Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പിണറായി സര്‍ക്കാരിന്റെ കാലത്ത് ചട്ടങ്ങള്‍ പാലിക്കാതെ കേരള സാഹിത്യ അക്കാദമിയില്‍ നടത്തിയ നിയമനങ്ങളിലൂടെ പ്രവേശനം ലഭിച്ചവരെ പുത്താക്കാന്‍ ധനകാര്യ വകുപ്പിന്റെ ശിപാര്‍ശ. ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് കേരള സാഹിത്യ അക്കാദമി നിയമനങ്ങള്‍ നടത്തിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെ, കരാര്‍-ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാനും, നിയമനങ്ങളില്‍ അക്കാദമി കാണിച്ച ഗുരുതരമായ വീഴ്ചകള്‍ തിരുത്താനും ഭരണവകുപ്പിനോട് ആവശ്യപ്പെടണമെന്നാണ് ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട്.
അക്കാദമിയില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും കോടതി വിധികള്‍ക്കും വിരുദ്ധമായി അനധികൃത കരാര്‍ നിയമനങ്ങള്‍ നടക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയിന്മേലാണ് ധനകാര്യ പരിശോധനാ വിഭാഗം 2025 ഏപ്രില്‍ 21, 22 തീയതികളില്‍ പരിശോധന നടത്തിയത്. അംഗീകൃത തസ്തികകളില്‍ ആറെണ്ണം ഒഴിഞ്ഞുകിടക്കുമ്പോഴാണ്, മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് താല്കാലിക ജീവനക്കാരെ തിരുകിക്കയറ്റിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നേരിട്ട് ആളുകളെ നിയമിച്ചതുമാണ് അക്കാദമിയെ പ്രതിക്കൂട്ടിലാക്കുന്നത്.


റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച നിയമനങ്ങള്‍
കേരള സാഹിത്യ അക്കാദമിയുടെ ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍ ചട്ടം 24(8) ലംഘിച്ചുകൊണ്ട് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സൃഷ്ടിച്ച തസ്തികകളില്‍ നിയമിക്കപ്പെട്ട 14 കരാര്‍ ജീവനക്കാരുടെ നിയമനം റദ്ദാക്കാന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
നിയമനം റദ്ദാക്കേണ്ട കരാര്‍ ജീവനക്കാര്‍ : 1. അറുമുഖന്‍ ആര്‍.എസ് – ഡ്രൈവര്‍ (സെക്രട്ടറി), 2. ശ്രീജിത് പി.ആര്‍ – ഡ്രൈവര്‍ (പ്രസിഡന്റ്), 3. അജു ഗോപാലന്‍ – സെയില്‍സ് വിഭാഗം, 4. നിതിന്‍ കെ. – പ്രോഗ്രാം വിഭാഗം, 5. പ്രതി വി.പി. – ഡി.ടി.പി വര്‍ക്ക്, പബ്ലിക്കേഷന്‍ വിഭാഗം, 6. രശ്മി രാജന്‍ എം – ലൈബ്രറി വിഭാഗം, 7. റെനീഷ് പി.ആര്‍ – പ്രൂഫ് റീഡര്‍, പബ്ലിക്കേഷന്‍ വിഭാഗം, 8. സുമ സി.കെ – കുഞ്ഞുണ്ണി മാഷ് സ്മാരകം, 9. സ്മിത എം.- സുകുമാര്‍ അഴീക്കോട് സ്മാരകം, 10. ആന്റണി എന്‍.വി – ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റ്, 11. അഭിലാഷ് പി.ജി – ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റ്, 12. സരിത പി.പി – ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റ്, 13. സജീറുദ്ദീന്‍ ഒ.എ – ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റ്, 14. വിപിന്‍ദാസ് – ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റ് എന്നവരാണ്.
ഇവര്‍ക്ക് പുറമെ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ അപ്പന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പ്യൂണ്‍ കം വാച്ച്മാനായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട കെ.പി മോഹന്‍ദാസിന്റെ നിയമനവും അക്കാദമി നിയമന ചട്ടത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തി. ഇതോടൊപ്പം ദിവസവേതന അടിസ്ഥാനത്തില്‍ ചട്ടവിരുദ്ധമായി നിയമനം നേടിയ മൂന്ന് ജീവനക്കാരെയും അടിയന്തിരമായി നീക്കം ചെയ്യാന്‍ ഭരണവകുപ്പ് അക്കാദമിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എം. രമ (വി.കെ.എന്‍. സ്മാരകം), ജയ സി.എസ് (അപ്പന്‍ തമ്പുരാന്‍ സ്മാരകം), സരസ്വതി പി.എസ് (അപ്പന്‍ തമ്പുരാന്‍ സ്മാരകം) എന്നവരാണ് ദിവസവേതന അടിസ്ഥാനത്തുള്ളവര്‍.
സര്‍ക്കാര്‍ അനുമതിയില്ലാത്ത ഡ്രൈവര്‍ (പ്രസിഡന്റ്/സെക്രട്ടറി), ഡിജിറ്റൈസേഷന്‍ സൂപ്പര്‍വൈസര്‍, ഗ്രാഫിക് ഡിസൈനര്‍ തുടങ്ങിയ തസ്തികകളിലാണ് അനധികൃത നിയമനങ്ങള്‍ ഭൂരിഭാഗവും നടന്നിട്ടുള്ളത്. ഇത്തരത്തില്‍ മതിയായ മുന്‍കൂര്‍ അനുമതിയില്ലാതെ നിയമനങ്ങള്‍ നടത്തിയ ശേഷം, എക്‌സിക്യൂട്ടീവ് കമ്മിറ്റിയെക്കൊണ്ട് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം വാങ്ങുനന രീതിയാണ് അക്കാദമി കാലങ്ങളായി സ്വീകരിച്ചുവരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് ഭരണഘടനാ വിരുദ്ധവും ഗുരുതര വീഴ്ചയുമാണ്.


അക്കാദമിയുടെ ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍ (Art. 24(1), 24(6)), സാംസ്‌കാരിക വകുപ്പിന്റെ 2013 ജനുവരി 19-ലെ ഉത്തരവ് എന്നിവയുടെ നഗ്‌നമായ ലംഘനമാണ് അക്കാദമിയില്‍ നടന്നത്. ഈ സാഹചര്യത്തില്‍ ഭാവിയിലെ നിയമനങ്ങള്‍ സുതാര്യമാക്കാനുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചു. അക്കാദമിയിലെ സ്ഥിര നിയമനങ്ങള്‍ പൂര്‍ണ്ണമായും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) വഴിയാക്കണം. ഇതിനായി 2013-ലെ നിയമന-സേവന ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ഭരണവകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണം. അക്കാദമിയിലെ എല്ലാ താത്കാലിക നിയമനങ്ങളും നിര്‍ബന്ധമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നടത്താവൂ.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അക്കാദമിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ പാടില്ലെന്ന ആര്‍ട്ടിക്കിള്‍ 24(1) വ്യവസ്ഥ അക്കാദമി നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഭരണവകുപ്പ് ഉറപ്പുവരുത്തണം. അക്കാദമിയുടെ സ്വയംഭരണാവകാശത്തിന്റെ മറവില്‍ നടന്ന ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണ് സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം.

