എൻ്റെ പേര് നെഹാരിക ഡി. കാസർഗോഡ് ജില്ലയിലെ സെൻ്റ് ബർത്തലോമിയോസ് എയ്ഡഡ് സീനിയർ ബേസിക് സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു. എനിക്ക് പക്ഷിനിരീഷണം വളരെ ഇഷ്ടപ്പെട്ട വിഷയമാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി പക്ഷിനിരീക്ഷണം ആരംഭിച്ചത്. എൻ്റെ ക്ലാസ്സ് അധ്യാപികയായ ബനശങ്കരി ടീച്ചറാണ് എനിക്ക് പക്ഷിനിരീക്ഷണത്തിൽ പ്രോത്സാഹം നൽകിയത്. പക്ഷിനിരീക്ഷണത്തിനെ കുറിച്ച് രാജു കിദൂർ സാർ നടത്തിയ ക്ലാസ്സ് എന്നെ ഏറെ സ്വാധീനിച്ചു. സാർ മുഖേനെയാണ് എൻ.ജി.ഒ ആയിട്ടുള്ള പറവ ടീമിനെ കുറിച്ച് ഞാൻ അറിയാൻ ഇടയായത്. എനിക്ക് പക്ഷികളെ തിരിച്ചറിയാനുള്ള വഴികളെ കുറിച്ച് പറഞ്ഞുതന്നതും സറാണ്. എൻ്റെ ആദ്യത്തെ പക്ഷിനിരീക്ഷണ ക്യാമ്പ് കോട്ടിക്കുളത്തായിരുന്നു. അവിടെ നിന്നും ഒരുപാട് നിരീക്ഷകരെ പരിചയപ്പെട്ടു. അതുപോലെ ഈ ക്യാമ്പിലൂടെ പക്ഷിനിരീക്ഷണത്തെ കുറിച്ച് ധാരാളം കാര്യങ്ങൾ അറിയാൻ സാധിച്ചു. പിന്നീട് ഞാൻ എന്റെ നാട്ടിലും വീട്ടുപരിസരത്തും നിരീക്ഷണം തുടർന്നു. എനിക്ക് 2023, 2024 വർഷങ്ങളിൽ നടന്ന വെറ്റ് ലാൻഡ് ബേർഡ് കൗണ്ടിംഗിൽ പങ്കെടുക്കാൻ അവസരമുണ്ടായി. 2024ൽ സോഷ്യൽ മീഡിയ കൂട്ടായ്മയായ ‘വാക്ക് വിത്ത് വി.സി’യുടെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ഡോക്യുമെൻ്റേഷൻ്റെയും ഭാഗമായി ‘വാക്ക് വിത്ത് വി.സി കിഡ്സ് ബോർഡിംഗ് ചാലഞ്ചി’ൽ ഭാഗമാകാൻ സാധിച്ചു. പക്ഷിനിരീക്ഷണത്തിന് പുറമെ പഠനത്തിലും മറ്റ് വിഷയങ്ങളിലും ഞാൻ ഭാഗമാവാറുണ്ട്. ഞാൻ ശാസ്ത്രോത്സവത്തിലും സ്കൂൾ കലോത്സവത്തിലും സ്പോർട്സ് മീറ്റിലും പങ്കെടുക്കാറുണ്ട്.
Featured image : Rubigula gularis, Flame-throated Bulbul, മണികണ്ഠൻ