ഞാൻ ആശിഷ്ദീപ് പീലേരി. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. ചെറുപ്പം മുതൽ ഞാൻ അമ്മയുടെ കൂടെ പ്രകൃതിയുമായി ഒരുപാട് സമയം ചിലവഴിക്കുമായിരുന്നു. 2018ൽ പ്രമുഖ പ്രകൃതിശാസ്ത്രജ്ഞരായ വി. സി ബാലകൃഷ്ണൻ സാറിൻ്റെയും ഡേവിഡ് രാജു സാറിൻ്റെയും സി.ആർ പുഷ്പ്പ മാമിൻ്റെയും കൂടെ കൻഹ കടുവ സംരക്ഷണ കേന്ദ്രത്തിൽ ഒരുമിച്ച് സമയം ചിലവഴിക്കാൻ അവസരം ലഭിച്ചു. ഇവയെല്ലാം എനിക്ക് കഴിഞ്ഞ വേനലവധിയിലെ വിദ്യാർഥികളുടെ പക്ഷി നിരീക്ഷണ ക്യാമ്പിൽ ചേരാൻ പ്രചോദനമായി. തുടർച്ചയായി ആറ് ആഴ്ച സംഘടിപ്പിച്ച പക്ഷി നിരീക്ഷണം ഞാൻ നന്നായി ആസ്വദിച്ചു . ഈ മഴക്കാലത്ത് ഞാൻ തവളകളെ പറ്റി കൂടുതൽ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. എനിക്ക് ശാസ്ത്രം, പ്രകൃതി, വളർത്തുമൃഗങ്ങൾ, സംഗീതം അങ്ങനെ ഉള്ള മേഖലകളിൽ ഒരുപാട് താൽപര്യമാണ്.
Featured image: Panthera tigris, Tiger, കടുവ