കുട്ടികളുടെ ലോകം അറിയാത്ത ശിക്ഷണ രീതികൾ

ഉത്തരം കിട്ടാത്ത ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് നമ്മുടെ ജീവിതം ഇന്ന് കടന്നുപോകുന്നത്. അനുദിനം കൂടുതൽ സങ്കീർണ്ണതകളിലേക്ക് വികസിക്കുന്ന പ്രതിസന്ധികളുടെ ആഴവും പരപ്പും നമ്മുടെ വിശകലനശേഷിയെ വരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് വികസിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ മനുഷ്യസമൂഹം എത്തിച്ചേർന്നിരിക്കുന്ന പ്രതിസന്ധികളെ ആധുനികത സൃഷ്ടിച്ച അറിവ് നിർമ്മാണത്തിന്റെ പ്രശ്നമായി വിലയിരുത്തുകയാണ് സ്വതന്ത്ര ഗവേഷകനായ കെ.ബി ജിനൻ. അറിവ് നേടുന്നതിനുള്ള സ്വാഭാവിക പ്രക്രിയ ആധുനിക വിദ്യാഭ്യാസ മാതൃകയല്ലെന്ന് ജിനൻ അദ്ദേഹത്തിന്റെ ദീർഘകാല ​ഗവേഷണങ്ങളിലൂടെ വിലയിരുത്തുന്നു. അറിവ് നേടാനുള്ള വഴി എഴുത്തും വായനയും മാത്രമല്ലെന്നും അത് മനുഷ്യന്റെ മറ്റ് ഇന്ദ്രിയങ്ങളുടെ ജൈവികമായ ഉപയോഗത്തിലൂടെ നേടിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. മുൻവിധികളില്ലാതെ ശ്രോതാക്കളുടെ സ്വതന്ത്ര മനസ്സുമായി സംവാദം ആവശ്യപ്പെടുന്ന ജിനന്റെ നിരീക്ഷണങ്ങളും ബോധ്യങ്ങളും ഇവിടെ കേൾക്കാം. അഭിമുഖ സംഭാഷണത്തിന്റെ രണ്ടാം ഭാ​ഗം.

അഭിമുഖം ഇവിടെ കേൾക്കാം: