ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുകയാണ് കേരള സർക്കാർ. തോക്ക് ലൈസൻസുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവെയ്ക്കാം. കേരളത്തിലെമ്പാടും കാട്ടുപന്നികളുടെ ആക്രമണവും കൃഷിനാശവും രൂക്ഷമായതോടെയാണ് പുതിയ തീരുമാനം. എന്നാൽ ഏറെ നിയന്ത്രണങ്ങളുള്ള ഈ അനുമതി പ്രായോഗികമല്ലെന്ന് ഷൂട്ടർമാരും കർഷക സംഘടനകളും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി (വെർമിൻ) പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുമതി നൽകണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്. പരിഹാരങ്ങൾ എവിടെ, എങ്ങനെയാണ് തുടങ്ങേണ്ടത്? കാട്ടുപന്നി ആക്രമണം രൂക്ഷമായ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ നിന്നും ആരതി എം.ആർ റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ കാണാം:
കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുമ്പോൾ
INDEPENDENT,
1 minute read
July 14, 2022 4:07 pm