ഇങ്ങനെയും ചില യാത്രകൾ

യാത്ര പലർക്കും ഒരാനന്ദമാണ്. കാണാക്കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കുമുള്ള പ്രയാണം. ചിലർക്ക് എവിടെയും തങ്ങിനിൽക്കാതെ ഒഴുകാനുള്ള മോഹം. നിൽക്കുന്ന ഇടത്തിനപ്പുറം അനേകം ഇടങ്ങളുണ്ടെന്നും അതെല്ലാം അറിയണമെന്നുമുള്ള അടങ്ങാത്ത ആ​ഗ്രഹം. ചിലർക്ക് അടഞ്ഞ ലോകത്ത് നിന്നും ഹൃദയവിശാലതയിലേക്ക് തുറക്കുന്ന പാതയാണ് യാത്ര. എന്നാൽ ഒരുപാട് മനുഷ്യരുടെ ജീവിതങ്ങളിൽ യാത്ര കടന്നുവരുന്നത് അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള അനന്തമായ അലച്ചിലുകളുടെ രൂപത്തിലാണ്. ഈ ഫോട്ടോ സ്റ്റോറിയിൽ പകർത്തപ്പെട്ടിട്ടുള്ളത് അത്തരത്തിൽ യാത്ര ചെയ്യാൻ നിർബന്ധിതരായ മനുഷ്യരാണ്, അവരുടെ ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഏടുകളാണ്. ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പകർത്തിയ യാത്രികരുടെ ചിത്രങ്ങൾ.

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ രാഘവൻ. കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി സ്വദേശി. വാഹന സർവ്വീസുള്ള സ്ഥലത്ത് നിന്നും എട്ട് കിലോമീറ്റർ നടക്കണം ഊരിലേക്കെത്താൻ.
ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ പശ്ചിമ ബംഗാളിലെ ബാഗജതിൻ സ്റ്റേഷനിൽ ഇരുന്ന് ക്ഷീണിച്ചുറങ്ങുന്ന സ്ത്രീ.
പശ്ചിമ ബംഗാളിലെ ന്യൂ മെയ്‌നാഗുരിയിൽ നിന്ന് ലഖ്‌നൗവിൽ താമസിക്കുന്ന മൂത്ത മകനെ കാണാൻ പോകുന്ന ഗുലാം മുഹമ്മദ്.
ചുമലിൽ താങ്ങി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മക്കൾ. പശ്ചിമ ബംഗാളിലെ കാനിംഗിൽ നിന്ന്.
കീമോതെറാപ്പി കഴിഞ്ഞ് തമിഴ്‌നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ നിന്നും അരുണാചലിലെ പാസിഘട്ടിലുള്ള ​വീട്ടിലേക്ക് മടങ്ങുന്ന കാൻസർ രോഗി. ആശുപത്രികളുടെ അഭാവം ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഒരു പ്രധാന പ്രശ്നമാണ്.
വെല്ലൂരിലെ ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴി മരിച്ച പിതാവിന്റെ മൃതദേഹവുമായി ഭർത്താവ് ഇറങ്ങിയ ശേഷം ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ബം​ഗാളി സ്ത്രീ.
ജോലി കഴിഞ്ഞ് ലോക്കൽ കമ്പാർട്ടുമെന്റിൽ വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീ. ഒഡീഷയിൽ നിന്നും.
കേരളത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളി.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ സർവീസായ കന്യാകുമാരിയിൽ നിന്നും ആസാമിലെ ദിബ്രുഗഡിലേക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രികൻ.
ആസാമിലെ വലിയ ദ്വീപുകളിലൊന്നായ മജൂളിയിൽ നിന്നും അടുത്ത പട്ടണങ്ങളിലേക്ക് പുഴ കടന്ന് ജോലിക്ക് പോകുന്ന ​ഗ്രാമീണർ.
പശ്ചിമ ബം​ഗാളിലെ സുന്ദർബൻസിൽ നിന്നുള്ള യാത്രികർ.
കേരളത്തിൽ ജോലിക്ക് വന്ന് കർണ്ണാടകയിലെ മച്ചൂർ ​ഗ്രാമത്തിലേക്ക് കബനി ന​ദി മുറിച്ച് കടന്നുപോകുന്ന ​ഗ്രാമീണർ. വയനാട്ടിലെ മരപ്പാലം കടവിൽ നിന്നും.
വനത്തിൽ നിന്നും വിറകെടുത്ത് മടങ്ങുന്ന ആദിവാസികൾ. വയനാട് പൂക്കോട് തടാകത്തിൽ നിന്നും.
വയനാട്ടിലെ പെരിക്കല്ലൂരിൽ നിന്നും കർണ്ണാടകയിലെ ബൈരക്കൂപ്പയിലേക്ക് പോകാൻ വള്ളം കാത്ത് നിൽക്കുന്ന സ്ത്രീ.
മൂന്ന് കുന്നുകൾ അകലെയുള്ള അടുത്തുള്ള പട്ടണത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന ഒരു വൃദ്ധൻ. നേപ്പാളിലെ ടാറ്റോപാനിയിൽ നിന്ന്.

ഫീച്ചേർഡ് ഇമേജ്: വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകൾ, കുട്ടനാട്ടിൽ നിന്നും.

(ദിപു ഫിലിപ്പ് – ഫ്രീലാൻസ് ഫോട്ടോ​ഗ്രാഫർ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read