രാജാവിന്റെയും റാണിയുടെയും പടനായകരുടെയും വേഷമണിഞ്ഞ് തട്ടിൽ ചവിട്ടുന്നവർ. തീരത്തെ അവരുടെ ചെറിയ വീടുകളിലേക്ക് പാതിരയ്ക്ക് പോലും ഏറ്റുവെള്ളം കടന്നുവരും. ചെല്ലാനത്തെ ചവിട്ടുനാടക കലാകാരുടെ ഈ ജീവിതാവസ്ഥകൾ പിന്തുടർന്ന ഫോട്ടോഗ്രാഫർ കെ.ആർ സുനിലിന്റെ ചിത്രങ്ങളാണ് ആഴി ആർക്കൈവ്സിന്റെ സീ എ ബോയിലിങ് വെസൽ എന്ന പ്രദർശനത്തിലെ ‘ചവിട്ടുനാടകം – സ്റ്റോറി ടെല്ലേർസ് ഓഫ് ദ സീ ഷോർ’ എന്ന പ്രദർശനം. അതിലെ ഫോട്ടോയിൽ ഉൾപ്പെട്ട ചെല്ലാനത്തെ ചവിട്ടുനാടക കലാകാരൻ സിലോഷ്, മട്ടാഞ്ചേരിയിലെ പുരാതന ജൂതഭവനമായ ഹലെഗുവയിൽ നടക്കുന്ന പ്രദർശനം കാണാൻ എത്തുന്നു. ഫോട്ടോഗ്രാഫറും കഥാപാത്രവും സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

