ഭാഗം 1
കടലും കടൽ സമ്പത്തും സംരക്ഷിക്കാൻ വേണ്ടി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കൊപ്പം നിരവധി സമരങ്ങൾ നയിച്ച വ്യക്തിയാണ് ഫാ. ജോസ് ജെ. കളീയ്ക്കൽ. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് 1984ൽ കൊല്ലത്ത് നടന്ന മത്സ്യത്തൊഴിലാളി സമരത്തിൽ നിർണ്ണായക പങ്കുവഹിച്ചു. കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ലാറ്റിനമേരിക്കയിലെ വിമോചന ദൈവശാസ്ത്ര ദർശനങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന ഫാ. ജോസ് ജെ. കളീക്കൽ ഇപ്പോഴും സാമൂഹ്യപ്രവർത്തനത്തിൽ സജീവം. വികസനത്വര പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ എങ്ങനെയാണ് തകർത്തതെന്നും എങ്ങനെയാണ് അവർ അതിജീവിക്കാൻ ശ്രമിച്ചതെന്നുമുള്ള ചരിത്രം ഫാദർ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

