ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പ്രസവത്തിലൂടെ മാതാപിതാക്കൾ ആയിരിക്കുകയാണ് സിയ-സഹദ് ട്രാൻസ് ജൻഡർ ദമ്പതികൾ. അമ്മ, അച്ഛൻ, സ്ത്രീ, പുരുഷൻ തുടങ്ങിയ പരമ്പരാഗത സങ്കല്പങ്ങളെ പിടിച്ചുലയ്ക്കുന്നതായിരുന്നു ഇവരുടെ ഈ ശ്രമം. ട്രാൻസ്മാനായ സഹദിന്റെ പ്രസവവും അതിനെ തുടർന്നുണ്ടായ ചർച്ചകളും കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ട്രാൻസ് വ്യക്തികൾ നേരിടുന്ന സാമൂഹികവും നിയമപരവുമായ പ്രശ്നങ്ങളെക്കുറിച്ച് നിരവധി ചർച്ചകൾക്ക് തുടക്കമിട്ടു. ട്രാൻസ് ജൻഡർ വ്യക്തികൾ മാതാപിതാക്കളാകുന്നതിനെതിരെ ട്രാൻസ്ഫോബിക് ആയ പ്രതികരണങ്ങൾ വ്യാപകമായി ഉയർന്നുവന്നു. തലമുറയെ സൃഷ്ടിക്കുന്നതിനും വളർത്തുന്നതിനുമുള്ള ജീവശാസ്ത്രപരവും സാമാന്യവുമായ അവകാശം ട്രാൻസ് വ്യക്തികൾക്കും ഉണ്ടാകേണ്ടതാണ്. എന്നാൽ അക്കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട് എന്നാണ് ഇവരുടെ അനുഭവങ്ങൾ പറയുന്നത്.
കുട്ടിവേണമെന്ന സ്വപ്നവും, യഥാർത്ഥ്യങ്ങളും
INDEPENDENT,
1 minute read
March 4, 2023 5:43 am