2021 സെപ്റ്റംബർ പോഷകാഹാര മാസമായി ആചരിക്കുകയാണ്. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം. അതേസമയം ആരോഗ്യമുള്ള ഭക്ഷണശീലത്തിൽ നിന്നും അകന്നുതുടങ്ങിയ കേരളം പലതരം രോഗങ്ങളാൽ വലയുകയാണ്. എല്ലാ പോഷകങ്ങളും ഉൾച്ചേരുന്ന സമീകൃതമായ ആഹാരം ലഭ്യമാക്കപ്പെടുക എന്നത് നമ്മുടെ അവകാശവും കടമയും ആണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തെക്കുറിച്ച് സമഗ്രമായി മനസിലാക്കുക എന്നത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. ഫണ്ടമെന്റൽസ് ഈ എപ്പിസോഡിലെ വിഷയം പോഷകാഹാരം ആണ്.
വീഡിയോ ഇവിടെ കാണാം: