പത്ത് കൊടും വഞ്ചനകൾ: ഏഴ് – സംവരണം അട്ടിമറിക്കുന്നു

വാഗ്ദാനം ചെയ്തത്

സാമൂഹ്യ നീതി , അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ഉയർന്ന മുൻഗണന, ആന്തരിക സംവരണം നടപ്പിലാക്കൽ

യഥാർത്ഥത്തിൽ സംഭവിച്ചത്

സംവരണങ്ങൾക്ക് വേണ്ടി വൻതോതിൽ ഉള്ള പ്രതിഷേധങ്ങൾ, പല സമുദായങ്ങളും ആന്തരിക സംവരണം ആവശ്യപ്പെട്ടു തുടങ്ങി, എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പായി സാമൂഹ്യനീതി നടപ്പിലാക്കുമെന്ന കപട വാഗ്ദാനം, സംവരണത്തിനായി പൊരുതുന്ന സമുദായങ്ങളിൽ ഒന്നിനെയും സംവരണത്തിനായി പരിഗണിച്ചില്ല, ആന്തരിക സംവരണം എന്ന വിഷയത്തെ അഭിസംബോധന ചെയ്യുന്നതിന് ആവശ്യമായ, പല വർഷങ്ങളായി അനക്കമറ്റ് കിടന്ന ഭരണഘടനയുടെ സെക്ഷൻ 341/3 ഭേദഗതികൾ സഭയിൽ വെയ്ക്കപ്പെട്ടുവെങ്കിലും ഒരു സംവാദത്തിനായിട്ടെങ്കിലും ഒരിക്കൽപോലും അത് അവതരിപ്പിക്കപ്പെട്ടില്ല.

എല്ലാ പിന്നോക്ക, ദലിത്, ആദിവാസി, ശൂദ്ര സമുദായങ്ങൾക്കും സംവരണം നൽകണമെങ്കിൽ 50 ശതമാനം സംവരണം എന്ന പരമാവധി പരിധി എടുത്തുകളയേണ്ടതുണ്ട്. എങ്കിലും ഇതുവരെ ഈ വിഷയത്തെക്കുറിച്ച് ബി.ജെ.പി ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല.

പകരം ബി.ജെ.പി താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്തു

സർക്കാർ ജോലികൾ ഒഴിഞ്ഞുകിടക്കുമ്പോഴും അവയിലേക്കുള്ള നിയമനങ്ങൾ മനപ്പൂർവം നടത്താതിരിക്കുകയാണ്. സർക്കാർ വകുപ്പുകളിലേക്കും പൊതുമേഖലയിലേക്കും കരാറടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തുന്നതിലൂടെ സംവരണം അർത്ഥശൂന്യമായി തീരുന്നു.

സംവരണത്തിന്റെ മറവിൽ സമുദായങ്ങൾ പരസ്പരം എതിർ ചേരികളിലാക്കപ്പെടുന്നു, ഇത് തെരുവിലുള്ള സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു. അവരവരുടെ സമുദായത്തിന് സംവരണം കിട്ടുമെന്ന് ഓരോ സമുദായത്തെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു, എന്നാൽ വാസ്തവത്തിൽ മറ്റാരുടെയോ അജണ്ട നടപ്പാക്കാൻ ഇവരെ കരുക്കളാക്കുകയാണ്. ആത്യന്തികമായി ആർക്കും ഒന്നും ലഭിക്കുന്നില്ല, എല്ലാവരും വഞ്ചിക്കപ്പെടുകയാണ്.

അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് നീതിയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കർണാടക നടത്തിയ ജാതി സെൻസസ് അംഗീകരിക്കാൻ ബി.ജെ.പി വിസമ്മതിക്കുന്നു. പുതിയ ജാതി സെൻസസ് നടത്താനും അവർക്ക് സമ്മതമില്ല. സമഗ്രമായ ഒരു ജാതി സെൻസസ് നടത്തുകയാണെങ്കിൽ ജനസംഖ്യയെക്കുറിച്ചും ഓരോ ജാതിയുടെയും സാമൂഹ്യ-സാമ്പത്തിക നിലയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമാകും. മാത്രമല്ല, അനുയോജ്യമായ സംവരണരൂപീകരണത്തിനും ഇത് സഹായകമാകും. എങ്കിലും ബി.ജെ.പി ശാസ്ത്രീയമായ ഈ സമീപനത്തോട് യോജിക്കുന്നില്ല.

ബ്രാഹ്മണ സമൂഹത്തിന് മാത്രം ഒരു പുതിയ തരം സംവരണം ബി.ജെ.പി നൽകിയിരിക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അത്തരമൊരു ആവശ്യം ഉണ്ടാകാതിരുന്നിട്ട് പോലും ഈ രാജ്യത്തെ നാല് ശതമാനം മാത്രം വരുന്ന ഒരു പ്രബല സമൂഹത്തിന് ബിജെപി 10 ശതമാനം സംവരണം നൽകിയിരിക്കുന്നു. ഈ സംവരണം നടപ്പിലാക്കുന്നതിന് മുമ്പ് യാതൊരുവിധ പഠനങ്ങളോ, ചുരുങ്ങിയ തോതിലുള്ള ചർച്ചകളോ ഉണ്ടായിട്ടില്ല. എക്സിക്യൂട്ടീവ് ഓർഡറുകൾ മുഖേന നേരിട്ട് നടപ്പിലാക്കുകയാണ് ഉണ്ടായത്. വിചിത്രമായ കാര്യമെന്തെന്നാൽ പരമാവധി പരിധിയായ 50 ശതമാനം സംവരണം പോലും ഈ നീക്കത്തിന് തടസ്സമായില്ല. മറ്റുള്ള സമുദായങ്ങൾ സംവരണത്തിനായി കഷ്ടപ്പെടുകയും പോരാടുകയും ചെയ്യുമ്പോൾ, ഇതാ ഒരു സമുദായം, ചോദിക്കാതെ തന്നെ അത് നേടിയിരിക്കുന്നു. മറ്റുള്ള സമുദായങ്ങൾ സംവരണത്തിനായി പൊരുതുമ്പോൾ സംവരണത്തിന്റെ വാതിലുകൾ അവർക്ക് മുമ്പിൽ കൊട്ടിയടക്കപ്പെടുകയായിരുന്നു. ഇന്ന് രാഷ്ട്രീയ മേഖലയിൽ സംവരണ രാഷ്ട്രീയം പ്രമുഖമായൊരു യുദ്ധക്കളമാണ്.

ഇതിനുള്ള കാരണങ്ങൾ

ആർ.എസ്.എസ് രാഷ്ട്രീയത്തിന്റെ മുന്നണി സംഘടന മാത്രമാണ് ബിജെപി, ആർ.എസ്.എസ് അടിസ്ഥാനപരമായി ഒരു ബ്രാഹ്മണിക്കൽ സംഘടനയാണ്.

മണ്ഡൽ കമ്മീഷന്റെ ശുപാർശ പ്രകാരം പിന്നോക്ക സമുദായക്കാർക്കുള്ള സംവരണം അംഗീകരിക്കപ്പെട്ടപ്പോൾപ്പോലും എ.ബി.വി.പി, വിശ്വഹിന്ദു പരിഷത്ത് പോലുള്ള ഗ്രൂപ്പുകളിൽ നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. ഇത് മറന്നുപോകരുത്.

മാഡിഗ, ലംബാനികൾ, ബോവിസ് എന്നീ സമുദായങ്ങളുടെ സംവരണത്തിൽ വർദ്ധന കൊണ്ടുവരുമെന്നുള്ള വാഗ്ദാനവും ആദിവാസികൾക്ക് സംവരണം നൽകുമെന്നുള്ള വാഗ്ദാനവും ജനങ്ങളെ വഞ്ചിച്ച് അവരുടെ വോട്ടുകൾ തട്ടിയെടുക്കുന്നതിനായി ബി.ജെ.പി മെനഞ്ഞെടുത്ത കപടതന്ത്രങ്ങൾ മാത്രമാണ്.

അടിസ്ഥാനപരമായി ബി.ജെ.പി ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു പാർട്ടിയാണ്. അതിനാൽ തന്നെ സംവരണം നയങ്ങൾക്ക് എതിരുമാണ്.

മുകളിൽ നടത്തിയ നിരീക്ഷണങ്ങൾ വായിച്ചിട്ടും ബി.ജെ.പി ആരുടെ പക്ഷത്താണെന്ന് വ്യക്തമായി മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെട്ടാൽ നാം നമ്മെ തന്നെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയെ വിശ്വസിക്കുക എന്നാൽ ഒരു ചെമ്മരിയാട് കശാപ്പുകാരനെ വിശ്വസിക്കുന്നതിന് തുല്യമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 23, 2024 3:34 pm