കവിതയിലെ ഏറ്റവും പുതിയ മുന്നേറ്റമാണ് ഗോത്ര കവിത. ഇക്കാലം വരെയും കേരളം കേൾക്കാതിരുന്ന ഗോത്ര ഭാഷകളെയും ഗോത്ര ജീവിതങ്ങളെയും വെളിപ്പെടുത്തുന്ന ഗോത്ര കവികൾ, കേരളം മലയാളികളുടെ മാത്രം ജന്മദേശമല്ല എന്ന് ഓർമിപ്പിക്കുന്നു.കേരളത്തിലെ വിവിധ ഗോത്രങ്ങളിലെ വ്യത്യസ്ത ഭാഷകളിൽ എഴുതുന്ന കവികളെ ചേർത്തുവെച്ച പുസ്തകമാണ് ഗോത്രകവിത, ഗോത്ര കവിതയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായ സുകുമാരൻ ചാലിഗദ്ധയും, അശോകൻ മറയൂരും, ധന്യ വേങ്ങച്ചേരിയും ഗോത്രകവിതാ പുസ്തകത്തെ മുൻനിർത്തി സംവദിക്കുന്നു. കവിത, അപരവത്ക്കരിക്കപ്പെട്ട ഗോത്രജനതയുടെ ഉയിർത്തെഴുന്നേൽപ്പിനു കാരണമായെന്നു സാക്ഷ്യപ്പെടുത്തുന്നു. ഗോത്ര ഭാഷകളും, പാരമ്പര്യവിജ്ഞാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, ഗോത്ര കവിത പാഠ്യവിഷയമാകണം എന്നും വാദിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ, പി ശിവലിംഗൻ
വീഡിയോ കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
