സ്വാതന്ത്ര്യദിന സംവാദം
സ്വാതന്ത്ര്യം എന്ന പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്ന, ചലനാത്മകമായ ഒന്നാണ്. ഇനിയും സ്വാതന്ത്ര്യം നേടേണ്ട നിരവധി സാമൂഹിക സാഹചര്യങ്ങൾ, കൊളോണിയൽ മനോഭാവങ്ങൾ നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. ചരിത്രപഠനങ്ങൾക്ക് ഇതിൽ എന്ത് പങ്കാണ് വഹിക്കാനുള്ളത്? അതിദേശീയത കൂടിവരുന്ന സാഹചര്യത്തിൽ ഇന്ത്യാ ചരിത്രത്തെ ഏത് രീതിയിലാണ് അന്വേഷിക്കേണ്ടത്? വിഭജനങ്ങളും ഏകീകരണവും സൃഷ്ടിച്ച മുറിവുകൾ വ്യത്യസ്ത സമൂഹങ്ങളുടെ സഹജീവനത്തിലൂടെ ഇന്ത്യയ്ക്ക് എങ്ങനെയാണ് മറികടക്കാൻ കഴിയുന്നത്? സ്വാതന്ത്ര്യദിനത്തിൽ ഒരു ചരിത്രസംവാദം.
പങ്കെടുക്കുന്നത്: ഡോ. മാളവിക ബിന്നി (ചരിത്രവിഭാഗം അസി. പ്രൊഫസർ, കണ്ണൂർ യൂണിവേഴ്സിറ്റി), ഡോ. മഹ്‌മൂദ് കൂരിയ (ചരിത്രഗവേഷകൻ, ലെയ്ഡൻ യൂണിവേഴ്സിറ്റി, നെതർലാന്റ്സ്). മോഡറേറ്റർ: വി മുസഫർ അഹമ്മദ് (എഡിറ്റർ, കേരളീയം).
വീഡിയോ കാണാം: