പ്രകൃതിയ്ക്ക് ഏറ്റവും തിളക്കമുണ്ടാവുന്നത് ഗോള്‍ഡന്‍ ഹവേര്‍സിലാണെന്ന് തോന്നിയിട്ടുണ്ട്. അസ്തമിക്കാന്‍ പോകുന്ന സൂര്യകിരണങ്ങള്‍ വിതറുന്ന ആ വെളിച്ചം വളരെ കുറച്ചു സമയം മാത്രമേ നിലനില്‍ക്കൂ. ആ സമയത്ത് എടുക്കുന്ന ഫോട്ടോകൾ ഏറെ മനോഹരമാണ്. പലപ്പോഴും ചിത്രകലയുടെ സാന്നിധ്യം ഗോള്‍ഡന്‍ ഹവേര്‍സിലെ ഫോട്ടോകൾക്കുണ്ടെന്ന് തോന്നാറുണ്ട്. ആ നിമിഷത്തിന്റെ എല്ലാ വൈകാരികതകളും ഒരു ഫോട്ടോയിൽ പ്രതിഫലിക്കുന്നത് പോലെ തോന്നാറുണ്ട്. മികച്ച ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ഗോള്‍ഡന്‍ ഹവേഴ്‌സിലെ ചുവപ്പും മഞ്ഞയും കൂടിക്കലര്‍ന്ന വെളിച്ചത്തിലേത്ത് പ്രകൃതിയിലുള്ളതെല്ലാം ഇടകലർന്ന് മികച്ച ചിത്രങ്ങള്‍ പിറവിയെടുക്കുന്നു. ആ ആനന്ദത്തിൽ പകർത്തിയ ഫോട്ടോകളാണ് ചുവടെ.
ആ സുവർണ്ണ മണിക്കൂർ പകരുന്ന അനുഭൂതി
INDEPENDENT,
January 13, 2023 4:43 pm