പക്ഷി നിരീക്ഷണത്തിലേക്ക് എത്തിയിട്ട് പത്ത് വർഷം പിന്നിടുന്നു. വീടിന് ചുറ്റുമുള്ള പക്ഷികളെ വീക്ഷിച്ചുകൊണ്ടായിരുന്നു തുടക്കം. പക്ഷികളുടെ കൂട് കൂട്ടലും ഇരതേടലും എല്ലാം നോക്കി മനസ്സിലാക്കി. ആഴത്തിലുള്ള അറിവുകൾക്കായി പക്ഷി സംബന്ധമായ പുസ്തകങ്ങളിലൂടെ കടന്നുപോയി. കിളി, മെർലിൻ പോലുള്ള ആപ്ലിക്കേഷനുകളും ഏറെ സഹായമാകാറുണ്ട്.
പക്ഷി നിരീക്ഷണത്തിനായി കാട് കയറാൻ തുടങ്ങിയ കാലം മുതൽ നെല്ലിയാമ്പതിയും വയനാടും താമരശ്ശേരിക്കടുത്തുള്ള വനപർവവും ആണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. തൃശൂരിലെ കോൾ പാടങ്ങൾ, വിവിധ കടലോരങ്ങൾ എന്നിവിടങ്ങളിലേക്കും പക്ഷികളെ തേടി എത്താറുണ്ട്. എല്ലാ വർഷവും പതിവ് തെറ്റാതെ എത്തുന്ന ദേശാടന പക്ഷിയായ ഇന്ത്യൻ പിറ്റയും നെല്ലിയാമ്പതിയുടെ പ്രിയ പക്ഷി മലമുഴക്കി വേഴാമ്പലും അല്പം നാണക്കാരനായ തീക്കാക്കയുമാണ് ഏറെ ഇഷ്ടം.




































INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

