Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2026ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2026 ജൂലൈ (1-31) റിപ്പോർട്ട്. 82 ഇസ്ലാമോഫോബിക് സംഭവങ്ങളും 30 വിദ്വേഷ പ്രസ്താവനകളും ജൂലൈ മാസം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിന്റെ ആദ്യ ഭാഗം 29 വിദ്വേഷ പ്രസ്താവനകളാണ്. അതിന്റെ വിശദീകരണമടക്കമുള്ള 82 ഇസ്ലാമോഫോബിക് സംഭവങ്ങൾ തുടര്‍ന്ന് നല്കുന്നു
29 വിദ്വേഷ പ്രസ്താവനകൾ
1. ടി.പി സെൻകുമാർ: “നിയമപുസ്തകത്തില്‍ എഴുതിയിട്ടില്ലെന്ന് കരുതി ലവ് ജിഹാദ് ഇല്ലെന്ന് നമുക്ക് പറയാനാകില്ല . ചിലര്‍ ചോദിക്കാറുണ്ട് എവിടെയാണ് ലവ് ജിഹാദ് എന്നൊക്കെ. കുട്ടികള്‍ ശ്രദ്ധിക്കുക , ഇതാണ് അവരുടെ ലക്ഷ്യമെന്ന് മനസിലാക്കുക. ഇത്തരം അടുപ്പങ്ങള്‍ ഒഴിവാക്കുക. പതിനായിരങ്ങള്‍ പോയാലും ഇതുവരെ പഠിക്കാത്ത മതേതര ഹിന്ദു ഇനിയെങ്കിലും ഉണരണം. ഇല്ലെങ്കില്‍ വലിയ ആപത്തിലേയ്ക്കാണ് പോകുന്നതെന്ന് മനസിലാക്കുക.” (10 ജൂലൈ, സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലര്‍ ചോദിക്കുന്നത്: പതിനായിരങ്ങള്‍ പോയാലും പഠിക്കാത്ത മതേതര ഹിന്ദുക്കളാണിവിടെ, ജന്മഭൂമി).
2. ആര്‍.വി ബാബു: “ധര്‍മ്മവും സംസ്‌കാരവും പൈതൃകവും ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് സാവരിയ ബസന്തിനെ മതഭീകരവാദിയായ സദറുല്‍ അനം അതിക്രൂരമായി കൊലപ്പെടുത്തിയത്” (15 ജൂലൈ, ‘ജിഹാദി ഭീകരന്റെ അരുംകൊല സവാരിയ കൊലപാതകത്തില്‍ പ്രതിഷേധം ഇരമ്പി’, ജന്മഭൂമി).
3. ആര്‍.വി ബാബു: “കേരളത്തിലെ യു.ഡി.എഫ് ഭരണത്തെ അടക്കിനിര്‍ത്തുന്നത് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള ഇസ്ലാമിക സംഘടനകളാണെന്നും, സദറുല്‍ അനത്തെ രക്ഷിക്കാനായി ഇവര്‍ ഉസ്ബക്കിസ്ഥാനില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.” (15 ജൂലൈ, ‘മതഭീകരവാദത്തിനെതിരെ രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍.വി ബാബു’, ജന്മഭൂമി)
4. ചാത്തന്നൂര്‍ എം.എല്‍.എയും ബി.ജെ.പി നിയമസഭാകക്ഷി നേതാവുമായ ബി.ബി ഗോപകുമാര്‍: “അന്താരാഷ്ട്ര തീവ്രവാദിയായ മദനിക്ക് വേണ്ടി പ്രമേയം കൊണ്ടുവന്നവരാണ് രാജ്യ സുരക്ഷയ്ക്കുള്ള നിയമത്തെ എതിര്‍ക്കുന്നത്” (01 ജൂലൈ, അന്താരാഷ്ട്ര തീവ്രവാദിയായ മദനിക്ക് വേണ്ടി പ്രമേയം കൊണ്ടുവന്നവരാണ് രാജ്യസുരക്ഷയ്ക്കുള്ള നിയമത്തെ എതിര്‍ക്കുന്നത് : ബി ബി ഗോപകുമാര്‍, ജനം ടിവി).
5. ജനം ടിവി വാർത്ത: “പിഎം ശ്രീ പദ്ധതിക്കെതിരേ ജിഹാദികള്‍ പടയൊരുക്കം നടത്തുന്നതായി ജനം ടിവി: പി.എം. ശ്രീ കേരളത്തില്‍ നടപ്പിലാക്കുന്നതിനെതിരെ എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള തീവ്ര രാഷ്ട്രീയ-മതസംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.” (15 ജൂലൈ, പിഎം ശ്രീക്കെതിരേ ജിഹാദികളുടെ പടയൊരുക്കം; നടപ്പാക്കരുതെന്ന് എസ്ഡിപിഐ ഭീഷണി; വീടുകളില്‍ നുണപ്രചാരണം; ജനം ടിവി).
6. ഹിന്ദു സമാജ ജാഗ്രത: “ഏതാനും വര്‍ഷം വരെ കേരളത്തിന് തീര്‍ത്തും അന്യമായിരുന്ന ഒരു ഭക്ഷണ സംസ്‌കാരം ഇപ്പോള്‍ ഇവിടെ തഴച്ചു വളരുകയാണ്. മലയാളിയെ, അവന്റെ തനത് ഭക്ഷണ രീതികളില്‍ നിന്ന് അകറ്റി അറേബ്യന്‍ ഭക്ഷണ സംസ്‌കാരത്തില്‍ തളച്ചിടാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുന്നു. ഇവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സഹായത്തോടെ മാഫിയ പോലെ പ്രവര്‍ത്തിക്കുന്നു എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ വിഷുദിനത്തില്‍ കണ്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാം മത വിശ്വാസികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകള്‍ പതിവിന് വിപരീതമായി വിഷു ആശംസകള്‍ പുറത്തിറക്കുകയും, ആ പോസ്റ്ററുകളിലെല്ലാം തന്നെ ഭഗവാന്‍ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുകയും ചെയ്തത് സംഘടിത ആസൂത്രണത്തിന്റെ ഭാഗമായാണ്.” (01 ജൂലൈ, സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത, ജന്മഭൂമി).
7. ജനം ടിവി വാർത്ത: “ബംഗ്ലാദേശികളുടെ ഒരു ഹബ്ബായി കേരളം മാറിയിരിക്കുന്നു.” (01 ജൂലൈ, ബംഗ്ലാദേശികളുടെ അഴിഞ്ഞാട്ടം കോഴിക്കോടും! മൂന്ന് പേര്‍ അറസ്റ്റില്‍, ജനം ടിവി).
8. മൊണാലിസയെ തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് ജന്മഭൂമി: “പെണ്‍കുട്ടിയെ കേരളത്തിലേക്ക് തട്ടിക്കൊണ്ടുവന്നത് സി.പി.എം. നേതാക്കളുടെ സഹായത്തോടെ. സി.പി.എം. നേതാക്കള്‍ തന്നെ തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി കൊടുക്കുകയായിരുന്നു.”(3 ജൂലൈ, അറസ്റ്റ് വിലക്ക് നീട്ടില്ല ഫര്‍മാന്റെ ഹര്‍ജി തള്ളി, ജന്മഭൂമി).
9. ആർ.വി ബാബു: “ സംസ്ഥാനത്ത് മയക്കം മരുന്ന് വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരും ഭൂരിഭാഗവും ജിഫ്രി തങ്ങളുടെ സമുദായത്തില്‍ പെട്ടവരാണ്.” (3 ജൂലൈ, വിദ്വേഷ പരാമര്‍ശം: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെതിരെ കേസ്, മാധ്യമം ഓണ്‍ലൈന്‍).
10. പി ജയരാജൻ: “കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനി വര്‍ഗീയ പ്രചരണം മുസ്‌ലിം ലീഗ് നടത്തിയിട്ടുണ്ട്. ഞാന്‍ ഇന്നലെ പരിപാടി നടത്തിയത് പേരാമ്പ്ര മണ്ഡലത്തിലാണ്. അവിടെ വിജയിച്ചത് ലീഗിന്റെ ഒരു സ്ഥാനാര്‍ത്ഥിയാണ്. ആ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എത്ര നെറികട്ട നിലയിലുള്ള പ്രചരണമാണ് ലീഗ് ഏറ്റെടുത്തത്. മതവികാരം ഇളക്കുവിട്ടു. നമ്മുടെ കുട്ടിയാണെന്ന് പറഞ്ഞ് ലീഗുകാര്‍ വീട് വീടാന്തര കേറി പ്രചരണം നടത്തി. മത നിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമാണെന്നാണ് ലീഗ് അവകാശപ്പെടുന്നത്. തനി വര്‍ഗീയതയാണ് അവര്‍ പറയുന്നത്.” (3 ജൂലൈ, ‘മുസ്‌ലിം ലീഗിന്റെ കപട രാഷ്ട്രീയം സിപിഐഎം തുറന്നുകാട്ടും’; പി ജയരാജന്‍, റിപ്പോര്‍ട്ടര്‍ ടിവി യൂട്യൂബ്.)
11. ശശികല ടീച്ചര്‍: “മുസ്ലീങ്ങള്‍ക്ക് ഹലാല്‍ വേണമെങ്കില്‍ ആയിക്കോട്ടെ. പക്ഷേ അത് എല്ലാവരും ഉപയോഗിച്ചു കൊള്ളണം എന്നില്ലല്ലോ? ഹിമാലയ ഉത്പന്നങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയതാണ് എങ്കില്‍ എനിക്കൊന്നും പറയാനില്ല. ശുദ്ധിയുള്ളത് വൃത്തിയുള്ളത് കുന്തം കുടച്ചക്രം എന്നൊന്നും ന്യായീകരിക്കേണ്ടതില്ല. ഞങ്ങളും ഈ നാട്ടുകാരു തന്നെയാണ്.” (08 ജൂലൈ, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).
12. സംഘശബ്ദം ഫേസ്ബുക് പോസ്റ്റ്: “അറബി നാടുകളില്‍ ഇരുന്ന് ഇന്ത്യയ്ക്കെതിരെ എന്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയാലും തങ്ങള്‍ സുരക്ഷിതരാണ് എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ… ഇത് ഭാരതമാണ്… മതത്തിന്റെ പേരില്‍ വിഭജിച്ച് കൊടുത്തതിന് ശേഷം മിച്ചമുള്ള ഭൂമിയില്‍ സ്വസ്ഥമായി മതേതരത്വത്തോടെ ഉറങ്ങുന്ന മാനവഭൂമി…. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നീയൊക്കെ മരിച്ചാല്‍ ജീവിക്കുന്ന സ്വര്‍ഗരാജ്യം… അതാണ് ഈ ഭൂമി… വിദേശത്ത് ഇരുന്ന് വലിയ കമന്റുകള്‍ എഴുതുന്നവര്‍ക്കുള്ള ഒരു താക്കീതു കൂടിയാണ് ഇത്.. ഇവിടൊട്ട് തിരിച്ചുവരത്തില്ല എന്ന് ഉറപ്പുള്ള ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ക്ക് അവിടെ ഇരുന്നു എന്തുവേണമെങ്കിലും എഴുതി വിടാം.. അല്ലാതെ വിദേശത്ത് ചെന്നിട്ട് നമ്മുടെ രാജ്യത്തെയും നമ്മുടെ പട്ടാളക്കാരെയും ഒക്കെ അധിക്ഷേപിച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തില്‍ ഭാരതത്തില്‍ കയറാമെന്നാണെങ്കില്‍ അതൊക്കെ വെറും സ്വപ്നം മാത്രമാണ്…. സത്യം പറഞ്ഞാല്‍ നീയൊക്കെ ഏത് രാജ്യത്തെ സപ്പോര്‍ട്ട് ചെയ്യുന്നുവോ ആ രാജ്യത്തെ പൗരത്വം വാങ്ങി അവിടെ പോയി ജീവിക്കുക.. അഭിപ്രായസ്വാതന്ത്ര്യം എന്ന് പറയുന്നത് എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമായി കണക്കാക്കുമ്പോഴാണ് ഈ പ്രശ്നം. കുഴപ്പമില്ല രണ്ടു ദിവസമായി കേസിന്റെ പുറകില്‍ നടക്കുമ്പോഴേക്കും അതങ്ങു മാറികിട്ടിക്കോളും.. ഇനി ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ആയതാണ് ഞാനല്ല വേറെ ഒരാളാണ് കമന്റ് ചെയ്തത് എന്നൊക്കെ ഉള്ള സ്ഥിരം പല്ലവി പറഞ്ഞുനില്‍ക്കാം രക്ഷയില്ല” (04 ജൂലൈ, ഫേസ്ബുക്ക്/ സംഘശബ്ദം ഫേസ്ബുക് പോസ്റ്റ്; 04 ജൂലൈ, പഹല്‍ഗാം പോസ്റ്റില്‍ ഇന്ത്യക്കാര്‍ ഇനിയും മരിക്കുമെന്ന് കമന്റ്; യുവാവ് അറസ്റ്റില്‍, ജന്മഭൂമി).
13. മുരളി പാറപ്പുറം: “ആർ രാജഗോപാല്‍ ഇടത് ജിഹാദി ശക്തികളുടെ കാതുകള്‍ക്ക് സംഗീതമാകുന്ന കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്” (04 ജൂലൈ, മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം, എഡിറ്റോറിയല്‍ മുരളി പാറപ്പുറം, ജന്മഭൂമി).
14. ശശികല ടീച്ചര്‍: “യശ:ശരീരനായ കുട്ടിശ്ശങ്കരന്‍നായരുടെ പുണ്യഭൂമിയില്‍ കക്കൂസു സമുച്ചയവും മതഭ്രാന്തന്‍ വാരിയന്‍കുന്നന്റെ പേരില്‍ സ്മാരകവും- അതാണ് ഇവിടുത്തെ മതേതറത്വം. കേരള ഗാന്ധി കേളപ്പജിയുടെ സ്മൃതി കൂടീരത്തിലൂടെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന ഖാദി കേന്ദ്രത്തിന്റെ മുകളിലൂടെയും പാലം പണിയാനും കോപ്പുകൂട്ടിയതും നാം മറന്നിട്ടില്ല.” (07 ജൂലൈ, മാപ്പിള ലഹള, മൂടിവെച്ച സത്യങ്ങള്‍ ഫേസ്ബുക് പോസ്റ്റ്/ ശശികല ടീച്ചര്‍).
15. കേസരി എഡിറ്റോറിയൽ: “ കേരളത്തില്‍ എല്‍ഡിഎഫും യൂഡിഎഫും മതസംഘടകളെയും മതഭീകരവാദികളെയും താലോലിച്ച് വളര്‍ത്തുകയാണ്. ബോംബുസ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയുടെ ജയില്‍മോചനത്തിനുവേണ്ടി ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കിയവയാണ് ഇരുകൂട്ടരും. ഭീകരസംഘടനയായ ഹമാസിന് നീതിലഭിക്കാനായി തെരുവിലിറങ്ങുന്ന രാഷ്ട്രീയമൊല്ലാമാര്‍ മതഭീകരവാദികള്‍ക്ക് കടന്നുവരാനുള്ള പരവതാനി വിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇന്ത്യയുടെ മോചനം ഇസ്ലാ മിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കിയ സിമിയ്ക്കും പ്രവാചകനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ടിനും നിലമൊരുക്കിയത് ഒരേ ആശയധാരയാണെന്ന സത്യം മറച്ചുപിടിച്ച് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവരെ വെള്ളപൂശാനും വിശുദ്ധരാക്കാനും വിയര്‍പ്പൊഴുക്കിയവരാണ് ഇന്ന് കേരളത്തില്‍ ഭരണം കയ്യാളുന്നത്.” (9 ജൂലൈ, കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ? കേസരി).
16. കേസരി വാരികയിലെ ലേഖനം: “ന്യൂനപക്ഷങ്ങള്‍ അളവില്ലാത്ത പരിഗണനകള്‍ അനുഭവിച്ച ഭരണകാലമായിരുന്നു പിണറായിയുടേത്. അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി ഏതറ്റം വരേയും പോകാന്‍ അദ്ദേഹം തയ്യാറായിരുന്നു.” (9 ജൂലൈ, തലക്കെട്ടില്ല, കേസരി).
17. അഹ്‌മദാബാദ് സ്‌ഫോടാന്‌ക്കേസില്‍ അറസ്റ്റിലായ മൂന്നു മലയാളികളുടെ വധശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിയോട് ജനം ടിവിയുടെ പ്രതികരണങ്ങള്‍: “ദേശദ്രോഹികള്‍ക്ക് മാപ്പില്ല, മലയാളി ജിഹാദികള്‍ക്ക് വധശിക്ഷ. അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ ഈരാറ്റുപേട്ട, മലപ്പുറം സ്വദേശികള്‍ക്ക് തൂക്കുകയര്‍.” (10 ജൂലൈ, ദേശദ്രോഹികള്‍ക്ക് മാപ്പില്ല മലയാളി ജിഹാദികള്‍ക്ക് വധശിക്ഷ, ജനം ടിവി).
18. ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന ആര്‍വിഎസ് മണി: “യു.പി.എ. ഭരണകാലത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദിന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടായിരുന്നുവെന്നും പാക് ഏജന്‍സികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചു.” (15 ജൂലൈ, ഇ അഹമ്മദ് ഐഎസ്‌ഐയുടെയും സ്വന്തക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍വിഎസ് മണി’, ജനം ടിവി).
19. ജന്മഭൂമി വാർത്ത: “കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും മുസ്‌ലിം ലീഗിന് കേന്ദ്രത്തിലുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ഐ.എസ്.ഐ. ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അട്ടിമറിച്ചു.”(15 ജൂലൈ, ‘മുസ്‌ലിം ലീഗിന് ഐഎസ്‌ഐ ബന്ധം’,ആര്‍.വി.എസ്. മണി, ജന്മഭൂമി).
20. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എച്ച്. ഷാജഹാനോട് ജി സുധാകരൻ: “കൈരളിയില്‍ വരുന്നതിന് മുമ്പ് വര്‍ഗീയവാദി അല്ലായിരുന്നോ?” (15 ജൂലൈ, ‘കൈരളിയില്‍ വരുന്നതിന് മുമ്പ് വര്‍ഗീയവാദി അല്ലായിരുന്നോ?; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ജി.സുധാകരന്‍ എംഎല്‍എ’, സിറാജ്).
21. ജന്മഭൂമി: “ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുടെ വക്താക്കളായി മാറി ഐക്യജനാധിപത്യ മുന്നണിയെയും (യു.ഡി.എഫ്) കോണ്‍ഗ്രസിനെയും പൂര്‍ണ്ണമായി വരുതിയിലാക്കാന്‍ ലീഗും ഇസ്ലാമിസ്റ്റ് ശക്തികളും പ്രവര്‍ത്തിക്കുകയാണ്.” (15 ജൂലൈ, ”സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടകളും’, ജന്മഭൂമി).
22. ജനം ടിവി: “വി.ഡി. സതീശന്‍ സമസ്തയുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയാണ്. കേരളത്തിന്റെ ഭരണം ഒരു പ്രത്യേക മതസംഘടനയുടെ താത്പര്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി വഴിപ്പെടുന്നു” (16 ജൂലൈ, ‘മതസംഘടനയ്ക്കു തീറെഴുതുന്നോ കേരളം ഭരണം? സമസ്തയുടെ തിട്ടൂരങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി വി ഡി സതീശന്‍’, ജനം ടിവി).
23. സി ജെ പി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഷാബു പ്രസാദ്: “മാഷാ അല്ലാഹ് .. മാഷാ അല്ലാഹ് എന്ന് വിളിച്ച മുദ്രാവാക്യം ഇപ്പോഴും നിങ്ങള്‍ക്ക് കേള്‍ക്കാം. ഈ രാജ്യത്തെ കഷ്ണം കഷ്ണം ആക്കുമെന്ന് പറയുന്ന, ആ നിലപാട് എടുക്കുന്നവരെ ദേശദ്രോഹികള്‍ എന്നല്ലാതെ എങ്ങനെയാണ് വിളിക്കുക.” (23 ജൂലൈ, മാഷാ അല്ലാഹ്..മാഷാ അല്ലാഹ് മുദ്രാവാക്യം വിളി ഇപ്പോഴും കേള്‍ക്കാം: രാജ്യദ്രോഹികളല്ലേ? ഷാബു പ്രസാദ്, മീഡിയ വണ്‍).
24. സിജെപിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജനം ടിവിയുടെ സോഷ്യല്‍ മീഡിയ കാര്‍ഡ്: “പാറ്റകള്‍ക്ക് ജിഹാദികളുടെ പിന്തുണ; സിജെപിയ്ക്ക് ഐക്യദാര്‍ഢ്യമെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി; പ്രസ്താവന ഇറക്കി ധാക്കയിലെ സെന്‍ട്രല്‍ ഓഫീസ്” (21 ജൂലൈ, പാറ്റകള്‍ക്ക് ജിഹാദികളുടെ പിന്തുണ, ജനം ടിവി).
25. സിജെപി സമരത്തിനിടെ മനോരമ ചാനല്‍ അലി അംജത് ഖാന്‍ എന്ന യുവാവിന്റെ പ്രതികരണം ടെലകാസ്റ്റ് ചെയ്തു. ലോകാവസാനത്തിന്റെ അടയാളം എന്ന് ഖുര്‍ആനില്‍ പറയും പോലെയാണ് സിജെപി യെ കാണുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ കുറിച്ച് യുക്തിവാദി ഇ എ ജബ്ബാറിന്റെ പ്രതികരണം: “ഈ സമരത്തില്‍ മതം കലര്‍ത്തി കുളമാക്കാന്‍ വരുന്ന വിഷജന്തുക്കളെ മാറ്റി നിര്‍ത്തൂ” (23 ജൂലൈ, ഫേസ്ബുക്ക്/ ഇ.എ ജബ്ബാര്‍).
26. മണവാളന്‍ മീഡിയ ഫേസ്ബുക്ക് പേജില്‍ അലി അംജദ്ഖാനെക്കുറിച്ച് വന്ന ഒരു ചര്‍ച്ച: “അവന്റെ ഉത്തരം കേട്ടാല്‍ ആരായാലും തലയില്‍ കൈവെച്ചുപോകും. എന്തിന്റെ ഇടയിലും അനാവശ്യമായി മതവും കാര്യങ്ങളും കുത്തിക്കയറ്റിയാലേ ചിലര്‍ക്ക് സമാധാനമാകൂ എന്ന അവസ്ഥയാണ്. ഇതുപോലത്തെ വട്ടന്മാരാണ് പല ഗൗരവമേറിയ സമരങ്ങളുടെയും യഥാര്‍ത്ഥ ക്രെഡിബിലിറ്റി കളഞ്ഞുകുളിക്കുന്നത്. നിന്നെപ്പോലെയുള്ളവരുടെ അസംബന്ധ സപ്പോര്‍ട്ട് ഇത്തരം സമരങ്ങള്‍ക്ക് ഒട്ടും ആവശ്യമില്ല! അവിടെ വരുന്ന പകുതി പേരും പ്രത്യേക ലക്ഷങ്ങള്‍ വെച്ച് മതം വളര്‍ത്താന്‍ വരുന്നവര്‍ ആണ്.” (23 ജൂലൈ, മണവാളന്‍ മീഡിയ ഫേസ്ബുക്ക് പേജ്).
27. ടോണി പോള്‍ എന്ന ഫേസ്ബുക്ക് ഐഡി: “ഒരു കാര്യം നൂറ് ശതമാനം ഉറപ്പിക്കാം. അംജത് അലി എന്ന റോക്കറ്റിന്റ ജാതകം നോക്കിയാല്‍ സോളിഡാരിറ്റി, ഫ്രറ്റെണിറ്റി / എസ്. ഐ.ഒ തുടങ്ങിയ ഏതെങ്കിലും ഒരു മൗദൂദി കളരിയിലെ ഗ്രാജ്വേറ്റ് ആയിരിക്കും. ഇമ്മാതിരി പരിപാടി അവരുടെ രീതി ആണ്. മുന്‍പ് സി.എ.എ സമരം നടന്ന സമയത്ത് തക്ബീര്‍ വിളിച്ച ഒരു മൗദൂദിനിയെ നിങ്ങള്‍ക്ക് ഓര്‍മ ഉണ്ടാകും. ഗെയില്‍ സമര സമയത്ത് നടു റോഡില്‍ നിസ്‌ക്കരിച്ചു ഷോ കാണിച്ചതും അത് വിവാദമാക്കിയതും അവര്‍ തന്നെ ആയിരുന്നു. മുന്‍പ് എന്‍ഡോസള്‍ഫാന്‍ സമരത്തിലും ഇമ്മാതിരി കുത്തിരിപ്പ് ഉണ്ടാക്കാന്‍ നോക്കിയിട്ടുണ്ട്” (23 ജൂലൈ, ഫേസ്ബുക്ക്/ ടോണി പോള്‍).
28. അഡ്വ. കെ രാംകുമാര്‍: ‘ഞാന്‍ സിജെപിയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നത് ചൈനീസ് ജനത പാര്‍ട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാര്‍ട്ടി എന്നോ ആണ്, ഈ രണ്ട് കൂട്ടര്‍ക്കും സമരവുമായി ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.’ വിദ്യാര്‍ഥികളുടെ പേരില്‍ നടക്കുന്ന സമരങ്ങളെ വിദേശ ശക്തികളും നിഗൂഢ സംഘടനകളും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ യഥാര്‍ഥ വിദ്യാര്‍ഥികളല്ല. മറിച്ച് മറ്റ് പല വിഭാഗത്തില്‍പ്പെട്ടവരാണ്. ജമ്മു കശ്മീര്‍, ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ തുകകള്‍ ചെലവാക്കിയാണ് ആളുകളെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ എത്തിച്ചിരിക്കുന്നത്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം രക്ഷിതാക്കളുടെ പണം ഉപയോഗിച്ച് ഇത്രയും വലിയ സാമ്പത്തിക ചെലവ് വഹിച്ച് ഡല്‍ഹിയില്‍ എത്തുക അസാധ്യമാണ്. ഇതില്‍ നിന്ന് തന്നെ യാത്ര, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന നിഗൂഢ സംഘടനകള്‍ ഈ സമരത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാകുന്നു’ (27 ജൂലൈ, ‘ഞാന്‍ സിജെപിയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നത് ചൈനീസ് ജനതാ പാര്‍ട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാര്‍ട്ടി എന്നോ ആണ്’ – അഡ്വ. കെ രാംകുമാര്‍, മീഡിയ വണ്‍).
29. സിജെപി പിന്തുണക്കാരനായി ചാനൽ ചർച്ചകളിൽ വന്നിരുന്ന ഓൺലൈൻ ആക്റ്റിവിസ്റ്റ് ഫ്രെഡി ഫ്രാൻസിസ്, അംജത് അലി ഖാൻ മീഡിയവൺ അക്കാദമിയിൽ പഠിച്ചിരുന്ന കാലത്തെ ചിത്രം നൽകിക്കൊണ്ട്, എഴുതി: “മൗദൂദി കുത്തിത്തിരിപ്പ് ടീം പിള്ളേരുടെ ഇടി മേടിക്കാതെ സൂക്ഷിക്കുക. ഇന്ത്യൻ ഭരണഘടന ആയിട്ട് സമരം ചെയ്യുന്നിടത്ത് അവൻ്റെ മറ്റേടത്തെ മൈ$” (ഫേസ്‌ബുക്, 23 ജൂലൈ 2026).
82 സംഭവങ്ങൾ
1. ലവ് ജിഹാദ്
ജൂലൈ മാസത്തില്‍ ലവ് ജിഹാദ് ആരോപണം ഉന്നയിച്ച ഏതാനും ആരോപണങ്ങള്‍:
1.1 ബെംഗളൂരു
ബെംഗളൂരുവിനടുത്ത് നന്ദിഹില്‍സിന് സമീപമുള്ള ഹോം സ്റ്റേയില്‍ ഒരു യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരില്‍ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പൊലീസില്‍ പരാതിനല്‍കി. ഇതു പ്രകാരം പൊലീസ് കൊലപാതകത്തിന് കേസെടുത്തു. കുറച്ച് ഗുളികയും ഒരു ഡയറിയും പോലീസ് മുറിയില്‍നിന്ന് കണ്ടെടുത്തു. അലിയാണ് ഹോം സ്റ്റേയില്‍ മുറിയെടുത്തത്. നന്ദി ഹില്‍സിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റാണ് സുരഭി. ബെംഗളൂരുവില്‍ കാര്‍ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു കോഴിക്കോട് സ്വദേശി സജിത് അലി (30 ജൂണ്‍, ബെംഗളൂരുവിലെ ഹോംസ്റ്റേയില്‍ യുവതി കഴുത്തില്‍ കുരുക്കോടെ മരിച്ചനിലയില്‍; മലയാളി യുവാവ് ഗുളികകള്‍ കഴിച്ച് അവശനിലയില്‍, എക്‌സ്പ്രസ് കേരള; 31 ജൂലൈ, ബെംഗളൂരുവിനടുത്ത് ഹോംസ്റ്റേയില്‍ യുവതി മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അവശനിലയില്‍, മാതൃഭൂമി).
1.1.1. ലവ് ജിഹാദ്
തങ്ങളുടെ മകളുടെ മരണം കൊലപാതകമാണെന്നും ലവ് ജിഹാദിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു: ആണ്‍സുഹൃത്തിന്റെ പ്രേരണയുടെ ഭാഗമാണ് ഇതെന്നും ലവ് ജിഹാദ് സംശയിക്കുന്നുണ്ടെന്നും മാതാവും സഹോദരനും ആരോപിച്ചു (30 ജൂണ്‍, കര്‍ണാടക ഫിസിയോതെറാപ്പിസ്റ്റ് ഡെത്ത് ടേക്‌സ് പൊളിറ്റികല്‍ ടേണ്‍ ആസ് മദര്‍ അലഗ് ലൗജിഹദ്, ഇന്ത്യ റ്റുഡേ).
1.1.2. ലവ് ജിഹാദില്ലെന്ന് പറയാനാവില്ല
ലവ് ജിഹാദിനെ പറ്റി നിരവധി പേര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മതേതരഹിന്ദുക്കള്‍ കണ്ണടയ്ക്കുകയാണെന്ന് മുന്‍ ഡിജിപി ഡോ. ടി.പി സെന്‍ കുമാര്‍. “മതേതരഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഹൈന്ദവമായ എന്തിനെയും എതിര്‍ക്കുന്നത് മതേതരമാണ്. എന്തിനെയും എതിര്‍ത്തി ഹൈന്ദവയ്ക്കെതിരെ കൊണ്ടുവരാന്‍ പലര്‍ക്കും കഴിയും. നിയമപുസ്തകത്തില്‍ എഴുതിയിട്ടില്ലെന്ന് കരുതി ലവ് ജിഹാദ് ഇല്ലെന്ന് നമുക്ക് പറയാനാകില്ല . ചിലര്‍ ചോദിക്കാറുണ്ട് എവിടെയാണ് ലവ് ജിഹാദ് എന്നൊക്കെ. കുട്ടികള്‍ ശ്രദ്ധിക്കുക, ഇതാണ് അവരുടെ ലക്ഷ്യമെന്ന് മനസിലാക്കുക. ഇത്തരം അടുപ്പങ്ങള്‍ ഒഴിവാക്കുക. പതിനായിരങ്ങള്‍ പോയാലും ഇതുവരെ പഠിക്കാത്ത മതേതരഹിന്ദു ഇനിയെങ്കിലും ഉണരണം. ഇല്ലെങ്കില്‍ വലിയ ആപത്തിലേയ്ക്കാണ് പോകുന്നതെന്ന് മനസിലാക്കുക” എന്നും സെന്‍കുമാര്‍ പറഞ്ഞു. (10 ജൂലൈ, സവാരിയയുടെ മരണം അവസാനത്തേതാകണം; എവിടെയാണ് ലവ് ജിഹാദെന്നാണ് ചിലര്‍ ചോദിക്കുന്നത് : പതിനായിരങ്ങള്‍ പോയാലും പഠിക്കാത്ത മതേതര ഹിന്ദുക്കളാണിവിടെ, ജന്മഭൂമി).


1.2. ഉസ്ബകിസ്ഥാന്‍
ജൂലൈ ആദ്യ വാരത്തില്‍ ഉസ്ബകിസ്ഥാനില്‍ സുഹൃത്തുമായുള്ള വാക്ക് തര്‍ക്കത്തിനിടെ ലാപ്‌ടോപ്പ് കൊണ്ട് തലക്ക് അടിയേറ്റ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകള്‍ സാവരിയ ബസന്തമാണ് 21 മരിച്ചത്. സഹപാഠി മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുല്‍ അനമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (06 ജൂലൈ, ഉസ്‌ബെകിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, മീഡിയാ വണ്‍).
ഉസ്ബക്കിസ്ഥാനില്‍ വെച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ കുടുംബം ലൗജിഹാദ് ആരോപണം ഉന്നയിച്ചു: സാവരിയയെ മതപരിവര്‍ത്തനം നടത്തുന്നതിനായി സദറുള്‍ അനം നിരന്തരം പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായിരുന്നില്ല. പ്രതി അതിക്രൂരമായാണ് സാവരിയയെ മര്‍ദ്ദിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കാല്‍ മുതല്‍ തല വരെ ചതവുകളുണ്ടായിരുന്നു. (9 ജൂലൈ, ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം, സമകാലിക മലയാളം)
1.2.1. ജന്മഭൂമിയുടെ വാര്‍ത്ത
ജന്മഭൂമിയുടെ വാര്‍ത്ത ഇങ്ങനെ: ജിഹാദിയായ സദറുള്‍ അനം കൊലപ്പെടുത്തിയ സാവരിയയെ മത പരിവര്‍ത്തനത്തിനായി നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നതായി മൊഴിയുണ്ട്. ഉസ്ബക്കിസ്ഥാന്‍ ബുറാന സ്റ്റേറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഭാരത അബാസഡര്‍ സ്മിത പന്തിന് ഇക്കാര്യത്തില്‍ മൊഴി കൊടുത്തതായി സാവരിയയുടെ മൃതദേഹം ഏറ്റു വാങ്ങാന്‍ പോയ പിത്യസഹോദരന്‍ ജനീഷ് പറഞ്ഞു. പലപ്പോഴും സദറുള്‍ അനം തന്നെ മര്‍ദിക്കുന്നത് സാ വരിയ കൂട്ടുകാരികളോട് പറഞ്ഞിട്ടുണ്ട്. സാവരിയ മതം മാറിയാല്‍ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് അമ്മ പറഞ്ഞതായി കുട്ടുകാര്‍ വെളിപ്പെടുത്തി. മതം മാറ്റത്തിന് വഴങ്ങാതെ വന്നപ്പോഴാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ലാപ്‌ടോപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന പ്രചരണം തെറ്റാണ്. കുട്ടിയെ ഇഞ്ചിഞ്ചായി ചതച്ചു കൊല്ലുകയായിരുന്നു. അറസ്റ്റിലായ സദറുള്‍ അനമിന്റെ മാതാപിതാക്കള്‍ സജീവ സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി (10 ജൂലൈ, മതപരിവര്‍ത്തനത്തിനായി സാവരിയയെ സദറുള്‍ അനം നിരന്തരം ഉപദ്രവിച്ചിരുന്നതായി മൊഴി, ജന്മഭൂമി).
1.2.2. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം
നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും കുടുംബത്തിന്റെ നിര്‍ദേശപ്രകാരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി (10 ജൂലൈ, ഉസ്ബകിസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം: സഹപാഠിക്കെതിരേ മതംമാറ്റ സമ്മര്‍ദവും ക്രൂരമര്‍ദനവും ആരോപിച്ച് ബന്ധുക്കള്‍, ദീപിക).
ഉസ്ബകിസ്ഥാന്‍ പോലിസിന്റെ സമീപനത്തില്‍ തൃപ്തരല്ലാത്തതുകൊണ്ടാണത്രെ കുടുംബം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടത് (10 ജൂലൈ, സാവരിയയുടെ ശരീരത്തില്‍ ക്രൂരമര്‍ദനമേറ്റ പാടുകള്‍, ജനയുഗം).
നിയമ സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്രത്തിന് കത്ത് നല്‍കാനും കുടുംബം തീരുമാനിച്ചു (10 ജൂലൈ, ഉസ്ബക്കിസ്ഥാനിലെ വിദ്യാര്‍ഥിയുടെ കൊലപാതകം, മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു: സാവരിയ നേരിട്ടത് കൊടിയ പീഡനം, വീക്ഷണം).
പ്രതിയെ കസ്റ്റഡിയിലെടുത്ത ബുഖാറ പൊലീസ് കാര്യമായി അന്വേഷണം നടത്തിയിട്ടില്ലെന്ന് പിതൃസഹോദരന്‍ ജനീഷ് ആരോപിക്കുന്നു. താന്‍ പ്രതിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. പ്രതി നിലവില്‍ ബുഖാറ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് കേരളത്തിലും പരാതി നല്‍കിയത്. ഈ പരാതിയില്‍ ഹരിപ്പാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കേസിന്റെ വിചാരണ കേരളത്തില്‍ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടന്നത് (10 ജൂലൈ, ഉസ്‌ബെക്കിസ്ഥാനില്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകം, സാവരിയ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബന്ധുക്കള്‍, മനോരമ).
1.2.3. മറുനാടന്‍ മലയാളിയുടെ വാര്‍ത്ത
മറുനാടന്‍ മലയാളിയുടെ വാര്‍ത്താശീര്‍ഷകം ഇങ്ങനെ: കാല് മുതല്‍ തല വരെ ചതച്ചെടുത്തിട്ടുണ്ട്; ഒരു ലാപ്‌ടോപ് കൊണ്ട് ഒരു നിമിഷംകൊണ്ട് അടിച്ചുകൊന്നതൊന്നുമല്ല; സാവരിയയോട് മതംമാറാന്‍ പ്രതി സദറുല്‍ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാണ് സഹപാഠികള്‍ പറഞ്ഞത്; സദറുള്‍ അനം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് പെണ്‍കുട്ടിയുടെ കുടുംബം; കൊലക്കുറ്റം ചുമത്തി കേസെടുത്ത് കേരള പൊലീസ്; പ്രതിയെ വിട്ടുകിട്ടാന്‍ ഉസ്ബകിസ്ഥാനോട് ആവശ്യപ്പെടും (മറുനാടന്‍ മലയാളി, ജൂലൈ 10).
1.2.4. ജിഹാദി ഭീകരന്റെ അരുംകൊല
ജൂലൈ 15ലെ ജന്മഭൂമി ഈ സംഭവത്തെ ജിഹാദി ഭീകരന്റെ അരുംകൊലയെന്നാണ്് വിശേഷിപ്പിച്ചത്. ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധപ്രകടനത്തെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം. ഹരിപ്പാട് നഗരസഭയ്ക്ക് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധറാലി കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ അവസാനിച്ചു. ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു. ധര്‍മ്മവും സംസ്‌കാരവും പൈതൃകവും ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് സാവരിയ ബസന്തിനെ മതഭീകരവാദിയായ സദറുല്‍ അനം അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു ആരോപിച്ചു (15 ജൂലൈ, ‘ജിഹാദി ഭീകരന്റെ അരുംകൊല സവാരിയ കൊലപാതകത്തില്‍ പ്രതിഷേധം ഇരമ്പി’, ജന്മഭൂമി).
1.2.5. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് കേന്ദ്ര ഏജന്‍സിയുടെ (സി.ബി.ഐ.) അന്വേഷണം ഉറപ്പുവരുത്തണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍: സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ഏകോപനം നടത്തണം. ഇതിനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നിട്ടിറങ്ങണം. ബി.ജെ.പി. കുടുംബത്തോടൊപ്പം പ്രതിജ്ഞാബദ്ധമായി നില്‍ക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെ അന്വേഷിക്കണം. മതംമാറ്റത്തിന് നിര്‍ബന്ധിച്ചുള്ള മാനസിക-ശാരീരിക പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പരാതി ഗുരുതരമാണ്. കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണം (15 ജൂലൈ, ‘സാവരിയയുടെ കൊലപാതകം അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണം: വി. മുരളീധരന്‍’, ജന്മഭൂമി).
1.2.6. കാരണം യു.ഡി.എഫ് ഭരണത്തെ അടക്കിനിര്‍ത്തുന്നത് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും
കേരളത്തിലെ യു.ഡി.എഫ് ഭരണത്തെ അടക്കിനിര്‍ത്തുന്നത് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള ഇസ്ലാമിക സംഘടനകളാണെന്നും, സദറുല്‍ അനത്തെ രക്ഷിക്കാനായി ഇവര്‍ ഉസ്ബക്കിസ്ഥാനില്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഹരിപ്പാട് ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം: കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും മതം നോക്കിയാണ് ഇടത്-വലത് രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും പ്രതികരിക്കുന്നത്. മുഖ്യമന്ത്രി പ്രതികരിക്കാത്തതിനു കാരണം സാവരിയെ ഉസ്ബസ്സിസ്ഥാനിലേക്ക് അയച്ച സ്ഥാപനത്തിന്റെ ഉടമ പാണക്കാട് കുടുംബമായതുകൊണ്ടാണ്. കേരളത്തിലെ യു.ഡി.എഫ് ഭരണത്തെ അടക്കിനിര്‍ത്തുന്നത് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള ഇസ്ലാമിക സംഘടനകളാണ്. സദറുല്‍ അനത്തെ രക്ഷിക്കാനായി ഇവര്‍ ഉസ്ബക്കിസ്ഥാനില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട് (15 ജൂലൈ, ‘മതഭീകരവാദത്തിനെതിരെ രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍.വി ബാബു’, ജന്മഭൂമി).
1.2.7. സംഘടിതമായ മതപരിവര്‍ത്തന ശൃംഖല
കൊലപാതകത്തിനു പിന്നില്‍ സംഘടിതമായ മതപരിവര്‍ത്തന ശൃംഖല പ്രവര്‍ത്തിക്കുന്നതായി രാജ്യസഭാ എം.പി സി. സദാനന്ദന്‍ മാസ്റ്റര്‍: സാവരിയയെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ പ്രതി നിരന്തരം നിര്‍ബന്ധിച്ചിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇരയുടെ കുടുംബം ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ട്. സംഘടിതമായ മതപരിവര്‍ത്തന ശൃംഖല, മാനസികമായ പീഡനം, സൈബര്‍ ബ്ലാക്ക് മെയിലിംഗ് എന്നിവ ഇതിന് പിന്നിലുണ്ടോ എന്ന് ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസി എന്നിവ വഴി സമഗ്രമായി അന്വേഷിച്ച് നീതി ഉറപ്പാക്കണം. സാവരിയയുടെ അഡ്മിഷനും യാത്രയ്ക്കും സഹായിച്ച എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിക്ക് ഇതില്‍ പങ്കുണ്ടോ എന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം (16 ജൂലൈ, ഉസ്ബകിസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം: കേന്ദ്ര ഇടപെടല്‍ തേടി സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി, ഏഷ്യാനെറ്റ്).
1.3 അടൂരിലെ ഷെഹാന
31 വയസ്സുള്ള ഷെഹാനയെന്ന സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഇതിനിടയില്‍ നടന്നു. അടൂരിലായിരുന്നു സംഭവം. സ്റ്റെയര്‍കേസിന്റെ പടിയില്‍ നിന്ന് ഷാള്‍ കഴുത്തില്‍ കുരുക്കി ഷെഹാന പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നുവത്രെ. ഷെഹാന നേരത്തെ വിവാഹിതയായിരുന്നു. വിവാഹമോചന കേസ് നടക്കവെ ഷെഹാന തന്റെ സുഹൃത്തായ അരുണുമായി അടുപ്പത്തിലായി. എന്നാല്‍ അരുണിന് മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്ന് ഷെഹാന സംശയിച്ചിരുന്നു. ഇത് വഴക്കിന് കാരണമായി. ഇതാണ് ഷെഹാനയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇതിന്റെ പേരില്‍ അരുണിനെതിതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി (14 ജൂലൈ, ‘അടൂരിലെ ഷെഹാനയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; നിഗമനം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; ഇരുവരുടെയും ശരീരത്തില്‍ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ ഉണ്ടായതെന്ന് കണ്ടെത്തല്‍; ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയേക്കും; ഷാള്‍ കഴുത്തില്‍ കുരുക്കി സ്റ്റെയര്‍കേസിന്റെ പടിയില്‍ നിന്നും ഷെഹാന ചാടിയതുകൊണ്ട് രക്ഷിക്കാനായില്ലെന്ന് അരുണിന്റെ മൊഴി’, മറുനാടന്‍ മലയാളി)
1.3.1. മതംമാറ്റ ആരോപണം
മതം മാറാന്‍ അരുണ്‍ നിര്‍ബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും മറ്റു കേസുകളെപ്പോലെ അത് കാര്യമായ പ്രതികരണമുണ്ടാക്കിയില്ല (‘ഷഹനയുടെ മരണം: മതം മാറണമെന്നും സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതി അരുണ്‍കുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്’, റിപ്പോര്‍ട്ടര്‍, 15 ജൂലൈ).
2. അന്താരാഷ്ട്ര തീവ്രവാദിയായ മദനി
കേരള നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച നടക്കുന്നതിനിടയില്‍ ചാത്തന്നൂര്‍ എം.എല്‍.എയും ബി.ജെ.പി നിയമസഭാകക്ഷി നേതാവുമായ ബി.ബി. ഗോപകുമാര്‍ മഅദനിയെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം നടത്തി. അന്താരാഷ്ട്ര തീവ്രവാദിയായ മദനിക്ക് വേണ്ടി പ്രമേയം കൊണ്ടുവന്നവരാണ് രാജ്യ സുരക്ഷയ്ക്കുള്ള നിയമത്തെ എതിര്‍ക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പിന്നീട് ഈ പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്ന് നീക്കി (01 ജൂലൈ, അന്താരാഷ്ട്ര തീവ്രവാദിയായ മദനിക്ക് വേണ്ടി പ്രമേയം കൊണ്ടുവന്നവരാണ് രാജ്യസുരക്ഷയ്ക്കുള്ള നിയമത്തെ എതിര്‍ക്കുന്നത്: ബി ബി ഗോപകുമാര്‍, ജനം ടിവി).


പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ ഈ പ്രസംഗം സഭാ രേഖകളിൽനിന്ന് നീക്കി (11 ജൂലൈ, മഅ്ദനി ഭീകരനാണെന്ന ബി.ബി ഗോപകുമാറിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കി, കൗമുദി).
ഇതിനു പിന്നാലെ എംഎല്‍എക്കെതിരേ വധഭീഷണി വന്നതായി ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു (15 ജൂലൈ, ‘ഗോപകുമാറിന് വധഭീഷണി: ഗൂഢാലോചന അന്വേഷിക്കണം: ബിജെപി’, ജന്മഭൂമി).
2.1. സെക്കുലറിസ്റ്റുകളേക്കാള്‍ വലിയ സെക്കുലറിസ്റ്റ്
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളും രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ പങ്കും ചര്‍ച്ചയായതിനിടെ, ജി സുധാകരന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലിം ലീഗിന്റെ ചരിത്രപരമായ നിലപാടുകളെയും ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ ദേശസ്‌നേഹത്തെയും മുന്‍നിര്‍ത്തി ചില പരാമര്‍ശങ്ങള്‍ നടത്തി. അവ താഴെ: മുസ്‌ലിംകള്‍ക്ക് രക്ഷ ഉണ്ടാവില്ല എന്ന് അവര്‍ക്ക് മനസ്സിലായത് കൊണ്ടാണ് പാകിസ്ഥാന് വേണ്ടി ജിന്ന വാദിച്ചത്. റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം ഒറ്റ ഇന്ത്യക്ക് വേണ്ടിയാണ് വാദിച്ചത്. കൂട്ടുകക്ഷി ഭരണത്തില്‍ മുസ്ലിം ലീഗുമായിട്ട് ചേര്‍ന്ന് മത്സരിച്ചിട്ട് കോണ്‍ഗ്രസ് അവരെ എടുത്ത് തോട്ടില്‍ കളഞ്ഞു. നമ്മുടെ ബംഗാളിലും യു.പിയിലും ബിഹാറിലും കേരളത്തിലും തമിഴ്‌നാട്ടിലും 22 കോടി മുസ്‌ലിംകള്‍ ഇന്ന് പാകിസ്ഥാന് പോകാതെ ഇന്ത്യയില്‍ നില്‍ക്കുകയാണ്. ‘അത് ബംഗ്ലാദേശിന്റെ ജനസംഖ്യയെക്കാള്‍ കൂടുതലാണ്. പാകിസ്ഥാന്റെ ജനസംഖ്യയെക്കാള്‍ കൂടുതലാണ്. ആ ദേശസ്‌നേഹികളായിട്ടുള്ള മുസ്‌ലിം ജനവിഭാഗത്തിന്റെ പേരില്‍ നമ്മളൊരു കാരണവശാലും അനാവശ്യങ്ങള്‍ പറയാന്‍ പാടില്ല. അവര്‍ സോ-കോളഡ് എന്താ സെക്കുലാറിസ്റ്റുകളേക്കാള്‍ വലിയ സെക്കുലാറിസ്റ്റുകളാണ്. അവരെവിടെയെങ്കിലും വര്‍ഗീയ കലാപം ഉണ്ടാക്കിയിട്ടുണ്ടോ? 1967-ല്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റില്‍ ഒതുങ്ങിയപ്പോ ഇ.എം.എസ്സ് ബുദ്ധിപൂര്‍വ്വം മുസ്‌ലിം ലീഗിനെ കൂടെ ചേര്‍ത്തു. ലീഗ്് വെറും മുസ്‌ലിംകളുടെ പാര്‍ട്ടി മാത്രമല്ല സാര്‍. ഈ രാജ്യത്തെ 22 കോടി വരുന്ന ന്യൂനപക്ഷങ്ങളുടെ പ്രസ്ഥാനമാണ് (01 ജൂലൈ, മുസ്‌ലിം ലീഗ് എന്ന പേര് കേട്ട് ആരും വിറകൊള്ളേണ്ട ജി സുധാകരന്‍, ദര്‍ശന ടിവി യൂട്യൂബ് ചാനല്‍).
3. പി എം ശ്രീ
മുന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിച്ച പിഎം ശ്രീ പദ്ധതി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വലിയ വിവാദമായി. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഉപസമിതിയെ നിയമിച്ചു. പദ്ധതി നടപ്പാക്കാത്തതു മൂലം വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ എസ്എസ്എ ഫണ്ടും ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് നടപ്പാക്കാനാവുമോ എന്നത് പരിശോധിക്കാനാണ് മന്ത്രിസഭായോഗം സമിതിയെ നിയോഗിച്ചത്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളിലടക്കം സിലബസില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ലെന്നും സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിനു വേണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന മുഖ്യ ഉപാധികള്‍. ഇത് കേന്ദ്രത്തെ അറിയിക്കാനുള്ള ചുമതലയും ഉപസമിതിക്കാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ ഉപാധിയനുസരിച്ച് കേരളത്തിന് അത് റദ്ദാക്കാനുള്ള അവകാശമില്ലെന്ന് സമിതി കണ്‍വീനറായ മന്ത്രി എന്‍. ഷംസുദീന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ധാരണാപത്രം ഒപ്പിട്ടെങ്കിലും പദ്ധതി നടപ്പാക്കാതെ മരവിപ്പിച്ച അവസ്ഥയിലാണെന്നും അത് അങ്ങനെ തന്നെ തുടരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രിമാരായ പി. സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോണ്‍ എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങള്‍ (01 ജൂലൈ, പി എം ശ്രീ: മന്ത്രിസഭാ ഉപസമിതയോഗം ഇന്ന്, മലയാള മനോരമ)
3.1. ലീഗിന് ഇഡി പേടി
പിഎം ശ്രീ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ മുസ്‌ലിം ലീഗ് നടത്തുന്ന മലക്കംമറിച്ചിലിന് പിന്നില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള ഭയമാണെന്ന് ജനയുഗം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും തീവ്രഹിന്ദുത്വ പദ്ധതികളെ പിന്താങ്ങുന്നതിലൂടെ ഇഡി അന്വേഷണങ്ങളില്‍ നിന്നൊഴിവാകാമെന്നും ലീഗ് നേതൃത്വം കരുതുന്നു. ബിജെപിയെക്കാള്‍ കൂറോടെ ലീഗ് കൈക്കൊള്ളുന്ന നിലപാടുകള്‍ ഈ തന്ത്രത്തിന്റെ ഭാഗമാണെന്നും പത്രം എഴുതി (01 ജൂലൈ, മുസ്‌ലിം ലീഗിന് ഇഡി പേടി, ജനയുഗം).
3.2. പി എം ശ്രീക്കെതിരേ ജിഹാദി പടയൊരുക്കം
പിഎം ശ്രീ പദ്ധതിക്കെതിരേ ജിഹാദികള്‍ പടയൊരുക്കം നടത്തുന്നതായി ജനം ടിവി: പി.എം. ശ്രീ കേരളത്തില്‍ നടപ്പിലാക്കുന്നതിനെതിരെ എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള തീവ്ര രാഷ്ട്രീയ-മതസംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇടത്-വലത് മുന്നണികള്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കി അതിനെ പിന്തുണച്ചപ്പോള്‍, സമര്‍ദ്ദം ചെലുത്തി ഇത് തടയാനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്. തിന്റെ ഭാഗമായി പദ്ധതിക്കെതിരെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണ ജാഥകളും സംഘടിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട് (15 ജൂലൈ, പിഎം ശ്രീക്കെതിരേ ജിഹാദികളുടെ പടയൊരുക്കം; നടപ്പാക്കരുതെന്ന് എസ്ഡിപിഐ ഭീഷണി; വീടുകളില്‍ നുണപ്രചാരണം; ജനം ടിവി).


4. അറബ് ഭക്ഷണം /പൊളിറ്റിക്കല്‍ ഇസ്ലാം
ഭാഷ, ഭക്ഷണം, കുടുംബവ്യവസ്ഥ, വിദ്യാഭ്യാസം, സിനിമ, സാഹിത്യം, കല എന്നിവയിലെ ചില പരിഷ്‌കാരങ്ങള്‍ സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സമാജ ജാഗ്രത സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കി. അറബി ഭക്ഷണമാണ് ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പരിഷ്‌കാരമെന്ന് പ്രമേയം വാദിക്കുന്നു:
ഏതാനും വര്‍ഷം വരെ കേരളത്തിന് തീര്‍ത്തും അന്യമായിരുന്ന ഒരു ഭക്ഷണ സംസ്‌കാരം ഇപ്പോള്‍ ഇവിടെ തഴച്ചു വളരുകയാണ്. മലയാളിയെ, അവന്റെ തനത് ഭക്ഷണ രീതികളില്‍ നിന്ന് അകറ്റി അറേബ്യന്‍ ഭക്ഷണ സംസ്‌കാരത്തില്‍ തളച്ചിടാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുന്നു. ഇവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സഹായത്തോടെ മാഫിയ പോലെ പ്രവര്‍ത്തിക്കുന്നു എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ വിഷുദിനത്തില്‍ കണ്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാം മത വിശ്വാസികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകള്‍ പതിവിന് വിപരീതമായി വിഷു ആശംസകള്‍ പുറത്തിറക്കുകയും, ആ പോസ്റ്ററുകളിലെല്ലാം തന്നെ ഭഗവാന്‍ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുകയും ചെയ്തത് സംഘടിത ആസൂത്രണത്തിന്റെ ഭാഗമായാണ് (01 ജൂലൈ, സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത, ജന്മഭൂമി)
5. കേരളം ബംഗ്ലാദേശികളുടെ സുരക്ഷിത താവളം
കോഴിക്കോട് മാവൂരില്‍ വ്യാജ തിരിച്ചറിയല്‍ രേഖയുമായി മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയിലായി. കല്‍പ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന മുഹമ്മദ് വൂല ഹുസൈന്‍, മുഹമ്മദ് ഹസര്‍ അലി, മുഹമ്മദ് മഹതി ഹസന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ രഹസ്യാന്വേഷണ വിഭാഗവും പോലീസും വിശദമായി ചോദ്യം ചെയ്തുവരികയാണ് (01 ജൂലൈ, കോഴിക്കോട് മൂന്ന് ബംഗ്ലാദേശികള്‍ പിടിയില്‍, ജന്മഭൂമി).
കേരളം ബംഗ്ലാദേശികളുടെ സുരക്ഷിതതാവളമായി മാറിയെന്നാണ് ജനം ടിവി ഈ വാര്‍ത്തയോട് പ്രതികരിച്ചത്: ബംഗ്ലാദേശികള്‍ കേരളത്തില്‍ എത്തുന്നത് ആദ്യത്തെ സംഭവമല്ല. വീണ്ടും ബംഗ്ലാദേശികളുടെ സുരക്ഷിത താവളമായി കേരളം മാറുന്നോ എന്ന ചോദ്യം തന്നെയാണ് ഉയരുന്നത്. മൂന്നു പേരെ പിടികൂടിയിട്ടുണ്ട് എന്ന് പറയുമ്പോള്‍ ബംഗ്ലാദേശികളുടെ ഒരു ഹബ്ബായി കേരളം മാറിയിരിക്കുന്നു. കേരളത്തിലെ മദ്രസകളില്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്നുണ്ട്.
ഇവരെയൊക്കെ സഹായിക്കാന്‍ ആരൊക്കെയോ ഇവിടെ ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നേരായ വഴിക്കൊന്നും തന്നെ അവര്‍ക്ക് കേരളത്തിലേക്ക് എത്താന്‍ സാധിക്കില്ല. പലരും നുഴഞ്ഞുകയറിയതാണ് (30 ജൂണ്‍, 01 ജൂലൈ, ബംഗ്ലാദേശികളുടെ അഴിഞ്ഞാട്ടം കോഴിക്കോടും! മൂന്ന് പേര്‍ അറസ്റ്റില്‍, ജനംടിവി).


6. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ജിതിന്‍ ഭാസ്‌കറിന്റെ റിമാന്‍ഡ് കാലാവധി നീട്ടാന്‍ പ്രത്യേക അന്വേഷണ സംഘം വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി(01 ജൂലൈ, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; പ്രതിയുടെ റിമാന്‍ഡ് നീട്ടണമെന്ന് എസ്‌ഐടി, ജനയുഗം).
എന്നാല്‍ ജൂലൈ 4ാം തിയ്യതി കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വിഎസ് ബിനു കുമാരി ജാമ്യം അനുവദിച്ചു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂര്‍ തിരുത്തി ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ജിതിന്‍ (04 ജൂലൈ, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കറിന് കര്‍ശന ഉപാധികളോട ജാമ്യം, വീക്ഷണം).
6.1. എംഎസ്എഫ് നേതാവിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാവ് തിരുവള്ളൂര്‍ സ്വദേശി മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടത്തിയ അന്വേഷണത്തില്‍ തന്നെ മുഹമ്മദ് കാസിം പ്രതിയല്ലെന്നു വ്യക്തമായിരുന്നെങ്കിലും പോലീസ് പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാതെ നിലനിര്‍ത്തുകയായിരുന്നു (03 ജൂലൈ, മുഹമ്മദ് കാസിമിനെ തുണച്ചത് ഫോറന്‍സിക് റിപ്പോര്‍ട്ട്, മലയാള മനോര). കള്ളക്കേസില്‍ പെടുത്തിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
6.2. പ്രതിക്ക് സ്വീകരണം
ജാമ്യം ലഭിച്ച് പുറത്തുവന്ന ജിതിന് സിപിഎം സ്വീകരണം നല്‍കി (04 ജൂലൈ, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതിക്ക് സിപിഎം സ്വീകരണം, വീക്ഷണം).
6.3. റിബേഷ് രാമകൃഷ്ണനും പ്രതി
കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പോലീസ് പ്രതിചേര്‍ത്തു. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അന്വേഷണ സംഘമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സെഷന്‍സ് കോടതിയില്‍ നിന്നു റിബേഷ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതുവരെ പ്രതിചേര്‍ക്കാതിരുന്ന റിബേഷിനെ ഇതേ തുടര്‍ന്നാണ് പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പോലിസ് പറയുന്നതനുസരിച്ച് സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കരനാണ്. പോസ്റ്റ് തയാറാക്കിയ ശേഷം ഫോണ്‍ റീസെറ്റ് ചെയ്ത് ജിതിന്‍ തെളിവു നശിപ്പിച്ചു. ജിതിന്‍ നിര്‍മിച്ച ഈ പോസ്റ്റ് ആദ്യം അയച്ചുകൊടുത്തത് റിബേഷ് രാമകൃഷ്ണനാണ്. റിബേഷില്‍ നിന്നാണ് ‘റെഡ് എന്‍ കൗണ്‍സില്‍ കരിമ്പനപ്പാലം’ എന്ന ഗ്രൂപ്പിലേക്ക് സ്‌ക്രീന്‍ഷോട്ട് എത്തിയത്. റിബേഷില്‍ നിന്നാണ് ‘റെഡ് എന്‍ കൗണ്‍സില്‍ കരിമ്പനപ്പാലം’ എന്ന ഗ്രൂപ്പിലേക്ക് സ്‌ക്രീന്‍ഷോട്ട് എത്തിയത്. തുടര്‍ന്ന്, ഈ ഗ്രൂപ്പില്‍ നിന്നാണ് കേസില്‍ നേരത്തെ അറസ്റ്റിലായ അമല്‍ ഉള്‍പ്പെടുന്ന ‘റെഡ് ബറ്റാലിയന്‍’ പോലെയുള്ള മറ്റ് ഇടത് അനുകൂല വാട്‌സാപ് ഗ്രൂപ്പുകളിലേക്കും ഫെയ്‌സ്ബുക് പേജുകളിലേക്കും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്(22 ജൂലൈ, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണനെയും പ്രതിചേര്‍ത്തു, മലയാള മനോരമ). താമസിയാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു (25 ജൂലൈ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണന്‍ അറസ്റ്റില്‍, ചന്ദ്രിക)
7. മലബാര്‍ /മലപ്പുറം
എല്ലാ അധ്യയനവര്‍ഷാരംഭത്തിലും ആവര്‍ത്തിക്കുന്ന ആവശ്യങ്ങളിലൊന്നാണ് മലബാര്‍ ജില്ലകളില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയെന്നത്. ഇത്തവണയും അതുണ്ടായി. എല്ലാവര്‍ഷത്തെയും പോലെ താല്‍ക്കാലികമായ പരിഹാരമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
പ്ലസ് വണ്‍ സീറ്റ് ക്ഷാമം താല്‍ക്കാലികമായി പരിഹരിക്കാന്‍ നാല് ജില്ലകളില്‍ 120 അധിക താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലപ്പുറം 60, പാലക്കാട് 30, കോഴിക്കോട് 20, കാസര്‍കോട് 10 എന്നിങ്ങനെയാണ് നാല് ജില്ലകളിലേക്ക് അനുവദിക്കുന്ന ബാച്ചുകള്‍ (01 ജൂലൈ, പ്ലസ് വണ്‍ പ്രവേശനം നാല് ജില്ലകളില്‍ 120 ബാച്ചുകള്‍ അനുവദിച്ചു, മാധ്യമം).
മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് എസ് കെ എസ് എസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വിളിച്ചു ചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് എസ് കെ എസ് എസ് എഫ് ഇത് സംബന്ധിച്ച് നിവേദനം മന്ത്രിക്ക് കൈമാറിയത് (08 ജൂലൈ, മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം: എസ്‌കെഎസ്എസ്എഫ്, സുപ്രഭാതം).
8. മൊണാലിസയെ സിപിഎം തട്ടിക്കൊണ്ടുവന്നു
മൊണാലിസയെ വിവാഹം ചെയ്‌തെ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ ഖാന് മധ്യപ്രദേശിലെ പോക്‌സോ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലും നിയമനടപടികള്‍ തുടരുകയാണ്. മൊണാലിസയെ തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് ജന്മഭൂമി: പെണ്‍കുട്ടിയെ കേരളത്തിലേക്ക് തട്ടിക്കൊണ്ടുവന്നത് സി.പി.എം. നേതാക്കളുടെ സഹായത്തോടെ. സി.പി.എം. നേതാക്കള്‍ തന്നെ തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി കൊടുക്കുകയായിരുന്നു (3 ജൂലൈ, അറസ്റ്റ് വിലക്ക് നീട്ടില്ല ഫര്‍മാന്റെ ഹര്‍ജി തള്ളി, ജന്മഭൂമി).
9. മയക്കുമരുന്നു വേട്ട (ജൂലൈ 3)
വി.ഡി സതീശന്‍ അധികാരത്തിലെത്തിയതിനുശേഷം മയക്കുമരുന്നു പിടികൂടാന്‍ പ്രത്യേക പദ്ധതിക്ക് രൂപം കൊടുത്തു. ഓപറേഷന്‍ തൂഫാന്‍ എന്നായിരുന്നു പദ്ധതിയുടെ പേര്.
9.1. മയക്കുമരുന്നു കടത്തുന്ന മുസ്‌ലിംകള്‍
ഇതിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഒരു പരിപാടിയില്‍ സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങളും പങ്കെടുത്തു. ഇതിനെ കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് മുസ് ലിംസമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതായിരുന്നു. മുസ് ലിംകളാണ് മയക്കുരുന്നു വ്യാപാരത്തിന്റെ മുന്നിലെന്നായിരുന്നു ആരോപിച്ചത്. സംസ്ഥാനത്ത് മയക്കം മരുന്ന് വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരും ഭൂരിഭാഗവും ജിഫ്രി തങ്ങളുടെ സമുദായത്തില്‍ പെട്ടവരാണ് എന്നായിരുന്നു ബാബുവിന്റെ പ്രസ്താവന. ഇത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആര്‍ വി ബാബു ആരോപിച്ചിരുന്നു. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്‌റഫ് വായക്കാല നല്‍കിയ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. മയക്കുമരുന്ന് ആയാലും തീവ്രവാദമായാലും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരുടെ അറിവില്ലാതെ ഇവിടെ നടക്കില്ലെന്നാണ് നാട്ടുകാരുടെ അനുഭവമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു (3 ജൂലൈ, വിദ്വേഷ പരാമര്‍ശം: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെതിരെ കേസ്, മാധ്യമം ഓണ്‍ലൈന്‍).
9.2. തൂഫാന്‍ പോരാളികള്‍
ഈ കേസിനെതിരേ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സമാനമായി പ്രതികരിച്ച കെ ടി ജലീലിനെതിരേ കേസുടക്കാത്തതെന്താണെന്നായിരുന്നു അവരുടെ ചോദ്യം: ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന പ്രസിഡണ്ടിനെ മൂക്കില്‍ കയറ്റാം എന്നാണോ നിങ്ങള്‍ ധരിച്ചിരിക്കുന്നത്? നോണ്‍ ബെയിലബിള്‍ ആയി ഒരു എഫ്‌ഐആര്‍ കണ്ടാല്‍ തളര്‍ന്നു വീഴുന്നവരല്ല ഹിന്ദു ഐക്യ വേദിയുടെ നേതൃത്വം… എന്തൊക്കെ നിയമനടപടികള്‍ എടുത്താലും അത്തരം കാര്യങ്ങള്‍ ഉറക്കെ ഉറക്കെ വിളിച്ചു പറയാന്‍ ഞങ്ങളൊക്കെ തയ്യാറാണ്. ഞങ്ങളെ വിടൂ മദര്‍സ പഠനം നടത്തി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പഠിച്ച് ഇസ്ലാമിക സംഘടനകളെ അടുത്തറിഞ്ഞ് സിമി പോലുള്ള സംഘടനകളില്‍ വരെ പ്രവര്‍ത്തിച്ച കെ.ടി. ജലീല്‍ വിളിച്ചുപറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? എന്തേ കെ ടി ജലീലിനെ അറസ്റ്റ് ചെയ്യാഞ്ഞത്. നിങ്ങള്‍ ഇട്ടാല്‍ ബര്‍മുഡയും ഞങ്ങള്‍ ഇട്ടാല്‍ വള്ളി ട്രൗസറും ആകുന്ന കാലമൊക്കെ കഴിഞ്ഞു. തൂഫാന്‍ പോരാളികള്‍ ആയി ഇസ്ലാമിക പൗരോഹിത്യത്തെ ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് ചെന്ന് തിരഞ്ഞെടുത്തതിലുള്ള ഞങ്ങളുടെ പ്രതിഷേധം അതൊരു അറസ്റ്റ് കൊണ്ട് തീരുന്നതല്ല! (3 ജൂലൈ, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).
9.3. മുന്‍മന്ത്രി കെ.ടി ജലീലിനെതിരേ
മുന്‍മന്ത്രി കെ.ടി ജലീലിനെതിരേ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന ചോദ്യം ആര്‍.വി ബാബുവും ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു (3 ജൂലൈ, ഫേസ്ബുക്ക്/ ആര്‍.വി ബാബു). നമ്മള്‍ ഒരു പഠനം നടത്തി നോക്കുക ഇപ്പോള്‍ എംഡി എം എ കൈവശം വെച്ചതിന് കഞ്ചാവ് കടത്തിയതിന് ഒക്കെ പിടിക്കപ്പെട്ട ആളുകളെ പരിശോധിച്ചാല്‍ അവരെല്ലാവരും മദ്രസയില്‍ പോയിട്ടുണ്ട് സത്യത്തില്‍ ഏറ്റവും ധാര്‍മികമായി മുന്നില്‍ നില്‍ക്കേണ്ടത് മുസ്‌ലിംകളാണ്- എന്നായിരുന്നു കെ.ടി ജലീലിന്റെ പ്രസംഗം (മുന്‍ റിപ്പോര്‍ട്ടുകള്‍ കാണുക)
9.4. മതഭീകര സംഘടനകള്‍ക്കുള്ള ഉപകാരസ്മരണ
മതഭീകര സംഘടനകളുടെ പിന്തുണയ്ക്കുള്ള ഉപകാരസ്മരണയെന്നായിരുന്നു ഈ കേസിനെക്കുറിച്ച് ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടത്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബുവിനെതിരെ കേസെടുത്തത് യുഡിഎഫ് സര്‍ക്കാരിന് മതഭീകരവാദ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതിലുള്ള ഉപകാരസ്മരണയും മതഭീകര സംഘടനകളെ പ്രീതിപ്പെടുത്താനുള്ള ഗൂഢതന്ത്രവും ആണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ഇ എസ് ബിജു പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓണ്‍ലൈനില്‍ അല്ലാതെയും നിരവധി ഹിന്ദുവിരുദ്ധ വിഷയങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേസെടുക്കാതെ നിസ്സംഗത പുലര്‍ത്തിയ പോലീസ് പിഡിപി നേതാവിന്റെ പരാതിയില്‍ ബാബുവിനെതിരെ ഉത്സാഹപൂര്‍വ്വം കേസടുത്തത് ഇതിന്റെ തെളിവാണ്. വിഷുവിന് ശ്രീകൃഷ്ണനെ അവഹേളിച്ച് പോസ്റ്ററുകള്‍ ഇറക്കിയ റസ്റ്റോറന്റുകള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് ആണിത്. യുഡിഎഫ് സര്‍ക്കാര്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരെ കാണാനാണ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്നും ഐക്യവേദി ഭീഷണി മുഴക്കി (07 ജൂലൈ, ആര്‍.വി ബാബുവിനെതിരായ കേസ്, മതഭീകര സംഘടനയുടെ പിന്തുണക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി. ജന്മഭൂമി).
10. ഖൗമിലെ കുട്ടി
മതവികാരം ഇളക്കിവിട്ട രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് സിപിഎം നേതാവ് പി ജയരാജന്‍. തിരിച്ചറിയലുകളുടെ രാഷ്ട്രീയം; ഹിന്ദുത്വവും രാഷ്ട്രീയ ഇസ്ലാമും ‘ എന്ന വിഷയത്തില്‍ ഡിവൈഎഫ്‌ഐ വളാഞ്ചേരിയില്‍ സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയിലാണ് ഈ അഭിപ്രായം പറഞ്ഞത്: സുപ്രഭാതത്തെ കടത്തിവെട്ടിക്കൊണ്ട് മാധ്യമം പത്രം വാങ്ങുന്നവരാണ് മുസ്ലിം ലീഗുകാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനി വര്‍ഗീയ പ്രചരണം മുസ്‌ലിം ലീഗ് നടത്തിയിട്ടുണ്ട്. ഞാന്‍ ഇന്നലെ പരിപാടി നടത്തിയത് പേരാമ്പ്ര മണ്ഡലത്തിലാണ്. അവിടെ വിജയിച്ചത് ലീഗിന്റെ ഒരു സ്ഥാനാര്‍ത്ഥിയാണ്. ആ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എത്ര നെറികട്ട നിലയിലുള്ള പ്രചരണമാണ് ലീഗ് ഏറ്റെടുത്തത്. മതവികാരം ഇളക്കുവിട്ടു. നമ്മുടെ കുട്ടിയാണെന്ന് പറഞ്ഞ് ലീഗുകാര്‍ വീട് വീടാന്തര കേറി പ്രചരണം നടത്തി. മത നിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമാണെന്നാണ് ലീഗ് അവകാശപ്പെടുന്നത്. തനി വര്‍ഗീയതയാണ് അവര്‍ പറയുന്നത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയറ്റ് അംഗം സഖാവ് വിപിപി മുസ്തഫയാണ്. അദ്ദേഹത്തെ കുറിച്ച് എന്താണ് പറഞ്ഞത് എന്നറിയാമോ? അദ്ദേഹം ഇസ്ലാം ജീവിതചര്യ പിന്തുടരുന്ന ആളല്ല എന്ന്…. സന്ദീപ് വാര്യരെ ജയിപ്പിക്കാന്‍ വേണ്ടി മതവികാരം ഇളക്കിവിട്ട രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അതുകൊണ്ടാണ് സിപിഐഎം തീരുമാനിച്ചത് മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നു കാട്ടണമെന്ന് (3 ജൂലൈ, ‘മുസ്‌ലിം ലീഗിന്റെ കപട രാഷ്ട്രീയം സിപിഐഎം തുറന്നുകാട്ടും’; പി ജയരാജന്‍, റിപ്പോര്‍ട്ടര്‍ ടിവി യൂട്യൂബ്).
11.മന്ത്രി പി.കെ ബഷീറിന്റെ ഏറനാടൻ വാമൊഴി
മഴക്കാലത്ത് പൊതുനിരത്തുകളിലെ കുണ്ടും കഴിയെയും കുറിച്ച് നിയമസഭയില്‍ എംഎല്‍എ ഉല്ലാസ് കോവൂര്‍ നടത്തിയ ചര്‍ച്ചക്ക് മന്ത്രി പി കെ ബഷീര്‍ മറുപടി പറഞ്ഞു. കുഴി എന്നിടത്ത് ബഷീര്‍ മലപ്പുറം സ്ലാങ്ങില്‍ ‘കുയി’യെന്നാണ് ഉച്ചരിച്ചത്: ‘മഴക്കാലായാല്‍ റോഡില്‍ കുയിയുണ്ടാകും. ഇത് കേരളമാണ്. നമുക്ക് പാച്ച് വര്‍ക്ക് ചെയ്ത് അതൊക്കെ നന്നാക്കാം. പിന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇറാന്‍, അമേരിക്ക പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ടാറിനും മെറ്റീരിയല്‍സിനുമൊക്കെ വില കൂടിയിട്ടുണ്ട്. അതൊരു സത്യമാണ്. നമ്മള്‍ വന്നിട്ട് ഒരു മാസവും അഞ്ചാറ് ദിവസവും മാത്രമേ ആയിട്ടുള്ളൂ,’ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും (01 ജൂലൈ, ‘മഴക്കാലായാല്‍ കുയി ഉണ്ടാവും, ഇത് കേരളമാണ് ; നമ്മള്‍ വന്നിട്ട് ഒരു മാസമായിട്ടേയുള്ളൂ’: പി.കെ ബഷീര്‍ സഭയില്‍, ന്യൂസ് 18 മലയാളം).
11.1. ‘കുയി’ പ്രയോഗം
ഈ പ്രസംഗം മിക്കവാറും മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ട്രോളുകളും പുറത്തിറങ്ങി. ‘കുയി’ പ്രയോഗത്തിലായിരുന്നു ഊന്നല്‍. സമകാലിക മലയാളത്തിന്റെ പോസ്റ്ററില്‍ ഇങ്ങനെയായിരുന്നു: പോസ്റ്ററില്‍ നിന്ന്: മഴക്കാലായാല്‍ ‘കുയി’ റോഡില്‍ ഉണ്ടാവും- മന്ത്രി പി.കെ ബഷീര്‍ (03 ജൂലൈ, ഫേസ്ബുക്ക് പോസ്റ്റര്‍, സമകാലിക മലയാളം).
11.2. മയ, കുയി, പുയ
മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് പത്ത് ദിവസത്തിനുശേഷം പൊതുവേദിയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ അക്ഷരജ്ഞാനം പരിശോധിച്ചതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ടി ജലീല്‍ വിവാദത്തില്‍പ്പെട്ടു. ഇതിന് അദ്ദേഹം ഫേസ്ബുക്കിലൂടെ നല്‍കിയ പ്രതികരണം പി.കെ ബഷീറിനെ പരിഹസിക്കുന്നതായിരുന്നു. നുള്ളും പൊള്ളും പിന്നെ മയയും കുയിയും!- എന്നായിരുന്നു കുറിപ്പില്‍ ശീര്‍ഷകം. അദ്ദേഹത്തിന്റെ കുറിപ്പില്‍ നിന്ന്: കുട്ടികള്‍ക്ക് പിശകുകള്‍ സംഭവിച്ചാല്‍ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിര്‍ന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കില്‍ അവര്‍ എത്ര വളര്‍ന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല എംഎസ്എഫുകാര്‍ (13 ജൂലൈ, ഫേസ്ബുക്ക്/ ഡോ. കെ.ടി ജലീല്‍).
12. ഹലാല്‍ പോളിസി
ഹിമാലയ പ്രൊഡക്ട് കമ്പനിയുടെ ഹലാല്‍ പോളിസി പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് സംഘപരിവാര്‍ പ്രചാരക ശശികല ടീച്ചര്‍: മുസ്ലീങ്ങള്‍ക്ക് ഹലാല്‍ വേണമെങ്കില്‍ ആയിക്കോട്ടെ. പക്ഷേ അത് എല്ലാവരും ഉപയോഗിച്ചു കൊള്ളണം എന്നില്ലല്ലോ? ഹിമാലയ ഉത്പന്നങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയതാണ് എങ്കില്‍ എനിക്കൊന്നും പറയാനില്ല. ശുദ്ധിയുള്ളത് വൃത്തിയുള്ളത് കുന്തം കുടച്ചക്രം എന്നൊന്നും ന്യായീകരിക്കേണ്ടതില്ല. ഞങ്ങളും ഈ നാട്ടുകാരു തന്നെയാണ് (08 ജൂലൈ, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).
13. അന്‍സിബ വിവാദം
‘അമ്മ’ സംഘടനയിലെ വിവാദങ്ങളെ തുടര്‍ന്ന് നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസ് വിസമ്മതിച്ച സാഹചര്യത്തിലായിരുന്നു അന്‍സിബ കോടതിയിലെത്തിയത്.
നടന്‍ ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും അദ്ദേഹത്തിന്റെ ഡ്രൈവറെ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും, തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും, ടിനി ടോമിന്റെ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കടവന്ത്ര പോലിസിന് നല്‍കിയ പരാതിയിലുണ്ട്. പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ വാദം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും ആവശ്യമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി പൊലീസും പരാതി സ്വീകരിച്ചില്ല. എന്നാല്‍ അന്‍സിബയ്‌ക്കെതിരായ ”ജിഹാദി” പരാമര്‍ശം തമാശയാണെന്ന പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരേ കടവന്ത്ര പൊലീസ് കേസെടുത്തു. മതത്തിന്റെ പേരില്‍ അധിക്ഷേപിക്കല്‍ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത് (01 ജൂലൈ, അന്‍സിബയുടെ പരാതി : കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്, മനോരമ; 2 ജൂലൈ, ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു, ചന്ദ്രിക; 2 ജൂലൈ, അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസ്; നിര്‍ണായകമായത് നീന കുറുപ്പിന്റെ മൊഴി, ചന്ദ്രിക).
ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനി ടോമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ടിനി ടോം എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി (9 ജൂലൈ, അന്‍സിബയുടെ പരാതി: ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, ദീപിക).
കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ടിനി ടോമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു (16 ജൂലൈ, ‘അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം’, മെട്രോ വാര്‍ത്ത).
ഇതേ സംഭവത്തില്‍ യുട്യൂബ് ചാനല്‍ വഴി തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് അന്‍സിബ നടി ലക്ഷ്മി പ്രിയക്കെതിരേയും പാലാരിവട്ടം പോലിസില്‍ പരാതി നല്‍കിയിരുന്നു. ആ പരാതിയിലും പോലിസ് കേസെടുത്തില്ല. ഇതിനെതിരേയും അന്‍സിബ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു (3 ജൂലൈ, ലക്ഷ്മി പ്രിയക്കെതിരെ പരാതി: കേസ് എടുക്കാത്ത പോലീസിനെതിരെ അന്‍സിബ കോടതിയില്‍, മലയാള മനോരമ).
നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ്.ഐ: രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് വിലയിരുത്തി പോലീസ് നേരത്തെ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. തന്നെ തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നും, സ്റ്റേഷന്‍ രേഖയില്‍ മാപ്പഴുതി ഒപ്പിടുവിച്ച ശേഷവും അതില്‍ തന്റെ അറിവില്ലാതെ തിരുത്തലുകള്‍ വരുത്തിയെന്നുമാണ് അന്‍സിബയുടെ പരാതി. ഈ പരാതി മുഖ്യമന്ത്രിക്ക്, ആഭ്യന്തര മന്ത്രിക്കും നല്‍കിയിരുന്നെങ്കിലും, തൃക്കാക്കര എ.സി.പി നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ തള്ളിയിരുന്നു (06 ജൂലൈ, ലക്ഷ്മിപ്രിയക്കെതിരേ കേസെടുക്കണമെന്ന് കോടതി, മംഗളം).
13.1. അന്വേഷിക്കാനാവില്ല: സർക്കാർ കോടതിയിൽ
ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പരാതി മാനനഷ്ട കേസ് ആണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പാലാരിവട്ടം പൊലീസിലാണ് അന്‍സിബ പരാതി നല്‍കിയിരുന്നത്. മാനനഷ്ട കേസ് അല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കല്‍ കേസ് ആണെന്നും അന്‍സിബ കോടതിയെ അറിയിച്ചു (9 ജൂലൈ, ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍, മീഡിയ വണ്‍).
നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയില്‍ ഒടുവില്‍ പോലീസ് കേസെടുത്തു. നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിത എസ് ഐ രേഷ്മ എന്നിവര്‍ക്കെതിരെയാണ് ഹില്‍പാലസ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് (7 ജൂലൈ).
നടിമാരായ ലക്ഷ്മി പ്രിയയും ശ്വേതാ മേനോനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്നും നടി അന്‍സിബക്ക് പരാതിയുണ്ടായിരുന്നു. ഈ പരാതിയില്‍ കേസെടുക്കാനാകില്ലെന്നു പൊലീസ് കോടതിയില്‍ വീണ്ടും ആവര്‍ത്തിച്ചു (22 ജൂലൈ, അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ല: ആവര്‍ത്തിച്ച് പൊലീസ്, മലയാള മനോരമ).
13.2. നാല് പേരെ മതംമാറ്റാന്‍ ശ്രമിച്ചു
സിനിമാ മേഖലയിലെ വിവാദം കത്തിനില്‍ക്കെ അന്‍സിബയെ പിന്തുണച്ച് നടി മാല പാര്‍വതി പത്രസമ്മേളനം നടത്തി. അന്‍സിബ നാല് പേരെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ചിലര്‍ പ്രചാരണം നടത്തി. താനതിനെ എതിര്‍ത്തപ്പോള്‍ സിനിമയില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. അന്‍സിബ വിഷയത്തില്‍ ഇടപെടരുതെന്നായിരുന്നു ഭീഷണിപ്പെടുത്തിയവരുടെ താല്‍പര്യം. 2023ല്‍ അന്‍സിബ ഒരു സെറ്റില്‍ നോമ്പെടുത്തതും മറ്റൊരാള്‍ക്കൊപ്പം നോമ്പ് തുറന്നതുമായിരുന്നു വിവാദത്തിന് കാരണമായത്. വിവാദം ‘അമ്മ’യുമായി ബന്ധപ്പെട്ടതു മാത്രമല്ല. മറിച്ച് അതൊരു സാമൂഹ്യവിഷയമാണ്. ആദ്യ ഘട്ടത്തില്‍ അമ്മ ജനറല്‍ ബോഡി പുതിയൊരു കമ്മിറ്റിയെ നിയമിച്ചെങ്കിലും ശ്വേത ഉള്‍പ്പെടുന്ന കമ്മിറ്റി തിരിച്ചെത്തി. ബിജെപി അജണ്ട നടപ്പാക്കുകയാണ് ശ്വേതയുടെ ഉദ്ദേശ്യം. അന്‍സിബക്ക് പിന്നില്‍ മതതീവ്രവാദികളാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. (4 ജൂലൈ, അന്‍സിബ നാല് പേരെ മതം മാറ്റാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു. ഞാന്‍ എതിര്‍ത്തപ്പോള്‍ നിങ്ങള്‍ സിനിമയില്‍ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി വിഷയത്തില്‍ ഇടപെടേണ്ടന്നും പറഞ്ഞു: മാലാപാര്‍വതി, മീഡിയ വണ്‍ ടിവി ഫേസ്ബുക്ക്; 04 ജൂലൈ, മീഡിയാവണ്‍ ഫേസ്ബുക്ക് കാര്‍ഡ്).
13.3. ‘വര്‍ഗീയത’ വളര്‍ത്തുന്ന ശ്വേതാമേനോന്‍
താരസംഘടന ‘അമ്മ’യിലെ ഭിന്നതയും തര്‍ക്കങ്ങളും രൂക്ഷമാകുന്നതിനിടെ സംഘടനയ്ക്കുള്ളില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അനീതിയും വെളിപ്പെടുത്തി മാലാ പാര്‍വതിക്കുപുറമെ നടിമാരായ ഉഷ ഹസീന, മായാ വിശ്വനാഥ് എന്നിവരും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി. അന്‍സിബ ഹസനും കൂടെയുണ്ടായിരുന്നു: സിനിമയ്ക്കുള്ളില്‍ കലാകാരികള്‍ക്കിടയില്‍ ധ്രുവീകരണവും വര്‍ഗീയതയും വളര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ജിഹാദി എന്നു വിളിച്ച് ആക്ഷേപിച്ചെന്ന് പരാതിപ്പെട്ടിട്ടും പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. തനിക്കെതിരെ ഉയര്‍ന്ന അതിക്രമങ്ങളില്‍ നീതി തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉമാ തോമസ് എം.എല്‍.എ, ബിന്ദു കൃഷ്ണ എന്നിവരെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. കോടതിയെ സമീപിച്ചശേഷമാണ് നീതി ലഭിച്ചത്. കോടതി ഇടപെട്ടിട്ടും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കേസിനെ ലഘൂകരിച്ച് കാണാനാണ്ശ്രമിച്ചത്. കേരളത്തെയും സിനിമാമേഖലയെയും വര്‍ഗീയവത്കരിക്കാന്‍ ഒരിക്കലും അനുവദിക്കരുത്. ആരോപണവിധേയനായ വ്യക്തിയെ മാറ്റിനിര്‍ത്താന്‍ സംഘടനയുടെ നേതൃത്വം തയ്യാറാകാത്തതു പ്രതിഷേധാര്‍ഹമാണ്.
ഒരു സംഘടനയിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ‘അമ്മ’യില്‍ സംഭവിക്കുന്നത്. ബി.ജെ.പിയില്‍നിന്ന് ശ്വേതാ മേനോന്‍ രണ്ടുകോടി വാങ്ങിയതായി നടന്‍ ബാബുരാജ് പറഞ്ഞിട്ടുണ്ട്: നടി ഉഷ ഹസീന പറഞ്ഞു. ‘അമ്മ’യ്ക്കുള്ളില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്കൊപ്പം തീവ്രമായ രാഷ്ട്രീയ-വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും നടക്കുന്നു. അദാനി ഗ്രൂപ്പില്‍ നിന്ന് 15 കോടി രൂപ സംഘടനയിലേക്ക് എത്തിക്കാന്‍ നീക്കം നടന്നിരുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമാക്കാര്‍ക്ക് വീടും സഹായവും നല്‍കുന്ന ദക്ഷിണ പോലുള്ള പദ്ധതികളുടെ മറവിലാണ് ഈ പണം വാഗ്ദാനം ചെയ്യപ്പെട്ടത്. ഇത് ‘അമ്മ’യിലേക്ക് എത്തിക്കാന്‍ ഇടനിലക്കാരിയായി നിന്നത് സംഘടനയില്‍ അംഗമല്ലാത്ത, രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവും മുന്‍കൗണ്‍സിലറുമായ പത്മജയാണ്. കലാകാരന്മാര്‍ക്കിടയില്‍ ധ്രുവീകരണവും വര്‍ഗീയവത്കരണവും നടത്താന്‍ ശ്രമിക്കുന്നവര്‍ സംഘടനയുടെ നേതൃത്വത്തിലേക്ക് വരരുത്. – നടി മാലാ പാര്‍വതി (04 ജൂലൈ, പരാതി നല്‍കിയിട്ടും നീതിയില്ല; ശ്വേതാ മേനോനെതിരെ നടിമാര്‍, ദീപിക).
13.4. ഓടിളക്കി വന്നവര്‍
താരസംഘടനയായ ‘അമ്മ’ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു തീരുമാനിക്കേണ്ടത് ഓടിയൊളിക്കി വന്ന പത്തോ പതിനഞ്ചോ പേരല്ലെന്നു പ്രസിഡന്റ് ശ്വേതാ മേനോന്‍(04 ജൂലൈ, ഫേസ്ബുക്ക്/ ശ്വേതാമേനോന്‍). നടി ശ്വേതമേനോന്‍ ദേശീയവാദിയും മോദി ഭക്തയുമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ബി.ജെ.പിക്കാരിയല്ല (6 ജൂലൈ, ശ്വേത മേനോന്‍ ദേശീയവാദിയാണ്, മോദി ഭക്തയും; ബി.ജെ.പി, മംഗളം).
14. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം
വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശത്തോട് വേണ്ടവിധം പ്രതികരിച്ചില്ലെന്ന് സിപിഎം നേതാവ് പുത്തലത്ത് ദിനേന്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളോടും സിപിഎമ്മിനുള്ള വിയോജിപ്പ് വ്യക്തമാക്കിയതാണ് എന്നാല്‍ കുറെ കൂടി വ്യക്തമായും വിമര്‍ശനപരമായും പ്രസ്താവന നല്‍കുന്ന കാര്യത്തില്‍ പോരായ്മ സംഭവിച്ചു. ഇത് എതിരാളികള്‍ക്ക് തെറ്റായ പ്രചരണത്തിന് അവസരം നല്‍കി (04 ജൂലൈ, പിണറായിക്കും ഗോവിന്ദനും എതിരെ പുത്തലത്ത് ദിനേശനും, ദീപിക).
15. രാജ്യദ്രോഹിയും പാക് അനുകൂലിയും
പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ ബൈറ്റിന് കീഴില്‍ വിദ്വേഷകമന്റ് ചെയ്താളെ പോലിസ് അറസ്റ്റ് ചെയ്തു. ദീര്‍ഘകാലമായി വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയതോടെയാണ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്. ഇത് വന്‍തോതിലുള്ള വിദ്വേഷപ്രചാരണത്തിന് കാരണമായി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിയുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി. ഇയാള്‍ ദീര്‍ഘകാലമായി വിദേശത്തായിരുന്നു. വിമാനം ഇറങ്ങിയ ഉടനായിരുന്നു പോലിസ് അറസ്റ്റ് ചെയ്തത്. കേരള പോലിസ് ഇയാള്‍ക്കെതിരേ യുഎപിഎ ചുമത്തുകയും ചെയ്തു.
15.1. ഒരു പ്രതികരണം
“അറബി നാടുകളില്‍ ഇരുന്ന് ഇന്ത്യയ്ക്കെതിരെ എന്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയാലും തങ്ങള്‍ സുരക്ഷിതരാണ് എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ… ഇത് ഭാരതമാണ്… മതത്തിന്റെ പേരില്‍ വിഭജിച്ച് കൊടുത്തതിന് ശേഷം മിച്ചമുള്ള ഭൂമിയില്‍ സ്വസ്ഥമായി മതേതരത്വത്തോടെ ഉറങ്ങുന്ന മാനവഭൂമി…. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നീയൊക്കെ മരിച്ചാല്‍ ജീവിക്കുന്ന സ്വര്‍ഗരാജ്യം… അതാണ് ഈ ഭൂമി… വിദേശത്ത് ഇരുന്ന് വലിയ കമന്റുകള്‍ എഴുതുന്നവര്‍ക്കുള്ള ഒരു താക്കീതു കൂടിയാണ് ഇത്.. ഇവിടൊട്ട് തിരിച്ചുവരത്തില്ല എന്ന് ഉറപ്പുള്ള ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ക്ക് അവിടെ ഇരുന്നു എന്തുവേണമെങ്കിലും എഴുതി വിടാം.. അല്ലാതെ വിദേശത്ത് ചെന്നിട്ട് നമ്മുടെ രാജ്യത്തെയും നമ്മുടെ പട്ടാളക്കാരെയും ഒക്കെ അധിക്ഷേപിച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തില്‍ ഭാരതത്തില്‍ കയറാമെന്നാണെങ്കില്‍ അതൊക്കെ വെറും സ്വപ്നം മാത്രമാണ്…. സത്യം പറഞ്ഞാല്‍ നീയൊക്കെ ഏത് രാജ്യത്തെ സപ്പോര്‍ട്ട് ചെയ്യുന്നുവോ ആ രാജ്യത്തെ പൗരത്വം വാങ്ങി അവിടെ പോയി ജീവിക്കുക.. അഭിപ്രായസ്വാതന്ത്ര്യം എന്ന് പറയുന്നത് എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമായി കണക്കാക്കുമ്പോഴാണ് ഈ പ്രശ്നം. കുഴപ്പമില്ല രണ്ടു ദിവസമായി കേസിന്റെ പുറകില്‍ നടക്കുമ്പോഴേക്കും അതങ്ങു മാറികിട്ടിക്കോളും.. ഇനി ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ആയതാണ് ഞാനല്ല വേറെ ഒരാളാണ് കമന്റ് ചെയ്തത് എന്നൊക്കെ ഉള്ള സ്ഥിരം പല്ലവി പറഞ്ഞുനില്‍ക്കാം രക്ഷയില്ല (04 ജൂലൈ, ഫേസ്ബുക്ക്/ സംഘശബ്ദം ഫേസ്ബുക് പോസ്റ്റ്; 04 ജൂലൈ, പഹല്‍ഗാം പോസ്റ്റില്‍ ഇന്ത്യക്കാര്‍ ഇനിയും മരിക്കുമെന്ന് കമന്റ്; യുവാവ് അറസ്റ്റില്‍, ജന്മഭൂമി).
15.2. ദേശവിരുദ്ധന്‍
ജനം വിടി മുഹമ്മദ് സനൂഫിനെ കടുത്ത ദേശവിരുദ്ധനെന്നാണ് ആരോപിച്ചത്. ഇയാള്‍ തീവ്രവാദിയാണെന്നതിന് തെളിവുണ്ടെന്നും ജനം ടി വി ആരോപിച്ചു (06 ജൂലൈ, നവമാധ്യമത്തില്‍ പോസ്റ്റിട്ട മുഹമ്മദ് സനൂഫ് കടുത്ത ദേശവിരുദ്ധന്‍. സനൂഫിന്റെ ഫോണില്‍ നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പൊലീസ് കണ്ടെടുത്തു, ജനം ടിവി).
15.3. പാക്ക് അനുകൂലിയും രാജ്യദ്രോഹിയും
മുഹമ്മദ് സനൂഫ് പാക് അനുകൂലിയാണെന്നായിരുന്നു ജന്മഭൂമിയുടെ ആരോപണം: ഇടുക്കി മുട്ടം പോലീസ് എടുത്ത കേസില്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്തു ഇയാളുടെ മൊബൈലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചശേഷമാണ് ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയത്. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിറയെ രാജ്യവിരുദ്ധവും പാക്ക് അനുകൂലവും ഭീകരര്‍ക്ക് അനുകൂലവുമായ പോസ്റ്റുകള്‍ ആണെന്നാണ് സൂചന (07 ജൂലൈ, പോലീസ് യുഎപിഎ ചുമത്തി, മുഹമ്മദ് സനൂഫിന്റെ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും, ജന്മഭൂമി)
16. ഇസ്‌ലാമോഫോബിയയുടെ പദ്ധതി
യുക്തിവാദത്തെക്കുറിച്ച് മീഡിയാവണ്‍ എഡിറ്റര്‍ ദാവൂദ് നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്: പ്രീഡിഗ്രി ക്കാരന്റെ മതമാണ് യുക്തിവാദം എന്നാണ് ബഹുമാന്യനായ ശ്രീ ദാവൂദ് സ്വന്തം ചാനലില്‍ ഇരുന്ന് മൊഴിയുന്നത്. കേരളത്തില്‍ പാരമ്പര്യ യുക്തിവാദത്തില്‍ പെടുന്ന ചിലര്‍ക്ക് ഇതൊരു പ്രശ്നമല്ല. അവരെ സംബന്ധിച്ച് ഭാവൂദിനും മീഡിയ വണ്ണിനും എതിരേ പറയുന്നതു തന്നെ ‘ഇസ്ലാമോ ഫോബിയയുടെ പദ്ധതിയാണ്. മാത്രമല്ല യുക്തിവാദം മൊത്തത്തില്‍ ‘ ബ്രാഹ്‌മണിസം ആണെന്നു കരുതുന്നവരും ഉണ്ട്… ജൂണ്‍ 25 ന് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു . വളാഞ്ചേരിയില്‍ ഒരു മദ്രസ അധ്യാപകന്‍ 14 ആണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ബീഹാറിലേക്കു മുങ്ങിയതും പോലീസ് പോയി അറസ്റ്റ് ചെയ്തതും. ഈ 14 കുട്ടികളും സ്വന്തം മതത്തില്‍പ്പെട്ടവരാണ്. എക്‌സ് മുസ്ലീമിനെ ഇസ്രയേല്‍ പൗരന്‍ ജിഹാദി വിളിച്ചതും ആര്‍എസ്എസ്സുകാരന്റെ ചിത കത്തിക്കാന്‍ ത്യാഗം സഹിച്ച താത്തയുടെ കഥ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും, പീഡിപ്പിക്കപ്പെടുന്ന ഈ കുരുന്നുകളെ കുറിച്ച് ഒരു വിശദമായ ചര്‍ച്ച ഭാവിയില്‍ ഉണ്ടാകും എന്ന് തന്നെയാണ് പ്രത്യാശ (04 ജൂലൈ, ഫേസ്ബുക്ക്/ സുരന്‍ നൂറനാട്ടുകര).
17. ലീഗിന്റെ തീവ്ര ആശയം
ജമാഅത്തെ ഇസ്ലാമിയെ മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അപര്യാപ്തമാണെന്നും അവര്‍ ഉത്പാദിപ്പിക്കുന്ന തീവ്ര ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്ന മുസ്‌ലിം ലീഗിനെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്നും മുന്‍ എംഎല്‍എയും സിപിഎം അംഗവുമായ കെടി ജലീല്‍. മലപ്പുറം വളാഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: ജമാഅത്തെ ഇസ്ലാമി ആശയം മുന്നോട്ടുവെക്കും. അതിന്റെ പ്രചാരകര്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകരാണ്. പണ്ട് ജമാഅത്തെ ഇസ്ലാമിക്ക് കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ അവരുടെ ആശയം പറയാനും പ്രചരിപ്പിക്കാനും. ഇന്ന് അങ്ങനെയല്ല. ഇന്ന് മീഡിയ വണ്ണിലൂടെ, മാധ്യമത്തിലൂടെ ഒരു കാര്യം ജമാഅത്തെ ഇസ്ലാമി പറഞ്ഞാല്‍ അത് ഏറ്റെടുത്ത് മുസ്‌ലിം കമ്മ്യൂണിറ്റിയിലെ ഓരോ വീട്ടിലും എത്തിക്കുന്നത് മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരാണ്. നമ്മള്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ ഒരുതരത്തിലുള്ള പിശുക്കും പിന്നോട്ടുപോക്കും കാണിക്കരുത്. ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്ന അതേ ശക്തിയില്‍ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്ന മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തെയും എതിര്‍ക്കണം. പണ്ട് മുസ്‌ലിം ലീഗിന്റെ ആളുകള്‍ക്ക് അന്യമായിരുന്ന, അവര്‍ക്ക് കഴിയാത്ത വാക്കുകള്‍, ആശയങ്ങള്‍ ഇതൊക്കെ ജമാഅത്തെ ഇസ്ലാമിക്കാര്‍ പറയും; ഇപ്പോള്‍ യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേതാക്കന്മാര്‍ തലേദിവസത്തെ മീഡിയ വണ്ണും അതുപോലെതന്നെ മാധ്യമം പത്രവും നോക്കി, ‘എന്താണ് നാളെ ഞങ്ങള്‍ വര്‍ഗീയത പ്രചരിപ്പിക്കേണ്ടത്?’ എന്ന കാര്യം പഠിച്ച് ആ കാര്യം അവര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ് (04 ജൂലൈ, ജമാഅത്തിനെതിരെ മാത്രം പോരാടിയാല്‍ പോരാ ഇടക്കാലത്ത് ലീഗിനോട് കാണിച്ച സോഫ്റ്റ് സമീപനം അവസാനിപ്പിക്കണം: കെ.ടി ജലീല്‍, മീഡിയ വണ്‍ ഓണ്‍ലൈന്‍).
18. ഇടത് ജിഹാദി പ്രീണനം
മുന്‍ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ വാര്‍ത്ത ജൂലൈ മാസം തുടക്കത്തിലാണ് പുറത്തുവന്നത്. അഖിലേന്ത്യാ പ്രാധാന്യം ലഭിച്ച വാര്‍ത്തയുമായിരുന്നു ഇത്. ഇതേ കുറിച്ച് ജന്മഭൂമി ദിനപത്രം എഡിറ്റോറിയല്‍ എഴുതിയിരുന്നു. രാജഗോപാല്‍ ഇടത് ജിഹാദി ശക്തികളുടെ കാതുകള്‍ക്ക് സംഗീതമാകുന്ന കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത് എന്നായിരുന്നു ലേഖനത്തില്‍ കുറ്റപ്പെടുത്തിയത്: എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവി രാജിവെച്ച ശേഷം ബംഗാളില്‍ നിന്ന് കേരളത്തില്‍ എത്തിയ രാജഗോപാല്‍ ഇടത് ജിഹാദി ശക്തികളുടെ കാതുകള്‍ക്ക് സംഗീതമാകുന്ന കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. മോദി ഭരണത്തില്‍ നടക്കുന്നതും മലയാളികള്‍ ആരും കേട്ടിട്ടില്ലാത്തതുമായ പല ഭീകരമായ കഥകളും രാജഗോപാല്‍ പങ്കുവെച്ചു. തനിക്ക് സുപരിചിതമായ പശ്ചിമബംഗാളിലെ നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെ കുറിച്ചോ അനധികൃത വോട്ടര്‍മാരെ കുറിച്ചോ ഈ പത്രാധിപര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കാശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ചും വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് അതിക്രമങ്ങളെക്കുറിച്ചും മിണ്ടുക പോലും ചെയ്തില്ല. അതേസമയം പൗരത്വ നിയമഭേദഗതിയെ കുറിച്ചും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ കുറിച്ചും വാചാലനായി. സംഘപരിവാറിനെതിരെ ധീരമായി പടനയിച്ച് പത്രാധിപദവി നഷ്ടപ്പെടുത്തിയ തനിക്ക് മലയാളത്തിന്റെ മാധ്യമലോകത്ത് വലിയ പദവിക്ക് അര്‍ഹതയുണ്ടെന്ന് പറയാതെ പറയുകയായിരുന്നു രാജഗോപാല്‍. പക്ഷേ ഇതുകൊണ്ടൊന്നും മലയാള മാധ്യമലോകത്തെ ഇടതു ജിഹാദി യജമാനന്മാര്‍ പ്രസാദിച്ചില്ല. മോദി വിദ്വേഷം പുറന്തള്ളാന്‍ ചില വേദികള്‍ കൊടുക്കുകയും അഭിമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തത് ഒഴിച്ചാല്‍ പ്രതീക്ഷിച്ച പദവികള്‍ രാജഗോപാലിനെ തേടിയെത്തിയില്ല. ഇക്കാര്യത്തില്‍ ജിഹാദി മൗദൂദി മാധ്യമങ്ങള്‍ ജാഗ്രത പാലിച്ചു, തികഞ്ഞ സംഘപരിവാര്‍ വിരുദ്ധനാണെങ്കിലും പെട്ടെന്ന് വലിയ പദവികള്‍ നല്‍കുന്നത് തങ്ങളുടെ വിഭാഗീയ അജണ്ട പൂര്‍ണമായും വെളിപ്പെടുത്തുമെന്ന് തിരിച്ചറിവാണ് ഇതിന് കാരണം (04 ജൂലൈ, മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം, എഡിറ്റോറിയല്‍ മുരളി പാറപ്പുറം, ജന്മഭൂമി).
19. ജിഹാദി ഗൂഢാലോചന
തൃശ്ശൂരിലെ പ്രമുഖ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആശുപത്രികളായ അമലയിലും ജൂബിലി മിഷനിലും നഴ്‌സുമാര്‍ നടത്തുന്ന സമരം നൂറു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സമരക്കാര്‍ക്കെതിരേ മാനേജ്‌മെന്റ് ചില പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. നഴ്‌സുമാരുടെ സമരത്തെ ജിഹാദികളുടെ നീക്കമായി ചിത്രീകരിക്കുകയാണ് സഭയുമായി ബന്ധപ്പെട്ട ചിലര്‍ ചെയ്തത്. സമരം അവസാനിപ്പിക്കാന്‍, ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് ഇതാരംഭിച്ചത്.
മുസ്‌ലിം-ക്രൈസ്തവ ലഹളയാക്കി ചിത്രീകരിക്കാന്‍ തൃശ്ശൂര്‍ അതിരൂപതാ അരമനയില്‍ നിന്ന് ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായും ചില മാധ്യമങ്ങള്‍ ആരോപിച്ചു (04 ജൂലൈ, നഴ്സുമാരുടെ ശമ്പളം 60,000 എന്ന് സഭാ നേതൃത്വം; അമലയിലും ജൂബിലിയിലും കാല്‍നൂറ്റാണ്ട് പണിയെടുത്താലും പരമാവധി 46,938 രൂപ മാത്രം; 90% ക്രൈസ്തവരായ നഴ്സുമാരുടെ സമരത്തെ ജിഹാദി നീക്കമാക്കാന്‍ അരമനയില്‍ ഗൂഢാലോചന; മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമേരിക്കയിലേക്ക് പോയത് നവവൈദികര്‍ക്ക് വ്യാജപ്രചാരണ ചുമതല നല്‍കി; മറുനാടന്‍ ആ നുണക്കഥ പൊളിച്ചടുക്കുന്നു! മറുനാടന്‍ വെബ്സൈറ്റ്).


20. കുഞ്ഞാലിക്കുട്ടിയുടെ അക്ഷരപ്പിശക്
എറണാകുളത്ത് നടന്ന എഐ ഉച്ചകോടിക്കിടെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇംഗ്ലീഷില്‍ ആശംസകള്‍ കുറിക്കുന്നതിനിടയില്‍ സംഭവിച്ച അക്ഷരപ്പിശക് ട്രോളുകള്‍ക്ക് കാരണമായി. അവയില്‍ പലതും വംശീയസ്വഭാവത്തോടെയായിരുന്നു. പിന്നീട് അദ്ദേഹം അതില്‍ വിശദീകരണം നല്‍കി: ‘എഴുതുന്നതിനിടയില്‍ ചുറ്റും ആളുകള്‍ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തില്‍ സംഭവിച്ചൊരു തെറ്റാണത്. വരും ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും.’ (05 ജൂലൈ, ‘തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്’; അക്ഷരപ്പിശക് ട്രോളുകളില്‍ വിശദീകരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി, മാധ്യമം ഓൺലൈൻ).
21. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒന്നല്ല. പക്ഷേ, എല്ലാ വര്‍ഗീയതയും എതിര്‍ക്കാനുള്ള “വിശാലമായിട്ടുള്ള ഒരു കാഴ്ചപ്പാട്” വേണം
2026 ജൂലൈ സമകാലിക മലയാളത്തില്‍ പി ജയരാജന്‍ സതീഷ് സൂര്യനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്: നമ്മുടെ നാട്ടില്‍ രണ്ടു തരത്തിലുള്ള വര്‍ഗീയതകള്‍ ഉണ്ട് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകള്‍. ഇവരുടെ പരസ്പര ബന്ധത്തെ കുറിച്ച് പറയാറുള്ള ഒരു സംഗതിയുണ്ട്. രണ്ട് വര്‍ഗീയതകളും പരസ്പരം ശക്തിപ്പെടുത്തുന്നു… എന്നാല്‍ അത് അങ്ങനെയല്ല എന്നും അഭിപ്രായമുണ്ട് ഉദാഹരണത്തിന് കന്ദമാലിലും ഗുജറാത്തിലും ഒക്കെ ഭൂരിപക്ഷ വര്‍ഗീയത ഉണ്ടായത് അവിടെ ന്യൂനപക്ഷ വര്‍ഗീയത പ്രവര്‍ത്തിച്ചതു കൊണ്ടല്ല എന്ന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറി ആയിട്ടുള്ള കെഇഎന്‍ വാദിക്കുന്നു എന്താണ് അഭിപ്രായം?
ഉത്തരം: അത് ഒരര്‍ത്ഥത്തില്‍ ശരിയല്ലേ? കാരണം രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീക്ഷണി ആരില്‍ നിന്നാണ്? അത് ഹിന്ദുത്വ വര്‍ഗീയതയില്‍ നിന്നാണ്. അതായത് ജനാധിപത്യവ്യവസ്ഥക്ക് തന്നെ ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും കൂടുതല്‍ അപകടം. എന്നാല്‍ ആ ഭൂരിപക്ഷ വര്‍ഗീയവാദികള്‍ അവരുടെ അണികളെ കൂട്ടുന്നതിനുവേണ്ടി അല്ലെങ്കില്‍ അവരുടെ അണികളില്‍ ആളുകളെ ചേര്‍ക്കുന്നതിന് വേണ്ടി ന്യൂനപക്ഷ വര്‍ഗീയതയാണ് ചൂണ്ടിക്കാണിക്കുന്നത്. അപ്പോള്‍ അതുകൊണ്ട് ന്യൂനപക്ഷ വര്‍ഗീയത കൂടി ആപത്താണെന്ന് കണ്ടുകൊണ്ട് എല്ലാ വര്‍ഗീയതയും എതിര്‍ക്കാനുള്ള വിശാലമായിട്ടുള്ള ഒരു കാഴ്ചപ്പാട് ഉണ്ടാകണം. കെഇഎന്‍ പറഞ്ഞത് രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും വലിയ ഭീഷണി ഭൂരിപക്ഷ ഹിന്ദുത്വ വര്‍ഗീയത എന്നാണ്. അതിനെ ആ നിലക്ക് കാണുക. അപ്പോള്‍ ഗുജറാത്തിലും കാന്തമാലിലും ന്യൂനപക്ഷ വര്‍ഗീയത ഉണ്ടായതുകൊണ്ടാണ് ഭൂരിപക്ഷ വര്‍ഗീയത അവിടെ താണ്ഡവം നൃത്തം ആടിയത്? (06 ജൂലൈ, വിശ്വാസത്തെ വലതുപക്ഷം വിഴുങ്ങുമ്പോള്‍, പി ജയരാജന്‍/ സതീഷ് സൂര്യന്‍. സമകാലിക മലയാളം).
22. മാപ്പിള ലഹള, മൂടിവെച്ച സത്യങ്ങള്‍
മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ചതിനെതിരേ മുന്‍സ്വാതന്ത്ര്യസമര സേനാനിയായ കുട്ടിശങ്കരന്‍ നായര്‍ എഴുതിയ ഒരു കത്ത് സംഘപരിവാര്‍ നേതാവ് ശശികല ടീച്ചര്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. മലബാര്‍ കലാപം നിരപരാധികളെ കൊന്നുതള്ളിയ സംഭവമാണെന്നും അതിനെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചതില്‍ തനിക്കുള്ള പ്രതിഷേധവും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹം കലക്ടര്‍ക്ക് അയച്ച കത്ത്. മാപ്പിള ലഹള മൂടിവച്ച സത്യങ്ങളെന്നായിരുന്നു ശശികല നല്‍കിയ ശീര്‍ഷകം. കത്തില്‍നിന്ന്: 1921-ലെ മാപ്പിള ലഹളയില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യ സമര സേനാനികളായി കണക്കാക്കി പെന്‍ഷന് അര്‍ഹരാക്കിയിരിക്കുകയാണ്. ഈ തീരുമാനത്തിലെ നീതിയും ധാര്‍മ്മികതയും മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നില്ല. നിരപരാധികളായ പൗരന്മാരെ കൊന്നു തള്ളിയതുള്‍പ്പെടെ തീവെപ്പ്, കൊള്ള, കൊലപാതകം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെട്ട കുറ്റവാളികളാണവര്‍. അലി മുസല്യാര്‍, കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയ കുപ്രസിദ്ധ കുറ്റവാളികളെ, ശ്രീ. മൊയ്തു മൗലവി, അന്തരിച്ച ശ്രീ. കെ. കേളപ്പന്‍, ശ്രീ. കെ. മാധവ മേനോന്‍ തുടങ്ങിയ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളുമായി തുല്യം ചാര്‍ത്തിയത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
തുടര്‍ന്ന് അദ്ദേഹം മലപ്പുറം ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ വിതരണ കാര്യത്തില്‍ ജില്ലാ കളക്ടറെ ഉപദേശിക്കാന്‍ രൂപീകരിച്ച സമിതിയിലെ അംഗമെന്ന നിലയിലുള്ള സ്ഥാനം രാജിവെച്ചു (07 ജൂലൈ, മാപ്പിള ലഹള, മൂടിവെച്ച സത്യങ്ങള്‍ ഫേസ്ബുക് പോസ്റ്റ്/ ശശികല ടീച്ചര്‍). മാധ്യമപ്രവര്‍ത്തന്‍ തിരൂര്‍ ദിനേശിന്റെ പോസ്റ്റിന്റെ ഒരു ഭാഗമാണ് ശശികല ടീച്ചര്‍ പങ്കുവച്ചത്.
തുടര്‍ന്ന് അവര്‍ മറ്റു ചില പരാമര്‍ശങ്ങളും നടത്തി: യശ:ശരീരനായ കുട്ടിശ്ശങ്കരന്‍നായരുടെ പുണ്യഭൂമിയില്‍ കക്കൂസു സമുച്ചയവും മതഭ്രാന്തന്‍ വാരിയന്‍കുന്നന്റെ പേരില്‍ സ്മാരകവും- അതാണ് ഇവിടുത്തെ മതേതറത്വം. കേരള ഗാന്ധി കേളപ്പജിയുടെ സ്മൃതി കൂടീരത്തിലൂടെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന ഖാദി കേന്ദ്രത്തിന്റെ മുകളിലൂടെയും പാലം പണിയാനും കോപ്പുകൂട്ടിയതും നാം മറന്നിട്ടില്ല.
23. ഹരിത കര്‍മ സേന: പച്ച വേണ്ട, കാവി മതി
തിരുവനന്തപരും ഹരിത കര്‍മ സേനാംഗങ്ങളുടെ യൂണിഫോമിന് പച്ച നിറമായിരുന്നു നിശ്ചയിച്ചിരുന്നത്. വര്‍ഷങ്ങളായി അതവര്‍ ധരിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചെടുത്തശേഷം ഹരിതകര്‍മസേനയുടെ യൂണിഫോമിന്റെ നിറം കാവിയാക്കാന്‍ നിശ്ചയിച്ചു. കേന്ദ്ര നിര്‍ദേശമാണെന്നും രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂടുതലുള്ളതിനാലുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് മേയര്‍ വിശദീകരിച്ചത്.
2017ല്‍ ഹരിതകേരളം മിഷന്റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതു മുതല്‍ പച്ച കോട്ടുകളായിരുന്നു ഔദ്യോഗിക വേഷം. കോര്‍പറേഷന്‍ വിതരണം ചെയ്ത പുതിയ കിറ്റില്‍ കാവി നിറത്തോട് സാമ്യമുള്ള കോട്ട്, മഞ്ഞ ഹെല്‍മെറ്റ്, കറുത്ത ഷൂ, കൈയുറകള്‍, റെയിന്‍കോട്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിറത്തിലെ വിയോജിപ്പ് കാരണം കൈപ്പറ്റാന്‍ പല ജീവനക്കാരും തയാറായില്ല (9 ജൂലൈ, പച്ച വേണ്ട, കാവി മതി, സുപ്രഭാതം).
24. ആഗോള ജിഹാദിന്റെ ആയുധപ്പുര
ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ആഗോളപദ്ധതിയുടെ പരീക്ഷണ ശാലയായി മതഭീകരവാദികള്‍ തെരഞ്ഞെടുത്തിട്ടുള്ളത് കേരളത്തെയാണെന്ന് കേസരി എഡിറ്റോറിയല്‍: ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന വിപത്തുകളിലൊന്നാണ് മതഭീകരവാദം. വിവിധ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റങ്ങളിലൂടെ കടന്നുകയറി കലാപങ്ങളിലൂടെ അവിടുത്തെ ക്രമസമാധാനനില അട്ടിമറിച്ച് മതസാമ്രാജ്യങ്ങള്‍ക്ക് അടിത്തറ പാകുകയെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരസംഘടനകള്‍ അനേകമുണ്ട്. ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ആഗോളപദ്ധതിയുടെ പരീക്ഷണ ശാലയായി മതഭീകരവാദികള്‍ തെരഞ്ഞെടുത്തിട്ടുള്ളത് കേരളത്തെയാണ്. ഭൂമിശാസ്ത്രപരവും ഭരണപരവും ജനസംഖ്യാപരവുമായ ആനുകൂല്യങ്ങള്‍ മുതലെടുത്ത് കേരളത്തെ ആഗോളഭീകരവാദത്തിന്റെ ആസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. കേരളത്തില്‍ പതിറ്റാണ്ടുകളോളം അനധികൃതമായി താമസിച്ചുവരുന്ന നിരവധി ബംഗ്ലാദേശി പൗരന്മാര്‍ അടുത്തിടെ അന്വേഷണസംഘങ്ങളുടെ പിടിയിലായത് ഇതിന്റെ തെളിവാണ്. കേരളത്തെ ഇസ്ലാമികരാജ്യമാക്കാന്‍ മത ഭീകരവാദികള്‍ പദ്ധതിയിടുന്നതായി 2010 ല്‍ കേരള മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ഭീകരസംഘങ്ങളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിരമിച്ച സംസ്ഥാന പോലീസ് മേധാവിമാരും വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫും യൂഡിഎഫും മതസംഘടകളെയും മതഭീകരവാദികളെയും താലോലിച്ച് വളര്‍ത്തുകയാണ്. ബോംബുസ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയുടെ ജയില്‍മോചനത്തിനുവേണ്ടി ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കിയവയാണ് ഇരുകൂട്ടരും. ഭീകരസംഘടനയായ ഹമാസിന് നീതിലഭിക്കാനായി തെരുവിലിറങ്ങുന്ന രാഷ്ട്രീയമൊല്ലാമാര്‍ മതഭീകരവാദികള്‍ക്ക് കടന്നുവരാനുള്ള പരവതാനി വിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇന്ത്യയുടെ മോചനം ഇസ്ലാ മിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കിയ സിമിയ്ക്കും പ്രവാചകനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ടിനും നിലമൊരുക്കിയത് ഒരേ ആശയധാരയാണെന്ന സത്യം മറച്ചുപിടിച്ച് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവരെ വെള്ളപൂശാനും വിശുദ്ധരാക്കാനും വിയര്‍പ്പൊഴുക്കിയവരാണ് ഇന്ന് കേരളത്തില്‍ ഭരണം കയ്യാളുന്നതെന്നും കേസരി (9 ജൂലൈ, കേരളം ആഗോള ജിഹാദിന്റെ ആയുധപ്പുരയോ? കേസരി).


25. ന്യൂനപക്ഷ പ്രീണനം
വെള്ളാപ്പള്ളി, പിണറായി വിജയന്‍, ന്യൂനപക്ഷ പ്രീണനം എന്നിവയെ ആസ്പദമാക്കിയുള്ള കേസരി ലേഖനം: ന്യൂനപക്ഷങ്ങള്‍ അളവില്ലാത്ത പരിഗണനകള്‍ അനുഭവിച്ച ഭരണകാലമായിരുന്നു പിണറായിയുടേത്. അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി ഏതറ്റം വരേയും പോകാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നിട്ടും വെള്ളാപ്പള്ളി ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പ്രത്യക്ഷമായിത്തന്നെ വിജയന്‍ തള്ളിപ്പറഞ്ഞില്ല എന്ന കാരണം പറഞ്ഞ് ന്യൂനപക്ഷ സമുദായക്കാര്‍ ഒന്നൊഴിയാതെ പിണറായിക്കെതിരെ വോട്ടു ചെയ്തു. അക്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ലോക്കല്‍ കമ്മറ്റി, ഏരിയാ കമ്മറ്റി അംഗങ്ങള്‍ വരെയുണ്ടായിരുന്നു. അതിനുമുകളിലുള്ളവരാരെങ്കിലും ഉണ്ടായിരുന്നോ എന്ന് കൂടുതല്‍ അന്വേഷിച്ചാലേ പറയാന്‍ പറ്റൂ. സമകാലിക മലയാളം വാരികയില്‍ ‘താഹ മാടായി’ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ‘സഖാവ് ബേബിക്ക് ഒരു തുറന്ന കത്ത്’ എന്ന പേരില്‍ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധതയ്‌ക്കെതിരെ എഴുതിയിരിക്കുന്നു. പിണറായി വിജയന്റെ ഭരണകാലം ന്യൂനപക്ഷവര്‍ഗീയതയുടെ അഴിഞ്ഞാട്ടകാലമായിരുന്നുവെന്ന് ഏവര്‍ക്കുമറിയാം. എന്നിട്ടിപ്പോള്‍ അവര്‍ തന്നെ വിജയന്റെ തലയില്‍ ആണിയടിച്ചിരിക്കുന്നു. ‘കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടുപോയ് കൊന്നതും നീയേ ചാപ്പാ’ എന്നല്ലാതെ എന്ത് പറയാന്‍ (9 ജൂലൈ, തലക്കെട്ടില്ല, കേസരി).
26. ജിഹാദികള്‍ക്ക് വധശിക്ഷ
അഹ്‌മദാബാദ് സ്‌ഫോടാന്‌ക്കേസില്‍ അറസ്റ്റിലായ മൂന്നു മലയാളികളുടെ വധശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിയോട് ജനം ടിവിയുടെ പ്രതികരണങ്ങള്‍: ദേശദ്രോഹികള്‍ക്ക് മാപ്പില്ല, മലയാളി ജിഹാദികള്‍ക്ക് വധശിക്ഷ. അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ ഈരാറ്റുപേട്ട, മലപ്പുറം സ്വദേശികള്‍ക്ക് തൂക്കുകയര്‍ (10 ജൂലൈ, ദേശദ്രോഹികള്‍ക്ക് മാപ്പില്ല മലയാളി ജിഹാദികള്‍ക്ക് വധശിക്ഷ, ജനം ടിവി).


27. ഭീകരരുടെ ഒളിത്താവളമാകുന്ന പള്ളുരുത്തി
എറണാകുളം ജില്ലയിലെ പള്ളുരുത്തി ഭീകരവാദികളുടെയും ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പ്രധാന താവളമായി മാറുകയാണെന്ന് ജന്മഭൂമി. പള്ളുരുത്തി സ്‌കൂളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിനെതുടര്‍ന്നുണ്ടായ വിവാദവും പിഎഫ്‌ഐയുമായി ബന്ധപ്പെട്ട ചിലരെ ഈ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തതുമാണ് പ്രകോപനം: എറണാകുളം ജില്ലയിലെ പള്ളുരുത്തി ഭീകരവാദികളുടെയും ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പ്രധാന താവളമായി മാറുകയാണ്. ബംഗളൂരുവില്‍ പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ എന്‍.ഐ.എ. തിരയുന്ന പ്രധാന പ്രതികള്‍ പള്ളുരുത്തിയില്‍ ഒളിവില്‍ കഴിയുകയും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. രണ്ട് വര്‍ഷമായി പള്ളുരുത്തിയിലെ ഒരു ഷവര്‍മ കടയില്‍ ജോലിക്കാരനായി വ്യാജമായി കഴിഞ്ഞുവന്ന പി.എഫ്.ഐ. ഭീകരനായ അബ്ദുള്‍ നാസിറിനെ എന്‍.ഐ.എ. പിടികൂടി, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന പി.എഫ്.ഐ. റാലിയില്‍ കടുത്ത അധിക്ഷേപമുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന കേസില്‍, കുട്ടിയെക്കൊണ്ട് ‘അവലും മലരും കുന്തിരിക്കവും’ എന്ന് വിളിച്ച ബാലന്‍ പള്ളുരുത്തി സ്വദേശി കൂടിയാണ്. കൂടാതെ, കഴിഞ്ഞ വര്‍ഷം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ പ്രഥമ അധ്യാപിക ഹിജാബ് ധരിച്ച് യൂണിഫോം വരാന്‍ സമ്മതിക്കാതിരുന്നപ്പോള്‍, ആ വിഷയത്തെ എസ്.ഡി.പി.ഐ.യുടെയും മറ്റു ചില സംഘടനകളുടെയും പിന്തുണയോടെ വലിയ പ്രശ്‌നമാക്കി മാറ്റി അധ്യാപികയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നു. പ്രശസ്തമായ കൈവേലി കേസില്‍ പ്രതികളായവര്‍ക്ക് ഒളിവില്‍ സംരക്ഷണം നല്‍കിയതും പള്ളുരുത്തിയിലാണ്. മദനിയുമായി ബന്ധപ്പെട്ട മേഖലകളില്‍ അന്വേഷണം തടസ്സപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നമ്പ്യാപുരം, കച്ചേരിപ്പടി, തങ്ങള്‍നഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഇത്തരം തീവ്രവാദ കൈകീഴിലാണ്. കൊച്ചി നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പള്ളുരുത്തി എന്ന പ്രദേശം ഭീകര സംഘടനകളുടെ പ്രധാന താവളമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍, കേന്ദ്ര ഏജന്‍സികള്‍ ഈ മേഖല കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ത്തുന്നു (15 ജൂലൈ, ‘പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു’, ജന്മഭൂമി).
28. കൊടും ഭീകരർ
എറണാകുളം എടവനക്കാട് സ്വദേശികളായ മുഹമ്മദ് മുബാറക്, അയ്യൂബ് ടി എന്നിവരുടെ അറസ്റ്റിനെക്കുറിച്ച വാര്‍ത്ത: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രധാന ആയുധ പരിശീലകരായ എറണാകുളം എടവനക്കാട് സ്വദേശികളായ മുഹമ്മദ് മുബാറക്, അയ്യൂബ് ടി. ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യ്തു. ഒരേ നാട്ടുകാരായ ഇരുവരും പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധാരികളായ ആക്രമണ സ്‌ക്വാഡിലെ അടുത്ത കൂട്ടാളികളായി ഒന്നിച്ചു പ്രവര്‍ത്തിച്ച കൊടും ഭീകരരാണ്. സംഘപരിവാര്‍ സംഘടനകളിലെയും മറ്റ് പ്രസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും ലക്ഷ്യമിട്ട് ഇവരെ ഇല്ലാതാക്കാനായുള്ള ആസൂത്രണങ്ങളാണ് ഇവര്‍ നടത്തിയിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് എങ്ങനെയാണ് എതിരാളികളെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നും, അതിനായി എങ്ങനെയാണ് ലിസ്റ്റുകള്‍ തയ്യാറാക്കിയിരുന്നതെന്നും സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു (15 ജൂലൈ, അയൂബിന്റെ വീട്ടില്‍ നിന്ന് ‘ഹിറ്റ് ലിസ്റ്റും’ മുബാറക്കിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു’, ജനം ടീവി)
29. ഇ അഹ്‌മ്മദിന്റെ പാക് ബന്ധം!
മുസ്‌ലിം ലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന് പാക് ചാരശ്യംഖലയുമായി ബന്ധമുണ്ടെന്ന് മുന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ജനം ടിവി ആരോപിച്ചു.
29.1. ഐ.എസ്.ഐയുമായി ബന്ധമുണ്ടായിരുന്നു
ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന ആര്‍വിഎസ് മണിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. യു.പി.എഭരണകാലത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദിന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടായിരുന്നുവെന്നും പാക് ഏജന്‍സികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നാണ് മണിയുടെ വാദം (15 ജൂലൈ, ഇ അഹമ്മദ് ഐഎസ്‌ഐയുടെയും സ്വന്തക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍വിഎസ് മണി’, ജനം ടിവി).


29.2. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറി
മുംബൈ ആക്രമണസമയത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാകിസ്താന് കൈമാറിയെന്നാണ് മറ്റൊരു ആരോപണം: 2008-ലെ മുംബൈ ഭീകരാക്രമണ സമയത്ത് ഇ. അഹമ്മദ് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായും, അന്നത്തെ ഐ.എസ്.ഐ തലവന്‍ അഹമ്മദ് ഷൂജ പാഷയുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ നോട്ടുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുണ്ടെന്ന് ഓഫ് ദി റെക്കോര്‍ഡായി മണി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറാന്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യപ്പെട്ടു. ഇതില്‍ മുസ്‌ലിം ലീഗ് മറുപടി പറയണം. ലീഗിനെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. യു.പി.എ ഭരണകാലത്ത് ‘ഹിന്ദു ഭീകരവാദം’ എന്ന വാക്ക് കേന്ദ്ര സര്‍ക്കാര്‍ രേഖകളില്‍ മനഃപൂര്‍വ്വം ഉള്‍പ്പെടുത്തിയത് അന്നത്തെ ആഭ്യന്തര മന്ത്രിമാരായിരുന്ന ശിവരാജ് പാട്ടീല്‍, പി. ചിദംബരം, സുശീല്‍ കുമാര്‍ ഷിണ്ഡെ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ്. 2010 ജൂലൈയിലാണ് ഈ പദം ഔദ്യോഗിക രേഖകളില്‍ ഇടംപിടിച്ചതെന്ന വിവരം മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ശിവശങ്കറിന് ആര്‍.ടി.ഐ വഴി ലഭിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ തെളിവുകള്‍ പുറത്തുകൊണ്ടുവരാന്‍ ആര്‍.ടി.ഐ വഴിയും ജനപ്രതിനിധികള്‍ വഴിയും ശ്രമിക്കും. ഇ. അഹമ്മദിനെതിരെയുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ലീഗിന് ബാധ്യതയുണ്ട് (15 ജൂലൈ, ‘ഇ അഹമ്മദിന് ഐഎസ്‌ഐയുമായി എന്തു ബന്ധമാണുണ്ടായിരുന്നത്? മറുപടി പറയാതെ ലീഗിന് മുന്നോട്ടുപോകാനാവില്ല’, ജനം ടിവി, യൂട്യൂബ്)
29.3. പാകിസ്താനുമായി ബന്ധം രണ്ട് മന്ത്രിമാര്‍ക്ക്
ആര്‍വിഎസ് മണിയെ ഉദ്ധരിച്ച് ജന്മഭൂമി നല്‍കിയ റിപോര്‍ട്ട്: മുസ്‌ലിം ലീഗിനും ലീഗിന്റെ ചില മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കും പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുമായി അടുത്ത ബന്ധമുണ്ട്. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്, പ്രത്യേകിച്ച് 2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തിന് മുന്‍പ്, അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന് ഇന്റലിജന്‍സ് ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്ന രണ്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് പാക് ഏജന്‍സികളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇവര്‍ ആരാണെന്ന് വ്യക്തമായി അറിയാമെങ്കിലും പേരുകള്‍ വെളിപ്പെടുത്തുന്നില്ല. രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന ഈ ഗുരുതരമായ ഇന്റലിജന്‍സ് വിവരങ്ങള്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബോധപൂര്‍വ്വം ഒതുക്കിതീര്‍ത്തു. ശിവരാജ് പാട്ടീല്‍ ബോധപൂര്‍വ്വം വൈകിപ്പിച്ച ഈ തെളിവുകള്‍ അടങ്ങിയ ഫയലുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രത്തിലെ മറ്റൊരു മുതിര്‍ന്ന മന്ത്രി സഹായിക്കുകയുണ്ടായി. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും മുസ്‌ലിം ലീഗിന് കേന്ദ്രത്തിലുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ഐ.എസ്.ഐ. ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അട്ടിമറിച്ചു (15 ജൂലൈ, ‘മുസ്‌ലിം ലീഗിന് ഐഎസ്‌ഐ ബന്ധം’, ആര്‍.വി.എസ്. മണി, ജന്മഭൂമി).


30.കെ.ഇ.എൻ തിരിഞ്ഞുകൊത്തും
കേരളത്തിലെ സാംസ്‌കാരിക ഇടതുപക്ഷം അതിസവര്‍ണതയ്ക്കും മേല്‍ജാതി ബോധ്യങ്ങള്‍ക്കും പൂര്‍ണ്ണമായി വിധേയപ്പെട്ടിരിക്കുകയാണെന്നും, അതിന്റെ ഫലമായി ദളിതര്‍ക്കും മുസ്‌ലിംകള്‍ക്കും ഇടമില്ലാത്ത അവസ്ഥ സംജാതമായിരിക്കുകയാണെന്നും ബിനോജ് സുകുമാരന്‍ റിസാലയില്‍ എഴുതിയ ലേഖനം വാദിക്കുന്നു. ‘കെ.ഇ.എന്നിന് എന്തിനാണ് സ്റ്റേജ് കൊടുക്കുന്നത്, അയാള്‍ തിരിഞ്ഞുകൊത്തും’ എന്ന വാട്‌സ്ആപ്പ് പ്രതികരണത്തിന്റെ സന്ദര്‍ഭത്തിലാണ് ലേഖനം എഴുതിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഒരു പരിപാടിയുടെ പോസ്റ്ററില്‍ കെഇഎന്‍ന്റെ പേര് കണ്ടതിനോട് സിപിഎം കാരന്റെ പ്രതികരണമായിരുന്നു അത്. ‘ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആര്‍.എസ്.എസ്. കളി തുടങ്ങുന്നുവോ?’ എന്ന് ഫേസ്ബുക്കിലൂടെ കെഇഎന്‍ തിരിച്ചടിച്ചു. പുരോഗമന കലാസാഹിത്യ സംഘം കെ.ഇ.എനെ ‘മതവാദി’ അല്ലെങ്കില്‍ ‘അപരന്‍’ ആയി ചിത്രീകരിക്കാനുള്ള നീക്കങ്ങളെ തള്ളിക്കളയുകയും, ഹിന്ദുത്വവാദികളും മതേതരത്വത്തിന്റെ പുറംകുപ്പായമിട്ടവരും നടത്തുന്ന ഈ ആക്രമണങ്ങളെ അപലപിച്ച് അദ്ദേഹത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ലേഖനം തുടരുന്നു: സംഘടിത ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ഒരുകാലത്ത് ഏറ്റവും സ്വീകാര്യതയുള്ള ചിന്തകനായിരുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദിന് രണ്ടായിരത്തിനു ശേഷം അനഭിമതത്വം നേരിടേണ്ടി വന്നു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഒരു സെമിനാറിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംഘടനയ്ക്കുള്ളില്‍ നിന്നുതന്നെ ‘കെ.ഇ.എന്നിന് എന്തിനാണ് സ്റ്റേജ് കൊടുക്കുന്നത്, അയാള്‍ തിരിഞ്ഞുകൊത്തും’ എന്ന തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നത് സാംസ്‌കാരിക ജാഗ്രതയ്ക്കുമേല്‍ പുതിയ പാര്‍ട്ടി സംസ്‌കാരം നടത്തുന്ന കടന്നാക്രമണമാണ് (15 ജൂലൈ, ഇടതാണ്, ഇളയിടമുണ്ട്, കെ ഇ എന്‍ ഇല്ല, ബിനോജ് സുകുമാരന്‍, രിസാല വാരിക).
31. വര്‍ഗീയവാദിയായ പത്രപ്രവര്‍ത്തകന്‍
മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍, കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എച്ച്. ഷാജഹാനോട് മറ്റ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് കയര്‍ത്ത് സംസാരിച്ചു. ഷാജഹാനെ ‘വര്‍ഗീയവാദി’ എന്ന് വിളിച്ച സുധാകരന്‍, അദ്ദേഹം കൈരളി ന്യൂസില്‍ ചേരുന്നതിന് മുമ്പ് വര്‍ഗീയവാദിയായിരുന്നുവെന്നും മുന്‍പ് ചെയ്ത രീതിയിലുള്ള ഏജന്‍സി പണികള്‍ തന്നോട് കാണിക്കരുതെന്നും പറഞ്ഞു. ഷാജഹാന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ കണ്ടെത്താന്‍ കമ്മീഷനെ വെയ്ക്കാമെന്നായിരുന്നു പരിഹാസം.
കേരള വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് യൂണിയന്‍ ആലപ്പുഴ ജില്ലാ ഘടകം, സുധാരന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു (15 ജൂലൈ, ‘കൈരളിയില്‍ വരുന്നതിന് മുമ്പ് വര്‍ഗീയവാദി അല്ലായിരുന്നോ?; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ജി സുധാകരന്‍ എംഎല്‍എ’, സിറാജ്)
32. സമസ്തയുടെ മതവിഭാഗീയ അജണ്ട
‘സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടകളും’ എന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച ലേഖനം.
32.1. ഇസ്ലാമിസ്റ്റുകള്‍ക്ക് വഴിതുറന്നു
സതീശന്‍ സര്‍ക്കാര്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് വഴിതുറന്നുകൊടുക്കുകയാണെന്ന് ആരോപിക്കുന്നു: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച മുന്നറിയിപ്പുകളെപ്പോലും പൂര്‍ണ്ണമായി തള്ളിക്കളയുന്ന സമസ്തയുടെ ലീഗ് അനുകൂല നിലപാടുകള്‍ അവരുടെ തീവ്ര മതവിഭാഗീയ അജണ്ടയുടെ വെളിപ്പെടുത്തലാണ്. ഭരണത്തില്‍ നേരിട്ട് പങ്കാളികളല്ലെങ്കിലും സര്‍ക്കാരിന്റെ നയരൂപീകരണത്തിലും തീരുമാനങ്ങളിലും നിയമനങ്ങളിലും ഇടപെടാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് വഴി തുറന്നുകൊടുത്തിരിക്കുന്നു. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കല്‍, സംസ്ഥാനത്ത് ഒരു അറബി സര്‍വകലാശാല സ്ഥാപിക്കല്‍, പാഠപുസ്തകങ്ങളില്‍ ഇസ്ലാമിക ആശയങ്ങള്‍ ഉള്‍പ്പെടുത്തല്‍, കോഴിക്കോട് സര്‍വകലാശാലയില്‍ മലബാര്‍ ലഹളയുടെ നായകനായ മമ്പുറം തങ്ങളുടെ പേരില്‍ ഗവേഷണ കേന്ദ്രം ആരംഭിക്കല്‍, കൂടുതല്‍ ഇസ്ലാമിക പെരുന്നാള്‍ അവധികള്‍ അനുവദിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ലീഗ് അജണ്ടയില്‍ ഉള്‍കൊള്ളുന്നെത്. മുന്‍പ് കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും സാദിഖലി തങ്ങള്‍ക്കും സമസ്തയ്ക്കും വേണ്ടി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉപയോഗിച്ച ലീഗ്, ഇപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ ശക്തിയായി മാറി ‘തങ്ങള്‍’ തീരുമാനിക്കുന്നതുപോലെ പ്രതിപക്ഷത്തെ നയിക്കുകയാണ്. ഇതിന്റെ ഫലമായി ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ സ്വന്തക്കാരെ മാത്രം നിയമിക്കാനും, അമ്പലത്തില്‍ പോകുന്നവരെയും കുറി തൊടുന്നവരെയും ഭരണപരമായ ഉയര്‍ന്ന പദവികളില്‍ നിന്ന് അകറ്റി നിര്‍ത്താനുമുള്ള വര്‍ഗീയ അന്തരീക്ഷമാണ് ഉണ്ടാക്കപ്പെടുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി യോഗ്യതയുള്ള ഒരാളെ നിയമിച്ചപ്പോള്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇത്തരം സംരക്ഷിത താല്‍പ്പര്യങ്ങളുടെ തെളിവാണ്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുടെ വക്താക്കളായി മാറി ഐക്യജനാധിപത്യ മുന്നണിയെയും (യു.ഡി.എഫ്) കോണ്‍ഗ്രസിനെയും പൂര്‍ണ്ണമായി വരുതിയിലാക്കാന്‍ ലീഗും ഇസ്ലാമിസ്റ്റ് ശക്തികളും പ്രവര്‍ത്തിക്കുകയാണ് (15 ജൂലൈ, ‘സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടകളും’, ജന്മഭൂമി).
32.2. മതസംഘടനയ്ക്കു തീറെഴുതുന്നു
കേരളത്തിലെ ഭരണസംവിധാനം സമസ്തയെന്ന ഒരു മതസംഘടനയ്ക്ക് തീറെഴുതി നല്‍കുകയാണെന്ന് ജനം ടിവിയും: വി.ഡി. സതീശന്‍ സമസ്തയുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയാണ്. കേരളത്തിന്റെ ഭരണം ഒരു പ്രത്യേക മതസംഘടനയുടെ താത്പര്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി വഴിപ്പെടുന്നു (16 ജൂലൈ, ‘മതസംഘടനയ്ക്കു തീറെഴുതുന്നോ കേരളം ഭരണം? സമസ്തയുടെ തിട്ടൂരങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി വി.ഡി സതീശന്‍’, ജനം ടിവി).
33. നിലവിളക്കിന്റെ പേരില്‍ വംശീയാക്രമണം
തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും നിലവിളക്ക് കൊളുത്തിയിരുന്നില്ല. എല്ലായ്‌പ്പോഴുമമെന്ന പോലും ഇത്തവണയും അത് വിവാദമായി. ‘ബ്രഹ്‌മ കോഗ്‌നിഷന്‍’ എന്ന യുട്യൂബ് ചാനല്‍ വംശീയമായ രീതിയിലാണ് ഇതിനെ നേരിട്ടത്. വീഡിയോക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം ജില്ലാ പൊലീസില്‍ പരാതി നല്‍കി. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിജീവിതത്തെയും രാഷ്ട്രീയ പദവിയെയും ലക്ഷ്യമിട്ട് അങ്ങേയറ്റം മോശമായ തെറിവിളികളും നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ കടുത്ത വംശീയ വേര്‍തിരിവും ശത്രുതാമനോഭാവവും സൃഷ്ടിക്കുന്ന രീതിയിലാണ് വിഡിയോയിലെ ഉള്ളടക്കം. വിഡിയോയില്‍ പ്രകോപനപരവും അശ്ലീലവുമാകിയ വാക്കുകള്‍ ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. സ്വാമി എന്ന് വിളിക്കുന്നയാള്‍ക്കെതിരേ പോലിസ് കേസെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി നിലവിളക്ക് കൊളുത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വീഡിയോയില്‍ മന്ത്രിയെ അവഹേളിച്ചെന്നും മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു (16 ജൂലൈ, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും തെറിവിളിയും; മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ പരാതി, മീഡിയാവണ്‍).
34. സിജെപി: പാറ്റകള്‍ക്ക് പിന്നിലെ ജിഹാദികള്‍
സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പാറ്റപ്രയോഗത്തെത്തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന പേരില്‍ കൂട്ടായ്മ രൂപംകൊള്ളുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയോടെ കൂട്ടായ്മ പ്രത്യക്ഷസമരപരിപാടിയുമായി ഡല്‍ഹിയിലെത്തി. ഈ സമരം അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി പ്രതികരണങ്ങളാണ് ഇതുസംബന്ധിച്ച് ഉണ്ടായത്. ഏതാനും പ്രതികരണങ്ങള്‍:
34.1. മാഷാ അല്ലാഹ് .. മാഷാ അല്ലാഹ്
സി ജെ പി സമരത്തിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്‍ ചര്‍ച്ചയില്‍ ബി ജെ പി പ്രതിനിധി ഷാബു പ്രസാദ്: മാഷാ അല്ലാഹ് .. മാഷാ അല്ലാഹ് എന്ന് വിളിച്ച മുദ്രാവാക്യം ഇപ്പോഴും നിങ്ങള്‍ക്ക് കേള്‍ക്കാം. ഈ രാജ്യത്തെ കഷ്ണം കഷ്ണം ആക്കുമെന്ന് പറയുന്ന, ആ നിലപാട് എടുക്കുന്നവരെ ദേശദ്രോഹികള്‍ എന്നല്ലാതെ എങ്ങനെയാണ് വിളിക്കുക (23 ജൂലൈ, മാഷാ അല്ലാഹ്… മാഷാ അല്ലാഹ് മുദ്രാവാക്യം വിളി ഇപ്പോഴും കേള്‍ക്കാം: രാജ്യദ്രോഹികളല്ലേ? ഷാബു പ്രസാദ്, മീഡിയ വണ്‍).
34.2. ജിഹാദികളുടെ പിന്തുണ
സിജെപിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജനം ടിവിയുടെ സോഷ്യല്‍ മീഡിയ കാര്‍ഡ്: പാറ്റകള്‍ക്ക് ജിഹാദികളുടെ പിന്തുണ; സിജെപിയ്ക്ക് ഐക്യദാര്‍ഢ്യമെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി; പ്രസ്താവന ഇറക്കി ധാക്കയിലെ സെന്‍ട്രല്‍ ഓഫീസ് (21 ജൂലൈ, പാറ്റകള്‍ക്ക് ജിഹാദികളുടെ പിന്തുണ, ജനം ടിവി).


34.3. പാറ്റകലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികള്‍
മാധ്യമങ്ങളെ വിലക്കെടുത്തു? പാറ്റകലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം- എന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി വാര്‍ത്ത എഴുതി: ഇ മെയില്‍ പുറത്തു വന്നതോടെ കോക്രോച്ച് പാര്‍ട്ടിക്കായി വിദേശത്ത് നിന്നടക്കം വലിയ തോതില്‍ പണം എത്തുന്നുണ്ടെന്ന ആരോപണവും ബലപ്പെട്ടു. വിഘടനവാദികള്‍ കൂട്ടത്തോടെ സമരപന്തലില്‍ എത്തുന്നുണ്ട്. സമരക്കാര്‍ക്കായി അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും നിരവധി ഭക്ഷണപ്പൊതികളാണ് എത്തുന്നത്. ഓണ്‍ലൈന്‍ ഫുഡ് പ്ലാറ്റ്‌ഫോം വഴി എത്തുന്ന ഭക്ഷണപ്പൊതികള്‍ സമരപ്പന്തലിന് സമീപം കൂട്ടിയിടുകയാണ്. ഇടത്തരം പ്ലാറ്റുഫോമുകളിലൂടെ വന്‍തോതില്‍ പണമിടപാട് നടക്കുന്നതായും സൂചനയുണ്ട്. സമരത്തിനെത്തുന്നവര്‍ക്ക് താമസസൗകര്യം, യാത്ര സൗകര്യം എന്നിവ സൗജന്യമാണ് (23 ജൂലൈ, മാധ്യമങ്ങളെ വിലക്കെടുത്തു? പാറ്റകലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം, ജന്മഭൂമി). ആസാദ് സിങ് എന്ന വ്ളോഗര്‍ ഹാജരാക്കിയ സ്‌ക്രീന്‍ഷോട്ടാണ് വാര്‍ത്തയുടെ സോഴ്‌സ്.
34.4. പ്രതികരിച്ചാല്‍ സുടാപ്പി
സി ജെ പി സമരത്തെ പിന്തുണച്ച വ്‌ലോഗ്ഗെര്‍ ഷസ്സാമിന്റെ വിഡിയോക്കെതിരെ സുടാപ്പി വിളി, ഇതിനെതിരെ ഷസാമിന്റെ പ്രതികരണം: ഞാന്‍ എന്തെങ്കിലും പറഞ് കഴിഞ്ഞാല്‍ ഞാന്‍ സുഡാപ്പിയാകും. എന്റെ പേരില്‍ മുഹമ്മദ് ഉള്ളതുകൊണ്ട് സുഡാപ്പി. അതായത് ഇവര്‍ക്കെതിരെ ഞാന്‍ ഒന്നും പറയാന്‍ പാടില്ല (23 ജൂലൈ, എന്തേലും പറഞ്ഞാല്‍ സുടാപ്പി: ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഷസാം, മീഡിയ വണ്‍).
34.5. മതം കലര്‍ത്തി കുളമാക്കുന്നവര്‍
സിജെപി സമരത്തിനിടെ മനോരമ ചാനല്‍ അലി അംജത് ഖാന്‍ എന്ന യുവാവിന്റെ പ്രതികരണം ടെലകാസ്റ്റ് ചെയ്തു. ലോകാവസാനത്തിന്റെ അടയാളം എന്ന് ഖുര്‍ആനില്‍ പറയും പോലെയാണ് സിജെപി യെ കാണുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ കുറിച്ച് യുക്തിവാദി ഇ എ ജബ്ബാറിന്റെ പ്രതികരണം: ഈ സമരത്തില്‍ മതം കലര്‍ത്തി കുളമാക്കാന്‍ വരുന്ന വിഷജന്തുക്കളെ മാറ്റി നിര്‍ത്തു (23 ജൂലൈ, ഫേസ്ബുക്ക്/ ഇ.എ ജബ്ബാര്‍).
34.6. സമരത്തില്‍ ദേശവിരുദ്ധ ശക്തികള്‍
പാറ്റ സമരത്തില്‍ ദേശവിരുദ്ധ ശക്തികള്‍ പങ്കെടുത്തുവെന്നായിരുന്നു ബിജെപിയും സംഘപരിവാര സംഘടനകളും നടത്തിയ പ്രധാന ആഖ്യാനങ്ങളിലൊന്ന്. അത്തരമൊരു സംഭവം: സമരത്തെ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചുവെന്ന് അവകാശപ്പെട്ട് ബി ജെ പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ഫേസ്ബുക് പോസ്റ്റിട്ടു. സി ജെ പി സമരത്തിന്റെ പശ്ചാത്തലത്തില്‍ 24 ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ അവതാരകന്‍ ഇത് ചോദ്യം ചെയ്ത്ു. ഇതിന് പ്രശാന്ത് ശിവന്‍ നല്‍കിയ മറുപടി അലി അംജത് ഖാന്റെ മനോരമ പ്രതികരണം കാണിച്ചുകൊടുക്കുകയെന്നതായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: നീറ്റുമായി ബന്ധപ്പെട്ട ഈ സമരത്തിനകത്ത് ജമാഅത്തെ ഇസ്ലാമി പോലുള്ള രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലോടുകൂടിയ ആളുകള്‍ ഈ സമരത്തില്‍ കയറിപ്പറ്റി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ആ വാദത്തില്‍ ഞാന്‍ ഉറച്ചു നിക്കുന്നു. അതിനകത്ത് നിന്ന് ഉയര്‍ന്നു വന്നിട്ടുള്ളതാണ് ഈ കാണുന്ന ചിത്രത്തിലെ പോസ്റ്ററുകളും ഇന്ന് വയനാട്ടില്‍ നിന്ന് ഒരുത്തന്‍ വന്ന് പറഞ്ഞിട്ടുള്ള വിഡിയോയും എല്ലാം തന്നെ. ഇതിനകത്ത് ആര്‍ട്ടിക്കിള്‍ 370നെ കുറിച്ചും ഉമര്‍ ഖാലിദിനെ കുറിച്ചും പറയുന്നുണ്ട്. ഇതൊന്നും ന്യായമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പറയുന്നതല്ല. ഇവിടുത്തെ രാജ്യവിരുദ്ധ ശക്തികള്‍ ഈ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് (23 ജൂലൈ, ദേശവിരുദ്ധ ശക്തികള്‍ സമരത്തെ ഹൈജാക്ക് ചെയ്തു, 24 ന്യൂസ്).
34.7. മതം കുറ്റിക്കയറ്റുന്നവര്‍
മണവാളന്‍ മീഡിയ ഫേസ്ബുക്ക് പേജില്‍ അലി അംജദ്ഖാനെക്കുറിച്ച് വന്ന ഒരു ചര്‍ച്ച: അവന്റെ ഉത്തരം കേട്ടാല്‍ ആരായാലും തലയില്‍ കൈവെച്ചുപോകും. എന്തിന്റെ ഇടയിലും അനാവശ്യമായി മതവും കാര്യങ്ങളും കുത്തിക്കയറ്റിയാലേ ചിലര്‍ക്ക് സമാധാനമാകൂ എന്ന അവസ്ഥയാണ്. ഇതുപോലത്തെ വട്ടന്മാരാണ് പല ഗൗരവമേറിയ സമരങ്ങളുടെയും യഥാര്‍ത്ഥ ക്രെഡിബിലിറ്റി കളഞ്ഞുകുളിക്കുന്നത്. നിന്നെപ്പോലെയുള്ളവരുടെ അസംബന്ധ സപ്പോര്‍ട്ട് ഇത്തരം സമരങ്ങള്‍ക്ക് ഒട്ടും ആവശ്യമില്ല! അവിടെ വരുന്ന പകുതി പേരും പ്രത്യേക ലക്ഷങ്ങള്‍ വെച്ച് മതം വളര്‍ത്താന്‍ വരുന്നവര്‍ ആണ് (23 ജൂലൈ, മണവാളന്‍ മീഡിയ ഫേസ്ബുക്ക് പേജ്).
34.8. മൗദൂദി കളരിയില്‍നിന്നുള്ളവര്‍
ടോണി പോള്‍ എന്ന ഫേസ്ബുക്ക് ഐഡി: ഒരു കാര്യം നൂറ് ശതമാനം ഉറപ്പിക്കാം. അംജത് അലി എന്ന റോക്കറ്റിന്റ ജാതകം നോക്കിയാല്‍ സോളിഡാരിറ്റി, ഫ്രറ്റെണിറ്റി / എസ്. ഐ.ഒ തുടങ്ങിയ ഏതെങ്കിലും ഒരു മൗദൂദി കളരിയിലെ ഗ്രാജ്വേറ്റ് ആയിരിക്കും. ഇമ്മാതിരി പരിപാടി അവരുടെ രീതി ആണ്. മുന്‍പ് സി.എ.എ സമരം നടന്ന സമയത്ത് തക്ബീര്‍ വിളിച്ച ഒരു മൗദൂദിനിയെ നിങ്ങള്‍ക്ക് ഓര്‍മ ഉണ്ടാകും. ഗെയില്‍ സമര സമയത്ത് നടു റോഡില്‍ നിസ്‌ക്കരിച്ചു ഷോ കാണിച്ചതും അത് വിവാദമാക്കിയതും അവര്‍ തന്നെ ആയിരുന്നു. മുന്‍പ് എന്‍ഡോസള്‍ഫാന്‍ സമരത്തിലും ഇമ്മാതിരി കുത്തിരിപ്പ് ഉണ്ടാക്കാന്‍ നോക്കിയിട്ടുണ്ട് (23 ജൂലൈ, ഫേസ്ബുക്ക്/ ടോണി പോള്‍).
34.9. ഗൂഢഅജണ്ട
ആര്‍.വി ബാബു: അജണ്ട വ്യക്തമാക്കുന്ന സമരം (23 ജൂലൈ, ഫേസ്ബുക്ക്/ ആര്‍ വി ബാബു)
34.10. സംശയമില്ലല്ലോ
അപ്പോള്‍ ഇതാണ് അതിന്റെ കാര്യം. ഇനിയാര്‍ക്കും സംശയം ഇല്ലല്ലോ… (23 ജൂലൈ, ഫേസ്ബുക്ക്/ സാജന്‍ സ്‌കറിയ).
34.11. കുളം കലക്കുന്ന മൗദൂദി
ഇ എ ജബ്ബാര്‍: മൌദൂദികളെ കരുതിയിരിക്കുക, അവര്‍ കുളം കലക്കും! സംഘി ബീടീമാണത് ! (24 ജൂലൈ, ഫേസ്ബുക്ക്/ ഇ.എ ജബ്ബാര്‍).
34.12. ജിഹാദി സിനിമ
സിജെപി സമരത്തെ നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും പിന്തുണച്ചിരുന്നു. അവര്‍ക്കെതിരേയും കനത്ത സൈബര്‍ ആക്രമണം നടന്നു. അവരുടെ വരാനിരിക്കുന്ന സിനിമ ബഹിഷ്‌കരിക്കുമെന്നായിരുന്നു ഭീഷണി: തുടക്കം തന്നെ ഒടുക്കമാകും, മോളുടെ ജിഹാദി സിനിമ കാണില്ല’ (25 ജൂലൈ, സമകാലിക മലയാളം ന്യൂസ് കാര്‍ഡ്)
34.13. അവസരം ലഭിച്ചാല്‍ വെടിയുതിര്‍ക്കും
അവസരം ലഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്ന് സംഘപരിവാര്‍ നേതാവ് ടി ജി മോഹന്‍ദാസ്: പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍മന്തറില്‍ കര്‍ഫ്യു പ്രഖ്യാപിക്കുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു. ‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ പ്രകോപനപരമായ പരാമര്‍ശം (27 ജൂലൈ, അവസരം ലഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു: വിവാദ പ്രസ്താവനയുമായി ടി ജി മോഹന്‍ദാസ്, സുപ്രഭാതം).
ടി.ജി. മോഹന്‍ദാസിനെതിരെ പിന്നീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയുടെ പരാതിയെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത് (27 ജൂലൈ, : ടി.ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം: അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി, വീക്ഷണം).
34.14. കോക്ക്‌റോച്ച് ജമാഅത്ത് പാര്‍ട്ടി
താന്‍ സിജെപിയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നത് കോക്ക്‌റോച്ച് ജമാഅത്ത് പാര്‍ട്ടിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ രാംകുമാര്‍: ‘ഞാന്‍ സിജെപിയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നത് ചൈനീസ് ജനത പാര്‍ട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാര്‍ട്ടി എന്നോ ആണ്, ഈ രണ്ട് കൂട്ടര്‍ക്കും സമരവുമായി ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.’ വിദ്യാര്‍ഥികളുടെ പേരില്‍ നടക്കുന്ന സമരങ്ങളെ വിദേശ ശക്തികളും നിഗൂഢ സംഘടനകളും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ യഥാര്‍ഥ വിദ്യാര്‍ഥികളല്ല. മറിച്ച് മറ്റ് പല വിഭാഗത്തില്‍പ്പെട്ടവരാണ്. ജമ്മു കശ്മീര്‍, ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ തുകകള്‍ ചെലവാക്കിയാണ് ആളുകളെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ എത്തിച്ചിരിക്കുന്നത്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം രക്ഷിതാക്കളുടെ പണം ഉപയോഗിച്ച് ഇത്രയും വലിയ സാമ്പത്തിക ചെലവ് വഹിച്ച് ഡല്‍ഹിയില്‍ എത്തുക അസാധ്യമാണ്. ഇതില്‍ നിന്ന് തന്നെ യാത്ര, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന നിഗൂഢ സംഘടനകള്‍ ഈ സമരത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാകുന്നു (27 ജൂലൈ, ‘ഞാന്‍ സിജെപിയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നത് ചൈനീസ് ജനതാ പാര്‍ട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാര്‍ട്ടി എന്നോ ആണ്’ – അഡ്വ. കെ രാംകുമാര്‍, മീഡിയ വണ്‍).


34.15. ഇടത്-ജിഹാദികള്‍
സെലിബ്രിറ്റി സ്റ്റാറ്റസുളള പേളി മാണി സമരത്തെ വിമര്‍ശിച്ച് രംഗത്തുവന്നു: ‘കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വേദനാജനകമായിരുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാന്‍ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേല്‍ക്കാതെ നോക്കുക. നിങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കില്‍, അവിടെ നിന്ന് മടങ്ങിപ്പോവുക തുടര്‍ന്ന് തന്റെ ഇഷ്ട നിറം കാവിയാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. ഇതിനെതിരേ സൈബര്‍ ലോകത്ത് വലിയ വിമര്‍ശനമുയര്‍ന്നു. ഇതേ കുറിച്ച് ജനം ടിവി വാര്‍ത്ത നല്‍കി. സൈബര്‍ ക്യാമ്പയിനു പിന്നില്‍ ഇടത് ജിഹാദികളാണെന്നായിരുന്നു ആരോപണം. പേളി മാണിയെ അണ്‍ഫോളോ ചെയ്യാന്‍ ആഹ്വാനം ചെയ്തതും അവരാണെന്നും ജനംടിവി റിപോര്‍ട്ടില്‍ പറയുന്നു (27 ജൂലൈ, ഇഷ്ടനിറം കാവി ചാപ്പു കുത്തിയതിന് പേളിയുടെ ചൂട്ടുമറുപടി, ജനം ടിവി).
34.16. മൗദൂദി കുത്തിത്തിരിപ്പ് ടീം
സിജെപി പിന്തുണക്കാരനായി ചാനൽ ചർച്ചകളിൽ വന്നിരുന്ന ഓൺലൈൻ ആക്റ്റിവിസ്റ്റ്, അംജത് അലി ഖാൻ മീഡിയവൺ അക്കാദമിയിൽ പഠിച്ചിരുന്ന കാലത്തെ ചിത്രം നൽകിക്കൊണ്ട്, ഫ്രെഡി ഫ്രാൻസിസ് എഴുതി: “ മൗദൂദി കുത്തിത്തിരിപ്പ് ടീം പിള്ളേരുടെ ഇടി മേടിക്കാതെ സൂക്ഷിക്കുക. ഇന്ത്യൻ ഭരണഘടന ആയിട്ട് സമരം ചെയ്യുന്നിടത്ത് അവൻ്റെ മറ്റേടത്തെ മൈ$” ( ഫേസ്‌ബുക്, 23 ജൂലൈ 2026).
35. പൂണൂലും ഹിജാബും
പൂണൂലിനെയും ഹിജാബിനെയും സമീകരിച്ച് ആരിഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
പൂണൂലൊക്കെ ജാതിവ്യവസ്ഥയുടെയും ബ്രാഹ്‌മണ മേധാവിത്വത്തിന്റെയും ചിഹ്നമാണെന്ന് പറയുന്ന കുറേ പേരുണ്ട്. ഒരു കാലം വരെ ഞാനും അവര്‍ക്കിടയില്‍പ്പെട്ട ഒരാള്‍ തന്നെയായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല… ഇതൊക്കെ ജാതിമേധാവിത്വത്തിന്റെ ചിഹ്നമാണെന്നും പറഞ്ഞ് ബ്രാഹ്‌മണരെ പുച്ഛിക്കാന്‍ വരുന്നവരെക്കുറിച്ചോര്‍ത്താല്‍ സഹതാപമാണ് തോന്നുന്നത്. കാരണം ഈ പറഞ്ഞ പൂണൂലൊന്നും ഇവരുടെ കഴിവിനെയോ ധൈര്യത്തിനെയോ ആത്മവിശ്വാസത്തിനെയോ ഒന്നും ഒട്ടും ഇല്ലാതാക്കിയിട്ടില്ല. മറിച്ച്, ഞാനടക്കമുള്ള പലരെയുംക്കാള്‍ ആത്മവിശ്വാസം ഇവര്‍ക്കൊക്കെ ഉണ്ടുതാനും. നന്നായി മത്സരിക്കാനും, വിജയിക്കാനും, സ്വന്തം താല്‍പ്പര്യങ്ങള്‍ പിന്തുടരാനുമൊക്കെ പൂണൂല്‍ ഒരു തടസ്സമല്ലല്ലോ…ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, അയാള്‍ ധരിച്ചിരിക്കുന്ന പൂണൂല്‍ മാത്രം നോക്കി അയാളുടെ രാഷ്ട്രീയവും ജാതിബോധവും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അളക്കാന്‍ നമ്മളാരും ആളുകളല്ലല്ലോ… പക്ഷേ രസമെന്തെന്നാല്‍, ഇതേ വാദം പൂണൂലിന്റെ കാര്യത്തില്‍ പറഞ്ഞാല്‍ അതിനെ ”ബ്രാഹ്‌മണിസത്തെ വെളുപ്പിക്കല്‍” എന്ന് വിളിക്കും. ഹിജാബിന്റെ കാര്യത്തില്‍ പറഞ്ഞാല്‍ മാത്രം അത് ”സ്ത്രീശാക്തീകരണം”. മനുഷ്യബുദ്ധിക്കും ചിലപ്പോള്‍ ഡ്രസ് കോഡ് ഉണ്ടെന്ന് തോന്നുന്നു (21 ജൂലൈ, ഫേസ്ബുക്ക്/ ആരിഫ് ഹുസൈന്‍ തെരുവത്ത്).
36. ജനസംഖ്യാ ഭീഷണി
ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്ട്രത്തിന് ഭീഷണിയാണെന്ന് ജന്മഭൂമി. പ്രസ്തുത കുറിപ്പില്‍നിന്ന്:
സമൂഹത്തിലെ ചില വിഭാഗങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായി പ്രസവം ബോധപൂര്‍വ്വം പരിമിതപ്പെടുത്തുമ്പോള്‍, മറ്റ് വിഭാഗങ്ങള്‍ ഒന്നിലധികം വിവാഹങ്ങള്‍, വലിയ കുടുംബങ്ങള്‍ തുടങ്ങിയ രീതികളിലൂടെ അവരുടെ എണ്ണം കൂട്ടുകയാണ്. ഇതും ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണമാണ്. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ജാതി വിഭജനം സൃഷ്ടിക്കല്‍, സ്വയം ഹിന്ദുവെന്ന് സമ്മതിക്കാതിരിക്കല്‍, വ്യക്തിപരമായ പുരോഗതിക്ക് തടസമെന്ന് കരുതി മാതൃത്വം നിഷേധിക്കുന്ന യുവതികള്‍, ഡിഐഎന്‍കെ (ഡബിള്‍ ഇന്‍കം, നോ കിഡ്‌സ്) യുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണത എന്നിവയും ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ കാരണങ്ങളില്‍ ഒന്നാണ്. വര്‍ധിച്ചുവരുന്ന മതപരിവര്‍ത്തനങ്ങള്‍, ലവ് ജിഹാദ്, നുഴഞ്ഞുകയറ്റം എന്നിവ തടയുന്നതിന് ആവശ്യമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് രാഷ്ട്രസേവികാ സമിതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും കുറിപ്പില്‍ പറയുന്നു. ഹരിയാനയിലെ പാനിപ്പത്തില്‍ ജൂലൈ 24, 25, 26 തീയതികളില്‍ ചേര്‍ന്ന രാഷ്ട്രസേവികാ സമിതി അഖില ഭാരതീയ പ്രതിനിധി മണ്ഡല്‍ അംഗീകരിച്ച പ്രമേയത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഈ പരാമര്‍ശമുളളത് (28 28 ജൂലൈ, ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്ട്രത്തിന് ഭീഷണി: രാഷ്ട്രസേവികാ സമിതി, ജന്മഭൂമി)
37. മതസ്പര്‍ധ വളര്‍ത്തുന്ന ഉദ്യോഗസ്ഥന്‍
മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ സമുഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും ചെയ്തുവെന്ന് ആരോപിച്ച് മുന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത കെഎംഎംഎല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെ കമ്മ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മാനേജരായ അനില്‍ മുഹമ്മദിന്റെ സസ്പന്‍ഷന്‍ പിന്‍വലിച്ചത് ചട്ടം ലംഘിച്ചാണെന്ന് ജന്മഭൂമി പത്രം ആരോപിച്ചു (25 ജൂലൈ, മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ജന്മഭൂമി ഓണ്‍ലൈന്‍, ജന്മഭൂമി).
38. കൊച്ചിയില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരന്‍
കൊച്ചിയില്‍ ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ മുഹമ്മദ് ആശിഖ് ഒരു പരാതി നല്‍കാന്‍ കൊച്ചിയിലെ പോലിസ് സ്റ്റേഷനിലെത്തി. മലപ്പുറംകാരന്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നത് എന്തിനാണെന്നും കേസിന് പോയാല്‍ പ്രശ്‌നത്തിലാകുമെന്നും ആശിഖിനെ പോലിസ് ഭീഷണിപ്പെടുത്തി: എന്നെ കാര്യമായിട്ട് ഒന്നും പറയാന്‍ അനുവദിക്കുന്നില്ലായിരുന്നു. എനിക്ക് നീതി വേണം, എഫ്.ഐ.ആര്‍ ഇടണം എന്നൊക്കെ പറഞ്ഞപ്പോ ആ പുള്ളിക്കാരന്‍ പറഞ്ഞത് ഇവിടെ നീതി എടുത്തു വെച്ചേക്കുകയല്ല എടുത്തു തരാന്‍ എന്നാണ്. ആ പുള്ളിയും വേറൊരു കോണ്‍സ്റ്റബിളും കോട്ടയം മലപ്പുറം ജില്ലയിലുള്ളവരാണ് ഇവിടെ വന്ന് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും പറഞ്ഞു. നിങ്ങളൊക്കെ എന്തിനാ ഇവിടെ വരുന്നേ, എന്നൊക്കെ ഉള്ള രീതിയിലും സംസാരിച്ചു. എസ്.എച്ച്.ഓ പേരും നാടും എവിടെ എന്ന് ചോദിച്ചു. പേര് മുഹമ്മദ് ആഷിഖ് എന്നാണ്, നാട് മലപ്പുറം ആണെന്ന് പറഞ്ഞു. അദ്ദേഹം ‘ആഷിഖ്’ എന്ന് ഒരു പുച്ഛത്തില്‍ പിറുപിറുത്തു. മലപ്പുറത്ത് നിന്ന് എന്തിനാ ഇവിടെ വന്ന് ജോലി ചെയ്യുന്നത് എന്നായിരുന്നു അടുത്ത ചോദ്യം… ഞാന്‍ ആകെ പേടിച്ചുപോയി. പിന്നെ ഇരിക്കാന്‍ പോലും അനുവദിച്ചില്ല. കേസ് ആക്കുകയാണെന്നുണ്ടെങ്കില്‍ മലപ്പുറത്താണ് നിന്റെ വീട്. അതുകൊണ്ട് നിനക്ക് വയ്യാവേലി വരും, അതിന്റെ പുറകെ നടക്കേണ്ടി വരും എന്ന് നിരുല്‍സാഹപ്പെടുത്തി. എഫ്‌ഐആര്‍ ഇടാനും കൂട്ടാക്കിയില്ല.
ആശിഖ് പിന്നീട് എസിപിക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി (25 ജൂലൈ, ‘മലപ്പുറംകാരന്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നതെന്തിന്…?. നീതി എടുത്ത് വച്ചിട്ടില്ല…’; പരാതിയുമായെത്തിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരനോട് പൊലീസ്; മോശം പെരുമാറ്റവും ഭീഷണിയും, മീഡിയാവണ്‍).
39. വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍
സുപ്രഭാതം ദിനപത്രം പുറത്തുവിട്ട മലപ്പുറത്തെക്കുറിച്ച് റിപോര്‍ട്ടില്‍നിന്ന്: ഏറ്റവും കൂടുതല്‍ ജനസഖ്യയുള്ള ജില്ല. തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിലും നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തിലും സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്. ജില്ല രൂപീകരിക്കുമ്പോള് ഏകദേശം 14 ലക്ഷം മാത്രമായിരുന്ന ജനസംഖ്യ ഇന്ന് മൂന്നിരട്ടിയിലേറെ വര്ധിച്ച് അരക്കോടിയോട് അടുക്കുകയാണ്. രാജ്യത്തെ 736 ജില്ലകളില് ജനസംഖ്യയുടെ അടിസ്ഥാനത്തില് ആദ്യ അമ്പതില് ഇടംപിടിക്കുന്ന മലപ്പുറത്തിനു കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ പല പദ്ധതികളും ‘ഒരു ജില്ലയ്ക്ക് ഒന്ന്’ എന്ന മാനദണ്ഡപ്രകാരമാണ് ലഭിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി വിവിധ മേഖലകളില് വ്യക്തമായി അനുഭവപ്പെടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല് വിദ്യാര്ഥികള് പഠിക്കുന്ന ജില്ലയാണ് മലപ്പുറം. ആകെ വിദ്യാര്ഥികളില് 21 ശതമാനവും ഇവിടെയാണ്. എന്നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില് മലപ്പുറം ഇപ്പോഴും പിന്നാക്കമാണ്. എസ്.എസ്.എല്.സി കഴിഞ്ഞാല് ആയിരക്കണക്കിനു വിദ്യാര്ഥികള്ക്ക് ഉപരിപഠനത്തിനായി ജില്ല വിടേണ്ട സാഹചര്യമാണുള്ളത്. ആരോഗ്യ മേഖലയിലും മലപ്പുറത്തിന്റെ സ്ഥിതി വ്യത്യസ്തമല്ല. തെക്കന് ജില്ലകളെ അപേക്ഷിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്, കമ്യൂണിറ്റി ഹെല്ത്ത് സെന്ററുകള്, താലൂക്ക് ആശുപത്രികള്, ജനറല് ആശുപത്രികള് എന്നിവയുടെ എണ്ണം ജനസംഖ്യയ്ക്കനുസരിച്ച് കുറവാണ് (27 ജൂലൈ, വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍, സുരേഷ് മമ്പള്ളി, സലാം കല്ലായി, അശ്‌റഫ് കൊണ്ടോട്ടി, സുനി അല്‍ഹാദി, കെ. ഷിന്റുലാല്‍, കെ. കൃഷ്ണകുമാര്‍, സുധീര്‍ കെ. ചന്ദനത്തോപ്പ്, സി.വി ശ്രീജിത്ത് -സങ്കലനം: ടി.കെ ജോഷി, സുപ്രഭാതം).
40. വെള്ളാപ്പള്ളി വീണ്ടും
ജൂലൈ മാസവും വെള്ളാപ്പള്ളിയുടെ വിദ്വേഷ ഭാഷണം തുടരുന്നു
40.1. മതം പറയുന്നവര്‍ മന്ത്രിമാര്‍
ബംഗളൂരു എസ്.എന്‍.ഡി.പി യോഗം നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍: മതം പറയുന്നവര്‍ മന്ത്രിമാരാവുകയും, മതേതരത്വം പറയുന്നവര്‍ വര്‍ഗീയവാദികളാവുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യമാണ് കേരളത്തിലുള്ളത്. ചിലര്‍ മതം പറഞ്ഞാല്‍ മതേതരത്വവും എസ്.എന്‍.ഡി.പി യോഗം പറഞ്ഞാല്‍ വര്‍ഗീയവുമാകുന്ന ഇരട്ടത്താപ്പ് അംഗീകരിക്കുന്ന പ്രശ്‌നമില്ല. ആരുടെയും അവകാശം കവര്‍ന്നെടുക്കാന്‍ വന്നവരല്ല നമ്മള്‍. ഭരണഘടനയും നിയമവും ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ചോദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ അതിനിയും തുടരും. യോഗവും താനും രാവും പകലും വിമര്‍ശിക്കപ്പെടുന്നത് യോഗം അവഗണിക്കാനാകാത്ത ശക്തിയായതിനാലാണ്. എന്തൊക്കെ ലഭിച്ചെന്ന് കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണം. വസ്തുതകള്‍ പുറത്തു വരുമ്പോള്‍ ആരാണ് അവഗണിക്കപ്പെട്ടതെന്നും ആരാണ് നേടിയതെന്നും മനസിലാകും.താന്‍ ജീവിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഊര്‍ജം ഈ സംഘടനയും പ്രവര്‍ത്തകരുമാണ് (27 ജൂലൈ, ഫേസ്ബുക്ക് / വെള്ളാപ്പള്ളി നടേശന്‍).
40.2. മതമാണ്, മതമാണ് പ്രശ്‌നം
പിണറായി സര്‍ക്കാറിന്റെ കാലത്ത് സമുദായത്തിന് പ്രത്യേകിച്ചൊന്നും തന്നിട്ടില്ലെന്നും താന്‍ ഒന്നും ചോദിച്ചിട്ടില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗത്തിനോ ട്രസ്റ്റിനോ അനാവശ്യമായി കൂടുതല്‍ തസ്തികകള്‍ അനുവദിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സത്യവിരുദ്ധമാണ്. തങ്ങള്‍ സര്‍ക്കാറില്‍നിന്ന് അനാവശ്യമായ ആനുകൂല്യങ്ങളോ സഹായങ്ങളോ കൈപ്പറ്റിയിട്ടില്ല; നിയമപരമായും നീതിപൂര്‍വവുമാണ് എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത്. പത്മഭൂഷണ്‍ നേട്ടത്തില്‍ എസ്.എന്‍ ട്രസ്റ്റും ജില്ലയിലെ എസ്.എന്‍.ഡി.പി യൂണിയനുകളും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ചില മാധ്യമങ്ങള്‍ സമുദായത്തെയും സംഘടനയെയും മോശമായി ചിത്രീകരിക്കാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമീഷനെ നിയമിക്കണം. ഇതിനായി മൂന്നാം തരംഗ പ്രക്ഷോഭം നടത്തേണ്ടിവന്നാല്‍ അതിനും തയാറാകണം. മതമാണ്, മതമാണ് പ്രശ്‌നം എന്ന് പലരും പറയുമ്പോള്‍ അത് നീതിയാണ്. താന്‍ പറയുമ്പോള്‍ മാത്രമാണ് പ്രശ്‌നം. മറ്റുള്ളവര്‍ ജാതി പറയുന്നതുവരെ താനും പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു (27 ജൂലൈ, പിണറായി സര്‍ക്കാര്‍ പ്രത്യേകിച്ചൊന്നും തന്നിട്ടില്ല -വെള്ളാപ്പള്ളി, മാധ്യമം)
40.3. വര്‍ഗീയവാദിയാക്കി
ജാതിവിവേചനം അവസാനിക്കുന്നതുവരെ താന്‍ ജാതി പറയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് എസ്.എന്‍ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ പത്ത് എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും നേതൃത്വത്തില്‍ കൊല്ലത്ത് നല്‍കിയ വരവേല്‍പ്പ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം: ശ്രീമൂലം പ്രജാസഭയില്‍ ഈഴവര്‍ നേരിട്ട അവഗണന ശക്തമായി പറഞ്ഞ കുമാരനാശാനെ ആരും വര്‍ഗീയവാദി എന്ന് പറഞ്ഞിട്ടില്ല. ജാതി വിവേചനത്തിനെതിരെ മലയാളി മെമ്മോറിയല്‍ നല്‍കിയവരെ ജാതിവാദികളെന്ന് വിളിച്ചിട്ടില്ല. പിന്നീട് ഈഴവ മെമ്മോറിയല്‍ നല്‍കിയ ഡോ. പല്‍പ്പുവിനെ വര്‍ഗീയവാദിയെന്ന് വിളിച്ചിട്ടില്ല. നിവര്‍ത്തനപ്രക്ഷോഭ നയിച്ചവരെയും അങ്ങനെ വിളിച്ചിട്ടില്ല. പക്ഷേ ഈഴവര്‍ നേരിടുന്ന അവഗണന വിളിച്ചുപറയുന്ന തന്നെ മാത്രം ജാതിവാദിയെന്ന് വിളിക്കുന്നു. മലപ്പുറം ജില്ലയില്‍ ഈഴവര്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നല്‍കിയില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ മുസ്‌ലിം വിരോധിയാക്കി ചിത്രീകരിച്ചു. ജാതിവിവേചനത്തില്‍ നിന്നാണ് ജാതിചിന്ത ഉണ്ടാകുന്നത്. മറ്റുള്ളവര്‍ ജാതിയും മതവും പറയുമ്പോള്‍ അത് നീതി. താന്‍ ജാതി പറയുമ്പോള്‍ മാത്രം വര്‍ഗീയതയായി ചിത്രീകരിക്കുന്നു. ഗുരുദര്‍ശനം പ്രാവര്‍ത്തികമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (27 ജൂലൈ, ജാതി വിവേചനം അവസാനിക്കുന്നതുവരെ ജാതി പറയും: വെള്ളാപ്പള്ളി, കേരള കൗമുദി).
തയ്യാറാക്കിയത് : റെൻസൻ വി.എം, മർവ അബ്ബാസ്, അബ്ദുൽ ബാസിത് പി.കെ,
എ.എസ് അജിത് കുമാർ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, ഹുദ അസ്‌ലം, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് തശ്‌റീഫ്, റിദ ഫാത്തിമ, മുഹമ്മദ് മുസ്തഫ കെ.പി, മിശ്അൽ അബ്ദുൽ റഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, കമാൽ വേങ്ങര, എം.കെ അൻസാർ, മുഹ്സിൻ ആറ്റാശ്ശേരി, റുബായിഷ് ഉസ്മാൻ, റീഹ ഇ ജെ, ശബരി എസ്, ഹുദ ആയിഷ, മുഹ്സിൻ വദൂദ്, മുർഷിദ് പി, നജാഹ് അഹമ്മദ്.

