ഭാഗം-1
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. ആ പഴക്കം കാരണം കേരളത്തിന്, പ്രത്യേകിച്ച് ഇടുക്കി ജില്ലയ്ക്ക് മുല്ലപ്പെരിയാർ എന്നും സുരക്ഷാഭീഷണിയാണ്. പുതിയ ഒരു അണക്കെട്ട് നിർമ്മിച്ച് പ്രശ്നം പരിഹരിക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കാൻ ഒരു പുതിയ തുരങ്കം നിർമ്മിച്ചാൽ മതിയെന്നുമുള്ള ആശയമാണ് മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർമാൻ സി.പി റോയ് മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ, സമരസമിതി ഇത് തള്ളിക്കളയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. എന്തുകൊണ്ട് പുതിയ ഡാം പ്രായോഗികമല്ലെന്നും പുതിയ തുരങ്കത്തിന്റെ സാധ്യത എന്താണെന്നും വിശദമാക്കുന്നു സി.പി റോയ്.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

