പ്രതീക്ഷകളുടെയും പ്രതിവാദങ്ങളുടെയും ഇറ്റ്ഫോക്ക് കാലം

രാജസ്ഥാനിൽ നിന്നുള്ള മം​ഗനിയാർ സെഡക്ഷന്റെ അത്യുജ്ജലമായ സം​ഗീതാവിഷ്കാരത്തോടെ പതിമൂന്നാമത് രാജ്യാന്തര നാടകോത്സവം പൂർണ്ണമായിരിക്കുന്നു. ഫെബ്രുവരി അഞ്ചു മുതൽ പതിനാലു വരെ, പത്ത് ദിനരാത്രങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടകങ്ങൾ തൃശൂരിലെ ആറ് വേദികളിലായി അരങ്ങേറി.

നാടകങ്ങളോടൊപ്പം തന്നെ പെർഫോർമറ്റീവ് വീഡിയോ ഇൻസ്റ്റലേഷൻ, ഓഡിയോ വിഷ്വൽ പെർഫോർമൻസ്, പോയട്രി മ്യൂസിക്ക് എൻസമ്പിൾ ഉൾപ്പടെയുള്ള വ്യത്യസ്തമായ അവതരണരൂപങ്ങളും ലക്ഷദ്വീപിൽ നിന്നുള്ള പാട്ടുകളും, ജോൺ പി. വർക്കിക്ക് സമർപ്പിച്ചുകൊണ്ടുള്ള അവിയൽ ബാൻഡിന്റെ നിറഞ്ഞാട്ടവും പതിമൂന്നാമത് ഇറ്റ്ഫോക്കിനെ ആകർഷകമാക്കി.

ഒരു വ്യാഴവട്ടം പിന്നിട്ടിരിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം മലയാളിയുടെ നാടക സങ്കൽപ്പങ്ങളിലും കാഴ്ച്ചശീലങ്ങളിലും എന്ത് മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത് ? മലയാള നാടകവേദിയിൽ ഇറ്റ്ഫോക്ക് എങ്ങനെയെല്ലാമാണ് പ്രതിഫലിച്ചിട്ടുളളത് ? ഈ ചോദ്യങ്ങളോട് വിവിധ തലങ്ങളിൽ നാടകത്തെ ജീവിതവുമായി കോർത്തിണക്കിയ നാടക പ്രവർത്തകർ പ്രതികരിക്കുന്നു.

അഭിജ ശിവകല, എം.ആർ വിഷ്ണുപ്രസാദ്, ഷീബ, എം.ജി ജ്യോതിഷ്, സുരഭി, അൻവർ അലി, അപ്പുണ്ണി ശശി, കെ.വി​ ​ഗണേഷ്.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

അഭിജ ശിവകല
എം.ആർ വിഷ്ണുപ്രസാദ്
ഷീബ
എം.ജി ജ്യോതിഷ്
സുരഭി
അൻവർ അലി
അപ്പുണ്ണി ശശി
കെ.വി​ ​ഗണേഷ്

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read

February 15, 2023 3:55 pm