വന്യത വീട്ടുമുറ്റത്തും !

വന്യജീവിതം എന്നാൽ മനസ്സിൽ ആദ്യമെത്തുക കാടും അവിടുത്തെ ജീവിതങ്ങളുമാണ്. എന്നാൽ പല ജീവികളുടെയും പ്രകൃത്യാലുള്ള ആവാസവ്യവസ്ഥയും ഭക്ഷണരീതിയും ഇണചേരലുമൊക്കെ കാട്ടിലും നാട്ടിലും ഒക്കെ ആകാമെന്നും അതിനാൽ തന്നെ വന്യജീവിതം എന്നാൽ അവയൊക്കെ ഉൾപ്പെടുമെന്നും പലരും മനസ്സിലാക്കിയിട്ടില്ലെന്നതാണ് ദുഖകരം. നമ്മുടെ വീട്ടുമുറ്റത്ത് പോലുമുണ്ടാകും വൈവിധ്യമാർന്ന വന്യജീവിതങ്ങൾ. നിറച്ചാർത്തുകളാലും വ്യത്യസ്ത രൂപങ്ങളാലും കണ്ണിനെയും മനസ്സിനെയും അതിശയപൂരിതമാക്കുന്ന അനേകജീവികളുടെ ഒരു വന്യജീവി സങ്കേതമാകും ഓരോ ചെറിയ മുറ്റങ്ങളും അവിടുത്തെ ജന്തുജാലങ്ങളും.

ഇലകൾ, തണ്ടുകൾ, ചെറു പൊത്തുകൾ, മണ്ണിലെ ചെറു സുഷിരങ്ങൾ ഇങ്ങനെ പലയിടങ്ങളിലും കൂടുകൾ ഉണ്ടാക്കുന്ന അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യം അമ്പരപ്പിക്കുന്നതാണ് . വിചിത്രമായ ഭക്ഷണ രീതികൾ ,ജീവിത ചക്രത്തിലുടനീളം രസകരമായ രൂപമാറ്റങ്ങൾ… ഓരോ ജീവിയും ഓരോ ലോകമായി തോന്നും.

ജീവന്റെ വൈവിധ്യം തേടി വിദൂര കാടുകളിലേക്ക് പോകുന്നവർ പലപ്പോഴും കാണാതെ പോകുന്ന ഈ കുഞ്ഞന്മാരുടെ ലോകമാണ് എന്റെ ഇഷ്ടമേഖല. കണ്ടത് മനോഹരം, കാണാനുള്ളത് അതിലും മനോഹരമാകും…ഉറപ്പ് .

സൂഷ്മമായ ക്ഷമയോടെയുള്ള നിരീക്ഷണം കൊണ്ട് മാത്രം നമ്മുടെ മുന്നിലേക്ക് വന്നെത്തുന്ന അവർ ഈ പ്രകൃതിക്ക് എത്രമേൽ വേണ്ടപെട്ടവരാണെന്ന് അറിയാമോ! ജീവന്റെ തന്നെ അച്ചുതണ്ടാണിവർ.

Also Read

October 8, 2021 4:01 pm