പത്ത് കൊടും വഞ്ചനകൾ: മൂന്ന് – തീവ്രമായ തൊഴിലില്ലായ്മ

ഞങ്ങൾ പ്രതിവർഷം രണ്ടുകോടി വീതം പുതിയ തൊഴിലുകൾ സൃഷ്ടിക്കും. (ഇതിനർത്ഥം കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് അവർ 20 കോടി തൊഴിലുകൾ സൃഷ്ടിച്ചിരിക്കണം)

‌സ്കിൽ ഇന്ത്യ എന്ന സംരംഭത്തിന്റെ ഭാഗമായി 2022 ആകുമ്പോഴേക്കും ഞങ്ങൾ 40 കോടി ജനത്തിന് സ്കിൽ പരിശീലനം നൽകും.‌

സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കും.

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് ?

വിദ്യാഭ്യാസ മേഖലയെ ലാഭമുണ്ടാക്കാനുള്ള ഒരു ബിസിനസ് ആക്കി മാറ്റിക്കഴിഞ്ഞു. സ്ഥാപനങ്ങളുടെ ചൂഷണത്തിന് എളുപ്പം വിധേയമാകാവുന്ന വിധത്തിൽ വിദ്യാഭ്യാസരംഗത്തേക്കുള്ള ബജറ്റ് വിഹിതവും ബ്രാൻഡുകളും സർക്കാർ വെട്ടിക്കുറച്ചു.

‌വളരെയേറെ കഷ്ടതകൾ സഹിച്ചും രക്ഷിതാക്കൾക്ക് വമ്പിച്ച സാമ്പത്തിക കടബാധ്യത വരുത്തിവെച്ചും ഡി​ഗ്രിയും ഡിപ്ലോമകളും എൻജിനീയറിങ് ബിരുദവും നേടിയിട്ടും ആയിരക്കണക്കിന് യുവാക്കൾ ജോലി കിട്ടാൻ കഷ്ടപ്പെടുകയാണ്. മെച്ചപ്പെട്ട ജീവിതം എന്ന സ്വപ്നം പൊലിഞ്ഞുപോയിരിക്കുന്നു.

‌പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യത വേണ്ട ജോലികൾക്കുള്ള പരസ്യങ്ങൾക്ക് പോലും എം.എയും ബി.എ യും പിഎച്ച്ഡിയുമൊക്കെ പഠിച്ച ആയിരക്കണക്കിന് യുവാക്കളാണ് അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്.

‌2023 ഉത്തർപ്രദേശിൽ 16,000 പോസ്റ്റുകൾക്കായി 50 ലക്ഷം പേർ അപേക്ഷിച്ചു എന്ന വാർത്ത തൊഴിലില്ലായ്മയുടെ കാഠിന്യത്തിന്റെ സൂചകമാണ്.

‌6000-12000 സ്കെയിലിൽ ശമ്പളം കിട്ടുന്ന ഗസ്റ്റ് ലക്ചറർ,അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിലുള്ള ലക്ചർ പോസ്റ്റിന് ബിരുദവും ബിരുദാനന്തര ബിരുദവും ചിലപ്പോൾ ഇരട്ട ഡിഗ്രിയുമുള്ള യുവാക്കളാണ് അപേക്ഷിക്കുന്നത്.

‌പത്തുവർഷം മുമ്പ് 2.1 ശതമാനം ആയിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ഇപ്പോഴത് 8.1 ശതമാനം ആണ്.

തൊഴിലില്ലാത്ത യുവജനത‌ പ്രത്യേകിച്ച്, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ സാധ്യതകൾ തേടി ദക്ഷിണേന്ത്യയിലേക്ക് യാത്ര ചെയ്യുന്നു.

‌സ്വന്തം വീട്ടിൽ നിന്നും, സ്വന്തം സ്വപ്നങ്ങളിൽ നിന്നും വളരെ അകലെയായി ജോലി കണ്ടെത്താൻ യുവജനത നിർബന്ധിതരാവുകയാണ്.

അലഹബാദിലുള്ള എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് ഓഫീസിൽ രജിസ്‌ട്രേഷനായി കാത്ത് നിൽക്കുന്ന പെൺകുട്ടികൾ. കടപ്പാട്: PTI

ഇതിൻറെ കാരണങ്ങൾ:

‌കൃഷിയിലുണ്ടായ തകർച്ച കാരണം ഗ്രാമങ്ങളിൽ ജീവിത വൃത്തികൾ നിലനിർത്താൻ കഴിയാതെ വന്നപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് യുവജനങ്ങൾ നഗരങ്ങളിലേക്ക് ചേക്കേറുന്നത്.

‌നഗരങ്ങളിലും തൊഴിലുകൾ വളരെ വേഗം അപ്രത്യക്ഷമാകുന്നുണ്ട്. എൻ.ഡി.എ സർക്കാരിന്റെ ആദ്യത്തെ അഞ്ചുവർഷം 2014 -19 വരെ 60 ലക്ഷം സർക്കാർ ജോലികൾ മതിയായ ഉദ്യോഗാർത്ഥികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇതിനുപുറമേ ഒഴിവുള്ള പോസ്റ്റുകളെ കുറിച്ച് സർക്കാർ കൃത്യമായ കണക്കുകൾ നൽകുന്നുമില്ല. ഒരുപക്ഷേ നികത്താത്ത ഒഴിവുകൾ ഇപ്പോൾ ഇരട്ടിച്ചിരിക്കും. എല്ലാ സർക്കാർ വകുപ്പുകളിലും ഏറ്റവും കുറഞ്ഞ ജോലിക്കാരെ വെച്ച് അലസമായാണ് ജോലി നടത്തിക്കൊണ്ടുപോകുന്നത്. അതുമല്ലെങ്കിൽ താഴ്ന്ന ശമ്പളത്തിൽ കരാർ ജീവനക്കാരെ നിയമിച്ച് ജോലി എടുപ്പിക്കുന്നു. സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി അവയെ സ്വകാര്യ കമ്പനികൾക്ക് ഏൽപ്പിച്ചുകൊടുക്കാനുള്ള സർക്കാർ തന്ത്രത്തിന്റെ ഭാഗമാണിത്.

‌എല്ലാവർഷവും സായുധ സൈന്യത്തിലേക്ക് 50,000 പേരെ റിക്രൂട്ട് ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ‘അഗ്നിവീർ സ്കീം ‘ ഈ റിക്രൂട്ട്മെന്റുകൾക്ക് തടയിട്ടിരിക്കുകയാണ്. ‘അഗ്നിവീർ സ്കീം ‘ വഴി തെരഞ്ഞെടുക്കപ്പെടുന്നവരിൽ 75 ശതമാനം പേർ നാലുവർഷത്തിനുശേഷം തൊഴിലില്ലാത്തവരായി തീരും.

‌ചെറുതും ഇടത്തരവുമായ ബിസിനസ് സംരംഭങ്ങളും കുടിൽ വ്യവസായങ്ങളും ഗുരുതരമായ പ്രതിസന്ധിയിലാണ്. സർക്കാരിൻറെ സഹായമില്ലായ്മ, ജി.എസ്.ടി, നോട്ട് നിരോധനം, കോവിഡിന്റെ കാലത്ത് സഹായമൊന്നും ലഭ്യമാകാതിരിക്കുന്നത്, ഇവയോടൊപ്പം വലിയ കോർപ്പറേറ്റ് സംരംഭങ്ങളോട് മത്സരിക്കാനുള്ള ചെറു-ഇടത്തരം സംരംഭങ്ങളുടെ ശേഷിക്കുറവ് ഇവയെല്ലാമാണ് ഈ രംഗത്തെ പ്രതിസന്ധിക്ക് കാരണം. ഈ രംഗത്തുണ്ടായ നഷ്ടങ്ങൾക്ക് നേരിട്ടുള്ള ഉത്തരവാദി കേന്ദ്ര സർക്കാർ ആണ്. മാത്രമല്ല ഇതിനെ തുടർന്ന് 25 ശതമാനം മുതൽ 33 ശതമാനം വരെ ഇടത്തരം സംരംഭങ്ങളും ഏകദേശം 40 ശതമാനത്തോളം ചെറുസംരംഭങ്ങളും അടച്ചുപൂട്ടപ്പെടാനും ഇടയായതിന്റെ ഉത്തരവാദിത്വവും സർക്കാരിന്റേതാണ്. ഇതിൻ്റെ ഫലമായി ദശലക്ഷക്കണക്കിന് തൊഴിലുകളാണ് നഷ്ടമായത്.

‌കേന്ദ്ര സർക്കാർ അദാനിയെയും അംബാനിയെയും പോലുള്ളവരുടെ വൻകിട കോർപ്പറേഷനുകളെ പരിപോഷിപ്പിക്കുന്നതിനായി വൻതോതിൽ നിക്ഷേപിക്കുകയാണ്. അങ്ങനെ പൊതുമേഖലയിലും, ചെറുതും ഇടത്തരവുമായ സംരംഭങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന സർക്കാർ ഉത്തരവാദിത്വം അവഗണിക്കപ്പെടുന്നു. ആത്യന്തികമായി ഇന്ത്യൻ യുവത്വത്തിന്റെ ഭാവി നശിക്കുകയാണ് ചെയ്യുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 15, 2024 5:26 pm