്തിവാദിയായ സജീവന്‍ അന്തിക്കാട് ഒരു വീഡിയോ അപ് ലോഡ് ചെയ്തു, ബാസിലിന്റേത് ഇരവാദ കേസാണെന്നായിരുന്നു ആരോപണം. കൂടാതെ ബാസില്‍ നുണ പറയുന്നയാളാണെന്നും ആരോപിച്ചു: അബ്ദുള്ള ബാസില്‍ താലിബാന്‍ രീതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. 2025ലെ കുസാറ്റിലെ പരിപാടിയും മറ്റു പരിപാടിയിലും സ്ത്രീകളെ മറകെട്ടിയിരുത്തി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നവരാണ്. ഭരണഘടന നല്‍കുന്ന അവസരസമത്വം അംഗീകരിക്കാത്തവരാണ്. സൂംബ, ഓണാഘോഷ പരിപാടികള്‍ ഇതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നു, ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന മതത്തെ പിന്തുടരുന്നു. അപര്‍ണ കുറുപ്പിന്റെ വിവാദപരാമര്‍ശത്തെ ബാസില്‍ നേരിട്ടത് ഇസ്‌ലാമോഫോബിയ എന്ന ‘തുറുപ്പുഗുലാന്‍’ കൊണ്ടാണ്. ‘വടക്ക് താലിബാനികളുടെ കയ്യിലും തെക്ക് ഹമാസുകാരുടെ കയ്യിലും ഇസ്‌ലാമോഫോബിയ എന്ന ഗുലാന്‍ കേരളത്തിലെ നമ്മുടെ നല്ലവനായ ജിഹാദികളുടെ കയ്യിലും ഇഷ്ടം പോലെ സ്റ്റോക്കുണ്ട്. ‘ബാസില്‍ മുസ്‌ലിം ലീഗ്കാരനെല്ലെങ്കിലും വിശാലാര്‍ത്ഥത്തില്‍ മുസ്ലീമാണ്, ഒരു മുസ്‌ലിമിനെ മറ്റൊരു മുസ്‌ലിം സഹായിക്കേണ്ടതുണ്ട്. അവര്‍ സ്തീകളെ മറകെട്ടി വേര്‍തിരിച്ച് ഇരുത്തി, പരസ്യമായി സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു ജിഹാദി ആയാല്‍ പോലും നമ്മള്‍ ഉമ്മത്തിന്റെ പേരില്‍ സംരക്ഷിച്ചിരിക്കണം എന്ന ഉമ്മത്ത് ഫീല്‍ ആണ് ഫിറോസ് സൃഷ്ടിച്ചത്. സ്ത്രീ പുരുഷ തുല്യത ഭരണഘടന ഉറപ്പ് നല്‍കുമ്പോഴും ബാസില്‍ സ്ത്രീകളെ മറകെട്ടി ഇരുത്തുന്നത് വഴി മതത്തിനുള്ളില്‍ മൌലികാവകാശങ്ങള്‍ ബാധകമല്ല എന്നാണ് ബാസില്‍ പറയുന്നത്. ബാസില്‍ ശക്തിയാര്‍ജിക്കുന്നത് ശബരിമല വിഷയത്തിന് ശേഷമാണ്. അതിന് കാരണം മതത്തിന് മേലെ ഭരണഘടന വേണ്ട എന്ന ഹിന്ദുക്കളുടെ തീരുമാനം കൊണ്ടാണ്. അങ്ങനെ ഹിന്ദു ജിഹാദികളും ഇസ്ലാം ജിഹാദികളും കൂടി കേരളത്തെ സാംസ്‌കാരികമായി നശിപ്പിച്ചു. ഈ അധോഗമന കേരളത്തെ പുരോഗമനത്തിലേക്ക് നയിക്കുന്നത് മുസ്‌ലിം സ്ത്രീകളും, എക്‌സ് മുസ്‌ലിംകളും ചേര്‍ന്നാണ്- ഇങ്ങനെ പോകുന്നു വാദങ്ങള്‍ (17 സെപ്തംബര്‍, വിസ്ഡം ബാസിലിന്റെ ഇരവാദ കേസ്; ആരിഫ് ഹുസൈന്‍ കുടുങ്ങുമോ?, യൂടൂബ് വീഡിയോ).


9.2. ജിഹാദികളുടെ വധഭീഷണി
സ്വതന്ത്ര ചിന്തകനായ ഡോക്ടര്‍ക്കും കുടുംബത്തിനും മാതാപിതാക്കള്‍ക്കും എതിരേ ‘ജിഹാദികള്‍’ വധ ഭീഷണി ഉയര്‍ത്തിയെന്ന് ലിബി ഹരി: വ്യാജ അകൗണ്ടുകളിലുള്ള ഭീഷണിക്ക് പുറമെ ഒറിജിനല്‍ അകൗണ്ടുകളിലും ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ”നിന്റെ കുടുംബം അടക്കം നിരന്നു കിടക്കും, ഭാര്യയും മാതാപിതാക്കളും അടക്കം” എന്നാണ് ഭീഷണി. സമാനമായ ഭീഷണികള്‍ അദ്ദേഹത്തിന്റെ ഇസ്‌നറ്റാഗ്രാമിലും വന്നുകൊണ്ടിരിക്കുന്നുണ്ട്… (18 സെപ്തംബര്‍, ഫേസ്ബുക്ക്/ ലിബി ഹരി).
9.3. ‘സോഫ്റ്റ് താലിബാനിസം’, വിസ്ഡം ജിഹാദി
ബാസിലിനും വിസ്ഡത്തിനുമെതിരേ ജിഹാദി, താലിബാനി വിളികളുമായി ആരിഫ് ഹുസൈന്‍: ദൈനംദിന ജീവിതത്തിനുമേല്‍ കര്‍ക്കശമായ മതനിയന്ത്രണം സ്വാഭാവികമാക്കി അവതരിപ്പിക്കുന്ന വിസ്ഡം ജിഹാദികളുടേത് ‘സോഫ്റ്റ് താലിബാനിസം’ ആണെന്ന് സ്വതന്ത്രചിന്തകനും നോണ്‍റിലീജിയസ് സിറ്റിസണ്‍സ് അദ്ധ്യക്ഷനുമായ ആരിഫ് ഹുസൈന്‍ തെരുവോത്ത്… വിസ്ഡം ജിഹാദികളുടെ നേതാവ് അബ്ദുല്ല ബാസിലിന്റെ പരാതിയില്‍ എനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഞാന്‍ വിദ്വേഷം പ്രചരിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ മാതാവിനെ അധിക്ഷേപിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ കളവാണെന്ന് ആരിഫ് പറഞ്ഞു (27 സെപ്തംബര്‍, വിസ്ഡം ജിഹാദികളുടേത് ‘സോഫ്റ്റ് താലിബാനിസം’ എന്ന് ആരിഫ് ഹുസൈന്‍, ന്യൂസ്ഗില്‍).
10. മലപ്പുറത്തെ കീറിമുറിക്കുന്നു
മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച ജനം ടിവി വാര്‍ത്ത: മലപ്പുറത്തെ കീറിമുറിക്കാന്‍ അണിയറ നീക്കം; ജില്ലാ വിഭജനത്തില്‍ വീണ്ടും ചര്‍ച്ച; പ്രമേയം യൂത്ത് ലീഗ് സമ്മേളനത്തില്‍ (7 സെപ്റ്റംബര്‍, ജനം ടിവി സോഷ്യല്‍ മീഡിയ ന്യൂസ് കാര്‍ഡ്).
11. പിഎഫ്‌ഐ ഭീകരര്‍
ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പാലക്കാട് സ്വദേശി ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പി എഫ് ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നുള്ള ജന്മഭൂമി വാര്‍ത്ത: ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പാലക്കാട് സ്വദേശി ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. യുഎപിഎ പ്രകാരം പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത് (9 സെപ്തംബര്‍, ശ്രീനിവാസന്‍ വധക്കേസ്: പിഎഫ്‌ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി, ജന്മഭൂമി).
12. മുസ്‌ലിംകളോട് അകല്‍ച്ച എന്തുകൊണ്ട്?
യൂറോപ്പിലെ മുസ്‌ലിം അഭയാര്‍ത്ഥികളെക്കുറിച്ച് യുക്തിവാദി നേതാവായ ഇ എ ജബ്ബാര്‍: ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്നിട്ടും അവിടെ കലാപങ്ങളെ തുടര്‍ന്നും അവിടെ ജീവിക്കാന്‍ പറ്റാതെ ആളുകള്‍ മുഴുവന്‍ അഭയാര്‍ത്ഥികളായി ഈ യൂറോപ്പിലേക്കും പോയി കുറെ തലമുറകളായി പെറ്റുപെരുകി വലുതായി വളര്‍ന്നു വരുമ്പോള്‍ പ്ലക്കാടും പിടിച്ചിട്ട് ഇറങ്ങുകയാണ് ഞങ്ങള്‍ക്ക് ലിബറലിസം വേണ്ട ഞങ്ങള്‍ക്ക് ജനാധിപത്യം വേണ്ട ഇതാണ് ഇപ്പോള്‍ ലോകത്ത് എല്ലായിടത്തും മുസ്‌ലിംകള്‍ക്ക് നേരെ കൂടുതല്‍ അകല്‍ച്ച ഉണ്ടായി വരുന്നതിന്റെ കാരണം (9 സെപ്തംബര്‍, ഫേസ്ബുക്ക്/ ഇ.എ ജബ്ബാര്‍).
13. ഇസ്‌ലാമോഫോബിയ ഇരവാദം
ഇസ്‌ലാമോഫോബിയ എന്നാല്‍ ഇരവാദമാണെന്ന് ഇ എ ജബ്ബാര്‍: 2001-ല്‍ അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷമാണ് ‘ഇസ്‌ലാമോഫോബിയ’ എന്ന പദം ആഗോളതലത്തില്‍ വ്യാപകമായി പ്രചരിച്ചത്. തീവ്രവാദ സംഘടനകള്‍ നടത്തുന്ന അക്രമങ്ങളും വൃത്തികേടുകളും മറച്ചുപിടിക്കാനുള്ള ഒരു സംരക്ഷണ കവചമായിട്ടാണ് ഇസ്ലാമിസ്റ്റുകള്‍ ഇന്ന് ഈ വാക്കിനെ ഉപയോഗിക്കുന്നത്. ഇത്തരമൊരു ഇരവാദം വളര്‍ത്തിയെടുക്കാന്‍ ലോകമെമ്പാടുമുള്ള ലിബറലുകളും ഇടതുപക്ഷ ചിന്താഗതിക്കാരുമാണ് ഇസ്ലാമിസ്റ്റുകള്‍ക്ക് സൗകര്യം ഒരുക്കി നല്‍കിയത് (9 സെപ്തംബര്‍, ഇസ്‌ലാമോഫോബിയ എന്ന ഇരവാദം, ഇ.എ ജബ്ബാര്‍, യുട്യൂബ് ചാനല്‍).
14. സനൂഫിന്റെ ഭീകരവാദബന്ധം: ജന്മഭൂമിയുടെ വാർത്ത
2025 ഏപ്രിലില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അനുചിതമായ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് സനൂഫിനെതിരേ പോലിസ് ആ സമയത്തുതന്നെ കേസെടുത്തു. പക്ഷേ, ഇയാള്‍ വിദേശത്തായതിനാല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്തംബറില്‍ ഇയാളുടെ കേസ് എന്‍ഐഎ ഏറ്റെടുക്കുമെന്ന് ജന്മഭൂമി റിപോര്‍ട്ട് ചെയ്തു. സനൂഫിനെ ഭീകരവാദിയും ഭീകരരായി ബന്ധമുള്ള ആളുമെന്നായിരുന്നു വാര്‍ത്ത അവകാശപ്പെട്ടത്: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ പോസ്റ്റിട്ടതിന് അറസ്റ്റിലായ മുഹമ്മദ് സനൂഫിന് ഭീകരവാദ ബന്ധമെന്ന് കണ്ടെത്തല്‍. സിഗ്‌നല്‍ ആപ്പില്‍ രഹസ്യ ഗ്രൂപ്പ് ഉണ്ടാക്കി രാജ്യവിരുദ്ധ നീക്കങ്ങള്‍ക്ക് പദ്ധതിയിട്ടു. സനൂഫിനെതിരേ രണ്ട് യുഎപിഎ കേസെടുത്തു. സനൂഫിന്റെ ഫോണില്‍ നിന്നാണ് വിവരങ്ങള്‍ കണ്ടെത്തിയത്. ഇയാളുടെ ഫോണ്‍ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.സിഗ്‌നല്‍ എന്ന മെസേജിങ് ആപ്പിലെ ഗ്രൂപ്പില്‍ രാജ്യവിരുദ്ധ നീക്കങ്ങള്‍ക്ക് ഇയാള്‍ പദ്ധതി ഇട്ടിരുന്നതായാണ് കണ്ടെത്തല്‍. ഉത്തരേന്ത്യക്കാരും ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. നേരത്തേ വിവിധ കേസുകളില്‍ പ്രതിയായവരും അംഗങ്ങളായിരുന്നു. ഈ ഗ്രൂപ്പ് കേന്ദ്രീകരിച്ച് സംഘടനയുണ്ടാക്കുകയും അതിന് പ്രത്യേക ഭരണഘടന ഉണ്ടാക്കുകയും ചെയ്തു. ഗ്രൂപ്പില്‍ നടന്നതെല്ലാം രാജ്യവിരുദ്ധ നീക്കങ്ങള്‍ക്കുള്ള ആസുത്രണമായിരുന്നു (9 സെപ്തംബര്‍, സനൂഫിന് ഭീകരബന്ധമെന്ന് കണ്ടെത്തല്‍: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും, ജന്മഭൂമി).
15. എന്‍എസ്എസ്/സുകുമാരന്‍ നായര്‍
‘മുസ്‌ലിം സമുദായവുമായും ലീഗുമായും അഭിപ്രായ ഭിന്നത ഉണ്ടാക്കാന്‍ എന്‍എസ്എസ് ശ്രമിച്ചിട്ടില്ലെന്നും എല്ലാ മതങ്ങളോടും ഒരേ സമീപനമാണെന്നും അതില്‍ കുറച്ചു കൂടുതല്‍ ഇഷ്ടം മുസ്‌ലിം സമുദായത്തോടാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുകുമാരന്‍ നായരുടെ പ്രതികരണം (14 സെപ്തംബര്‍, ‘എല്ലാ മതങ്ങളോടും ഒരേ സമീപനം; മുസ്‌ലിം സമുദായത്തോട് കുറച്ചു കൂടുതല്‍ ഇഷ്ടം:’ ജി.സുകുമാരന്‍ നായര്‍, ന്യൂസ് 18).
15.1. കൂടുതലിഷ്ടം ‘മുക്കാലാ’
ഇതിനോടുള്ള സിനിമാ സംവിധായകന്‍ രാമസിംഹന്റെ പ്രതികരണം:
രാമസിംഹന്‍ (അലി അക്ബര്‍) ഫെയ്‌സ്ബുക്കില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഫോട്ടോ വെച്ച് അതിനു മുകളില്‍ ‘മുയ്മനും എനിക്കിഷ്ടമാ കൂടുതലിഷ്ടം ‘മുക്കാലാ’ എന്നെഴുതി (14 സെപ്തംബര്‍, ഫേസ്ബുക്ക്/ രാമസിംഹന്‍ (അലി അക്ബര്‍).
നായരുടെ ബുദ്ധി
സുകുമാരന്‍നായരുടെ പ്രതികരണം ”നായര്‍ക്കു ബുദ്ധി ഉണ്ട്. (ചോവന് ഇല്ലാത്തതും അതാണ്)” എന്ന കമന്റോടെ സുദേഷ് എം രഘു ഫേസ്ബുക്കില്‍ പങ്കുവച്ചു. അതിനോടുള്ള വായനക്കാരുടെ പ്രതികരണം:
15.2. കമന്റ്:
1. എന്നാല്‍ നായര്‍ സമുദായം താങ്കള്‍ ഇസ്ലാമില്‍ ലയിപ്പിച്ചാട്ടെ, ബുധനും ശുക്രനും കാരണം പെണ്ണ് കിട്ടാതെ പുര നിറഞ്ഞ നായര്‍ പയ്യന്മാരുടെ പിന്തുണ താങ്കള്‍ക്കുണ്ടാവും
2. നല്ലൊരു സമുദായ നേതാവാണെങ്കില്‍ പറയേണ്ടത് ‘എല്ലാ മതങ്ങളോടും ഒരേ സമീപനം…
കുറച്ചു കൂടുതല്‍ ഇഷ്ട്ടം മനുഷ്യന്മാരോട്’ എന്നാണ്.. അല്ലാതെ മതങ്ങളെ സ്‌നേഹിച്ചാല്‍ എന്തു കിട്ടും…?
3. പൊന്നാനിക്ക് പോയി തുമ്പ് കണ്ടിക്ക്
4. സുകുമാറിക്ക.. സുകുമാരന്‍ തങ്ങള്‍… സുകു മൗലവി
5. പേര് കൂടെ മാറ്റി മതം മാറിയാല്‍ ചടട രക്ഷപ്പെട്ടു.. അല്‍ സുകുമാര്‍ അലി ഖാന്‍
6. നക്കി കൊടുക്കൂ നായരെ
നായര്‍ പെണ്‍ കുട്ടികളെ അവര്‍ക്ക് കല്യാണം കഴിച്ച് കൊടുക്കുവാന്‍ ഒരു ആഹ്വാനം ചടട കരയോഗങ്ങളില്‍ ഉടന്‍ പ്രതീക്ഷിയ്ക്കാം അല്ലെ സുകുമാരാ ????
7. എങ്കില്‍ നിന്റെ കെട്ടാത്ത മകളെ കെട്ടിച്ചു കൊടുക്കടാ അവര്‍ക്ക്
8. എന്നാല് മുതുക്ക് അണ്ടി വെട്ട്
ഇതേ വാര്‍ത്തയുടെ മീഡിയവണ്‍ വാര്‍ത്തയുടെ അടിയില്‍ വന്ന കമന്റുകള്‍:
1. എന്ന് അല്‍ സുലൈമാന്‍ നായര്‍
2. കൊടപ്പന്‍ മുറിച്ച് ഐക്യദാര്‍ഢ്യം അറിയിക്കണം നായരങ്കിളേ
3. പൊന്നാനിയില്‍ പോയി, സുന്നത് നടത്തി വരൂ സുകുമാര…. നേരെ ആകും.
മാതൃഭൂമി വാര്‍ത്തയുടെ അടിയില്‍ വന്ന കമന്റുകള്‍:
1. നായന്മാര്‍ക് നട്ടെല്ല് ഇല്ലിയോ ഇങ്ങേരെ എടുത്ത് പുറത്ത് കളയാന്‍
ഈ തിരിപ്പൂറ്റിനായരൊക്കെ ചത്താലേ നായമ്മാര് ഗതിപിടിക്കൂ…
16. മലപ്പുറം പ്രതിക്കൂട്ടില്‍
മലപ്പുറം ജില്ലയെ വംശീയമായി ചിത്രീകരിക്കാന്‍ അവസരമൊരുക്കിയ ചില സംഭവങ്ങള്‍ താഴെ നല്‍കുന്നു.
16.1. മലപ്പുറത്തെ അധ്യാപക നിയമന കോഴ
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഏറെ വര്‍ഷമായി മലപ്പുറം ജില്ലയില്‍നിന്നുള്ള വലിയ വാര്‍ത്തകളിലൊന്നാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തും അതുണ്ടായി. പിന്നീട് മലപ്പുറത്തെ 46 എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ 48 പുതിയ ബാച്ചുകള്‍ അനുവദിച്ചു. ഇതില്‍ അഴിമതിയുണ്ടെന്ന് മാധ്യമങ്ങള്‍ ആരോപിച്ചു.
ദേശാഭിമാനി വാര്‍ത്ത:
മലപ്പുറത്ത് അധ്യാപക നിയമനത്തിന് 1 കോടിയെന്ന് ദേശാഭിമാനി (14 സെപ്തംബര്‍, ”മലപ്പുറത്ത് അധ്യാപക നിയമനത്തിന് 1 കോടി; അധിക പ്ലസ് വണ്‍ ബാച്ചുകള്‍ക്ക് പിന്നാലെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമന കോഴ”, ദേശാഭിമാനി).
പത്രവാര്‍ത്തയെ മുന്‍നിര്‍ത്തി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം (സെപ്തംബര്‍ 20).
പ്ലസ് വണ്‍ ബാച്ചിന്റെ അനുമതിയുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നതായി മാധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ വരുന്നുണ്ട്. എന്റെ അതിന്റെ തെളിവൊന്നുമില്ല. പ്ലസ് വണ്‍ ബാച്ചിന്റെ അധിക അനുമതിയെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തെ പ്ലസ് വണ്‍ അധിക ബാച്ചുകളുടെ മറവില്‍ മലപ്പുറം ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന അധ്യാപക നിയമന നിയമന കോഴ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തീരാകളങ്കമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അഞ്ചു വര്‍ഷക്കാലവും എയ്ഡഡ് മേഖലയില്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നില്ല. ഗവണ്‍മെന്റ് മേഖലയില്‍ മാത്രമാണ് ബാച്ചുകള്‍ അനുവദിച്ചിരുന്നത്. മലപ്പുറത്തെ 46 എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുവദിച്ച 48 പുതിയ ബാച്ചുകളിലെ അധ്യാപക നിയമനത്തിനായി ഒരു തസ്തികയ്ക്ക് വന്‍ തുക വാങ്ങുന്ന കോഴയായി വാങ്ങുന്നു എന്നാണ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഒരു ബാച്ചില്‍ ചുരുങ്ങിയത് നാല് നിയമനങ്ങള്‍ നടക്കുമ്പോള്‍ കോടികളുടെ അഴിമതി പണമാണ് ഇതിലൂടെ മറിയുന്നത്. ബഹുമാനപ്പെട്ട മന്ത്രി ഇത് അറിയുന്നുണ്ടോ? അറിയാന്‍ സാധ്യതയില്ല, അല്ലെങ്കില്‍ അറിയുന്നുണ്ടോ എന്ന കാര്യം എനിക്ക് സംശയമുണ്ട്. ബാച്ചുകളുടെ തസ്തികകള്‍ 50 എന്ന അനുപാതത്തില്‍ വീതം വെച്ച് ചില രാഷ്ട്രീയ നേതൃത്വം നേരിട്ട് കോഴ വാങ്ങി നിയമനം ഉറപ്പിക്കുന്നു എന്നുള്ളതാണ് മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്ത. അത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തെയും സീറ്റ് ക്ഷാമത്തെയും കച്ചവടച്ചരക്കാക്കി മാറ്റുന്ന ഇത്തരം നടപടികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് അപമാനമാണ്… ആരോപണവിധേയമായ 48 ബാച്ചുകളിലെ അധ്യാപക നിയമന നടപടികള്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നവരെ അടിയന്തരമായി മരവിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. വിദ്യാര്‍ത്ഥികള്‍ കുറവുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ ബാച്ചുകള്‍ ആവശ്യാനുസരണം പുനര്‍വിന്യസിച്ച് പൊതുഖജനാവിലെ പണം സംരക്ഷിക്കുവാനും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുതാര്യമായി ജോലി ലഭിക്കുവാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണ് (20 സെപ്തംബര്‍, ‘മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ചതില്‍ വിജിലന്‍സ് അന്വേഷണം വേണം; നീക്കം കോഴക്കച്ചവടത്തിന്’, മീഡിയാവണ്‍ വീഡിയോ).
ശിവന്‍കുട്ടി മലപ്പുറമെന്ന് ഉപയോഗിച്ചില്ലെന്ന് പല സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളും അവകാശപ്പെട്ടിരുന്നു.
16.2. മലപ്പുറത്തെ കോളേജ് അധ്യാപകന്‍
മാമ്പാട് എംഇഎസ് കോളജിലെ അധ്യാപകന്‍ എംഡിഎംഎ വിതരണം ചെയ്തതില്‍ അറസ്റ്റിലായപ്പോള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത് മലപ്പുറത്തെ കോളേജ് അധ്യാപകനെന്നാണ്:
മീഡിയാവണ്‍: മലപ്പുറത്ത് കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ എംഡിഎംഎ കേസില്‍ അറസ്റ്റില്‍ (17 സെപ്തംബര്‍, മീഡിയാവണ്‍).
മലബാര്‍ ജേര്‍ണലിന്റെ ശീര്‍ഷം: വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വിതരണം, മലപ്പുറത്ത് കോളേജ് അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍ (18 സെപ്തംബര്‍, ദ മലബാര്‍ ജേണല്‍).
24 ന്യൂസ്: വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വിതരണം മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍, പിടിയിലായത് മമ്പാട് എംഇഎസ് കോളേജ് അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍ (18 സെപ്തംബര്‍, 24 ന്യൂസ്).
16.3. പ്രസവിക്കാന്‍ ആഗ്രഹിക്കാത്തവരും മലപ്പുറവും തമ്മില്‍
പുതിയ തലമുറയിലെ പെണ്‍കുട്ടികളില്‍ പലരും പ്രസവിക്കാന്‍ ആഗ്രഹിക്കാത്തതെന്തുകൊണ്ട് ? എന്ന ശീര്‍ഷകത്തില്‍ എം എം സജീന്ദ്രനും ബിജു മോഹനും തമ്മില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പ്രസവിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാന്‍ ഉദാഹരണമായെടുത്തത് മലപ്പുറമാണ്. സജീന്ദ്രന്‍ പറയുന്നു: പുതിയ തലമുറയിലെ സ്ത്രീകള്‍ പ്രസവത്തിന് ഉത്സാഹം കാണിക്കാത്തത് കുട്ടികളെ നോക്കേണ്ട ചുമതല തന്റേത് മാത്രമാകുന്നത് കൊണ്ടാണ്. ‘പലപ്പോഴും ബസില്‍ കയറുമ്പോള്‍ മലപ്പുറം ജില്ലയിലൊക്കെ കാണാം, നമുക്ക് ആ ആണിനെ അപ്പോ പോയി അടിക്കാന്‍ തോന്നും. ഒന്ന് ഒക്കത്തായിരിക്കും, ഒന്ന് പാല്‍ കുടിക്കുന്ന പ്രയാമായിരിക്കും, ഒന്ന് നടക്കുന്നതായിരിക്കും, ഈ മൂന്ന് കുട്ടികളെയും ഈ പെണ്‍കുട്ടിയായിരിക്കും ബസില്‍ കയറുമ്പോള്‍ മേക്കുക. ഇവളുടെ ഭര്‍ത്താവ് മുന്നിലായിരിക്കും. സുഖമായി ഇരിക്കുന്നുണ്ടാവും, കാറ്റുകൊണ്ട്. അവിടെ പെണ്‍കുട്ടിയുടെ ഉത്തരവാദിത്തമാണ് കുട്ടിനെ നോക്കുന്നതൊക്കെ. ആ അവസ്ഥ മാറണം. കുട്ടിനെ നോക്കുന്നത് രണ്ട് പേരുടെയും ഉത്തരവാദിത്തമാണ്.’ കുട്ടികളില്ലെങ്കില്‍ ഒരു നായയെയോ പൂച്ചയെയോ വാങ്ങി വളര്‍ത്തി ഒറ്റപ്പെടലിന് പരിഹാരം കണ്ടെത്താമെന്നും കുട്ടികളില്ലാത്തതിന്റെ വേവലാതി തന്റെ സ്വത്ത് ഏല്‍പ്പിക്കാന്‍ ആളില്ലാത്തതാണെങ്കില്‍ ആ വേവലാതി മാറ്റി വെച്ചാല്‍ മതിയെന്നും സജീന്ദ്രന്‍ പറയുന്നു (18 സെപ്തംബര്‍, പുതിയ തലമുറയിലെ പെണ്‍കുട്ടികളില്‍ പലരും പ്രസവിക്കാന്‍ ആഗ്രഹിക്കാത്തതെന്തുകൊണ്ട്? : എം.എം സചീന്ദ്രന്‍, ബിജു മോഹന്‍,ഫേസ്ബുക്ക്).
16.4. മലപ്പുറം സന്ദര്‍ശനവും ലീഗ് പേടിയും
മലപ്പുറത്ത് മഴവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ വീട് സന്ദര്‍ശിക്കാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും പ്രത്യേക വിമാനത്തില്‍ പാഞ്ഞെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ മണ്ണിടിച്ചിലില്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനോ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ എത്തിയില്ലെന്ന് കെ വി ഹരിദാസിനെ ഉദ്ധരിച്ച് ജന്മഭൂമി വാര്‍ത്ത: മലപ്പുറം കോട്ടപ്പുഴയില്‍ ഉണ്ടായ മഴവെള്ളപ്പാച്ചിലില്‍ ആറ് പേരാണ് മരിച്ചത്. കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് ജീവനും പൊലിഞ്ഞു. ഇരു ജില്ലകളിലും രണ്ട് പേര്‍ വീതം. ഇടുക്കിയിലും കോട്ടയത്തും എത്താത്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ മലപ്പുറത്ത് പറന്നെത്തിയത് മുസ്‌ലിം ലീഗിനെ ഭയപ്പെട്ട്, പ്രീതിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ദുരന്തപ്പിറ്റേന്നുതന്നെ മുഖ്യമന്ത്രി മലപ്പുറത്ത് പാഞ്ഞെത്തി. അതിനുശേഷമാണെങ്കില്‍പ്പോലും ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് കൂടി അദ്ദേഹത്തിന് എത്താമായിരുന്നു. ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്തോട് പ്രത്യേക താത്പര്യം കാണിക്കുന്ന മുഖ്യമന്ത്രിയും മുന്നണിയും കോട്ടയം, ഇടുക്കി ജില്ലകളെ തഴയുകയായിരുന്നു. മുസ്‌ലിം ലീഗിന് മുന്നില്‍ മുഖ്യമന്ത്രി വിനീത വിധേയനാകുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ മലപ്പുറം സന്ദര്‍ശനം. മലപ്പുറത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ മുസ്‌ലിം ലീഗ് ഉണ്ട്. എന്നാല്‍ ഇടുക്കിയിലേയും കോട്ടയത്തെയും സാധാരണക്കാരായ ദുരിത ബാധിതര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനും സമ്മര്‍ദ്ദം ചെലുത്താനും ആരുമില്ല (23 സെപ്തംബര്‍, ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല, കെ വി ഹരിദാസ്, ജന്മഭൂമി).
17. കേരളത്തിലെ ജിഹാദി ഭരണം
യുക്തിവാദി ആരിഫ് ഹുസൈന്‍ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്: പതിനഞ്ച് വര്‍ഷം സംഘി ഇന്ത്യ ഭരിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല, പക്ഷേ, കേരളം നാല് മാസം ജിഹാദികള്‍ ഭരിച്ചപ്പോള്‍ താലിബാന്‍ ആയി തുടങ്ങി (17 സെപ്തംബര്‍, ബട്ടര്‍ഫ്‌ലൈ എന്റര്‍ടൈന്‍മെന്റ്).


18. ജിഹാദി ശക്തികളുടെ സമ്മര്‍ദ്ദം
സിനിമാ സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണന്‍, അടിയന്തരാവസ്ഥയില്‍ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച സിനിമാ നടി സ്നേഹലത റെഡ്ഡിയെക്കുറിച്ച് ഒരു ലേഖനം ദേശാഭിമാനിയില്‍ എഴുതിയിരുന്നു. ലേഖനം അവസാനിപ്പിച്ചത് സവര്‍ക്കറെ കുറിച്ച ഒരു പരാമര്‍ശത്തോടെയാണ്. ഈ ലേഖനം അനുബന്ധമായി ചേര്‍ത്തുകൊണ്ട് ചിന്ത സ്‌നേഹലത റെഡ്ഢിയെക്കുറിച്ച് ഒരു പുസ്തകം ഇറക്കി. ജയില്‍ ഡയറി എന്ന പേരില്‍. ഈ പുസ്തകം വാങ്ങി വായിച്ച ജോണി എംഎല്‍ ഈ പുസ്തകത്തില്‍ ഈ ലേഖനം ഉള്ളതായും അതില്‍ സവര്‍ക്കറെക്കുറിച്ച പരാമര്‍ശമുള്ളതായും കുറ്റപ്പെടുത്തി (28 ആഗസ്റ്റ്, ഫേസ്ബുക്ക്/ ജോണി എം.എല്‍).
ഈ ലേഖനം അടുത്ത എഡിഷനില്‍ നിന്ന് ഒഴിവാക്കിയതായി ചിന്ത പ്രതികരിച്ചു. ഇതേക്കുറിച്ച് വിജയകൃഷ്ണന്‍ ഒരു ലേഖനം സവര്‍ക്കര്‍ എന്റെ നിലപാടില്‍ മാറ്റമില്ല എന്ന പേരില്‍ കലാകൗമുദിയില്‍ എഴുതി. ചിന്ത ഈ ലേഖനം പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് വിജയകൃഷ്ണന്‍ പ്രതികരിച്ചു: ‘സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശം ഞാന്‍ ഒഴിവാക്കുമായിരുന്നില്ല. കാരണം നാലര പതിറ്റാണ്ടു മുന്‍പ് അന്നത്തെ പൊതുബോധത്തിനനുസരിച്ചാണ് അത് എഴുതിയത്. അന്ന് കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സവര്‍ക്കര്‍ സ്വാതന്ത്ര്യസമര പോരാളി തന്നെ ആയിരുന്നു. പിന്നീടാണ് സവര്‍ക്കര്‍ സംഘിയായത്. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമരക്കാലത്ത് സര്‍വസാധാരണമായിരുന്ന ‘ക്ലമെന്‍സി പെറ്റീഷന്‍’ സവര്‍ക്കര്‍ക്കു മാത്രം മാപ്പും ഷൂ നക്കലും ഒക്കെയായി മാറിയത്. നാലര പതിറ്റാണ്ട് മുന്‍പ് സവര്‍ക്കറെക്കുറിച്ച് ഞാനെന്തു മനസിലാക്കിയോ അതുതന്നെയാണ് ഇപ്പോഴും എന്റെ ബോധ്യം. അത് മാറ്റാന്‍ ഞാന്‍ തയ്യാറാവുകയില്ല. അത് ഉള്ളതുകൊണ്ട് സ്നേഹലതാ റെഡ്ഡിയെക്കുറിച്ചുള്ള എന്റെ ലേഖനം ഒഴിവാക്കണം എന്നുള്ളവര്‍ ഒഴിവാക്കട്ടെ’:
ഇതേകുറിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത അവസാനിപ്പിച്ചത് ഇങ്ങനെ: തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനായ വിജയകൃഷ്ണന്റെ ഈ നിലപാട്, ജിഹാദി ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സവര്‍ക്കറെ തള്ളിപ്പറയുന്ന ഇടതുപാര്‍ട്ടികളുടെ കാപട്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടിയിരിക്കുകയാണ് (18 സെപ്തംബര്‍, സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു, ജന്മഭൂമി).
19. ഭീകരര്‍ക്ക് തിരിച്ചടി
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് (പി.എഫ്.ഐ) പ്രവര്‍ത്തകരുടെ രഹസ്യ വിചാരണ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയതുമായി ബന്ധപ്പെട്ട ജന്മഭൂമി വാര്‍ത്തയില്‍നിന്ന്: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ 16 പ്രതികളാണ് അടച്ചിട്ട കോടതി മുറിയില്‍ വിചാരണ ആവശ്യപ്പെട്ടത്. വിചാരണയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പ്രവേശനം നിയന്ത്രിക്കണമെന്നും പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തുന്നത് തടയണമെന്നും കോടതി പരിസരത്ത് മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു (23സെപ്തംബര്‍, അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല; പിഎഫ്‌ഐ ഭീകരര്‍ക്ക് തിരിച്ചടി, ജന്മഭൂമി).
20. സംവരണം
ഗവണ്‍മെന്റ് സര്‍വീസില്‍ ന്യൂനപക്ഷ പ്രാതിനിധ്യം കൂട്ടാന്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന വാര്‍ത്ത വന്ന സാഹചര്യത്തില്‍ സംവരണത്തിലെ റോട്ടോഷനെക്കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്: നിയമനങ്ങള്‍ മുസ്‌ലിമിന് മാത്രമാണ്. മെരിറ്റില്‍ കേറുന്നത് വേറെയും. പിന്നെന്തിനാണ് ഈ പ്രത്യേക പരിശീലനം? കേരളത്തില്‍ ഏതു ന്യൂനപക്ഷത്തിനാണ് സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളത്? ക്രിസ്ത്യാനികളില്‍ ചിലര്‍ക്ക് ഒ.ബി.സി സംവരണവും ബാക്കിയുള്ളവര്‍ക്ക് ഇ.ഡബ്ല്യു.എസ് സംവരണവും ഇല്ലേ!
പരിവര്‍ത്തിത കൃസ്ത്യാനിക്ക് കേരളത്തില്‍ പ്രത്യേക ആനുകൂല്യങ്ങളും ഉണ്ട്. അതിനുപുറത്തല്ലേ ഈ പരിശീലനം? ഇവിടുത്തെ ഭൂരിപക്ഷം സ്വര്‍ഗ്ഗത്തിലായത് കൊണ്ട് പിന്നെ പ്രശ്‌നമില്ല (20 സെപ്തംബര്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).
21. ‘മുസ്‌ലിം ബിജെപി’
കോഴിക്കോട്ട് ചേര്‍ന്ന വിപുലമായ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജയരാജന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ലീഗിനെ മുസ് ലിം ബിജെപിയെന്ന് വിശേഷിപ്പിച്ചു: അധികാരത്തിലേറി 120 ദിവസത്തിനിടെ ആര്‍എസ്എസിന് അതൃപ്തിയുണ്ടാക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ല. ബംഗാളില്‍ തോക്കുകള്‍ക്ക് തീപിടിപ്പിക്കാന്‍ ഒരുങ്ങിയതുപോലെ, കേരളത്തില്‍ വെടി പൊട്ടിക്കാന്‍ ആര്‍.എസ്. എസിന് വെടിമരുന്ന് ഉണക്കാനുള്ള കാലമായാണ് അവര്‍ ഈ യുഡിഎഫ് ഭരണത്തെ കാണുന്നത്. വര്‍ഗീയതയ്ക്ക് ബദല്‍ മുസ്‌ലിം ഏകീകരണമാണെന്ന ലീഗിന്റെ വാദത്തെയും ജയരാജന്‍ വിമര്‍ശിച്ചു. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ബദലായി ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. ലീഗിന്റെ ഓരോ നീക്കങ്ങളും പരിശോധിച്ചാല്‍ അവര്‍ യഥാര്‍ഥത്തില്‍ ഒരു ‘മുസ്‌ലിം ബിജെപി’ ആയി മാറിക്കൊണ്ടിരിക്കുകയാ ണെന്ന് വ്യക്തമാകുമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി (21 സെപ്തംബര്‍, കേരളത്തെ ഗുജറാത്താക്കാതിരുന്നത് ഇടതുപക്ഷം: പി. ജയരാജന്‍. മെട്രോ വാര്‍ത്ത).
സമകാലിക മലയാളം പുറത്തുവിട്ട ജയരാജന്റെ മറ്റൊരു പോസ്റ്റ് ഇങ്ങനെ: സതീശന്‍ സംഘപരിവാറിന് പരവതാനി വിരിക്കുന്നു, ലീഗ് മാറുന്നത് ‘മുസ്‌ലിം ബിജെപിയായി’ (21 സെപ്തംബര്‍, പി ജയരാജന്‍. സമകാലിക മലയാളം പോസ്റ്റര്‍).
മുസ്‌ലിം ബിജെപിയാണ് ലീഗെന്ന് ഡോ. കെ.ടി ജലീലും ആക്ഷേപിച്ചു (21 സെപ്തംബര്‍, കേരളത്തിലെ മുസ്‌ലിം ബിജെപിയാണ് ലീഗ് കെ.ടി ജലീല്‍, മീഡിയ വണ്‍ പോസ്റ്റര്‍).
22. ഇസ്ലാമിക രാജ്യം
കേസരി പുറത്തുവിട്ട ഒരു ഫേസ്ബുക്ക് കാര്‍ഡ്: സൗദി അറേബ്യയില്‍ ഇല്ലാത്ത അടിമത്തവും അടിച്ചമര്‍ത്തലുമാണ് കേരളത്തിലെ ചില പുരോഹിതന്മാരും മുസ്‌ലിം സംഘടനകളും സമസ്തയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. മുസ്‌ലിം ലീഗും പോപ്പുലര്‍ ഫ്രണ്ടും യുഡിഎഫിന് പിന്തുണ കൊടുത്തു എന്നതിന്റെ പേരില് മാത്രം കേരളം ഇസ്ലാമിക രാജ്യമായി മാറി എന്ന് ആരും കരുതരുത്. പത്താം ക്ലാസ് പരീക്ഷ മികച്ച രീതിയില് വിജയിച്ച പെണ്‍കുട്ടി സ്റ്റേജില് കയറി സമ്മാനം വാങ്ങിയാല്‍ അത് മതവിരുദ്ധമാണെന്ന് പറയുന്ന മതാന്ധതയെ ചെറുത്തു തോല്പിച്ചേ മതിയാകൂ (21 സെപ്തംബര്‍, ഭയം എന്ന വികാരം. ജി.കെ സുരേഷ് ബാബു. കേസരി ഫേസ്ബുക്ക് പോസ്റ്റ്).
23. ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം
സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ പുനസംഘടന വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദമെന്ന് ജന്മഭൂമി പോസ്റ്റര്‍ (22 സെപ്റ്റംബര്‍, കാര്‍ഡ്, ജന്മഭൂമി പോസ്റ്റര്‍).
24. മക്തൂബ് മീഡിയക്കെതിരേ കേസ്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ യോഗങ്ങളില്‍ നിന്ന് മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മക്തൂബ് മീഡിയക്കെതിരെ പശ്ചിമബംഗാള്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ അവരുടെ എക്‌സ് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് മെറ്റക്ക് കത്തയക്കുകയും ചെയ്തു.
വംശീയതയെ തുറന്നുകാട്ടിയ മക്തൂബ് മീഡിയക്കെതിരെ കേസെടുത്ത പശ്ചിമബംഗാള്‍ പോലീസിന്റെ നടപടി ഭരണകൂട ഭീകരത’യെന്ന് യങ് ഡെമോക്രാറ്റ്‌സ് ജോയിന്റ് കണ്‍വീനര്‍ സുഹൈബ് ഒഴൂര്‍ (24 സെപ്തംബര്‍, മക്തൂബ് മീഡിയ എഫ്ബി പോസ്റ്റര്‍).
25. മതവികാരം പടര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം
തൃക്കരിപ്പൂരില്‍ സിപിഐഎം സ്ഥാനാര്‍ഥി വിപിപി മുസ്തഫയെ സന്ദീപ് വാരിയര്‍ തോല്‍പ്പിച്ചത് ലീഗ് മുസ്‌ലിം വീടുകളില് കയറി മതവികാരം ഇളക്കി വിട്ടത് കൊണ്ടാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. ന്യൂസ് സീനിയര്‍ എഡിറ്റര്‍ മഞ്ജുഷ് ഗോപാലുമായി സംസാരിക്കുകയാണ് ജയരാജന്‍ ഈ ആരോപണം മുന്നോട്ടുവെച്ചത് (26 സെപ്തംബര്‍, ‘തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ ജയിച്ചത് മുസ്‌ലിം വികാരം ഇളക്കി വിട്ട്’ : പി ജയരാജന്‍, ന്യൂസ് 18).
കേരളത്തില്‍ മുസ്‌ലിം വര്‍ഗീയതയും സജീവമാണ്. തൃക്കരിപ്പൂര്‍ അതിന് തെളിവാണ്. മതവികാരം ഇളക്കിവിടാന്‍ ലീഗ് ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വീടുകളില്‍ പോയി ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചു. വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഉമ്മ മരിച്ചപ്പോള്‍ പള്ളിയില്‍ പോയില്ല എന്ന് വീടുകളില്‍ കയറി പറഞ്ഞു. ഈ പ്രചാരണം മുസ്തഫയുടെ തോല്‍വിക്ക് കാരണമായി. പച്ചയായ വര്‍ഗീയതയാണ് ലീഗ് പ്രചരിപ്പിച്ചത്. ഇതിന് തെളിവുണ്ട്. ധൈര്യമുണ്ടെങ്കില്‍ ഈ പ്രതികരണത്തില്‍ കേസുകൊടുക്കൂ ലീഗുകാരേ…’ (26 സെപ്തംബര്‍, തൃക്കരിപ്പൂരില്‍ ലീഗ് വര്‍ഗീയത പ്രചരിപ്പിച്ചു, തെളിവുണ്ട്, ധൈര്യമുണ്ടോ കേസുകൊടുക്കാന്‍; വെല്ലുവിളിച്ച് പി ജയരാജന്‍, റിപ്പോര്‍ട്ടര്‍).


സന്ദീപ് വാര്യരുടെ മറുപടി:
മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എനിക്ക് വേണ്ടി കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതൊരു പരസ്യമായ വസ്തുതയാണ്, അത് അഭിമാനത്തോടെ തന്നെ ഞാന്‍ പറയും. യു.ഡി.എഫ് പ്രവര്‍ത്തകരും ഈ നാടിന്റെ മാറ്റം കൊതിച്ച ജനങ്ങളും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് തൃക്കരിപ്പൂരിലെ വിജയം. ജയിച്ചാല്‍ പാര്‍ട്ടിയുടെ മിടുക്ക്, തോറ്റാല്‍ വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നേരെ വര്‍ഗീയത ചാപ്പ…തോല്‍വിയുടെ ജാള്യത മറക്കാന്‍ ഇത്തരം നുണകള്‍ പടച്ചുവിടുമ്പോള്‍, തൃക്കരിപ്പൂരിലെ വോട്ടര്‍മാരെ മുഴുവനുമാണ് നിങ്ങള്‍ അപമാനിക്കുന്നത് (25 സെപ്തംബര്‍, ഫേസ്ബുക്ക്/ സന്ദീപ് വാരിയര്‍).
ജയരാജന്റെ മറുപടി
ഇതിന് ജയരാജന്‍ മറുപടി എഴുതി: തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സന്ദീപ് വാര്യര്‍ക്ക് വോട്ട് പിടിക്കാന്‍ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങി വര്‍ഗീയ പ്രചാരണം നടത്തിയെന്ന പച്ചയായ സത്യം സ്വന്തം കുറിപ്പിലൂടെ സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം (മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി). ‘വി.പി.പി. മുസ്തഫ ഇസ്ലാം മതവിശ്വാസിയല്ലെന്നും നിരീശ്വരവാദിയാണെന്നും, മറിച്ച് സന്ദീപ് വാര്യര്‍ യഥാര്‍ത്ഥ ഹൈന്ദവ വിശ്വാസിയും ദൈവഭക്തനുമാണെന്ന് വീടുകളില്‍ കയറി പറഞ്ഞു’ എന്ന് അഭിമാനത്തോടെയാണ് ഈ ലീഗ് നേതാവ് കുറിക്കുന്നത്! മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇതിനേക്കാള്‍ ഭീകരവും ആപത്കരവുമായ മറ്റെന്തുണ്ട്? ഈ ലീഗ് നേതാവ് ഉയര്‍ത്തുന്ന രാഷ്ട്രീയ യുക്തിയെന്താണ്? എത്ര വലിയ തീവ്ര വര്‍ഗീയവാദിയായാലും സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളായാലും അയാള്‍ ‘വിശ്വാസി’യാണെങ്കില്‍ ലീഗ് വോട്ട് ചെയ്യും; മറിച്ച് ജനകീയ പോരാട്ടങ്ങളുടെ ഭാഗമായി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരെയും നിരീശ്വരവാദികളായ പുരോഗമനവാദികളെയും ‘അവിശ്വാസികള്‍’ എന്ന ഒറ്റ ലേബലൊട്ടിച്ച് തോല്‍പ്പിക്കും! ഇതാണോ മുസ്ലിം ലീഗിന്റെ രാഷ്ട്രീയവും മതേതരത്വവും? (29 സെപ്തംബര്‍, ഫേസ്ബുക്ക്/ പി ജയരാജന്‍).
സംഘപരിവാര്‍ ലീഗ് ബന്ധം
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഐ.യു.എം.എല്‍.) സംഘപരിവാറുമായി കൂടുതല്‍ ഐക്യം രൂപപ്പെടുത്താനും ഭരണസംവിധാനത്തിന്റെ ഭാഗമാകാനും ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു (14 സെപ്തംബര്‍, എം.വി. ഗോവിന്ദന്റെ പ്രസ്താവന, ടൈറ്റിലില്ല, ഡൂള്‍ ന്യൂസ് ഫേസ്ബുക് വീഡിയോ).
26. മുസ്‌ലിം തീവ്രവാദികള്‍ ഫണ്ട് ചെയ്ത സമരം
മലയാള സര്‍വകലാശാലയില്‍ നിന്ന് നേരിട്ട ജാതിപീഡനത്തിനെതിരേ സമരം നടത്തിയ ഗവേഷണ വിദ്യാര്‍ഥി അനഘ ശശി തന്റെ സമരാനുഭവം മാധ്യമം പോഡ്കാസ്റ്റിനോട് പങ്കുവച്ചു. തന്റെ സമരം മുസ്‌ലിം സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പി്ച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തി: ”ഹിന്ദു വിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് വേണ്ടി പ്രതികരിക്കാന്‍ എന്തിനാണ് മുസ്‌ലിംകള്‍? മുസ്‌ലിംകള്‍ എന്തിനാണ് ഇതിനകത്ത് നില്‍ക്കുന്നതെന്ന് ഹിന്ദുത്വവാദികളായ ആളുകള്‍ വന്നിട്ട് പറഞ്ഞു. അവളുടെ കഴുത്തില്‍ ഒരു കഫിയ കണ്ടില്ലേ, സമരപന്തല്‍ നിറയെ മുസ്‌ലിംകള്‍ ഇരിക്കുന്നത് കണ്ടില്ലേ, സമരസമിതിയുടെ കണ്‍വീനര്‍, അയാളുടെ പേര് കേട്ടില്ലേ, അയാള്‍ ഒരു മുസ്ലിമാണ്. ഇതേതോ മുസ്‌ലിം തീവ്രവാദ സംഘടന ഫണ്ട് ചെയ്തതാണെന്ന് വരെ പറയാന്‍ അവര്‍ മടിച്ചില്ല (25 സെപ്തംബര്‍, മലയാള സര്‍വകലാശാലയില്‍ നിന്ന് താന്‍ നേരിട്ട ജാതിപീഡനത്തെക്കുറിച്ച് അനഘ ശശി സംസാരിക്കുന്നു, അനഘ ശശി, മാധ്യമം ഫേസ്ബുക്ക് പേജ്).
27. പാലത്തായി കേസ് തുടര്‍ച്ച
കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.കേസിന്റെ എല്ലാ വശങ്ങളും തെളിവുകളും കൃത്യമായി പരിശോധിക്കാതെയും, വിചാരണക്കോടതി വിധിയിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതെയുമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സെല്‍ മര്‍സൂഖ് ബാഫഖി തങ്ങള്‍ സമര്‍പ്പിച്ച അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതി ഒരു വര്‍ഷവും 11 ദിവസവും മാത്രമാണ് ജയിലില്‍ കഴിഞ്ഞതെന്നും ഹർജിയില്‍ പറയുന്നു. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നത് (25 സെപ്തംബര്‍, പാലത്തായി കേസ്: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍, സുപ്രഭാതം).
28. മമ്മൂട്ടി വിമര്‍ശകരുടെ സ്ഥാനം ‘താലിബാനില്‍’
ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെത്തിയ നടന്‍ മമ്മൂട്ടിക്ക് സ്വീകരണ വേളയില്‍ നെറ്റിയില്‍ കുറി തൊട്ടു നല്‍കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, ഒരു മുസ്‌ലിം ആയിരുന്നിട്ടും കുറി തൊടാന്‍ അനുവദിച്ചു എന്ന് ആക്ഷേപിച്ച് ചിലര്‍ മമ്മൂട്ടിക്കെതിരെ കമന്റുകളുമായി രംഗത്തെത്തി. മറ്റൊരു കലാകാരനായ ഹരിശ്രീ യൂസഫ് ഇതിനെതിരേ പ്രതികരിച്ചു: അനേകം പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുന്ന മമ്മൂട്ടിയുടെ കാരുണ്യപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഇത്തരത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന രാജ്യം താലിബാനാണെന്നും മേലില്‍ മതത്തിന്റെ പേരില്‍ വിഷം തുപ്പരുതെന്നും ആക്ഷേപിച്ചു (25 സെപ്തംബര്‍, ‘കുറി വരച്ചാലും കുരിശ് വരച്ചാലും കേള്‍ക്കുന്നത് പടച്ചോനാണ്; ഇനി നിസ്‌കരിച്ചിട്ട് കാര്യമില്ലെന്ന് പറയാന്‍ നീ ആരാണ്…!’ മമ്മൂട്ടിക്കെതിരായ വര്‍ഗീയ കമന്റിന് ചുട്ടമറുപടിയുമായി ഹരിശ്രീ യൂസഫ്, ദി ഫൈനല്‍ ന്യൂസ്, ഫേസ്ബുക്ക് പേജ്).
29. സജീവന്‍ അന്തിക്കാടിന്റെ ഇസ്‌ലാമോഫോബിയ: ചർച്ച
സെപ്തംബര്‍ അവസാനവാരത്തില്‍ യുക്തിവാദി സജീവന്‍ അന്തിക്കാടിനെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ സന്ദര്‍ഭത്തില്‍ സജീവന്‍ അന്തിക്കാടിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ചര്‍ച്ചയായി.
‘കോട്ടിട്ട് നടന്നിരുന്ന പഴയ കോമാളി. ഇപ്പ ഒരു ത്രില്ലില്ല’ എന്ന കുറിപ്പോടെ ഷെയര്‍ ചെയ്ത അംബേദ്കറുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും മുസ്‌ലിംകള്‍ 10 ശതമാനത്തില്‍ കൂടിയാല്‍ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും എന്ന പോസ്റ്റുമാണ് ചര്‍ച്ചയായത്.
ഒരു സമൂഹത്തില്‍ 10 ശതമാനത്തേക്കാള്‍ കൂടുതല്‍ മുസ്‌ലിംകളായാല്‍ ജനാധിപത്യവും മതേതരത്വവും അതിന്റെ വഴിക്ക് പോകുമെന്നാണ് 2020 ആഗസ്റ്റ് 13ന് സജീവന്‍ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിട്ടത് (27 സെപ്തംബര്‍, മുസ്‌ലിംകള്‍ 10% ത്തില്‍ കൂടിയാല്‍ ജനാധിപത്യവും മതേതരത്വവും ഇല്ലാതാകും ചലച്ചിത്ര അക്കാദമി അംഗം സജീവന്‍ അന്തിക്കാടിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചആകുന്നു. മീഡിയാ വണ്‍).
സജീവന്റെ രണ്ടാമത്തെ പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കോണ്‍ഗ്രസിന്റെയും മറ്റ് മതേതര കക്ഷികളുടെയും മതപ്രീണനമാണ് മുസ്‌ലിം വര്‍ഗീയതക്ക് കാരണം. മോദിയും ബി.ജെപിയും വന്നാല്‍ മുസ്‌ലിം വര്‍ഗീയതയെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കും’ -കുറെ നാളായി എന്നും കേള്‍ക്കുന്ന ഹിന്ദുത്വ സ്തുതിയാണ് മേല്‍ വിവരിച്ചത്.
ബാംഗ്ലൂര്‍ ഭരിക്കുന്നത് ബി.ജെപി. കേന്ദ്രം ഭരിക്കുന്നതും ബി.ജെപി.
ഇപ്പോള്‍ എന്തായി? മോദിക്കല്ല ഇനി ഏതു കൊലകൊമ്പന്‍ വന്നാലും മുസ്‌ലിം വര്‍ഗീയതയെ തളക്കാനാകില്ല.
ജനാധിപത്യവും മതേതരത്വവും ഉള്ള ഒരു സമൂഹതില്‍ 10 ശതമാനത്തേക്കാള്‍ കൂടുതല്‍ മുസ്‌ലിം സമൂഹം ആയാല്‍ അത് അതിന്റെ വഴിക്ക് പോകും. ജനാധിപത്യ സമൂഹത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വര്‍ഗീയത പരത്തും. ഇതിന് അവരിലെ ചെറിയൊരു വിഭാഗം മതി. സൈ്വര്യ ജീവിതം ആഗ്രഹിക്കുന്ന ആ
സമുദായത്തിലെ ഭൂരിപക്ഷത്തിനെ മുള്‍മുനയില്‍ നിര്‍ത്തി വര്‍ഗീയ വാദികള്‍ തെരുവില്‍ അഴിഞ്ഞാടും, കത്തിക്കും.
മോദിയൊക്കെ സ്വന്തം നെഞ്ചളവു നോക്കി വെറുതെ ഇരിക്കും. വേറെ വഴിയില്ല.
മോദി ഭക്തര്‍ മോദിയുടെ നെഞ്ചളവിലേക്ക് നോക്കി കാലം കഴിക്കും. സംഘിയായാലും കമ്മിയായാലും കോണ്‍ഗ്രസ്സായാലും ആര് ആദ്യം മദ്രസ നിര്‍ത്തലാക്കുന്നു എന്നതാണ് ചോദ്യം.
മദ്രസ നിന്നാല്‍ പിന്നെ ഒരു ഇരുപത്തി അഞ്ചു കൊല്ലം കൊണ്ട് ആ സമുദായം നന്നാകും. നാടും. സംഘിയുള്ളപ്പോള്‍ വേറെ ഏത് മതം നന്നായാലും നാട് നന്നാകുമോ എന്ന ഒരു മറുചോദ്യമുണ്ട്. മുസ്‌ലിം വര്‍ഗ്ഗീയത എന്ന ഭീഷണികാട്ടിയല്ലേ ഹിന്ദുത്വ വളരുന്നത്. അതില്ലാതായാല്‍ ഏതു സംഘിയും പെട്ടിയും മടക്കി വേറെ പണിക്ക് പോകേണ്ടി വരും (27 സെപ്തംബര്‍, ഫേസ്ബുക്ക്/ അഷ്‌കര്‍ ലെസ്സിറേ പങ്കുവച്ച സ്ക്രീന്‍ഷോട്ടില്‍ നിന്ന്).
വിവാദമായതോടെ ഫേസ്ബുക്കിലൂടെ സജീവന്‍ വിശദീകരണം നല്‍കി:
അംബേദ്ക്കറെ കോമാളിയാക്കി എന്ന കമന്റിന് നല്‍കിയ വിശദീകരണം:
ഞാന്‍ ഒരു അംബേദ്കറിസ്റ്റാണ്. അദ്ദേഹത്തെ(അംബേദ്കര്‍) പോലുള്ളവരുടെ ഇടപെടല്‍ കൊണ്ട് മാത്രം ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു സമുദായത്തില്‍ ജനിച്ച ആളുമാണ്. എന്റെ പോസ്റ്റുകള്‍ വായിക്കുന്ന ആളുകള്‍ക്ക് അത് വേഗം മനസ്സിലാകും. എന്നിട്ടും എന്നെ അംബേദ്കര്‍ വിരുദ്ധനായി അവതരിപ്പിക്കാനുതകുന്ന ഒരു സ്‌ക്രീന്‍ ഷോട്ട് എങ്ങനെ ഉണ്ടായി? 2019 സമയത്ത് ഞാന്‍ എസന്‍സ് എന്ന സംഘടനയില്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. ആ വര്‍ഷം കോഴിക്കോട് വെച്ച് ലിറ്റ്മസ് എന്ന ഒരു നാസ്തിക സമ്മേളനം നടന്നു. അന്ന് ഞങ്ങള്‍ പ്രഭാഷകര്‍ക്കായി തെരഞ്ഞെടുത്ത വസ്ത്രം കോട്ടാണ്. കോട്ടുകള്‍ തുന്നിയത് കോഴിക്കോട്ടെ എസന്‍സ് പ്രവര്‍ത്തകനായ ബോണ്ട് ബാബുവാണ്. ഞങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എല്ലാരും കോട്ടിട്ട് പ്രസംഗിച്ചു (വൈശാഖന്‍ തമ്പി ഒഴിച്ച്) .
പരിപാടിയൊക്കെ കഴിഞ്ഞ് നാസ്തികനായ ദൈവം എന്ന ഒരു ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടന്നു. ഞങ്ങള്‍ കോട്ടിട്ടതിനെ പലരും അന്ന് വിമര്‍ശിച്ചു. ഇന്ത്യയിലെ ചൂടുള്ള സാഹചര്യത്തില്‍ ഇടാനുള്ളതല്ല കോട്ട്, യൂറോപ്പിലെ തണുപ്പിള്ളിടത്ത് ഇടാനുള്ളതാണ്. ‘ഇംഗ്ലീഷ് വസ്ത്രമായ കോട്ടിട്ട് പ്രഭാഷണം നടത്തിയ നിങ്ങള്‍ പബ്ലിക്കിന്റെ മുന്നില്‍ വെറും കോമാളികള്‍ ആയി മാറിക്കഴിഞ്ഞു’ – എന്ന രീതിയില്‍ ചര്‍ച്ച പോയപ്പോള്‍ അന്ന് ഞാന്‍ ‘മഹാനായ അംബേദ്കറും ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയില്‍ കോട്ടിട്ടിരുന്നു’ എന്ന ആശയം പങ്കുവെച്ചു. അക്കാലത്ത് ഫേസ്ബുക്കില്‍ എഴുതുമ്പോള്‍ എനിക്ക് സര്‍ക്കാസം കുറച്ച് കൂടുതലായിരുന്നു. അതുകൊണ്ടാണ് ശത്രുക്കള്‍ക്ക് മുറിച്ചെടുക്കാന്‍ പാകത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് ഉണ്ടായത്. അല്ലാതെ മനസ്സാ വാചാ അദ്ദേഹത്തെ ആക്ഷേപിക്കുവാന്‍ ഉദ്ദേശിച്ചിട്ടില്ല.
ഈ വിഷയത്തില്‍ പിന്നീട് പോലിസ് കേസുണ്ടായതും പറഞ്ഞുതീര്‍ത്തതും ഇതേ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. ഈ വിശദീകരണം പൊതുവേ സ്വീകരിക്കപ്പെട്ടു (27 സെപ്തംബര്‍, ഫേസ്ബുക്ക്/ സജീവന്‍ അന്തിക്കാട്).
പത്ത് ശതമാനം മുസ്‌ലിംകള്‍ എന്ന പരാമര്‍ശത്തെക്കുറിച്ച് വിശദീകരണം:
ഇപ്പോള്‍ മറ്റൊരു സ്‌ക്രീന്‍ ഷോട്ടും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതും വെട്ടിമുറിച്ച് വികൃതമാക്കിയതാണ്. ഞാനൊരു മതവിമര്‍ശകനാണ് , നിരീശ്വരവാദിയാണ്, എല്ലാ മതങ്ങളെയും ഞാന്‍ വിമര്‍ശിക്കാറുണ്ട്. മതമേതായാലും എനിക്ക് പ്രശ്‌നമല്ല. മോദി സര്‍ക്കാറിന്റെയും ഹിന്ദുത്വയുടെയും സ്ഥിരം വിമര്‍ശകന്‍ എന്ന് ധരിക്കാന്‍ ഇട നല്‍കുന്ന അത്രക്കു പോസ്റ്റുകള്‍ എന്റെ വാളില്‍ കാണാം. ഇസ്ലാമിസ്റ്റുകള്‍ക്കും പ്രത്യേക കണ്‍സിഡറേഷനൊന്നും കൊടുക്കാറില്ല.
‘മുസ്‌ലിം സമൂഹത്തില്‍ ഇസ്ലാമിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ ചെറിയ ഒരു ശതമാനം ഉണ്ടായാല്‍ മതി , അവര്‍ ആ സമുദായത്തിലെ സൈ്വര്യജീവിതം ആഗ്രഹിക്കുന്ന ഭൂരിപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി തെരുവില്‍ അഴിഞ്ഞാടും’ എന്ന് ഒരിക്കല്‍ ഞാന്‍ എഴുതിയത് മുറിച്ചെടുത്ത് ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് ‘മുസ്‌ലിംകള്‍ 10% ആയാല്‍ ജനാധിപത്യവും മതേതരത്വവും ഇല്ലാതാകും’ എന്നാണ്. ഇത്തരം സത്യസന്ധമല്ലാത്ത പ്രചാരണങ്ങള്‍ എന്തിനാണ്? (27 സെപ്തംബര്‍, ഫേസ്ബുക്ക്/ സജീവന്‍ അന്തിക്കാട്).
എന്നാല്‍ ഈ പോസ്റ്റ് പൊതുവെ സ്വീകരിക്കപ്പെട്ടില്ല. കാരണം സജീവന്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി സ്‌ക്രീന്‍ഷോട്ടില്‍ അദ്ദേഹം മുസ് ലിംകള്‍ എന്നുതന്നെയാണ് പറഞ്ഞിരുന്നത്. അതേസമയം ഇസ്ലാമിസ്റ്റുകള്‍ എന്നാണ് പറഞ്ഞതെങ്കിലും അതും ഇസ്‌ലാമോഫോബിയയില്‍ നിന്ന് വിമുക്തമല്ലെന്നും നിരവധി പേര്‍ വിശദീകരിച്ചു.
മൗദൂദി ചാനലിന്റെ സൂക്കേട്
സജീവന്റെ അന്തിക്കാടിനെക്കുറിച്ച വിവാദത്തില്‍ മാധ്യമപ്രവര്‍ത്തക ലിബി ഹരി: വല്ലാത്ത സൂക്കേട് ആണ് കെട്ടോ ഈ മു:മ: കള്‍ക്കും മൗദൂദി ചാനലിനും. സംവിധായകനും യുക്തിവാദിയും ആയ സജീവന്‍ അന്തിക്കാടിനെ ചലച്ചിത്ര അക്കാദമി അംഗമായി തിരഞ്ഞെടുത്തതിനെതിരെ മത വികാര വ്രണക്കുരുവും പൊട്ടിച്ചു നടപ്പുണ്ട്. കൂട്ടത്തില്‍ അംബേദ്കര്‍ സ്‌നേഹവും പ്രകടിപ്പിക്കാന്‍ വിട്ടിട്ടില്ല. അത് അങ്ങനെ വേണമല്ലോ ഒന്നുങ്കില്‍ നാരായണ ഗുരു സ്‌നേഹം അല്ലെങ്കില്‍ അംബേദ്കര്‍ സ്‌നേഹം ഒക്കെ ഒരു മേമ്പൊടി ആയി ചേര്‍ക്കണം. എങ്കില്‍ അല്ലേ മതേതരം ആകൂ?. അംബേദ്കറെ കൊട്ടിട്ട ബൂര്‍ഷ്വ എന്ന് വിളിച്ചത് ആരെന്നൊക്കെ എല്ലാവര്‍ക്കും അറിയാം. കോണ്ഗ്രസ് കാരന്‍ ആയ സജീവന്‍ അന്തിക്കാട് അതിനെ ട്രോളിയലും അതും എടുത്ത് മതവികാര വൃണക്കുരുവിന്റെ കൂട്ടത്തില്‍ ദളിത് കുരുവും കൂടി പൊട്ടിക്കാം എന്നതാണ് മു :മ: കളുടെ കുബുദ്ധി. സജീവന്‍ അന്തിക്കാടിന് ഇസ്‌ലാമോഫോബിയക്കാരന്‍ എന്ന സര്‍ട്ടിഫിക്കറ്റും കിട്ടി. വാസ്തവത്തില്‍ കേരളത്തില്‍ ഇന്ന് ആര്‍ക്കെങ്കിലും ഇവന്മാരെ വല്ല ഫോബിയയും ഉണ്ടോ? കൊച്ചു കുട്ടികള്‍ക്ക് പോലും ഇസ്ലാമിസ്റ്റുകളെ ഇന്ന് ഒരു പേടിയുമില്ല. അകത്തു പോയാല്‍ ജയിലിന്റെ മതില്‍ ഇടിഞ്ഞാലും പുറത്ത് ഇറങ്ങാത്ത അവസ്ഥയില്‍ ആകും എന്ന് ഉറപ്പുള്ളതിനാല്‍ ഫോബിയ ഇവന്മാര്‍ക്കല്ലേ? മറ്റുള്ളവര്‍ക്ക് ഇവരോടുള്ളത് വെറും അവജ്ഞയും പുശ്ചവും അല്ലാതെ വേറെ ഒന്നുമില്ല. അത് കയ്യിലിരുപ്പ് കൊണ്ടാണ്. ഇതുപോലെ എന്തിനും ഏതിനും മതവും പൊക്കിപ്പിടിച്ചു കേരളത്തില്‍ വേറെ ഏതെങ്കിലും മതക്കാര്‍ നടക്കാറുണ്ടോ? വല്ലാത്ത വിചിത്ര ജീവികള്‍ തന്നെ! വെറുതെയല്ല മറ്റേ മന്ത്രിപുംഗവന്‍ മതമാണ് മതമാണ് മതമാണ് ഇവന്മാര്‍ക്ക് മറ്റെല്ലാ മൈരിനെക്കാളും വലുതെന്ന് പൊതുവേദിയില്‍ വിളിച്ചുപറഞ്ഞത് (27 സെപ്തംബര്‍, ഫേസ്ബുക്ക്/ ലിബി ഹരി).
വിദ്വേഷ പ്രചാരണവും അജ്ഞതയും
മാധ്യമപ്രവര്‍ത്തകന്‍ ജാവേദ് പര്‍വേഷിന്റെ കുറിപ്പ്: ചലച്ചിത്ര അക്കാദമിയിലെ യുഡിഎഫിന്റെ ഒരു നോമിനിയുടെ വംശീയ-മതവിദ്വേഷ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പലരും ഇതിനെ എതിര്‍ക്കുകയോ, മാപ്പുപറയണം എന്ന് ആവശ്യപ്പെടുകയോ ചെയ്യുന്നുണ്ട്. വംശീയ പരാമര്‍ശങ്ങളും മറ്റും തെറ്റാണെന്നും സ്റ്റീരിയോടൈപ്പിങ്, വിദ്വേഷ പ്രചാരണം, വെറുപ്പുല്‍പ്പാദനം എന്നിവ മഹത്തരമല്ലെന്നും കേരളവും പതുക്കെ മനസിലാക്കുന്നത് വലിയ മാറ്റമാണ്. യഥാര്‍ത്ഥത്തില്‍ ഇത് സംബന്ധിച്ചുള്ള ബോധവല്‍ക്കരണം ഇല്ലാത്തതും സാമൂഹികവിഷയങ്ങളിലെ സന്പൂര്‍ണ അജ്ഞതയുമാണ് പൊതുസങ്കല്‍പ്പത്തിലെ നല്ല മനുഷ്യരെപ്പോലും വെറുപ്പുല്‍പ്പാദന ഫാക്ടറികളാക്കുന്നതും വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതും. ലോക പരിചയത്തിന്റെ അഭാവവും സന്പൂര്‍ണമായ വൈജ്ഞാനിക ദാരിദ്ര്യവും ഇതിന് ആക്കംകൂട്ടുന്നു (29 സെപ്തംബര്‍, ഫേസ്ബുക്ക്/ ജാവേദ് പര്‍വേഷ്).
30. പ്രത്യേക ആള്‍ക്കാര്‍
നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ എത്തിയ യുവാക്കള്‍ പള്ളിവാസല്‍ സെന്റ് ആന്‍സ് ഇടവക ദേവാലയത്തിന്റെ കുരിശുമലയിലെ കുരിശില്‍ കയറി ഫോട്ടോ എടുത്തു. കുരിശില്‍ കയറുന്നത് മര്യാദകേടാണെന്നും അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നും ഉള്ള ഗൈഡിന്റെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് കുരിശില്‍ കയറി നില്‍ക്കുകയും ചിത്രം എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഇവര്‍ക്കെതിരേ ഇടവക പരാതി നല്‍കി. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ. ബിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തു (28 സെപ്തംബര്‍, മൂന്നാര്‍ പള്ളിവാസലില്‍ കുരിശിന്റെ മുകളില്‍ കയറി നിന്ന് കുരിശിനെ അവഹേളിക്കുന്ന ആംഗ്യങ്ങള്‍ കാണിച്ചു റീല്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചു; ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ച നാല് ക്രിമിനലുകളെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു, ക്രിസ്ത്യന്‍ ഡിഫെന്‍ഡേഴ്‌സ്, ഫേസ്ബുക് പോസ്റ്റ്).
മൂന്നാറില്‍ വിശുദ്ധ കുരിശിനെ അവഹേളിച്ച സംഭവത്തില്‍ മുഹമ്മദ് അശ്മാല്‍, മുഹമ്മദ് നിഹാല്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് മുക്താര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേ കുറിച്ച് കാസയുടെ ഫേസ്ബുക്ക് പേജിലെ അവതരണം: കേരളത്തില്‍ പ്രത്യേകിച്ച് ഒരു പ്രത്യേക ആള്‍ക്കാര്‍ ആയതു കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് നോ കമ്മന്റ്‌റ്‌സ്. വല്ല യു.പിയിലോ മറ്റോ ആയിരുന്നു എങ്കില്‍ നോക്കാമായിരുന്നു.


കേരളത്തില്‍ തുടര്‍ച്ചയായി കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പല സ്ഥലങ്ങളില്‍ നടന്നിട്ടുള്ള വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന സംഭവങ്ങളില്‍ പ്രതിയായിട്ടുള്ളത് ഒരു പ്രത്യേക ആള്‍ക്കാര്‍ ആണ്. അതെന്തു കൊണ്ടാണ്?- മറ്റൊരു പ്രതികരണം.
അന്യമത അവഹേളനം നടത്താന്‍ ജിഹാദികള്‍ സാധാരണ നിയോഗിക്കുന്നത് പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ആണ്. പിന്നീട് പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ എന്ന ഇരവാദം. ഇത്തവണ എന്തായാലും എല്ലാ പ്രതികള്‍ക്കും പ്രായപൂര്‍ത്തി ആയിട്ടുണ്ട്. കുരിശ് എന്താണ് എന്ന് അറിയാഞ്ഞിട്ട് അല്ല അറിവ് കൂടിയിട്ട് ആണ് ഈ അതിക്രമം നടത്തിയത് എന്ന് വ്യക്തമാണ്- അടുത്ത പ്രതികരണം (28 സെപ്തംബര്‍, ഫേസ്ബുക്ക് പേജ്/ കാസ കണ്ണൂര്‍).
31. പാറ്റകളല്ല ജിഹാദികള്‍
ജനം ടിവി ഇറക്കിയ ഒരു പോസ്റ്റര്‍: പാറ്റകളല്ല ജിഹാദികള്‍, സിജെപി കേരളഘടകത്തില്‍ കൊടുംഭീകരന്‍ മദനിയുടെ അടുത്ത ബന്ധു ഇഷാ മറിയം ഹാരിസ് (28 സെപ്തംബര്‍, ജനം ടിവി പോസ്റ്റര്‍).
തയ്യാറാക്കിയത് : റെൻസൻ വി.എം, മർവ അബ്ബാസ്, അബ്ദുൽ ബാസിത് പി.കെ,
എ.എസ് അജിത് കുമാർ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, ഹുദ അസ്‌ലം, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് തശ്‌റീഫ്, റിദ ഫാത്തിമ, മുഹമ്മദ് മുസ്തഫ കെ.പി, മിശ്അൽ അബ്ദുൽ റഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, കമാൽ വേങ്ങര, എം.കെ അൻസാർ, മുഹ്സിൻ ആറ്റാശ്ശേരി, റുബായിഷ് ഉസ്മാൻ, റീഹ ഇ ജെ, ശബരി എസ്, ഹുദ ആയിഷ, മുഹ്സിൻ വദൂദ്, മുർഷിദ് പി, നജാഹ് അഹമ്മദ്.

