നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ പാടിക്കുന്നിൽ ആദിവാസികൾക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം പറയുന്നത് വിവേകശൂന്യമായ ഒരു പദ്ധതിയുടെ കഥയാണ്. പണിയ വിഭാഗത്തിൽപ്പെട്ട 23 കുടുംബങ്ങൾക്കായാണ് ഹാംലെറ്റ് പദ്ധതിയുടെ ഭാഗമായി 300 സ്ക്വയർഫീറ്റ് വരുന്ന ഇടുങ്ങിയ ഫ്ലാറ്റ് നിർമ്മിച്ചത്. ആദിവാസികളുടെ ഭൂ അവകാശത്തെ നിഷേധിച്ചും കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെയുമാണ് ഫ്ലാറ്റ് പദ്ധതി പൂർത്തീകരിച്ചത്. ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട ജീവിതസൗകര്യം ഉറപ്പാക്കും എന്നാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ഇവിടെ താമസിക്കുന്നവരുടെ അവസ്ഥ ദയനീയമായി തുടരുകയാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെയും സമാനമായ രീതിയിലുള്ള ഫ്ലാറ്റുകൾ നിർമ്മിച്ചാണ് കേരള സർക്കാർ ആദിവാസികളെ പുനരധിവസിപ്പിക്കുന്നത്. ഈ സമീപനം ആദിവാസികളുടെ പരമ്പരാഗത ജീവിതരീതികളെയും നിലനിൽപ്പിനെയും തീർത്തും തകർത്തിരിക്കുകയാണ്.
കേരളീയം ഗ്രൗണ്ട് റിപ്പോർട്ട് വീഡിയോ ഇവിടെ കാണാം.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
