Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2026ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2026 മാർച്ച് (1-31) റിപ്പോർട്ട്. 72 ഇസ്ലാമോഫോബിക് സംഭവങ്ങളും 27 വിദ്വേഷ പ്രസ്താവനകളും മാർച്ച് മാസം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിന്റെ ആദ്യ ഭാഗം 27 വിദ്വേഷ പ്രസ്താവനകളാണ്. അതിന്റെ വിശദീകരണമടക്കമുള്ള ഇസ്ലാമോഫോബിക് സംഭവങ്ങൾ തുടർന്ന് നല്‍കുന്നു.
27 വിദ്വേഷ പ്രസ്താവനകൾ
1. നേമത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ശിവന്‍കുട്ടിക്ക് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ച് ജനം ടിവിയുടെ പോസ്റ്റര്‍: ഇസ്ലാമിക ഭീകരതയെ പുണര്‍ന്ന് കമ്യൂണിസം, നേമത്ത് പിന്തുണ ശിവന്‍കുട്ടിക്കെന്ന് എസ്ഡിപിഐ, കഴിഞ്ഞ തവണയും സിപിഎമ്മിനൊപ്പം, നേമത്ത് സിപിഎം സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്കാണ് തങ്ങളുടെ പിന്തുണയെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് (ഇസ്ലാമിക ഭീകരതയെ പുണര്‍ന്ന് കമ്യൂണിസം, നേമത്ത് പിന്തുണ ശിവന്‍കുട്ടിക്കെന്ന് എസ്ഡിപിഐ, കഴിഞ്ഞ തവണയും സിപിഎമ്മിനൊപ്പം, 30 മാര്‍ച്ച്, ജനം ടി.വി).
2. യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തല: ‘എസ്ഡിപിഐയും പിഡിപിയും എല്‍ഡിഎഫിനല്ലേ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രനിലപാടുള്ള ആ കക്ഷികളുടെ പിന്തുണ വാങ്ങുന്നവരാണ് വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുന്നത്. ഞങ്ങള്‍ക്ക് വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമോ ധാരണയോ ഇല്ല. യുഡിഎഫിന് വോട്ട് ചെയ്യാന്‍ തയ്യാറാകുമ്പോള്‍ വേണ്ടെന്ന് പറയുന്നില്ലെന്ന് മാത്രം’ (യുഡിഎഫ് ഗ്യാരന്റിക്ക് ജനം വോട്ട് ചെയ്യും, 30 മാര്‍ച്ച്, മലയാള മനോരമ).
3. തീവ്ര വര്‍ഗീയ സ്വഭാവമുള്ള ഒരു സംഘടനയുടെയും വോട്ടോ പിന്തുണയോ ഇടതുമുന്നണിക്ക് ആവശ്യമില്ല- ജോണ്‍ ബ്രിട്ടാസ് (തീവ്ര വര്‍ഗീയ സംഘടനകളുടെ വോട്ട് വേണ്ട; നിലപാട് വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്; എസ്ഡിപിഐ ബന്ധം തള്ളി എല്‍ഡിഎഫ്, 29 മാര്‍ച്ച്, അന്വേഷണം).
4. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ- സിപിഎം ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ക്ഷോഭത്തോടെയായിരുന്നു: എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് അവരോട് ചോദിക്കണം. യുഡിഎഫാണ് ഇത്തരം സംഘടകളുമായി വോട്ട് കച്ചവടം നടത്തുന്നത്. എസ്ഡിപിഐ അടക്കമുള്ള എല്ലാ വര്‍ഗീയ ശക്തികളെയും എതിര്‍ക്കുന്ന നിലപാടാണ് എല്‍ഡിഎഫിന്. ഏതാനും വോട്ടിന് വേണ്ടി അവസരവാദ നിലപാട് സ്വീകരിക്കാറില്ല. നാടിന് ആപത്തായ വര്‍ഗീയതയെ എതിര്‍ക്കും (‘എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് അവരോട് ചോദിക്കണം’, 30 മാര്‍ച്ച്, മംഗളം).
5. റെഡ് ബീറ്റ്‌സ് എന്ന എഫ്ബി പേജിലൂടെ പുറത്തുവന്ന ഒരു വിദ്വേഷ പരാമര്‍ശം: ‘വികസനം തുടരണോ, അതോ മുസ്ലീം ലീഗിന് ഏഴ് മന്ത്രിമാരെ കൊടുത്ത്, അതും കണ്ട് കെ.എം ഷാജി പറഞ്ഞതുപോലെ സമുദായത്തിന് വേണ്ടിയുള്ള അവരുടെ ഭരണവും കണ്ട്, പെന്‍ഷനും, വികസനവും ഇല്ലാതെ സഹിച്ചു ജീവിക്കണോ….? ചിന്തിക്കേണ്ട സമയം…’ (23 മാര്‍ച്ച്, ഫേസ്ബുക്ക്/ റെഡ് ബീറ്റ്‌സ്).
6. പേരാമ്പ്രയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണെന്ന് ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍: വനിതാ ലീഗിന്റെ സ്ഥാനാര്‍ത്ഥിയല്ല ഫാത്തിമ തെഹ്ലിയ(‘ജമാഅത്തെ ഇസ്ലാമിയുടെ നോമിനി’; ഫാത്തിമ തഹ്ലിയയ്ക്കെതിരെ ഐഎന്‍എല്‍, 21 മാര്‍ച്ച്, റിപ്പോർട്ടർ). എന്നാല്‍ റിപ്പോർട്ടർ ടിവി ഈ വാര്‍ത്തയോടൊപ്പം നല്‍കിയ വീഡിയോയില്‍ ദേവര്‍കോവില്‍ നോമിനിയാണെന്ന വാക്ക് ഉപയോഗിച്ചതായി കാണുന്നില്ല. എന്നാൽ ഒരു ദിവസം മുമ്പ് (20 മാർച്ചിന്) ബിഗ് ടിവിയോട് സംസാരിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ താല്പര്യമാണ് ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർഥിത്വത്തിന് പിന്നിലെന്ന് അദേഹം പറയുന്നു.
7. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍: ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ല. അയല്‍ ജില്ലയായ മലപ്പുറത്തെ സംവരണ മണ്ഡലങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹൈന്ദവ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ വലതുപക്ഷ മുന്നണി തയ്യാറാകുന്നില്ല. കൊടുങ്ങല്ലൂരമ്മയുടെ നടയില്‍ നിന്ന് താന്‍ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാന്‍ ഗുരുവായൂരപ്പന്റെ വിളി കേട്ടാണ്. ഈ വരവ് ഒരു നിയോഗമാണ്. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്രവാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് ഭഗവാന്‍ ഇങ്ങോട്ട് വിളിച്ചിരിക്കുന്നത് (ഗുരുവായൂരില്‍ ഇതുവരെ ഹിന്ദു എംഎല്‍എമാര്‍ ഉണ്ടായിട്ടില്ല, ഞാനെത്തിയത് ഭഗവാന്‍ വിളിച്ചിട്ട്- ബി. ഗോപാലകൃഷ്ണന്‍, 20 മാര്‍ച്ച്, മാതൃഭൂമി).
8. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍: ദലിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാനായി ഹിന്ദുമതത്തില്‍ ചേര്‍ന്നയാളാണ്. ഇദ്ദേഹത്തെ സംവരണ സീറ്റില്‍ നിര്‍ത്തിയാല്‍ കേസാവും. ഭരണഘടനാ പ്രകാരം ഹിന്ദുക്കള്‍ക്കാണ് സംവരണത്തിന് അര്‍ഹതയുള്ളത്. ഇയാളുടെ മാതാപിതാക്കള്‍ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വര്‍ഷങ്ങള്‍ക്ക് ക്രിസ്ത്യന്‍ മതത്തില്‍ ചേര്‍ന്നത്. അങ്ങനെ ദലിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാന്‍ ഹിന്ദു മതത്തില്‍ ചേരുകയാണുണ്ടായത്. അങ്ങനെയാണ് ദലിത് സമുദായാംഗമായത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് എം.എം പൈലി എന്നാണ്. എല്‍ഐസിയില്‍ ജോലി കിട്ടാന്‍ പൈലി അനില്‍ കുമാറായി രൂപാന്തരം പ്രാപിച്ചു. ദലിത് പ്രവര്‍ത്തകനായപ്പോള്‍ സണ്ണി എം കപിക്കാട് ആയി. പേരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്ട്രീയവും. ഒരു കാലത്ത് നക്‌സല്‍ പ്രസ്ഥാനത്തോടൊപ്പമായിരുന്നു. പിന്നീട് സിപിഎം സഹയാത്രികനായി. അതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറി (ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചുമാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും? 19 മാര്‍ച്ച്, സമകാലിക മലയാളം).
9. നോമ്പിന് ഹോട്ടലില്‍ ഭക്ഷണം വില്‍പ്പന നടത്തിയതിന് മുസ്ലീങ്ങൾ ആക്രമിച്ചെന്നും കട അടപ്പിച്ചുവെന്നും വ്യാജപ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ ആതവനാട് കാട്ടിലങ്ങാടിയില്‍ കാരത്തൂരില്‍ താമസിക്കുന്ന ശ്രീജിത്താണ് പിടിയിലായത്. വാട്‌സ്ആപ്പിലൂടെയാണ് പ്രചാരണം നടത്തിയത്. തിരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത് (വാട്‌സ് ആപ് വഴി മതവിദ്വേഷം പ്രചരിപ്പിച്ച ആള്‍ പിടിയില്‍, 16 മാര്‍ച്ച്, മീഡിയവണ്‍ ഓണ്‍ലൈന്‍).
10. വര്‍ഗീയത വിളമ്പുന്ന കെ.എം ഷാജി. ബിജെപിയും കൊടും വര്‍ഗീയവാദി ഷാജിയും മതേതര കാസര്‍ഗോഡ്ന് അപകടം തന്നെ. രണ്ട് വര്‍ഗീയ വാദികളേയും പരാജയപ്പെടുത്തുക (15 മാര്‍ച്ച്, ഫേസ്ബുക്ക്/ പോരാളി ഷാജി-2)
11. നിരോധിത ഭീകസംഘടനകളായ ഐഎസ്‌ഐഎസും അല്‍-ഖ്വയ്ദയും മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഇവരുടെ (ജമാഅത്തെ ഇസ്ലാമി) പുസ്തകത്തില്‍ മഹദ് വചനങ്ങളാണ്. അള്ളാഹുവാണ് ഞങ്ങളുടെ നാഥന്‍. ഖുറാന്‍ ആണ് ഞങ്ങളുടെ ഭരണഘടന, ജിഹാദാണ് മാര്‍ഗം എന്നാണ് ഇവര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഏഴാം ക്ലാസിന് പുറമേ ഒന്‍പതാം ക്ലാസിലെയും ഹദീസില്‍ ഇത്തരം നിരവധി പാഠഭാഗങ്ങള്‍ കാണം (ഏഴാം ക്ലാസിലെ പുസ്തകം! ഭീകരര്‍ ഇവര്‍ക്ക് നവോത്ഥാന നായകര്‍; കുട്ടികളില്‍ കുത്തിവെക്കുന്നത് ഒന്നാന്തരം മതരാഷ്ട്രവാദം; ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദം തെളിഞ്ഞുതന്നെ; തെളിവുകള്‍ പുറത്ത് വിട്ട് ജനം ടിവി, 14 മാര്‍ച്ച്, ജനം ടിവി).
12. സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദെന്ന് ജനം ടിവി വാര്‍ത്ത. കോഴിക്കോട് കക്കാടംപൊയില്‍ സ്വദേശി ഷാഹുല്‍ ഹമീദ് എന്ന വ്യക്തിക്കെതിരേയാണ് ജനം ടിവി, ജന്മഭൂമി തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അവരുടെ വാര്‍ത്തയനുസരിച്ച് 21 കാരിയെ ഷാഹുല്‍ ഹമീദ് വിവാഹം കഴിച്ചു. ആ സമയത്ത് മതം മാറാന്‍ പറഞ്ഞിരുന്നില്ല. പിന്നീട് മതംമാറണമെന്ന് പറഞ്ഞു. സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ കടന്നുകളഞ്ഞു. മാത്രമല്ല, ഒരു ക്രൈസ്തപെണ്‍കുട്ടിയെയും വലയിലാക്കാന്‍ ശ്രമിച്ചു. ഇത് ലൗ ജിഹാദിന് ഉദാഹരണമാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. (സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്, യുവതിയെ മതം മാറ്റാന്‍ ശ്രമം: ഷാഹുല്‍ ഹമീദ് കസ്റ്റഡിയില്‍, 13 മാര്‍ച്ച്, ജനം ടിവി).
13. ഭാരതത്തില്‍ സമ്പൂര്‍ണ്ണ ഗോവധ നിരോധനം നടപ്പാക്കണമെന്ന് തിരുവനന്തപുരത്ത് കോട്ടയ്ക്കകം തെക്കേതെരുവ് ശൃംഗേരി ശങ്കമടത്തില്‍ കൂടിയ ഗോമഹിമ സല്‍സംഗം. നന്ദി ബാബയുടെ അധ്യക്ഷതയില്‍ സന്യാസിസംഘം നടത്തിവരുന്ന ഗോ സമാന്‍ ആഹ്വാന അഭിയാന്റെ ഭാഗമായാണ് ഗോ മഹിമ സല്‍സംഗം സംഘടിപ്പിച്ചത്. (സമ്പൂര്‍ണ്ണ ഗോവധ നിരോധനം നടപ്പാക്കണം: ഗോമഹിമാ സത്സംഗം, 13 മാര്‍ച്ച്, ജന്മഭൂമി).
14. സിപിഎം പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുന്നു. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നു. ആലപ്പുഴയിലെ എസ്ഡിപിഐ വളര്‍ച്ച പരിശോധിക്കണം (സിപിഎം പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുന്നു’: ജി സുധാകരന്‍, 12 മാര്‍ച്ച്, ജനം ടിവി), ജനം ടിവിയുടെ ഇതേ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയ ക്യാപ്ഷൻ ലാല്‍ സലാമേയെന്നായിരുന്നു. എസ് സലാം എന്ന് പറയുന്നത് എല്‍ഡിഎഫിന്റെ അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയാണ്.
15. ‘കേരളത്തിലെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസായി മാറിയിരിക്കുകയാണ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി- എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം (കേരളത്തിലെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസായി മാറിയിരിക്കുകയാണ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ഫേസ്ബുക് പോസ്റ്റ്, 12 മാര്‍ച്ച്, സമകാലിക മലയാളം).
16. അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകളെ കൂട്ടുപിടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഘടനവാദ അജന്‍ഡകളുള്ള ഇത്തരം സംഘടനകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് ഗൗരവതരമായ സാഹചര്യമാണ്. വിഘടനവാദ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇടതുമുന്നണിയും ഇത്തരം നിലപാടുകളില്‍ വ്യത്യസ്തരല്ല. പിഡിപി. പോലെയുള്ള ഭീകരപ്രസ്ഥാനങ്ങളുമായി എല്‍ഡിഎഫിന് മുമ്പേ ബന്ധമുണ്ട്. യുവാക്കള്‍ക്കിടയില്‍ തീവ്രവാദം പടര്‍ത്തുന്ന ഇത്തരം ശക്തികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്. – എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം (ജമാഅത്തെ, പി.ഡി.പി. ബന്ധം: ഇരുമുന്നണികളെയും കുടഞ്ഞ് മോദി, 12 മാര്‍ച്ച്, മംഗളം).
17. മോണാലിസ ഭോസ്ലെ ലൗ ജിഹാദിന്റെ ഇരയാണെന്നും അവര്‍ ഉടന്‍ കൊല്ലപ്പെട്ടേക്കാമെന്നും വിവാദ ഹിന്ദുത്വ നേതാവ് സ്വാതി പ്രാച്ചി. ഫര്‍മാന്‍ ഖാനുമായുള്ള വിവാഹത്തെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിച്ച സ്വാതി, മോണാലിസ വലിയൊരു വഞ്ചനയ്ക്ക് വിധേയമാകുമെന്നും പറഞ്ഞു. മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തും. ഫര്‍മാന്‍ ഒരു ഹിന്ദുവായി വിവാഹം കഴിച്ചിരുന്നെങ്കില്‍ സ്വാഗതം ചെയ്യാമായിരുന്നു. എന്നാല്‍ ഇത് വ്യക്തമായ ലൗ ജിഹാദ് കേസ് ആണ്. മദ്രസയിലെ പഠന രീതിയെ കുറിച്ചോ ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ചോ അവര്‍ക്ക് യാതൊരു അറിവുമില്ല (ലൗ ജിഹാദില്‍ കുടുങ്ങിയ മോണാലിസ കൊല്ലപ്പെടും, 14 മാര്‍ച്ച്, സുപ്രഭാതം).
18. രാജ്യത്തെ പല നഗരങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിരിയാണി റസ്റ്റോറന്റ് ശ്യംഖലകളില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി ആരോപിച്ച് ഇന്‍കം ടാക്‌സ് വകുപ്പ് അന്വേഷണവും റെയ്ഡുകളും നടത്തിയത് ഫെബ്രുവരിയില്‍ വാര്‍ത്തയായിരുന്നു. ഇതേ കുറിച്ച് മലയാളം എക്‌സ്പ്രസ് ടിവി ഒരു വീഡിയോ ചെയ്തു. ജിഹാദി പണം മുക്കിയത് രാജ്യത്തെ തകര്‍ക്കാന്‍? എന്ന ശീര്‍ഷകത്തില്‍ ചെയ്ത ഈ വിഡിയോയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ‘അന്‍ലിമിറ്റ് ബിരിയാണി കടകള്‍ വരുന്നത്’ കള്ളപ്പണം വെളുപ്പിക്കാനാണെന്നും, ഇത് നടത്തുന്ന മുസ്ലീങ്ങളും, ജിഹാദികളും ചത്തതും അസുഖം വന്നതുമായ കോഴികളെയാണ് ഉപയോഗിക്കുന്നതെന്നും വീഡിയോയില്‍ ആരോപിക്കുന്നു (ജിഹാദി പണം മുക്കിയത് രാജ്യത്തെ തകര്‍ക്കാന്‍?, 10 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ് /മലയാളം എക്‌സ്‌പ്രെസ് ടിവി)
19. സനല്‍ ഇടമുറക് ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചു. ബിജെപിയുടെ ഹിന്ദുരാഷ്ട്ര അജണ്ടക്ക് സമാനമാണ് ലീഗിന്റേതെന്നുമാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്: 1970 മുതല്‍ മുസ്ലീം സമുദായത്തെ റാഡിക്കലൈസ് ചെയ്യുന്ന ഒരു പ്രക്രിയ മുസ്ലീം ലീഗ് ഉള്ളത് കൊണ്ട് നടക്കുന്നുണ്ട്. അതുകൊണ്ട്, അബ്ദുല്‍ നാസര്‍ മദനി, എസ്ഡിപിഐ പോലത്തെ ‘റാഡിക്കല്‍ മൂവ്‌മെന്റുകള്‍’ വളരേ ആക്റ്റീവ് ആയിവരുമ്പോള്‍ അതിലേക്ക് പോവാതെ, മെയിന്‍സ്ട്രീം പൊളിറ്റിക്‌സില്‍ മുസ്ലീങ്ങളെ പിടിച്ച് നിര്‍ത്താന്‍ മുസ്ലീം ലീഗന് കഴിയുന്നുണ്ട്. ബിജെപി ഹിന്ദുരാഷ്ട്ര അജണ്ട പോലെത്തന്നെയാണ് മുസ്ലീം ലീഗും എന്നാണ് വീഡിയോയില്‍ പറയുന്നത്. (ബിജെപിയും മുസ്ലീം ലീഗും, 09 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്/സനല്‍ ഇടമുറക്)
20. ദി മലബാര്‍ ജേര്‍ണലില്‍ നടന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.ജെ ജേക്കബ് കെപിസിസി വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിലിന്റെ രാഷ്ട്രീയം പരിശോധനാ വിധേയമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാധാരണ കോണ്‍ഗ്രസ് പ്രയോഗിക്കുന്ന രാഷ്ട്രീയമല്ല, ഷാഫി പയറ്റുന്നത്. അത് ഏറെ അപകടകരമായ ഒന്നാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത കെ.പി സേതുനാഥ് ഷാഫിയുടെ രാഷ്ട്രീയം പൊളിറ്റിക്കല്‍ ഇസ്ലാമാണെന്നും പറഞ്ഞുവച്ചു (മുസ്ലീം കമ്മ്യൂണിറ്റിക്ക് വേണ്ടി നമ്മള്‍ ചിന്തിക്കരുത്, 08 മാര്‍ച്ച്, ഫേസ്ബുക്ക്/ദി മലബാര്‍ ജേര്‍ണല്‍).
21. മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ സിപിഎം വിടുന്നു എന്ന വാര്‍ത്തയെകുറിച്ച് ക്രിസ്ത്യന്‍ ഐക്യവേദി എന്ന ഫേസ്ബുക്ക് പേജില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. തത്കാലിക നേട്ടത്തിന് വേണ്ടി പൊളിറ്റിക്കല്‍ ഇസ്ലാമിന് സ്തുതി പാടുന്ന ഹിന്ദു ക്രിസ്ത്യന്‍ സഖാക്കള്‍ക്ക് സ്വരാജിന്റെയും സുധാകരന്റെയും രാഷ്ട്രീയ ജീവിതം ഒരു പാഠമാണെന്ന മുന്നറിയിപ്പാണ് പോസ്റ്റിന്റെ ഉള്ളടക്കം: ഹമാസിന് ജയ് വിളിച്ചു കൊണ്ടിരുന്ന എം സ്വരാജ് നിലമ്പൂര്‍ മത്സരിക്കാന്‍ ചെന്നപ്പോള്‍ ജിഹാദികള്‍ സംഘി ആക്കി തോല്‍പ്പിച്ചു വിട്ടത്തോടെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ആണ്. ഹമാസ് അനുകൂല നിലപാട് എടുത്തിട്ടും ആര്യാടന്‍ ഷൗക്കത്തിനെതിരെ മത്സരിച്ച നിലമ്പൂരില്‍ ഹമാസ് ആരാധകര്‍ കാലു വാരുകയും ചെയ്തു. ശബരിമല വിഷയത്തിലെ നിലപാടുകള്‍ കൊണ്ട് കക്ഷത്തില്‍ ഇരുന്ന ഹിന്ദു വോട്ടും പോയതോടെ ഇനി മത്സരിക്കുന്നത് ബുദ്ധി അല്ല എന്ന് സ്വരാജ് തിരിച്ചറിഞ്ഞു. തത്കാലിക നേട്ടത്തിന് വേണ്ടി പൊളിറ്റിക്കല്‍ ഇസ്ലാമിന് സ്തുതി പാടുന്ന ഹിന്ദു ക്രിസ്ത്യന്‍ സഖാക്കള്‍ക്ക് സ്വരാജിന്റെയും സുധാകരന്റെയും രാഷ്ട്രീയ ജീവിതം ഒരു പാഠം ആണ്(05 മാര്‍ച്ച്, ഫേസ്ബുക്ക്/ക്രിസ്ത്യന്‍ ഐക്യവേദി).
22. അഡ്വക്കേറ്റ് എ ജയശങ്കര്‍: ജമാഅത്തെ ഇസ്ലാമി എന്താണെന്ന് ജനസാമാന്യത്തിന് അറിയില്ല. മുസ്ലീം സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക് തന്നെ പറയത്തക്ക ധാരണയില്ല. മുസ്ലീം സമുദായത്തില്‍ സൂക്ഷ്മ ന്യൂനപക്ഷത്തിന് മാത്രമേ ഈ സംഘടനയില്‍ അംഗത്വമുള്ളൂ. ഇവരുടെ ആദര്‍ശം പൊളിറ്റിക്കല്‍ ഇസ്ലാമാണ്. ഹുക്മത്തെ ഇലാഹി അഥവാ ദൈവിക ഭരണം പ്രാബല്യത്തില്‍ കൊണ്ടുവരുക എന്നുള്ളതാണ് സിദ്ധാന്തം. ഇവര്‍ പാകിസ്താനിലും ബംഗ്ലാദേശിലുമുണ്ട്. കാശ്മീരില്‍ വേറെ ജമാഅത്ത് ഇസ്ലാമിയാണ്. തുടക്കം ഈജിപ്റ്റില്‍, സ്ഥാപകന്‍ മൗലാന അബുല്‍ ആല മൗദൂദി. മതരാഷ്ട്രവാദികളാണ് ഇവര്‍. നമ്മുടെ നാട്ടില്‍ കാണുന്ന ജമാഅത്ത് ഇസ്ലാമിക്കാരൊക്കെ വളരെ പോളിഷ്ഡ് ആയിട്ടുള്ള ആള്‍ക്കാരാണ്. വഴക്കിനോ വക്കാടത്തിനോ പോവുകയില്ല. സൗമ്യമായിട്ട് സംസാരിക്കും. പത്രവും ടെലിവിഷന്‍ ചാനലും നടത്തുന്നുണ്ട്. പക്ഷേ, അകത്ത് കാളകൂട വിഷമാണ്. കേരളത്തിലെ ബഹുപരിപക്ഷ ആളുകള്‍ സുന്നി മുസ്ലീങ്ങളാണ്. അവരൊക്കെ ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ അങ്ങനെയല്ല. ഇവര്‍ എല്ലാത്തിനെയും ഖുര്‍ആനികമായ രീതിയില്‍ വ്യാഖ്യാനിക്കുന്നു. മറ്റുള്ളവരുടേത് മോശമാണെന്ന് സമര്‍ഥിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെയും ഹിന്ദു ഒബിസി വിഭാഗങ്ങളെയും കൂട്ടിച്ചേര്‍ത്ത് സവര്‍ണ ഫാസിസത്തിനെതിരായിട്ടുള്ള ഒരു ഐക്യമുന്നണി എന്ന രീതിയില്‍ ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കാറുണ്ട്. ഈ ആളുകളെയൊക്കെ ഇവരുടെ കരവലയത്തില്‍ ചേര്‍ത്ത് നിര്‍ത്തുന്ന ദലിത് മുസ്ലീം ഐക്യം വെറും അഭ്യാസവും നമ്പറുമാണ്. അവരുടെ അജണ്ട മൗദൂദിയുടെ കാലത്തുള്ള അതേ അജണ്ട തന്നെ. അതാണ് പാകിസ്താനിലും ഇന്ത്യയിലും കാശ്മീരിലും ബംഗ്ലാദേശിലുമൊക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്നത് (ജമാഅത്തെ ഇസ്ലാമിയെ എന്തിന് പേടിക്കണം?, അഡ്വക്കേറ്റ് എ ജയശങ്കര്‍, എപ്പിസോഡ് 679, 03 മാര്‍ച്ച്, ടോക്കിംഗ് പോയിന്റ്).
23. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികള്‍ വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍: കേരളത്തെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതും മലയാളികളുടെ രണ്ടാമത്തെ വീടായും കരുതുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത് വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയല്ല ഇരുമുന്നണികളുടെയും ലക്ഷ്യം. വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇത് ഒരു സമുദായത്തെ അരികുവത്കരിക്കാനെ ഉപകരിക്കൂ (ഇടത്-വലത് മുന്നണികള്‍ മലയാളികള്‍ക്കൊപ്പമല്ല ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍, 03 മാര്‍ച്ച്, ജന്മഭൂമി).
24. മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ പ്രതികരണം: ‘ഒരു ചാനല്‍ മേധാവി (24 ന്യൂസിന്റെ ശ്രീകണ്ഠൻ നായർ) സ്വന്തം സ്റ്റുഡിയോയില്‍ നിന്ന് ഒരു കപ്പ് ചായ പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥ. റംസാന്‍ നോമ്പ് സമയത്ത് ചായക്കപ്പ് പിടിച്ച് നില്‍ക്കുന്നതിനെ കുറച്ച് ‘പ്രേക്ഷകര്‍’ ചോദ്യം ചെയ്യുന്നു. ചാനല്‍ മുതലാളി അതീവ വിനയത്തോടെ അനുസരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ മനസിലാകും അവസ്ഥ എത്ര ഭീകരമാണെന്ന്. ‘ബീഫ് കഴിക്കാത്തവര്‍ കഴിക്കണ്ട, പക്ഷേ മറ്റുള്ളവര്‍ കഴിക്കരുത് എന്ന് പറയുന്നത് ഫാസിസം ആണ്’ എന്ന് വലിയ ഡയലോഗ് അടിച്ച അതേ ആളാണ്, ‘കണ്‍ഠത്തില്‍’ വാള്‍ വെച്ചതുപോലെ ഒറ്റ നിമിഷം ചായ കുടി നിര്‍ത്തിയത് എന്നതാണ് ഇതിലെ കോമഡി. എന്താ അല്ലേ ? മാധ്യമ സിംഹങ്ങള്‍ പൂച്ചകുട്ടികള്‍ ആകുന്ന മനോഹര കാഴ്ച്ച !’ (മാര്‍ച്ച് 5, ഫേസ്ബുക് പോസ്റ്റ്,/ ടി.പി സെന്‍കുമാര്‍).
25. പിന്നാക്ക ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും സംഘടിത ന്യൂപക്ഷങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സാമൂഹിക നീതി അട്ടിമറിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ഈസ്റ്റ് കടുങ്ങല്ലൂര്‍ ശാഖ പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി. രാജീവ് യോഗത്തില്‍ വിശിഷ്ടാതിഥിയായിരുന്നു: പിന്നാക്ക ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും സംഘടിത ന്യൂപക്ഷങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സാമൂഹിക നീതി അട്ടിമറിക്കുകയാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി, അതേ മതക്കാരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കി, ഭരണം ഹൈജാക്ക് ചെയ്യുന്നു. അധികാരത്തില്‍ കയറി നിയമവും ചട്ടവും ഉണ്ടാക്കി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു. ഇവര്‍ക്ക് മുമ്പില്‍ ദേശീയ – സംസ്ഥാന പാര്‍ട്ടികള്‍ നിഷ്‌ക്രിയരാവുകയാണ് (സംഘടിത ന്യൂനപക്ഷങ്ങള്‍ സാമൂഹ്യനീതി അട്ടിമറിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍, 02 മാര്‍ച്ച്, കേരള കൗമുദി).
26. 2026 ഏപ്രിലില്‍ നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ വൈക്കം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സണ്ണി എം കപ്പിക്കാട് മത്സരിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം കെ ഗുപ്തന്‍ ഇതേ കുറിച്ച് ‘വൈക്കം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാലയാകുമ്പോള്‍’ എന്ന പേരില്‍ ഒരു ലേഖനം ജന്മഭൂമി പത്രത്തില്‍ എഴുതി. വൈക്കം എന്ന ഹൈന്ദവ കേന്ദ്രത്തില്‍ മത്സരിക്കുന്ന സണ്ണി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രതിനിധിയാണെന്നാണ് ഗുപ്തന്‍ ആരോപിക്കുന്നത്: വൈക്കം ക്ഷേത്രം ടിപ്പുവിന്റെ കാലത്ത് ആക്രമിക്കപ്പെട്ടു. വൈക്കം പത്മനാഭപിള്ള ടിപ്പുവിനെ പരാജയപ്പെടുത്തി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വൈക്കം പ്രധാന കേന്ദ്രമായിരുന്നു. ദലിതര്‍ തുടക്കത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായെങ്കിലും അവര്‍ക്ക് ഒന്നും നേടാനായില്ല. അദൃശ്യമായ ഈ വിഭാഗം പ്രായപൂര്‍ത്തി വോട്ടവകാശവും പങ്കാളിത്ത ജനാധിപത്യവും പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഒരു വോട്ടുബാങ്ക് എന്ന നിലയിലെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഭാഗമായത്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ഇസ്ലാം വിവിധ രൂപത്തില്‍ ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്നു. ഇടത്-വലതു മുന്നണികള്‍ അവരെ സമ്മര്‍ദ്ദ ശക്തിയായി വളര്‍ത്തി. ഇന്ന് എസ്ഡിപിഐയേയോ വെല്‍ഫയര്‍ പാര്‍ട്ടിയേയോ നിഷേധിച്ചുകൊണ്ട് ലീഗിന് മുന്നോട്ട് പോകാനാവില്ല. കോണ്‍ഗ്രസ്സും ഈയൊരു പ്രതിസന്ധിയിലാണ്. 2026-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്ത് പൊളിറ്റിക്കല്‍ ഇസ്ലാം പിന്തുണയോടെ ഒരു ദലിത് ആക്റ്റിവിസ്റ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തും.
തുടര്‍ന്നദ്ദേഹം അതിന്റെ കാരണങ്ങളിലേക്ക് പോകുന്നു: തര്‍ക്ക മന്ദിരത്തിന്റെ മിനാരങ്ങള്‍ തകര്‍ന്നപ്പോഴാണ് അവര്‍ സഖ്യകക്ഷികളെ തേടിയെത്തിയത്. അസംഘടിതരും അനാഥരുമായ ദലിത് സമൂഹത്തെയാണ് അവര്‍ ഉന്നം വച്ചതും. പട്ടികജാതി സംഘടനകളുടെ ശൈഥില്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയവും ദലിത് സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. ഈ ശൂന്യതയിലേയ്ക്ക് കടന്നു കയറാനാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ശ്രമം. അതിന് മാര്‍ഗ്ഗമായി തെരഞ്ഞെടുത്തതാവട്ടെ ദലിത് ആക്റ്റിവിസ്റ്റുകളേയും. ആ പരീക്ഷണത്തിന് ഏറ്റവും യുക്തമായ സ്ഥലം വൈക്കമാണെന്ന് അവര്‍ കണ്ടെത്തി. ടിപ്പുവിന്റെ കാലം മുതല്‍ വൈക്കം അവരുടെ അഭിനിവേശമാണ്. കേരളത്തില്‍ ബ്രാഹ്‌മണര്‍ ഒരു നിര്‍ണ്ണായക ശക്തിയല്ലെങ്കിലും ബ്രാഹ്‌മണരെ എതിര്‍ ദിശയില്‍ നിര്‍ത്തിയാണ് ഈ ദലിത് ഇസ്ലാമിക് പൊളിറ്റിക്‌സിന്റെ അടിത്തറ. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള പ്രചരണമായിരിക്കും വൈക്കത്തെ മുഖ്യ രാഷ്ട്രീയ അജണ്ട. ദേശീയ ശ്രദ്ധ നേടാന്‍ രോഹിത് വെമുലയും, ഭീമാ കൊറേഗാവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടാം. അതിനെ പ്രതിരോധിക്കാനും അതിജീവിക്കാനും ബിജെപിക്കേ കഴിയൂ (വൈക്കം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാലയാകുമ്പോള്‍, കെ ഗുപ്തന്‍, ജന്മഭൂമി).
27. കേരള സ്റ്റോറി പറഞ്ഞുവയ്ക്കുന്നത് യഥാര്‍ത്ഥ കഥയാണെന്നും പ്രതികരിച്ചാല്‍ ഏറ്റവും വലിയ ലൗ ജിഹാദുകാരനാണെന്ന് ആരോപിക്കുമെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്: കേരളാ ലൗ സ്റ്റോറി എന്ന സിനിമ യാഥാര്‍ഥ്യമാണ്. പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ തെളുവുകള്‍ ലഭിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ മകളെ പ്രണയിച്ചു മതം മാറ്റിയെന്ന ആരോപണം നേരിടുന്നതിനെ കുറിച്ചും അദ്ദേഹം ഓര്‍മ്മിച്ചു (06 മാര്‍ച്ച്, മതേതര കേരളം ഫേസ്ബുക്ക് പേജ്, 06 മാര്‍ച്ച്).
മാര്ച്ച്: 81 ഇസ്ലാമോഫോബിക് സംഭവങ്ങൾ
1. കേരള സ്റ്റോറി – 2
ഷോ റദ്ദാക്കി
വിവാദങ്ങളില്‍ നിറഞ്ഞു നിന്നിട്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയ കേരളം സ്റ്റോറി 2 സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആളില്ലാതായതോടെ പല സിനിമാ തിയേറ്ററുകളിലും ഷോ നടന്നില്ല. 10 പേരില്‍ കുറവാണെങ്കില്‍ പ്രദര്‍ശനം റദ്ദാക്കുന്നത് പതിവാണെങ്കിലും ആദ്യമായാകും ഇത്രയും തിയേറ്ററുകളില്‍ ഒരേ സിനിമ റദ്ദാക്കേണ്ടി വരുന്നത് എന്ന് ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു (കേരള സ്റ്റോറി കാണാന്‍ ആളില്ല: മിക്കയിടത്തും ഷോ റദ്ദാക്കി, ജനയുഗം, മാര്‍ച്ച് 1).
പ്രതിഷേധം
ഷേണായീസ് തിയേറ്ററിനുള്ളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാനര്‍ പിടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും എന്നാല്‍, ചിത്രം വസ്തുതാവിരുദ്ധവും കേരള ജനതയെ അപമാനിക്കുന്നതും ആണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി (കേരള സ്റ്റോറി 2; തിയേറ്ററില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, 01 മാര്‍ച്ച്, ദേശാഭിമാനി).
കേരള സ്റ്റോറിയുടെ ലക്ഷ്യം കലാപം
‘മതസാമുദായിക സൗഹാര്‍ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനുമുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് കേരള സ്റ്റോറി 2’ എന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എംപി: ‘കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കി ഒറ്റപ്പെടുത്താനും സിനിമയിലൂടെ ഇസ്‌ലാമോഫോബിയ സൃഷ്ടിക്കാനും ശ്രമിക്കുകയാണ് സംഘപരിവാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയത് അസ്വാഭാവികമായ വേഗത്തിലാണ്. ഇത് ആശങ്കപ്പെടുത്തുന്നു’ (കേരള സ്റ്റോറി 2 കലാപം ലക്ഷ്യമിട്ട്: എ.എ റഹീം, 01 മാര്‍ച്ച്, ദേശാഭിമാനി).
അഭിപ്രായസ്വാതന്ത്ര്യം തടയുന്നു
കേരള സ്റ്റോറി 2 കാണാന്‍ താല്പര്യമില്ലെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനായി നില കൊള്ളുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ (കേരള സ്റ്റോറി 2 അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളും- രാജീവ് ചന്ദ്രശേഖര്‍, 01 മാര്‍ച്ച്, മാതൃഭൂമി).
ഹരജിക്കാര്‍ക്ക് വിമര്‍ശനം
‘കേരള സ്റ്റോറി 2’ സിനിമയില്‍ നിന്ന് ‘കേരള’ നീക്കണമെന്ന് പൊതുതാല്‍പര്യ ഹരജികള്‍ നല്‍കിയവരെ ഹൈകോടതി വിമര്‍ശിച്ചു. സിനിമയുടെ പ്രദര്‍ശന വിലക്ക് നീക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ പൊതു താല്‍പര്യ ഹരജിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. വിമര്‍ശനത്തെ തുടര്‍ന്ന് നിരുപാധികം ഖേദം പ്രകടിപ്പിച്ച ഹരജിക്കാര്‍ തെറ്റു തിരുത്തി പുതിയ ഹരജി സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിച്ചു (കേരള സ്റ്റോറി- 2′: ഹരജിക്കാര്‍ക്ക് വിമര്‍ശനം, 06 മാര്‍ച്ച്, മാധ്യമം).
പ്രതികരിച്ചാല്‍ ലൗ ജിഹാദുകാരനാണ് പറയും
കേരള സ്റ്റോറി പറഞ്ഞുവയ്ക്കുന്നത് യഥാര്‍ത്ഥ കഥയാണെന്നും പ്രതികരിച്ചാല്‍ ഏറ്റവും വലിയ ലൗ ജിഹാദുകാരനാണെന്ന് ആരോപിക്കുമെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്: കേരളാ ലൗ സ്റ്റോറി എന്ന സിനിമ യാഥാര്‍ഥ്യമാണ്. പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ തെളുവുകള്‍ ലഭിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ മകളെ പ്രണയിച്ചു മതം മാറ്റിയെന്ന ആരോപണം നേരിടുന്നതിനെ കുറിച്ചും അദ്ദേഹം ഓർമ്മിച്ചു (06 മാര്‍ച്ച്, മതേതര കേരളം ഫേസ്ബുക്ക് പേജ്, 06 മാര്‍ച്ച്)
വാശിയ്ക്ക് പിന്നില്‍ ബിരിയാണിച്ചെമ്പ്
സിപിഎമ്മിന്റെ ഈ വിഷയത്തിലെ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ട് കേസരി ലേഖനം പ്രസിദ്ധീകരിച്ചു. ‘കേരളാ സ്റ്റോറി’യെ വിജയന്‍ സഖാവ് ഭയക്കുന്നതെന്തിന്? എന്നായിരുന്നു ശീര്‍ഷകം:
ഇറാനിലെ ഉന്നതനായ ഷിയാ മതനേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതില്‍ ഷിയാ മുസ്ലീങ്ങള്‍ക്കുള്ളതിനേക്കാള്‍ പത്തിരട്ടി രോഷവും അമര്‍ഷവും കേരള മുഖ്യന്‍ വിജയന്‍ സഖാവില്‍ നിന്നും അദ്ദേഹത്തിന്റെ കൈവെള്ളയിലിരിക്കുന്ന സിപിഎം എന്ന ഭരണകക്ഷിയില്‍ നിന്നും കേരളം മൊത്തം വമിക്കുകയാണ്. കേരള സ്റ്റോറി 2 എന്ന സിനിമയുടെ ട്രൈലര്‍ കണ്ടതോടെ മുഖ്യന്റെ കേരളാഭിമാനം അണക്കെട്ട് തകര്‍ത്ത് രണ്ടുതവണ പരന്നൊഴുകിയതിന്റെ ക്ഷീണം തീരും മുമ്പാണ് ഖാംനഇയുടെ വധം നടന്നിരിക്കുന്നത്. മുമ്പ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന സമയത്ത് ലോകത്തൊരിടത്തും ഇല്ലാത്ത വിധം കേരളത്തില്‍ ഹര്‍ത്താല്‍ നടപ്പാക്കിയ പാര്‍ട്ടിയാണ് സിപിഎം. കേരള സ്റ്റോറി 1 ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് കത്തെഴുതി വിപ്ലവ വീര്യം പ്രദര്‍ശിപ്പിച്ച മുഖ്യന്‍ സഖാവ് ആ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ രാജ്യത്തിന്റെ സിനിമയുടെ മതേതര പാരമ്പര്യം തന്നെ തകര്‍ന്നു പോയി എന്ന് വിലപിച്ചു കണ്ണീരൊഴുക്കിയിരുന്നു. സ്വന്തം പാര്‍ട്ടിക്കാരിയായ ഒരു യുവതിയുടെ കഥയാണ് ഈ സിനിമ എന്ന് ലോകം അറിഞ്ഞുപോകുമോ എന്ന ഭയം സഖാവിനെ വേട്ടയാടുന്നുണ്ടോ?
2015 മെയ് 15 ന് കളമശ്ശേരിയില്‍ എസ്എഫ്ഐക്കാരിയായ അനുജ കൊല്ലപ്പെട്ടത് ‘ലൗ ജിഹാദി’ന്റെ ഇരയായാണ് എന്ന് ആ കുട്ടിയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അതിനെ ആത്മഹത്യ എന്ന് രേഖപ്പെടുത്താനേ വിജയന്‍ സഖാവിന്റെ പൊലീസ് തയ്യാറായിട്ടുള്ളു. മൃതദേഹത്തിന്റെ കാല്‍ നിലത്ത് മുട്ടി കിടക്കുന്നതും മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണം കണ്ടതും ഒന്നും പരിഗണിക്കാത്ത പോലീസ് അവളുടെ മൊബൈല്‍ ഫോണും പരിശോധിച്ചില്ല എന്നും പരാതിയുണ്ട്. എന്‍ഡിഎഫുകാരനായ സലീം ഖലീല്‍ സ്‌നേഹം നടിച്ച് മതം മറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അനൂജയുടെ മരണം സംഭവിക്കുന്നത് എന്നതുള്‍പ്പെടെ ദൂരൂഹതകള്‍ ഏറെയുള്ള ഈ സംഭവത്തില്‍ അല്‍ഖ്വയ്ദയുടെ വനിതാ വിഭാഗമായ ഷഹീന്‍ഫോഴ്‌സിനും പങ്കുണ്ട് എന്നും വാര്‍ത്ത വന്നിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. എസ്എഫ്ഐക്കാരിയായ അനൂജക്ക് നീതി കിട്ടാത്ത സംസ്ഥാനത്ത് മറ്റുള്ളവരുടെ കാര്യം പറയണോ?
ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഭീകര സംഘടനകളുടെ സഹായത്തോടെ വലവീശുന്ന ഇയാളുടെ തന്ത്രത്തില്‍ വീഴുകയായിരുന്നു അനൂജ എന്ന് സംശയിക്കുന്നു. മതംമാറ്റം സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായതായും മര്‍ദ്ദനമേറ്റതായും പറയപ്പെടുന്നു. തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കൊലപാതക കേസ് മരവിപ്പിച്ച് തേച്ചുമായ്ച്ചുകളയാന്‍ പൊലീസിന് സാധിക്കും. അതും പോര, സിനിമയിലൂടെ പോലും അത് ജനങ്ങളിലെത്തരുത് എന്ന് മുഖ്യന്‍ വാശിപിടിക്കുന്നതിന് പിന്നില്‍ വല്ല ബിരിയാണിച്ചെമ്പും ഉണ്ടോ? (‘കേരളാ സ്റ്റോറി’യെ വിജയന്‍ സഖാവ് ഭയക്കുന്നതെന്തിന്?, 11 മാര്‍ച്ച്, കേസരി വീക്കിലി).


2. പത്മഭൂഷണ്‍: വെള്ളാപ്പള്ളിക്ക് പൗര സ്വീകരണം
വിദ്വേഷപരാമര്‍ശം നടത്തി എതിര്‍പ്പ് വിളിച്ചുവരുത്തുന്നതിനിടെ വെള്ളാപ്പള്ളിക്ക് കേരളകൗമുദി സ്വീകരണം സംഘടിപ്പിച്ചു. കൊച്ചിയിലായിരുന്നു പരിപാടി. അനുമോദന സമ്മേളനം വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള അധ്യക്ഷനായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥി (പത്മഭൂഷണ്‍: വെള്ളാപ്പള്ളിക്ക് നാളെ കൊച്ചിയില്‍ പൗര സ്വീകരണം, 01 മാര്‍ച്ച്, കേരള കൗമുദി).
3. ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ച് ജെ.ബി കോശി കമ്മീഷന്‍
വിവിധ മേഖലകളില്‍ മുസ്ലീങ്ങള്‍ നേരിടുന്ന പിന്നാക്കവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനങ്ങള്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ വീതിച്ചുനല്‍കണമെന്ന വാദം ഏറെ പഴക്കമുള്ളതാണ്. ഇതേ കാര്യമാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷനും ശുപാര്‍ശചെയ്തത്. കമ്മീഷന്റെ ചില ശുപാര്‍ശകള്‍ ഇങ്ങനെ: സംസ്ഥാന സര്‍വീസിലുള്ളവരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണം. താത്കാലിക നിയമനവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി സംവരണം പാലിച്ചു നടത്തണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചിന്റെ മലപ്പുറത്തുള്ള പഠന കേന്ദ്രത്തിന്റെ 50 ശതമാനം സീറ്റ് മുസ്ലീങ്ങൾക്ക് മാറ്റിവെച്ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കും മറ്റു സമുദായങ്ങള്‍ക്കും ഒരു സീറ്റ് പോലും നീക്കി വെച്ചിട്ടില്ല. മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ മുസ്ലീങ്ങളെ മാത്രമല്ല, എല്ലാ അംഗീകൃത ന്യൂനപക്ഷങ്ങളെയും ഒരുപോലെ പരിഗണിക്കണം. യത്തീം ഖാനയിലെ പ്രോഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് വർഷം 10,000 രൂപ സ്‌കോളര്‍ഷിപ് നല്‍കുന്നത് പോലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള മത ന്യൂനപക്ഷങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും നല്‍കുക. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജിയണല്‍ ഓഫീസുകള്‍ സ്ഥാപിച്ചിരിക്കുന്നതിലുള്ള അസന്തുലിതാവസ്ഥ പരിഗണിക്കണം. കേരള മദ്രസ അധ്യാപക ക്ഷേമനിധിക്ക് സമാനമായ സണ്‍ഡേ സ്‌കൂള്‍, വേദപഠനം, മത ബോധനം നടത്തുന്ന അധ്യാപകര്‍ക്കും ക്ഷേമനിധി നടപ്പിലാക്കുക (സംസ്ഥാന സര്‍വീസിലുള്ളവരുടെ ജാതി തിരിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കണം, 01 മാര്‍ച്ച്, ദീപിക).
4. വിശ്വരൂപം സിനിമയുടെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം; പ്രതികളെ വിട്ടയച്ചു
കമല്‍ഹാസന്റെ വിശ്വരൂപം സിനിമയുടെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ച കേസിലെ മുഴുവന്‍ പ്രതികളേയും പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ചു. 2013ല്‍ മുസ്ലീം ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം തിയേറ്റര്‍ ആക്രമണമായി ചിത്രീകരിച്ചാണ് 26 പേര്‍ക്കെതിരെ കേസെടുത്തത്, അതില്‍ 24 പേരാണ് വിചാരണ നേരിട്ടത്. ചിത്രത്തില്‍ ഇസ്ലാം വിരുദ്ധതയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല (വിശ്വരൂപം സിനിമയുടെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം; പ്രതികളെ വിട്ടയച്ചു, 01 മാര്‍ച്ച്, സുപ്രഭാതം).
5. പിഎസ്‌സി നിയമനം; മുസ്ലീങ്ങളുടെ ഇരട്ടി ഈഴവര്‍
കഴിഞ്ഞ പത്ത് വര്‍ഷത്തോളം വരുന്ന കാലയളവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ നിയമനങ്ങളില്‍ ഈഴവരുടെ പകുതി മാത്രമാണ് മുസ്ലീങ്ങളുള്ളതെന്ന് പിഎസ്സി പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നതായി സുപ്രഭാതം ലേഖനം: കഴിഞ്ഞ പത്ത് വര്‍ഷത്തോളം വരുന്ന കാലയളവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ നിയമനങ്ങളില്‍ ഈഴവരുടെ പകുതി മാത്രമാണ് മുസ്ലീങ്ങളുള്ളത്. 2015-16 മുതല്‍ 2023-24 വരെ പിഎസ്സി നടത്തിയ 2,67,883 നിയമനങ്ങളില്‍ 60,022ഉം ലഭിച്ചത് ഈഴവര്‍ക്കാണ്. ഇക്കാലയളവില്‍ മുസ്ലീങ്ങൾക്ക് ലഭിച്ച നിയമനങ്ങള്‍ 33,150 ആണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഈഴവര്‍ 23 ശതമാനമാണെങ്കില്‍ മുസ്ലീങ്ങൾ 26 ശതമാനമാണ്. മുസ്ലീങ്ങൾ എല്ലാം നേടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായും ലേഖനം (പിഎസ്സി നിയമനം; മുസ്ലീങ്ങളുടെ ഇരട്ടി ഈഴവര്‍, സലാം കല്ലായി, 01 മാര്‍ച്ച്, സുപ്രഭാതം).
6. വൈദികര്‍ക്ക് നിരോധിത സംഘടനയുമായി ബന്ധം
എറണാംകുളം-അങ്കമാലി അതിരൂപതയില്‍ വിമത പ്രവര്‍ത്തനം നടത്തുന്ന വൈദികര്‍ക്കും അവരുടെ അനുയായികള്‍ക്കും ചില നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന ഗൗരവത്തിലെടുക്കണമെന്ന് മാര്‍ത്തോമ്മാ നസ്രാണി സംഘം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പാസ്റ്ററല്‍ കൗണ്‍സില്‍ പോലെയുള്ള താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നത്. എന്നാല്‍ ഈ വിവരം ബന്ധപ്പെട്ട അന്വേഷണ വിഭാഗങ്ങളെ അറിയിക്കാന്‍ അദ്ദേഹം തയ്യാറാകാത്തത് സ്വന്തം ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കൗശലമാണെന്നും അദ്ദേഹം ആരോപിക്കുന്നു (മാര്‍ താഴത്തിന്റെ പ്രസ്താവന ഗൗരവമുള്ളത്; നസ്രാണി സംഘം, 01 മാര്‍ച്ച്, മനോരമ).
7. ‘മുസ്ലീം ലീഗ്- മാവോവാദി- കോണ്‍ഗ്രസ്
രാജസ്ഥാനിലെ അജ്മീറില്‍ വികസന പദ്ധതികളുടെയും എച്ച്.പി.വി വാക്‌സിനേഷന്‍ യത്‌നത്തിന്റെയും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ്സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു: പ്രതിപക്ഷത്തിരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അല്ല; മറിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന ‘മുസ്ലീംലീഗ്-മാവോവാദി കോണ്‍ഗ്രസ്’ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം (കോണ്‍ഗ്രസ്സ് ഇപ്പോള്‍ മുസ്ലീം ലീഗ്- മാവോവാദി പാര്‍ട്ടി, 01 മാര്‍ച്ച്, മാതൃഭൂമി).


8. ഖമനഇയുടെ വധം : ജനം ടിവിയുടെ അവതരണം
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചതിനെക്കുറിച്ചുള്ള ജനം ടിവി കാര്‍ഡ് ഇങ്ങനെ:
ഖമനയിയെ വധിച്ചതില്‍ ഇറാനിലെങ്ങും ആഹ്ലാദം, തെരുവിലിറങ്ങി ആയിരങ്ങള്‍, ട്രമ്പിനും നെതന്യാഹുവിനും നന്ദി പറഞ്ഞ് ജനക്കൂട്ടം (ഖമനയിയെ വധിച്ചതില്‍ ഇറാനിലെങ്ങും ആഹ്ലാദം, 01 മാര്‍ച്ച്, ജനം ടി വി).
മറ്റു ചില റിപ്പോര്‍ട്ടുകള്‍:
‘ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ അയത്തൊള്ള ഖമനെയിയെ വധിച്ചെന്ന് ട്രംപ്’ (01 മാര്‍ച്ച്, ജനം ടിവി)
ഇസ്രയേലും അമേരിക്കയും ഇറാന്റെ പരമോന്നത നേതാവിനെയും സൈനിക മേധാവികളെയും വധിച്ച സാഹചര്യത്തില്‍ ജനം ടിവി നല്‍കിയ പോസ്റ്റര്‍ ഇങ്ങനെ:
ഇസ്ലാമിക ഭീകരതയുടെ അടിവേരറുത്ത് ഇസ്രയേല്‍; ഇറാന്‍ ഭീകരശൃംഖലയുടെ തലവന്മാരെയെല്ലാം വധിച്ചു (02 മാര്‍ച്ച്, ജനം ടിവി പോസ്റ്റര്‍)
9. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇങ്ങനെ ഒരു ഐക്യദാര്‍ഢ്യം കണ്ടിരുന്നോ?
ഇറാന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി പെരുമ്പാവൂരില്‍ സോളിഡാരിറ്റിയും എസ്‌ഐഒയും നടത്തിയ മാര്‍ച്ചിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് പി.സി ജോര്‍ജ് എഫ്ബിയില്‍ എഴുതിയത് ഇങ്ങനെ: ഭാരതത്തിന്റെ ഓപ്പറേഷന്‍ സിന്ദൂരില്‍ നമ്മള്‍ ഇങ്ങനെ ഒരു ഐക്യദാര്‍ഢ്യം കണ്ടിരുന്നോ? (01 മാര്‍ച്ച്, ഫേസ്ബുക്ക്/പി.സി ജോര്‍ജ്)
10. റംസാനും റമളാനും
ആയത്തുള്ള ഖമനേയിയെ അനുസ്മരിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ: ‘വിശുദ്ധ റമളാനിലെ’ ധീര രക്തസാക്ഷിത്വം.
ഈ പ്രതികരണം മാതൃഭൂമി വാര്‍ത്തയാക്കി. അതില്‍ റമളാനിലെ എന്നതിന് പകരം റംസാനിലെ എന്നാണ് എഴുതിയിരുന്നത്: വിശുദ്ധ റംസാനിലെ ധീര രക്തസാക്ഷിത്വം (വിശുദ്ധ റംസാനിലെ ധീര രക്തസാക്ഷിത്വം, മാതൃഭൂമി, മാര്‍ച്ച് 1).
11. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാല
2026 ഏപ്രിലില്‍ നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ വൈക്കം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സണ്ണി എം കപിക്കാട് മത്സരിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം കെ ഗുപ്തന്‍ ഇതേ കുറിച്ച് ‘വൈക്കം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാലയാകുമ്പോള്‍’ എന്ന പേരില്‍ ഒരു ലേഖനം ജന്മഭൂമി പത്രത്തില്‍ എഴുതി. വൈക്കം എന്ന ഹൈന്ദവ കേന്ദ്രത്തില്‍ മല്‍സരിക്കുന്ന സണ്ണി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രതിനിധിയാണെന്നാണ് ഗുപ്തന്‍ ആരോപിക്കുന്നത്:
വൈക്കം ക്ഷേത്രം ടിപ്പുവിന്റെ കാലത്ത് ആക്രമിക്കപ്പെട്ടു. വൈക്കം പത്മനാഭപിള്ള ടിപ്പുവിനെ പരാജയപ്പെടുത്തി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വൈക്കം പ്രധാന കേന്ദ്രമായിരുന്നു. ദലിതര്‍ തുടക്കത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായെങ്കിലും അവര്‍ക്ക് ഒന്നും നേടാനായില്ല. അദൃശ്യമായ ഈ വിഭാഗം പ്രായപൂര്‍ത്തി വോട്ടവകാശവും പങ്കാളിത്ത ജനാധിപത്യവും പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഒരു വോട്ടുബാങ്ക് എന്ന നിലയിലെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഭാഗമായത്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ഇസ്ലാം വിവിധ രൂപത്തില്‍ ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്നു. ഇടത്-വലതു മുന്നണികള്‍ അവരെ സമ്മര്‍ദ്ദ ശക്തിയായി വളര്‍ത്തി. ഇന്ന് എസ്ഡിപിഐയേയോ വെല്‍ഫയര്‍ പാര്‍ട്ടിയേയോ നിഷേധിച്ചുകൊണ്ട് ലീഗിന് മുന്നോട്ട് പോകാനാവില്ല. കോണ്‍ഗ്രസ്സും ഈയൊരു പ്രതിസന്ധിയിലാണ്. 2026-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്ത് പൊളിറ്റിക്കല്‍ ഇസ്ലാം പിന്തുണയോടെ ഒരു ദലിത് ആക്റ്റിവിസ്റ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തും.
തുടര്‍ന്നദ്ദേഹം അതിന്റെ കാരണങ്ങളിലേക്ക് പോകുന്നു: തര്‍ക്ക മന്ദിരത്തിന്റെ മിനാരങ്ങള്‍ തകര്‍ന്നപ്പോഴാണ് അവര്‍ സഖ്യകക്ഷികളെ തേടിയെത്തിയത്. അസംഘടിതരും അനാഥരുമായ ദലിത് സമൂഹത്തെയാണ് അവര്‍ ഉന്നം വച്ചതും. പട്ടികജാതി സംഘടനകളുടെ ശൈഥില്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയവും ദലിത് സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. ഈ ശൂന്യതയിലേയ്ക്ക് കടന്നു കയറാനാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ശ്രമം. അതിന് മാര്‍ഗ്ഗമായി തെരഞ്ഞെടുത്തതാവട്ടെ ദലിത് ആക്റ്റിവിസ്റ്റുകളേയും. ആ പരീക്ഷണത്തിന് ഏറ്റവും യുക്തമായ സ്ഥലം വൈക്കമാണെന്ന് അവര്‍ കണ്ടെത്തി. ടിപ്പുവിന്റെ കാലം മുതല്‍ വൈക്കം അവരുടെ അഭിനിവേശമാണ്. കേരളത്തില്‍ ബ്രാഹ്‌മണര്‍ ഒരു നിര്‍ണ്ണായക ശക്തിയല്ലെങ്കിലും ബ്രാഹ്‌മണരെ എതിര്‍ ദിശയില്‍ നിര്‍ത്തിയാണ് ഈ ദലിത് ഇസ്ലാമിക് പൊളിറ്റിക്‌സിന്റെ അടിത്തറ. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള പ്രചരണമായിരിക്കും വൈക്കത്തെ മുഖ്യ രാഷ്ട്രീയ അജണ്ട. ദേശീയ ശ്രദ്ധ നേടാന്‍ രോഹിത് വെമുലയും, ഭീമാ കൊറേഗാവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടാം. അതിനെ പ്രതിരോധിക്കാനും അതിജീവിക്കാനും ബിജെപിക്കേ കഴിയൂ (വൈക്കം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാലയാകുമ്പോള്‍, കെ ഗുപ്തന്‍, ജന്മഭൂമി).


12. സംഘടിത ന്യൂനപക്ഷങ്ങള്‍ സാമൂഹ്യനീതി അട്ടിമറിക്കുന്നു
പിന്നാക്ക ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും സംഘടിത ന്യൂപക്ഷങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സാമൂഹിക നീതി അട്ടിമറിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ഈസ്റ്റ് കടുങ്ങല്ലൂര്‍ ശാഖ പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി. രാജീവ് യോഗത്തില്‍ വിശിഷ്ടാതിഥിയായിരുന്നു: പിന്നാക്ക ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും സംഘടിത ന്യൂപക്ഷങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സാമൂഹിക നീതി അട്ടിമറിക്കുകയാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി, അതേ മതക്കാരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കി, ഭരണം ഹൈജാക്ക് ചെയ്യുന്നു. അധികാരത്തില്‍ കയറി നിയമവും ചട്ടവും ഉണ്ടാക്കി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു. ഇവര്‍ക്ക് മുമ്പില്‍ ദേശീയ – സംസ്ഥാന പാര്‍ട്ടികള്‍ നിഷ്‌ക്രിയരാവുകയാണ് (സംഘടിത ന്യൂനപക്ഷങ്ങള്‍ സാമൂഹ്യനീതി അട്ടിമറിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍, 02 മാര്‍ച്ച്, കേരള കൗമുദി).
13. മൗദൂദിയെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ സംസാരിച്ചു.
സഹപാനലിസ്റ്റ് സുന്നി ആക്ടിവിസ്റ്റ് ജവാദ് മുസ്തഫ വാഫിയെയും ചര്‍ച്ച നയിച്ച അഭിലാഷിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്‍ ജനയുഗത്തില്‍ നടത്തിയ പ്രതികരണം ഇങ്ങനെ: മതേതര ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ രാഷ്ട്രസങ്കല്‍പ്പങ്ങളെ തീര്‍ത്തും തിരസ്‌കരിച്ചുകൊണ്ട് ഇസ്ലാമിക രാഷ്ട്ര സംസ്ഥാനത്തിന് ശ്രമം നടത്തുന്ന മൗദൂദിയുടെ വിഷലിപ്ത ആശയങ്ങളെ വെള്ളപൂശുന്നതിനായി ബൈബിളിലെ ദൈവരാജ്യത്തെ പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. താനൊരു ക്രൈസ്തവനാണെന്നും താന്‍ കുര്‍ബാനയ്ക്കും വീട്ടിലും പ്രാര്‍ത്ഥിക്കുമ്പോള്‍ ‘അങ്ങയുടെ രാജ്യം വരണമേ’ എന്നു പറഞ്ഞാല്‍ ക്രൈസ്തവ രാജ്യം വരണമെന്നല്ല അതിന്റെ അര്‍ത്ഥം എന്നും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ അപ്രകാരം വിലയിരുത്തിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചാണ് സമഗ്രാധിപത്യ ഇസ്ലാമിക രാഷ്ട്രസങ്കല്‍പത്തെ പ്രഘോഷിക്കുന്ന മൗദൂദിയുടെ അനുയായികളെ അദ്ദേഹം നിര്‍ലജ്ജം ന്യായീകരിച്ചു.
ആര്‍എസ്എസിന്റെ, ഏകതാനത സ്വഭാവത്തിലുള്ള രാഷ്ട്രമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യത്തെയും മതേതരത്വത്തെയും നിരാകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ‘ഹുകുമത്തെ ഇലാഹി’ ‘ദൈവരാജ്യ’ത്തിന് മാത്രമല്ല ഇസ്ലാമിക കാഴ്ചപ്പാടുകള്‍ക്ക് പോലും എതിരാണെന്നാണ് വസ്തുത. എന്നാല്‍ ദൈവം മാത്രമാണ് രാഷ്ട്രീയ സംരക്ഷകനെന്നും അതുകൊണ്ട് തന്നെ ദൈവേതര വ്യവസ്ഥയുമായുള്ള സഹകരണം മതവിരുദ്ധമാണെന്നും ദൈവത്തോടുള്ള ആരാധന എന്നത് ഭൗതികവും ആത്മികവും രാഷ്ട്രീയവുമായുള്ള അനുസരണമാണെന്നും പഠിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന പ്രകാരം അവിശ്വാസികളുടെ സര്‍ക്കാരില്‍ സേവനം ചെയ്യുന്നത് പോലും നിഷിദ്ധമാണ്. ഇത് ഇസ്ലാം മത വിശ്വാസത്തിന്ന് തീര്‍ത്തും വിരുദ്ധമായതുകൊണ്ടാണ് മറ്റ് മുസ്ലീം സംഘടനകള്‍ അവരെ മാറ്റി നിര്‍ത്തുന്നത്. ഇസ്ലാം ലോകം തള്ളിക്കളഞ്ഞ മൗദൂദിയുടെ ജല്പനങ്ങളെ സാധൂകരിക്കാന്‍ ‘ദൈവരാജ്യ’ത്തെ കൂട്ടു പിടിച്ച് ഇസ്ലാമിക പ്രമാണങ്ങളെയും ക്രൈസ്തവ വിശ്വാസത്തെയും ഒരുപോലെ കളങ്കപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് (മൗദൂദിയെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ്. ടി.ടി ജിസ്‌മോന്‍, 02 മാര്‍ച്ച്, ജനയുഗം).
14. തലശ്ശേരി കലാപവും സയാമീസ് ഇരട്ടകളും
പാറപ്രത്തെ മുസ്ലീം ജുമാഅത്ത് പള്ളി മഹല്ല് കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം സമര്‍പ്പിച്ചു. തലശ്ശേരി കലാപകാലത്ത് പിണറായി വിജയന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണ് ഉപഹാരം നല്‍കാന്‍ കാരണമെന്ന് മഹല്ല് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു (‘പള്ളിയെ ഒരു പോറലുമേല്പിക്കാതെ സംരക്ഷിച്ച നാടിന്റെ നായകനെ ആദരിച്ച് പാറപ്രം ജുമാമസ്ജിദ് മഹല്ല്കമ്മറ്റി’, 20 ഫെബ്രുവരി, കൈരളി ടിവി)
തലശ്ശേരി കപാലത്തില്‍ സിപിഎമ്മിന്റെത് അവകാശവാദമാണെന്ന പ്രചാരണം കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പല തവണ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം പലപ്പോഴും വിവാദമായിട്ടുണ്ട്. ഇതേ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി ജയരാജന്‍ നടത്തിയ പ്രസ്താവന ഇങ്ങനെ:
തലശ്ശേരി കലാപത്തിന് പിന്നില്‍ ജനസംഘം ആണെന്ന ചരിത്രസത്യം മറച്ചുപിടിക്കുന്ന കോണ്‍ഗ്രസ്, സംഘപരിവാറിന്റെ സയാമീസ് ഇരട്ടയാണെന്ന് തെളിയിച്ചു. തലശ്ശേരി കലാപം നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. കലാപം അവസാനിക്കുന്നതുവരെ ആഭ്യന്തരമന്ത്രി തിരിഞ്ഞുനോക്കിയില്ല. ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാറിനെപ്പോലെ കോണ്‍ഗ്രസും മാറിയെന്നതാണ് ഇതിലൂടെ തെളിയുന്നത്. ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമീഷന്‍ മുമ്പാകെ അന്നത്തെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ നല്‍കിയ മൊഴി മാത്രം ഉദ്ധരിച്ചാണ് സിപിഎമ്മിനെ കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആര്‍എസ്എസിനെ വെള്ളപൂശുകയും അവരുടെ വോട്ട് സമ്പാദിക്കുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍നിന്ന നേതാവുള്ള കോണ്‍ഗ്രസിന്റെ അനുയായികളും വ്യത്യസ്തരാകില്ല. കോണ്‍ഗ്രസ് പാര്‍ടിയുടെ അംഗങ്ങള്‍ വര്‍ഗീയ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്നത്തെ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സമ്മതിച്ചതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യു.കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയ സംഭവത്തിന് കലാപവുമായി ബന്ധമില്ലെന്ന കോണ്‍ഗ്രസിന്റെ കണ്ടെത്തലും പച്ചക്കള്ളമാണ്. തലശ്ശേരി കലാപത്തില്‍ വീടുകള്‍ തകര്‍ക്കാന്‍ വന്നപ്പോള്‍ ചെറുക്കാനും ന്യൂനപക്ഷങ്ങളെ രക്ഷിക്കാനും കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച നേതാക്കളില്‍ ഒരാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം പാറപ്രത്തെ മുസ്ലീം ജുമാഅത്ത് പള്ളി ഭാരവാഹികള്‍ ഉപഹാരം സമര്‍പ്പിച്ചത്. ഇതില്‍ പ്രകോപിതരായാണ്, കലാപത്തിന് സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് സൂത്രധാരന്‍മാര്‍ എന്ന പച്ചക്കള്ളം ഇപ്പോള്‍ പറയുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു (തലശ്ശേരി കലാപം; ആര്‍എസ്എസിനെ വെളുപ്പിക്കാനുള്ള കോണ്‍ഗ്രസ്‌ലീഗ് പ്രസ്താവന ദൗര്‍ഭാഗ്യകരം: എം.വി ജയരാജന്‍, മാര്‍ച്ച് 2 , ദേശാഭിമാനി പത്രം.).
15. കുമാരനാശാന്റെ മരണത്തിലെ ‘ദുരൂഹത’
മഹാകവി കുമാരനാശാന്റെ പല്ലനയാറ്റിലെ മരണത്തെക്കുറിച്ചും ‘ദുരവസ്ഥ’ എന്ന കൃതിയെക്കുറിച്ചും സോഷ്യല്‍ മീഡിയ വഴി നടക്കുന്ന തെറ്റായ പ്രചാരണങ്ങളെ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഒരു ലേഖനം സമകാലിക മലയാളം പ്രസിദ്ധീകരിച്ചു. 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെടുത്തി നടക്കുന്ന ആരോപണങ്ങളും പരിശോധിക്കുന്നുണ്ട് (ദുരവസ്ഥയും കുമാരനാശാന്റെ മരണത്തിലെ ‘ദുരൂഹതയും’ എന്‍.കെ ബിജു, പേജ് 125 – 131, 02 മാര്‍ച്ച് 2, സമകാലിക മലയാളം ആഴ്ചപ്പതിപ്പ്)
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:
1924 ജനുവരി 16ന് അര്‍ദ്ധരാത്രിക്കു ശേഷം (17ന് പ്രഭാതത്തില്‍ 5 മണിക്ക്) പല്ലനയാറ്റില്‍ നടന്ന മഹാകവി കുമാരനാശാന്റെ മരണത്തിന് കാരണമായ ബോട്ടപകടം ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതാണെന്നും അതിന് പിന്നില്‍ ഇസ്ലാം മത തീവ്രവാദികളാണെന്നുമുള്ള ഒരു നുണ പ്രചാരണം കാലങ്ങളായി നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് ഏറെയും. മലബാര്‍ കലാപത്തിന് വഴി വച്ച ദേശീയ പ്രസ്ഥാനത്തേയും ഇസ്ലാം മതത്തെയും അടച്ചാക്ഷേപിച്ചുകൊണ്ട് ഒരു കൃതി രചിച്ചതിലുള്ള വിരോധം തീര്‍ക്കാന്‍ മുസ്ലീം മതമൗലികവാദികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് ഈ അപകടം എന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.
ബോട്ടപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. പി. ചെറിയാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായി നാല് കാര്യങ്ങളായിരുന്നു കമ്മിഷന്‍ കണ്ടെത്തിയത്.
ബോട്ടിന്റെ അമിതഭാരമാണ് പ്രധാന കാരണം. 95 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ അന്ന് 119 മുതിര്‍ന്നവരും ഒന്‍പത് കുട്ടികളും എട്ട് ബോട്ട് ജീവനക്കാരും 61 ക്യൂബിക് ടണ്‍ ചരക്കും ഉണ്ടായിരുന്നു. മുകള്‍ ഡക്കില്‍ സാമാന്യത്തില്‍ അധികം ആള്‍ത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ മേല്‍തട്ടിലും അമിതഭാരം ഉണ്ടായിരുന്നു. പല്ലനയിലെ വളവുതിരിയുമ്പോള്‍ ബോട്ട് അമിതവേഗതയിലായിരുന്നു. ബോട്ട് ജീവനക്കാരുടെ കഴിവുകേടും അശ്രദ്ധയും കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി.
ഇത്രയും വ്യക്തവും കൃത്യവുമായ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തമസ്‌കരിച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അങ്ങേയറ്റം വിഷലിപ്തമായ നുണപ്രചാരണം നടക്കുന്നതെന്നും ആസൂത്രിതമായ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും ലേഖനം വാദിക്കുന്നു.
16. ശ്രീകണ്ഠന്‍ നായരും ചായക്കപ്പും ഇസ്‌ലാമോഫോബിയയും
ന്യൂസ് 24 എന്ന ചാനലില്‍ വാര്‍ത്ത വായനക്കിടെ യൂട്യൂബില്‍ വന്ന കമന്റ്‌സ് വായിക്കുന്നതിനിടെ റമദാനില്‍ ചായക്കപ്പ് പിടിച്ച് വാര്‍ത്ത വായിക്കുന്നത് ഒഴിവാക്കിക്കൂടേയെന്ന പ്രതികരണവും വായിച്ചു. തുടര്‍ന്ന് അദ്ദേഹം ചായക്കപ്പ് മാറ്റിവച്ച് വാര്‍ത്ത അവതരിപ്പിച്ചു. ഈ സംഭവം ഫേസ്ബുക്കില്‍ ഹേറ്റ് ക്യാമ്പയിന് കാരണമായി. ശ്രീകണ്ഠന്‍നായരെ ഒരു പ്രത്യേക സമുദായത്തിന്റെ ഭീഷണിക്ക് വഴിങ്ങിയെന്നായിരുന്നു പ്രചാരണം. ആരാണ് കമന്റ് ഇട്ടത് എന്ന് വ്യക്തമല്ല. ഹിന്ദു ഐക്യവേദിയുടെ നേതാക്കന്മാര്‍ പോലും ശ്രീകണ്ഠന്‍നായര്‍ക്കെതിരേ രംഗത്തുവന്നു (ചായ കുടിക്കാത്ത ആങ്കര്‍, 02 മാര്‍ച്ച്, ഔട്ട് ഓഫ് ഫോക്കസ്, മീഡിയ വണ്‍ ടിവി).
വെള്ളം കുടിക്കാതിരിക്കാന്‍ ഫോഴ്‌സ് ചെയ്യുന്ന അല്‍ഖേരളം
അതിനെക്കുറിച്ച് വിസാല്‍ മീഡിയ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്: ‘റമദാന്‍ മാസം, വെള്ളം കുടിക്കാതിരിക്കാന്‍ മറ്റുള്ളവരേ കൂടി ഫോഴ്‌സ് ചെയ്യുന്ന അല്‍ ഖേരളം’ (വിസാല്‍ മീഡിയ ഫേസ്ബുക്ക് പേജ് പോസ്റ്റ് – മാര്‍ച്ച് 4).
ഭീകരം, ഫാസിസം
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ പ്രതികരണം:
‘ഒരു ചാനല്‍ മേധാവി സ്വന്തം സ്റ്റുഡിയോയില്‍ നിന്ന് ഒരു കപ്പ് ചായ പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥ. റംസാന്‍ നോമ്പ് സമയത്തു ചായക്കപ്പ് പിടിച്ചുനില്‍ക്കുന്നതിനെ കുറച്ചു ‘പ്രേക്ഷകര്‍’ ചോദ്യം ചെയ്യുന്നു. ചാനല്‍ മുതലാളി അതീവ വിനയത്തോടെ അനുസരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ മനസിലാകും അവസ്ഥ എത്ര ഭീകരമാണെന്ന്. ‘ബീഫ് കഴിക്കാത്തവര്‍ കഴിക്കണ്ട, പക്ഷേ മറ്റുള്ളവര്‍ കഴിക്കരുത് എന്ന് പറയുന്നത് ഫാസിസം ആണ്’ എന്ന് വലിയ ഡയലോഗ് അടിച്ച അതേ ആളാണ്, ‘കണ്‍ഠത്തില്‍’ വാള്‍ വെച്ചതുപോലെ ഒറ്റനിമിഷം ചായ കുടി നിര്‍ത്തിയത് എന്നതാണ് ഇതിലെ കോമഡി. എന്താ അല്ലേ ? മാധ്യമ സിംഹങ്ങള്‍ പൂച്ചകുട്ടികള്‍ ആകുന്ന മനോഹര കാഴ്ച്ച !’ (മാര്‍ച്ച് 5, ഫേസ്ബുക് പോസ്റ്റ്,/ ടി.പി സെന്‍കുമാര്‍).
17. ഇറാന്‍ യുദ്ധവും മതരാഷ്ട്രവാദവും
ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികള്‍ വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം: കേരളത്തെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതും മലയാളികളുടെ രണ്ടാമത്തെ വീടായും കരുതുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത് വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയല്ല ഇരുമുന്നണികളുടെയും ലക്ഷ്യം. വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇത് ഒരു സമുദായത്തെ അരികുവത്കരിക്കാനെ ഉപകരിക്കൂ (ഇടത്-വലത് മുന്നണികള്‍ മലയാളികള്‍ക്കൊപ്പമല്ല ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍, 03 മാര്‍ച്ച്, ജന്മഭൂമി).
18. പലതരം വര്‍ഗീയതകള്‍
ഏതുതരം വര്‍ഗീയതെയും യുഡിഎഫ് എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊല്ലം ജില്ലയില്‍ യുഡിഎഫ് സംഘടിപ്പിച്ച പുതുയുഗ യാത്രയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതക്കെതിരെ ജനങ്ങളെ അണിനിരത്തും. നിയമസഭ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റു നേടി ടീം യുഡിഎഫ് അധികാരത്തിലെത്തും. ഇതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മികച്ച വിജയമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വര്‍ഗീയമായ ഭിന്നതയുണ്ടാക്കി ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തമസ്‌കരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു (ഏതുതരം വര്‍ഗീയതയെയും യു.ഡി.എഫ് എതിര്‍ത്ത് തോല്‍പ്പിക്കും: വി.ഡി സതീശന്‍, 03 മാര്‍ച്ച്, ചന്ദ്രിക ദിനപത്രം)
19. ജമാഅത്തെ ഇസ്ലാമിയുടെ ദലിത് മുസ്ലീം ഐക്യം അഭ്യാസവും നമ്പറും
ജമാഅത്തെ ഇസ്ലാമിയുടെ ദലിത് മുസ്ലീം ഐക്യം ഒക്കെ വെറും അഭ്യാസവും നമ്പറുമാണെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ടോക്കിംഗ് പോയിന്റ് എന്ന പ്ലാറ്റ്‌ഫോമില്‍ നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കറുടെ പ്രതികരണം:
ജമാഅത്തെ ഇസ്ലാമി എന്താണെന്ന് ജനസാമാന്യത്തിന് അറിയില്ല. മുസ്ലീം സമുദായത്തില്‍ പെട്ട ആളുകള്‍ക്ക് തന്നെ പറയത്തക്ക ധാരണയില്ല. മുസ്ലീം സമുദായത്തില്‍ സൂക്ഷ്മ ന്യൂനപക്ഷത്തിന് മാത്രമേ ഈ സംഘടനയില്‍ അംഗത്വമുള്ളൂ. ഇവരുടെ ആദര്‍ശം പൊളിറ്റിക്കല്‍ ഇസ്ലാമാണ്. ഹുക്മത്തെ ഇലാഹി അഥവാ ദൈവിക ഭരണം പ്രാബല്യത്തില്‍ കൊണ്ടുവരുക എന്നുള്ളതാണ് സിദ്ധാന്തം. ഇവര്‍ പാകിസ്താനിലും ബംഗ്ലാദേശിലുമുണ്ട്. കാശ്മീരില്‍ വേറെ ജമാഅത്ത് ഇസ്ലാമിയാണ്. തുടക്കം ഈജിപ്റ്റില്‍, സ്ഥാപകന്‍ മൗലാന അബുല്‍ ആല മൗദൂദി. മതരാഷ്ട്രവാദികളാണ് ഇവര്‍. നമ്മുടെ നാട്ടില്‍ കാണുന്ന ജമാഅത്ത് ഇസ്ലാമിക്കാരൊക്കെ വളരെ പോളിഷ്ഡ് ആയിട്ടുള്ള ആള്‍ക്കാരാണ്. വഴക്കിനോ വക്കാടത്തിനോ പോവുകയില്ല. സൗമ്യമായിട്ട് സംസാരിക്കും. പത്രവും ടെലിവിഷന്‍ ചാനലും നടത്തുന്നുണ്ട്. പക്ഷേ, അകത്ത് കാളകൂട വിഷമാണ്.
കേരളത്തിലെ ബഹുപരിപക്ഷ ആളുകള്‍ സുന്നി മുസ്ലീങ്ങളാണ്. അവരൊക്കെ ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ അങ്ങനെയല്ല. ഇവര്‍ എല്ലാതിനെയും ഖുര്‍ആനികമായ രീതിയില്‍ വ്യാഖ്യാനിക്കുന്നു. മറ്റുള്ളവരുടേത് മോശമാണെന്ന് സമര്‍ഥിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെയും ഹിന്ദു ഒബിസി വിഭാഗങ്ങളെയും കൂട്ടിച്ചേര്‍ത്ത് സവര്‍ണ ഫാസിസത്തിനെതിരായിട്ടുള്ള ഒരു ഐക്യമുന്നണി എന്ന രീതിയില്‍ ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കാറുണ്ട്. ഈ ആളുകളെയൊക്കെ ഇവരുടെ കരവലയത്തില്‍ ചേര്‍ത്തു നിര്‍ത്തുന്ന ദലിത് മുസ്ലീം ഐക്യം വെറും അഭ്യാസവും നമ്പറുമാണ്. അവരുടെ അജണ്ട മൗദൂദിയുടെ കാലത്തുള്ള അതേ അജണ്ട തന്നെ. അതാണ് പാകിസ്താനിലും ഇന്ത്യയിലും കാശ്മീരിലും ബംഗ്ലാദേശിലൊക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്നത് (ജമാഅത്തെ ഇസ്ലാമിയെ എന്തിന് പേടിക്കണം?, അഡ്വക്കേറ്റ് എ ജയശങ്കര്‍, എപ്പിസോഡ് 679, 03 മാര്‍ച്ച്, ടോക്കിംഗ് പോയിന്റ്).
20. ആരിഫ് ഹുസൈന് വധഭീഷണി
ഖാംനഈയെ അപമാനിച്ചതിന് ശരീഅത്ത് നിയമപ്രകാരം ഡോ. ആരിഫ് ഹുസൈന് മരണശിക്ഷ നല്‍കാന്‍ ഷിയ ഇസ്ലാമിക് വാര്യേഴ്‌സ് ഓഫ് ഇന്ത്യ തീരുമാനിച്ചുവെന്നുള്ള സന്ദേശം അദ്ദേഹന് ഈ മെയിലില്‍ ലഭിച്ചതായി സീ മലയാളം ന്യൂസ് റിപ്പോര്‍ട്ട്:
ഖാംനഈയെ അപമാനിച്ചതിന് ശരീഅത്ത് നിയമപ്രകാരം ഡോ. ആരിഫ് ഹുസൈന് മരണശിക്ഷ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ സംഘം ഡോ. ആരിഫ് ഹുസൈന്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൃത്യനിര്‍വഹണത്തിനായി ലഖ്‌നൗവില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള പ്രവർത്തകർ കേരളത്തില്‍ എത്തിയിട്ടുണ്ട്. അങ്ങേയറ്റം മൃഗീയമായി പീഡിപ്പിച്ച് തലവെട്ടി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
മതനിന്ദ നടത്തുന്നുവെന്ന പേരില്‍ ഇത്തരത്തിലുള്ള ബ്ലാസ്ഫമി നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട സംഗതിയാണെന്നും ഇസ്ലാമിന്റെ ഭാഗത്ത് നിന്നുള്ള ഭീഷണിയാവുമ്പോള്‍ കുട്ടിക്കളിയായാണ് പരിഗണിക്കുന്നതെന്നും ഡോ. ആരിഫ് ഹുസൈന്‍ പ്രതികരിച്ചു (ഡോ. ആരിഫ് ഹുസൈന് വധഭീഷണി; തല വെട്ടി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്ന് ഷിയ ഇസ്ലാമിക് വാര്യേഴ്‌സ് ഓഫ് ഇന്ത്യ, 04 മാര്‍ച്ച്, സീ മലയാളം ന്യൂസ്).
21. നല്ല ഹിന്ദുവും മോശം മുസ്ലീമും
നടിയും മോഡലുമായ റെനീഷ റഹ്‌മാന്‍ എന്ന മുസ്ലീം യുവതി ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.
വാവരുടെ പള്ളിയില്‍ പോവുന്ന ഹിന്ദു നല്ല ഹിന്ദുവും പൊങ്കാലയിടുന്ന റിനീഷ റഹ്‌മാന്‍ മോശം മുസ്ലീമുമാണ് എന്ന നിലപാടിന്റെ പേരാണ് കേരള മതസൗഹാര്‍ദ്ദമെന്നാണ് ഇതേക്കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു പ്രതികരിച്ചത്: ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് പറഞ്ഞ് ഈ ഫോട്ടോ ടാഗ് ചെയ്ത് നമ്മുടെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ മുസ്ലീം മതനേതൃത്വമോ ഏതെങ്കിലും മാധ്യമമോ പ്രസ്താവന നടത്തിയത് നാമാരും കണ്ടില്ല. കാരണം റെനീഷാ റഹ്‌മാന്‍ ചെയ്തത് ഇസ്ലാമിക വിരുദ്ധമായ നടപടിയാണ്. അതിനെ പിന്തുണച്ചാല്‍ വോട്ട് നഷ്ടപ്പെടും. ശക്തമായ എതിര്‍പ്പ് നേരിടേണ്ടതായി വരും. അതായത് വാവരുടെ പള്ളിയില്‍ പോവുന്ന ഹിന്ദു നല്ല ഹിന്ദുവും പൊങ്കാലയിടുന്ന റിനീഷ റഹ്‌മാന്‍ മോശം മുസ്ലീമുമാണ് എന്ന നിലപാടിന്റെ പേരാണ് കേരള മതസൗഹാര്‍ദ്ദം. ഇതാണ് സത്യത്തില്‍ യഥാര്‍ത്ഥ കേരള സ്റ്റോറി (05 മാര്‍ച്ച്, ഫേസ്ബുക് പോസ്റ്റ്/ ആര്‍.വി ബാബു).
ഇതിനോട് പ്രതികരിച്ച സിന്ധു ഭാസ്‌ക്കറുടെ പ്രതികരണം: ‘അങ്ങേയറ്റം കര്‍ക്കശമായ നിലപാടുകള്‍ പുലര്‍ത്തുന്ന ഒരു മതത്തില്‍ നിന്നുകൊണ്ടാണ് അവര്‍ പൊങ്കാല എന്ന ചടങ്ങില്‍ പങ്കെടുത്തത്. അത് സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാനുള്ള അദമ്യമായ ആഗ്രഹത്തിന്റേയും ധൈര്യത്തിന്റേയും അടയാളമാണ്. അവരെ ഉള്‍ക്കൊള്ളാനുള്ള ആര്‍ജ്ജവം ഒരിക്കലും അവരുടെ മതത്തിന് ഉണ്ടാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ചെയ്ത ഈ പ്രവൃത്തി അനുമോദനം അര്‍ഹിക്കുന്നു… കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടാത്ത എന്തും ക്രമേണ കാലഹരണപ്പെടുക തന്നെ ചെയ്യും… ഇപ്പോള്‍ കാണുന്നത് കപടവും പക്ഷപാതപരവുമായ മത സൗഹാര്‍ദ്ദം മാത്രം… (05 മാര്‍ച്ച്, സിന്ധു ഭാസ്‌ക്കറിന്റെ കമന്റ്, ഫേസ്ബുക് പോസ്റ്റ്/ ആര്‍.വി ബാബു)
പൊങ്കാലയിട്ട നടിക്കെതിരേ പ്രചാരണം
തനിക്കെതിരേ ഉണ്ടായ പ്രചാരണത്തെക്കുറിച്ച് റെനീഷ തന്നെ ഫേസ്ബുക്കില്‍ എഴുതി. അതില്‍നിന്ന് ചിലഭാഗങ്ങള്‍ താഴെ നല്‍കുന്നു:
ഹലോ ഇന്നലെ ഞാനൊരു പൊങ്കാലയിട്ടു. നമ്മുടെ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ അമ്മയ്ക്ക് വേണ്ടി ഒരു പൊങ്കാലയിട്ടു. പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷേ അതിനേക്കാള്‍ തിരക്കാണ് എന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് കമന്റ്‌സ് സെക്ഷനില്‍ നെഗറ്റീവ് പറയാന്‍ വേണ്ടി ആള്‍ക്കാര്‍ നില്‍ക്കുന്ന ക്യു. രണ്ട് തരം കമന്റുകളാണ് വന്നത്. ഒരു കൂട്ടര്‍ പറയുന്നത് എനിക്ക് ജോലി ഇല്ല, അവസരത്തിന് വേണ്ടിയുള്ള ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്ത ഒരു പ്രഹസനം ആയിരുന്നു പൊങ്കാലയിടല്‍ എന്നാണ്. മറ്റൊരു വിഭാഗം പറയുന്നത് വിശ്വാസത്തോടെയോ ബഹുമാനത്തോടെയോ ചെയ്തതല്ല എന്നാണ് (പൊങ്കാലയെക്കാള്‍ തിരക്കായിരുന്നു എന്റെ കമന്റില്‍ നെഗറ്റീവ് പറയാന്‍ വന്ന ആള്‍ക്കാരുടെ ക്യൂ; മറുപടിയുമായി നടി, റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍, മാര്‍ച്ച് 5).
22. മുട്ടുമ്പോള്‍ കക്കൂസ് കൊടുക്കുന്ന മതേതരത്വം
ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയ ഭക്തര്‍ക്ക് തിരുവനന്തപുരം പാളയം ജുമാ മസ്ജിദില്‍ വിശ്രമത്തിന് പ്രത്യേക പന്തലൊരുക്കി വിശ്രമിക്കാന്‍ സൗകര്യം ചെയ്തു നല്‍കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍, ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടിയാണെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ.പി ശശികലയുടെ പരിഹാസം. അവര്‍ ഇതിനെ പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടു:
മുന്നര പതിറ്റാണ്ടിലധികം ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത്…. അതേ പാലക്കാട്ജില്ലയിലെ ‘പാകിസ്താനിൽ’ തന്നെ അവരുടെ മക്കളെ പഠിപ്പിച്ചു. അവരിലൊരാളായി ഞാന്‍ ജീവിച്ചു. പത്താം ക്ലാസിലെ ഏക ഹിന്ദു പെണ്‍കുട്ടിയായി. സൗഹൃദങ്ങള്‍ക്കോ സ്‌നേഹത്തിനോ അന്നും ഇന്നും മതം ഒരു ഘടകമായി തോന്നിയിട്ടില്ല. സ്‌ക്കൂളിലാണെങ്കിലും നാട്ടിലാണെങ്കിലും ഞങ്ങള്‍ക്കാര്‍ക്കും ഒരു കാര്യത്തിനും മതഭേദമുണ്ടായില്ല. യാത്രകളില്‍ കടയില്‍ ഒക്കെ കാണുന്ന മുസ്ലീങ്ങൾ നല്ല രീതിയിലാണ് പെരുമാറുന്നത്. ചാനലുകള്‍ക്ക് വേണ്ടിയുള്ള അഭിനയമല്ല അതൊന്നും. ഇതിനിടെയാണ് മതേതരക്കാരുടെ ചീപ്പ് ഷോകള്‍ കേറി നിരങ്ങുന്നത്. വര്‍ഗീയത ആശയങ്ങളുമായും അവകാശവുമായും ഒക്കെ ബന്ധപ്പെട്ടതാണ്. അവിടെ കടും പിടുത്തം കാണിക്കുന്നവര്‍ എന്തു വേഷം കെട്ടെടുത്താലും മതേതരരാവില്ല.വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാര്‍ത്തിക ദീപം കൊളുത്താമോ? മുനമ്പം വഖഫ് ഭൂമിയാണോ? ഇങ്ങനെ ഒരായിരം ചോദ്യം ഈ വേഷം കെട്ടുകാരോട് ചോദിച്ചു നോക്കിയാല്‍ അവരുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നതു കാണാം. ഇങ്ങനെ ഒരായിരം ചോദ്യം ഈ വേഷം കെട്ടുകാരോട് ചോദിച്ചു നോക്കുക. മുഖം മൂടി അഴിഞ്ഞു വീടുന്നതു കാണം. മുട്ടുമ്പോള്‍ കക്കൂസ് കൊടുത്തതും ചാനലിന് മുന്നില്‍ ചായ കൊടുത്തതുമല്ല മാപ്രകളേ മതേതരത്വം. നബിദിനത്തിന് ഓടി വന്ന് മാലയിടുന്നതും അമ്പലത്തില്‍ വാങ്ക് വിളിക്കുന്നതും നോമ്പ് തുറക്കുന്നതുമെല്ലാം ചാനലുകളിലെ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ പനി കൊതിച്ചു തന്നെയാണ്. (മുട്ടുമ്പോള്‍ കക്കൂസ് കൊടുത്തതും ചാനലിനു മുന്നില്‍ ചായ കൊടുത്തതുമല്ല മതേതരത്വം…’; പൊങ്കാലക്കെത്തിയ ഭക്തര്‍ക്ക് പാളയം ജുമാമസ്ജിദില്‍ വിശ്രമിക്കാന്‍ സൗകര്യം ചെയ്തതിനെ പരിഹസിച്ച് കെ.പി. ശശികല, 05 മാര്‍ച്ച്, മാധ്യമം ഓണ്‍ലൈന്‍).


23. ഈഴവ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മുസ്ലീം
ഈഴവര്‍ക്ക് ഭൂരിപക്ഷമുള്ളയിടങ്ങളില്‍ പോലും ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങളെ ചോദ്യം ചെയ്ത് എഴുത്തുകാരന്‍ സുദേഷ് എം രഘു: ‘ഈഴവ ഭൂരിപക്ഷമുള്ള മണ്ഡലം’ എന്ന് എങ്ങനെയാണ് ഇദ്ദേഹം നിര്‍ണയിച്ചത്? ജാതി സെന്‍സസ് എടുക്കാതെ ഈഴവര്‍ക്ക് എത്ര ജനസംഖ്യ ഉണ്ടെന്നും അവര്‍ എവിടെയെല്ലാം ആണ് ഭൂരിപക്ഷം എന്നും എങ്ങനെ കണ്ടുപിടിക്കാനാകും? ജാതി സെന്‍സസ് നടത്തുന്നതിനു വേണ്ടി ചെറുവിരല്‍ പോലും അനക്കാത്ത ആളാണ് ഈ പറയുന്നത്! മലപ്പുറത്ത് മുസ്ലീങ്ങള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ സമുദായം ഈഴവരാണെന്ന് അവിടെയുള്ളവര്‍ പറയുന്നുണ്ട്. എന്നാല്‍ എല്ലാ മുന്നണികളും അവിടെ നിര്‍ത്തുന്ന ‘ഹിന്ദു’ സ്ഥാനാര്‍ത്ഥികള്‍ നായന്മാരാണ്. അതില്‍ ഇയാള്‍ക്ക് പരിഭവം ഒന്നുമില്ല. 1980 എന്ന ഒരേയൊരു വര്‍ഷത്തില്‍ മാത്രമാണ് മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി കേരളത്തില്‍ എംഎല്‍എമാരെ ലഭിച്ചിട്ടുള്ളത് എന്ന സത്യം നിലനില്‍ക്കേയാണ് ഇയാള്‍ ഈ നുണപ്രചാരണം നടത്തുന്നത് (11 മാര്‍ച്ച് / ഫേസ്ബുക് പോസ്റ്റ്/ സുദേഷ് എം. രഘു).
24. പൊളിറ്റിക്കല്‍ ഇസ്ലാമിന് സ്തുതി പാടുന്നവര്‍
മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ സിപിഎം വിടുന്നു എന്ന വാര്‍ത്തയെകുറിച്ച് ക്രിസ്ത്യന്‍ ഐക്യവേദി എന്ന ഫേസ്ബുക്ക് പേജില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. തത്കാലിക നേട്ടത്തിന് വേണ്ടി പൊളിറ്റിക്കല്‍ ഇസ്ലാമിന് സ്തുതി പാടുന്ന ഹിന്ദു ക്രിസ്ത്യന്‍ സഖാക്കള്‍ക്ക് സ്വരാജിന്റെയും സുധാകരന്റെയും രാഷ്ട്രീയ ജീവിതം ഒരു പാഠമാണെന്ന മുന്നറിയിപ്പാണ് പോസ്റ്റിന്റെ ഉള്ളടക്കം: ഹമാസിന് ജയ് വിളിച്ചു കൊണ്ടിരുന്ന എം സ്വരാജ് നിലമ്പൂര്‍ മത്സരിക്കാന്‍ ചെന്നപ്പോള്‍ ജിഹാദികള്‍ സംഘി ആക്കി തോല്‍പ്പിച്ചു വിട്ടത്തോടെ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ആണ്. ഹമാസ് അനുകൂല നിലപാട് എടുത്തിട്ടും ആര്യാടന്‍ ഷൗക്കത്തിനെതിരെ മത്സരിച്ച നിലമ്പൂരില്‍ ഹമാസ് ആരാധകര്‍ കാലുവാരുകയും ചെയ്തു. ശബരിമല വിഷയത്തിലെ നിലപാടുകള്‍ കൊണ്ട് കക്ഷത്തില്‍ ഇരുന്ന ഹിന്ദു വോട്ടും പോയതോടെ ഇനി മത്സരിക്കുന്നത് ബുദ്ധി അല്ല എന്ന് സ്വരാജ് തിരിച്ചറിഞ്ഞു. തത്കാലിക നേട്ടത്തിന് വേണ്ടി പൊളിറ്റിക്കല്‍ ഇസ്ലാമിന് സ്തുതി പാടുന്ന ഹിന്ദു ക്രിസ്ത്യന്‍ സഖാക്കള്‍ ക്കു സ്വരാജിന്റെയും സുധാകരന്റെയും രാഷ്ട്രീയ ജീവിതം ഒരു പാഠം ആണ് (05 മാര്‍ച്ച്, ഫേസ്ബുക്ക്/ക്രിസ്ത്യന്‍ ഐക്യവേദി)
കുറിപ്പിനോടൊപ്പമുള്ള ചിത്രത്തില്‍ എഴുതിയത് ഇങ്ങനെ: ‘ആയ കാലത്ത് ബിന്‍ ലാദനെ കുറിച്ചൊക്കെ കവിതയെഴുതി നടന്ന സഖാവാണ്. പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നുഴഞ്ഞ് കയറിയ ഒരു സുടാപ്പി കാരണം ഉള്ള സീറ്റും പോയി. പാര്‍ട്ടിക്കും വേണ്ടാതെയായി’.
25. യുഡിഎഫ് – ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട് രാജ്യദ്രോഹം
യുഡിഎഫ് – ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട് രാജ്യദ്രോഹമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേരള കൗമുദി പ്രത്യേക ലേഖകന് അനുവദിച്ച അഭിമുഖത്തിലാണ് സ്ഥാനാര്‍ത്ഥി ആരോപണം ഉന്നയിച്ചത്: ആദ്യം ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിനൊപ്പമായിരുന്നു. ഇപ്പോള്‍ യുഡിഎഫിനൊപ്പം. സതീശനല്ലേ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നമ്മുടെ രാജ്യത്ത് നില നില്‍ക്കുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു സംഘടനയാണ് അവര്‍. മതരാഷ്ട്രസങ്കല്പത്തില്‍ ഉറച്ചുനിന്ന് ഇന്ത്യയില്‍ മതരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്നവരെ കേവലം വോട്ടിനുവേണ്ടി വിലയ്‌ക്കെടുക്കുന്നത് രാജ്യദ്രോഹമാണ് (ശോഭാ സുരേന്ദ്രനുമായി സംഭാഷണം ‘പാര്‍ട്ടി പറയുന്നിടത്ത് മത്സരിക്കും, വനിതകളും മുഖ്യമന്ത്രിയാവണം’, 06 മാര്‍ച്ച്, കേരള കൗമുദി).
26. ഏകസിവില്‍കോഡ് ആവശ്യം
ഏക സിവില്‍ കോഡ് വന്നാല്‍ മുസ്ലീങ്ങൾക്ക് ഉപദ്രവമാണെന്ന് പറയുന്നത് ശരിയല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേരള കൗമുദി പ്രത്യേക ലേഖകന് അനുവദിച്ച അഭിമുഖത്തില്‍ കാന്തപുരവും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുടപടി പറയുകയായിരുന്നു അവര്‍: കാന്തപുരം നരേന്ദ്രമോദിജിയെ കണ്ട് പുറത്തിറങ്ങി വന്നിട്ട് പറഞ്ഞത്, ഇന്ത്യയിലെ മുസ്ലീങ്ങള്‍ സുരക്ഷിതത്വത്തോടുകൂടി ജീവിക്കുന്നു എന്നാണ്. അത് ചില ആളുകള്‍ക്ക് പ്രകോപനമുണ്ടാക്കി. നമ്മുടെ മുസ്ലീം സുഹൃത്തുക്കള്‍ക്ക് അപകടമാണ് ഏക സിവില്‍ കോഡ് വന്നാല്‍. എന്നാല്‍ അതൊന്നും ശരിയല്ലെന്ന് കാന്തപുരത്തെപ്പോലെ, വലിയൊരു വിഭാഗം മുസ്ലീം സമുദായത്തിന്റെ നേതാവ് തുറന്നുപറഞ്ഞു. അതിലൊന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ഇവരൊന്നും കേരളത്തില്‍ പറഞ്ഞുനടക്കുന്നതല്ല വസ്തുതയെന്ന് മുസ്ലീം സമുദായം ഉള്‍ക്കൊണ്ടുതുടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം (ശോഭാ സുരേന്ദ്രനുമായി സംഭാഷണം ‘പാര്‍ട്ടി പറയുന്നിടത്ത് മത്സരിക്കും, വനിതകളും മുഖ്യമന്ത്രിയാവണം’, 06 മാര്‍ച്ച്, കേരള കൗമുദി).
27. ഇറാന്‍ ആക്രമണം
ഇറാന് മുകളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം കേരളത്തിലും ചര്‍ച്ചയായി. ഇതിനിടയില്‍ ഇന്ത്യയില്‍ സൈനിക അഭ്യാസത്തിന് വന്നു മടങ്ങിയ കപ്പല്‍ യുഎസ് തകര്‍ത്തു. ഇതേ കുറിച്ച് മുഖ്യമന്ത്രി ഒരു കുറിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു: ഇറാന്റെ യുദ്ധക്കപ്പല്‍ ആക്രമിച്ച് നിരവധി നാവികരെ കൊലപ്പെ ടുത്തിയ സംഭവം അതീവ ഗൗരവതരം. നമ്മുടെ രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുന്ന കപ്പലാണ് ആക്രമിച്ചത്. അതിഥികളായെത്തി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്ത കപ്പല്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍പ്പോലും ‘രാജ്യത്തിന്റെ അതിത്തിയല്ല’ എന്ന നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം പ്രതിഷേധാര്‍ഹമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സ്ഥിതി അതീവ ആശങ്കാജനകമാണ്. അമേരിക്ക-ഇസ്രയേല്‍ അച്ചുതണ്ടിന്റെ സൈനിക നടപടികളും ഇറാന്റെ പ്രത്യാക്രമണ ശ്രമങ്ങളും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുകയാണ്. ആയത്തുള്ള അലി ഖമനേയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും യുഎന്‍ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നതാണ്. രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഗള്‍ഫ് മേഖലയിലെ ലക്ഷക്കണക്കിന് കേരളീയ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഇതിലൂടെ ബാധിക്കപ്പെടാം. പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ചെലുത്തണം.
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ സമാധാനത്തിനും ചേരിചേരാ നയത്തിനും പ്രാധാന്യം നല്‍കിയ പാരമ്പര്യമാണ് നമ്മുടേത്. സംഘര്‍ഷം വഷളാകാതെ തടയാനും സമാധാനപരമായ പരിഹാരം കണ്ടെത്താനും നമ്മുടെ രാജ്യം ഇടപെടണം-മുഖ്യമന്ത്രി പറഞ്ഞു (കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി, 06 മാര്‍ച്ച്, ദേശാഭിമാനി).
പ്രീണന രാഷ്ട്രീയം രാഷ്ട്രീയ പാര്‍ട്ടികളെ അന്ധരാക്കരുത്
ഇതേ കുറിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്‍ ഇറാന് വേണ്ടി ശബ്ദമുയര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അഭയവും അന്നവും നല്‍കുന്ന ജിസിസി രാജ്യങ്ങള്‍ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു: ഇറാന് വേണ്ടി ശബ്ദമുയര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അഭയവും അന്നവും നല്‍കുന്ന ജിസിസി രാജ്യങ്ങള്‍ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും പ്രതികരിക്കണം. പ്രീണന രാഷ്ട്രീയം രാഷ്ട്രീയ പാര്‍ട്ടികളെ അന്ധന്മാരാക്കരുത്. തുടര്‍ച്ചയായി പ ത്ത് വര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയേണ്ടത് (കോണ്‍ഗ്രസിന്റെ രാഷ്ട്രീയം വാഗ്ദാനങ്ങളുടേത് മാത്രം: രാജീവ് ചന്ദ്രശേഖര്‍, 09 മാര്‍ച്ച്, ജന്മഭൂമി).
28. ഷാഫിയുടെ രാഷ്ട്രീയം
‘ദി മലബാര്‍ ജേര്‍ണലില്‍’ നടന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.ജെ ജേക്കബ് കെപിസിസി വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിലിന്റെ രാഷ്ട്രീയം പരിശോധനാ വിധേയമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാധാരണ കോണ്‍ഗ്രസ് പ്രയോഗിക്കുന്ന രാഷ്ട്രീയമല്ല, ഷാഫി പയറ്റുന്നത്. അത് ഏറെ അപകടകരമായ ഒന്നാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത കെ.പി സേതുനാഥ് ഷാഫിയുടെ രാഷ്ട്രീയം പൊളിറ്റിക്കല്‍ ഇസ്ലാമാണെന്നും പറഞ്ഞുവച്ചു (മുസ്ലീം കമ്മ്യൂണിറ്റിക്ക് വേണ്ടി നമ്മള്‍ ചിന്തിക്കരുത്, 08 മാര്‍ച്ച്, ഫേസ്ബുക്ക്/ദി മലബാര്‍ ജേര്‍ണല്‍).
അതേസമയം ഷാഫി പറമ്പിലിനെക്കുറിച്ച് മറ്റൊരു ഇടത് മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ മുസ്ലീങ്ങൾ ദേശീയ തലത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാത്ത ആളാണെന്നും നിരീക്ഷിച്ചു (ഷാഫിയുള്‍പ്പെടെ ഒരു കോണ്‍ഗ്രസ്സ് നേതാവും ദേശീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാറില്ല, 09 മാര്‍ച്ച്, ഫേസ്ബുക്ക്/കേരള പച്ച പോസ്റ്റ്).
ഇതേകുറിച്ച് സുദേഷ് എം രഘു എഴുതിയത് ഇങ്ങനെ: ഷാഫി പറമ്പില്‍ ഏതെങ്കിലും രീതിയില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ്സിലെ ഹിന്ദു – ക്രിസ്ത്യന്‍ നേതാക്കള്‍ നടത്തിയതുപോലെ സംഘി വിമര്‍ശനം പോലും നടത്തിയിട്ടില്ല. പാര്‍ട്ടിക്കകത്തോ പുറത്തോ ഹിന്ദു – ക്രിസ്ത്യന്‍ വിഭാഗക്കാരുടെ അപ്രീതി പിടിച്ചുപറ്റാന്‍ മാത്രം ഒന്നും അദ്ദേഹം ചെയ്തതായിട്ടുള്ള ഒരു വിവാദവും ഇന്നു വരെ ഉണ്ടായിട്ടില്ല. ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞ പോലെ, സംഘികള്‍ക്കെതിരെ ഒന്നും പറഞ്ഞില്ല എന്നതു വേണമെങ്കില്‍ ഒരു വിമര്‍ശനമായി പറയാം. ആ ഷാഫിയെപ്പോലും ‘ഇസ്ലാമിസ്റ്റ് ‘ എന്ന് വിളിക്കണമെങ്കില്‍ ഹാര്‍ഡ്‌കോര്‍ മുസ്ലീം വിരുദ്ധന്‍ ആയിരിക്കണം ജേക്കബ്ബിനെപ്പോലെയുള്ള സഖാക്കള്‍. മുസ്ലീം സമുദായംഗമാണ് എന്നതല്ലാതെ എന്ത് ‘ഇസ്ലാമിസം’ ആണ് അയാള്‍ ഷാഫിയില്‍ കണ്ടത്? (മാര്‍ച്ച് 9, ഫേസ്ബുക്ക്/ സുദേഷ് എം രഘു)
സുദേഷ് എം രഘുവിന് പുറമെ നിരവധി പ്രമുഖര്‍ ഈ വീഡിയോക്കെതിരേ രംഗത്തുവന്നു. ചില വിമര്‍ശനങ്ങള്‍ താഴെ നല്‍കുന്നു:
വ്യാജനിരീക്ഷകന്‍
“മുസ്ലീങ്ങളോടുള്ള വെറുപ്പ് പ്രചാരണം ഒരു രാഷ്ട്രീയതന്ത്രമായ ഇന്ത്യയില്‍ സൗകര്യപൂര്‍വ്വം അതിലേക്ക് സംഭാവന ചെയ്ത് പൊതുമണ്ഡലത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന കാര്യമായ രാഷ്ട്രീയവീക്ഷണമോ നിലപാടുകളോ ഇല്ലാത്ത ഒരു വ്യാജനിരീക്ഷകനാണ് ജേക്കബ്.” (9 മാര്‍ച്ച്, ഫേസ്ബുക്ക്/ ഷമീര്‍ കെ മുണ്ടോത്ത്)
പച്ചയായ വര്‍ഗീയത
“ചില്ലറ ഉളുപ്പൊന്നും പോര ഈ ജേക്കബിന് ജനകീയ മുഖമായ ഷാഫിയെ മുസ്ലീം ഐഡന്റിറ്റിയിലേക്ക് ചുരുക്കാന്‍, ഷാഫി എന്ത് രാഷ്ട്രീയം ഇറക്കുമതി ചെയ്‌തെന്നാണ്? പച്ചയായ വര്‍ഗ്ഗീയത മ്യൂസിക്കിന്റെ അകമ്പടിയോടെ പറഞ്ഞാല്‍ മനസിലാകില്ലെ എന്നാണോ കരുതുന്നത്.?” (9 മാര്‍ച്ച്, ഫേസ്ബുക്ക്/ അഭിനേത്രി ലാലി പിഎം).
അപരവത്കരണത്തിന്റെ ഹിന്ദുത്വ വഴി
“ഷാഫി പറമ്പില്‍ എന്നല്ല, മതനിരപേക്ഷ പക്ഷത്തു നില്‍ക്കുന്ന ഏത് രാഷ്ട്രീയ നേതാവിന്റെയും ജനാധിപത്യ മനുഷ്യരുടെയും കാര്യത്തില്‍ ആ ജാഗ്രത പുലര്‍ത്തേണ്ടതാണ്. മറ്റൊരു ആരോപണവും പോലെയല്ല ഒരാളുടെ മേല്‍ വര്‍ഗീയത ആരോപിക്കുന്നത്. അത് ഒരാളുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിനുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതമാണ്. അപരവത്കരണത്തിന്റെ ഹിന്ദുത്വ വഴി കൂടിയാണത്.” (9 മാര്‍ച്ച്, ഫേസ്ബുക്ക്/ എഴുത്തുകാരനും സമസ്ത എപി വിഭാഗം യുവനേതാവുമായ മുഹമ്മദലി കിനാലൂര്‍)
ഷാഫിയല്ല കുറ്റക്കാരന്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍
ബിജെപി പോലും ഉന്നയിക്കാത്ത ആരോപണമാണ് ഷാഫി പറന്പിലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഷാഫിയല്ല കുറ്റക്കാരന്‍, അദ്ദേഹത്തിന്റെ മാതാപിതാക്കളാണ്. കുഞ്ഞിന് ഷാഫി എന്നതിന് പകരം വേറെ പേര് ഇടണമായിരുന്നു. വേറൊരു ചങ്ങാതി പറയുന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ശബ്ദമാണ് ഷാഫിയെന്നാണ്. സത്യം പറഞ്ഞാല്‍ നമ്മുടെ ന്യായീകരണ പാര്‍ട്ടികള്‍, നിത്യജോലിയായ ന്യായീകരണത്തില്‍ നിന്നും വിഷംവമിപ്പിക്കുന്ന രീതിയിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെ തെളിവാണ് ഇത് (10 മാര്‍ച്ച്, ഫേസ്ബുക്ക്/ മാധ്യമപ്രവര്‍ത്തകന്‍ ജവാദ് പര്‍വേസ്).
കെ.ജെ ജേക്കബും ഇസ്‌ലാമോഫോബിയയും
സോഷ്യല്‍ മീഡിയയില്‍ സിപിഎം നിലപാടുകളുടെ ഒരു മുന്നണിപ്പോരാളിയായാണ് കെ.ജെ ജേക്കബ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പുതിയ സംഘി സ്‌നേഹം കൊണ്ടാവാം അദ്ദേഹം ഇപ്പോള്‍ ഇസ്‌ലാമോഫോബിയയുടെ വക്താവായി മാറിയിരിക്കുന്നത്. ഷാഫി പറമ്പിലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ കേട്ടപ്പോള്‍, ജേക്കബ് ഒരു തികഞ്ഞ സോഷ്യല്‍ മീഡിയയില്‍ സിപിഎം നിലപാടുകളുടെ ഒരു മുന്നണിപ്പോരാളിയായാണ് കെ.ജെ ജേക്കബ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പുതിയ സംഘി സ്‌നേഹം കൊണ്ടാവാം അദ്ദേഹം ഇപ്പോള്‍ ഇസ്‌ലാമോഫോബിയയുടെ വക്താവായി മാറിയിരിക്കുന്നത്. ഷാഫി പറമ്പിലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ കേട്ടപ്പോള്‍, ജേക്കബ് ഒരു തികഞ്ഞ സോഷ്യല്‍ മീഡിയയില്‍ സിപിഎം നിലപാടുകളുടെ ഒരു മുന്നണിപ്പോരാളിയായാണ് കെ.ജെ ജേക്കബ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പുതിയ സംഘി സ്‌നേഹം കൊണ്ടാവാം അദ്ദേഹം ഇപ്പോള്‍ ഇസ്‌ലാമോഫോബിയയുടെ വക്താവായി മാറിയിരിക്കുന്നത്. ഷാഫി പറമ്പിലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ കേട്ടപ്പോള്‍, ജേക്കബ് ഒരു തികഞ്ഞ ഇസ്‌ലാമോഫോബിയ ഉള്ള ഒരാള്‍ ആണെന്ന് മനസിലായി. കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പിന്റെ ഒരു പ്രതികരണം കേള്‍ക്കാന്‍ ഇടയായി. കഴിഞ്ഞ ആഴ്ച ഇറാന്‍ യുഎസ്, ഇസ്രയേല്‍ യുദ്ധസാഹചര്യത്തില്‍ അദ്ദേഹം ബഹ്‌റൈനില്‍ കുടുങ്ങിപ്പോയപ്പോള്‍ നാട്ടിലേക്ക് വരാനുള്ള വഴികളെല്ലാം അടഞ്ഞുപോയിരുന്നു. ഇന്ത്യന്‍ അംബാസഡറെ വിളിച്ചിട്ട് പോലും സഹായം ലഭിക്കാത്ത ആ സന്ദര്‍ഭത്തില്‍, ഷാഫി പറമ്പില്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കുകയും ഒരൊറ്റ ദിവസം കൊണ്ട് സൗദി വിസ സംഘടിപ്പിച്ച് സൗദി അറേബ്യ വഴി അദ്ദേഹത്തെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച ആ വലിയ സഹായത്തിന് ബിഷപ്പ് നന്ദിപൂര്‍വ്വം ഷാഫിയെ സ്മരിക്കുന്നു. അങ്ങനെയുള്ള ഷാഫിയെയാണ് ജേക്കബിനെപ്പോലുള്ളവര്‍ വര്‍ഗീയവാദി എന്ന് വിളിച്ച് താറടിക്കാന്‍ ശ്രമിക്കുന്നത് (10 മാര്‍ച്ച്, ഫേസ്ബുക്ക്/ ജെയിംസ് വര്‍ഗീസ്)
ഉള്ള ഒരാള്‍ ആണെന്ന് മനസിലായി. കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പിന്റെ ഒരു പ്രതികരണം കേള്‍ക്കാന്‍ ഇടയായി. കഴിഞ്ഞ ആഴ്ച ഇറാന്‍ യുഎസ്, ഇസ്രയേല്‍ യുദ്ധസാഹചര്യത്തില്‍ അദ്ദേഹം ബഹ്‌റൈനില്‍ കുടുങ്ങിപ്പോയപ്പോള്‍ നാട്ടിലേക്ക് വരാനുള്ള വഴികളെല്ലാം അടഞ്ഞുപോയിരുന്നു. ഇന്ത്യന്‍ അംബാസഡറെ വിളിച്ചിട്ട് പോലും സഹായം ലഭിക്കാത്ത ആ സന്ദര്‍ഭത്തില്‍, ഷാഫി പറമ്പില്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കുകയും ഒരൊറ്റ ദിവസം കൊണ്ട് സൗദി വിസ സംഘടിപ്പിച്ച് സൗദി അറേബ്യ വഴി അദ്ദേഹത്തെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച ആ വലിയ സഹായത്തിന് ബിഷപ്പ് നന്ദിപൂര്‍വ്വം ഷാഫിയെ സ്മരിക്കുന്നു. അങ്ങനെയുള്ള ഷാഫിയെയാണ് ജേക്കബിനെപ്പോലുള്ളവര്‍ വര്‍ഗീയവാദി എന്ന് വിളിച്ച് താറടിക്കാന്‍ ശ്രമിക്കുന്നത് (10 മാര്‍ച്ച്, ഫേസ്ബുക്ക്/ ജെയിംസ് വര്‍ഗീസ്)
ഉള്ള ഒരാള്‍ ആണെന്ന് മനസിലായി. കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പിന്റെ ഒരു പ്രതികരണം കേള്‍ക്കാന്‍ ഇടയായി. കഴിഞ്ഞ ആഴ്ച ഇറാന്‍ യുഎസ്, ഇസ്രയേല്‍ യുദ്ധസാഹചര്യത്തില്‍ അദ്ദേഹം ബഹ്‌റൈനില്‍ കുടുങ്ങിപ്പോയപ്പോള്‍ നാട്ടിലേക്ക് വരാനുള്ള വഴികളെല്ലാം അടഞ്ഞുപോയിരുന്നു. ഇന്ത്യന്‍ അംബാസഡറെ വിളിച്ചിട്ട് പോലും സഹായം ലഭിക്കാത്ത ആ സന്ദര്‍ഭത്തില്‍, ഷാഫി പറമ്പില്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കുകയും ഒരൊറ്റ ദിവസം കൊണ്ട് സൗദി വിസ സംഘടിപ്പിച്ച് സൗദി അറേബ്യ വഴി അദ്ദേഹത്തെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച ആ വലിയ സഹായത്തിന് ബിഷപ്പ് നന്ദിപൂര്‍വ്വം ഷാഫിയെ സ്മരിക്കുന്നു. അങ്ങനെയുള്ള ഷാഫിയെയാണ് ജേക്കബിനെപ്പോലുള്ളവര്‍ വര്‍ഗീയവാദി എന്ന് വിളിച്ച് താറടിക്കാന്‍ ശ്രമിക്കുന്നത് (10 മാര്‍ച്ച്, ഫേസ്ബുക്ക്/ ജെയിംസ് വര്‍ഗീസ്)
ഭയപ്പെടേണ്ടത് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നവരെ
ഭയപ്പെടേണ്ടത് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നവരെയാണ്. ആ മാപ്രാ സംഭാഷണം അതിന്റെ ടെക്സ്റ്റ് ബുക്ക് ഉദാഹരമാണ്. വ്യാജ നരേറ്റീവ് സൃഷ്ടിക്കുകയാണ് അവരുടെ രീതി. നുണകളാണ് ആശ്രയം. എനിക്ക് നല്ല മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ടെന്ന് പറയുന്ന പൊട്ടനായ ഒരു ഇസ്‌ലാമോഫോബിയക്കാരേക്കാളും അപകടകാരികള്‍ ഇവരാണ്. യഥാര്‍ത്ഥത്തില്‍ ഇത് സഖാക്കളായി വേഷിട്ട് നടക്കുന്ന ക്രിമിനല്‍ ഗ്രൂപ്പുകളുടെ പൊതുരീതിയാണ്. ബംഗാളില്‍ ഇതിന്റെ അനവധി ഉദാഹരണങ്ങള്‍ കാണാമായിരുന്നു. മുസ്ലീങ്ങളെ ഭയപ്പെടുത്തിയാണ് സഖാക്കള്‍ ഭരിച്ചിരുന്നത്. ഞങ്ങളില്ലെങ്കില്‍ നിങ്ങള്‍ കൊന്നൊടുക്കപ്പെടുമെന്ന വ്യാജ നരേറ്റിവ് സൃഷ്ടിച്ച്. അതിന്റെ മറ്റൊരുതരത്തിലുള്ള വിഫല ശ്രമമാണ് ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ച് ഷാഫി ഒന്നും പറയുന്നില്ല എന്ന ആക്ഷേപം പോലും. ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഭൂരിപക്ഷസമുദായത്തിനാണെന്ന അടിസ്ഥാന വിവരം പോലും മാപ്രകള്‍ക്ക് ഇല്ലാതായിപ്പോയത് വിവരമില്ലായ്മക്കൊപ്പം രാഷ്ട്രീയവിധേയത്വം കൂടിക്കലര്‍ന്നതുകൊണ്ടാണ്. ഒളിഞ്ഞിരിക്കുന്ന ഇസ്‌ലാമോഫോബിയ പലതരത്തിലാണ് പുറത്തുവരിക. യഥാര്‍ത്ഥത്തില്‍ ഷാഫി ഇന്ത്യന്‍ സാഹചര്യങ്ങളിലെ നേതാവാണ്. പ്രകടമായ മുസ്ലീം സ്വത്വം ഒരു തരത്തിലും അയാളില്‍ കാണാനാവില്ല. ഇത് സമകാലിക മതേതര പൊളിറ്റിക്‌സിന്റെ പരിമിതി കൂടിയാണ്. രാജ്യം പരിപക്വമാകുമ്പോള്‍ മാത്രമേ തങ്ങളുടെ വൈവിധ്യങ്ങള്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് കഴിയുകയുള്ളൂ. ഈ പരിമിതി ഭൂരിപക്ഷ വിഭാഗത്തിനില്ല.
സൊഹറാന്‍ മംദാനിയുടെ രാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യത്തില്‍ പരാജയമാകുന്നത് ന്യൂയോര്‍ക്കേഴ്‌സിനെപ്പോലെ വൈവിധ്യങ്ങളെ ബഹുമാനിക്കാനുള്ള കഴിവും വിജ്ഞാനവും പക്വതയും നമുക്ക് ഇല്ലാത്തതിനാലാണ്. മതം കൊണ്ട് വിവേചനമനുഭവിക്കുന്ന നാട്ടില്‍ മതമാണ്, മതമാണ് പ്രശ്‌നം എന്ന് പറഞ്ഞ കെ.എം ഷാജിയെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടത്തുന്നത് അതിന്റെ തുടര്‍ച്ചയാണ്, ഒരു ന്യായീകരണം ഇല്ലെങ്കില്‍ പോലും, പിതാവ് ഇട്ട പേരിനെ മാത്രം മുന്‍നിര്‍ത്തി ഷാഫിയുടെ നേരെ തിരിഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരം ആക്ഷേപങ്ങള്‍ അവഗണിക്കുകയാണ് വേണ്ടത്. പക്ഷേ, അവഗണിക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഇവരുടെ വിഷപ്രചാരണം ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വ്യാപിച്ചുകഴിഞ്ഞു. കേരളം വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജിച്ചെടുത്ത പലതും ഇല്ലാതാക്കുന്ന പ്രചാരണമാണ് കേരളത്തിലെ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവര്‍ ചെയ്യുന്നത്. ഇതില്‍ മുന്നകളുടെ ജോലിയാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന പേരില്‍ ചിലര്‍ ചെയ്യുന്നത് (11 മാര്‍ച്ച്, ഫേസ്ബുക്ക്/ജാവേദ് പര്‍വേശ്)
29. ബിജെപിയും മുസ്ലീം ലീഗും സനല്‍ ഇടമുറകും
സനല്‍ ഇടമുറക് ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചു. ബിജെപിയുടെ ഹിന്ദുരാഷ്ട്ര അജണ്ടക്ക് സമാനമാണ് ലീഗിന്റേതെന്നുമാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്: 1970 മുതല്‍ മുസ്ലീം സമുദായത്തെ റാഡിക്കലൈസ് ചെയ്യുന്ന ഒരു പ്രക്രിയ മുസ്ലീം ലീഗ് ഉള്ളത് കൊണ്ട് നടക്കുന്നുണ്ട്. അതുകൊണ്ട്, അബ്ദുല്‍ നാസര്‍ മദനി , എസ്ഡിപിഐ പോലത്തെ ‘റാഡിക്കല്‍ മൂവ്‌മെന്റുകള്‍’ വളരേ ആക്റ്റീവ് ആയിവരുമ്പോള്‍ അതിലേക്ക് പോവാതെ, മെയിന്‍സ്ട്രീം പൊളിറ്റിക്‌സില്‍ മുസ്ലീങ്ങളെ പിടിച്ച് നിര്‍ത്താന്‍ മുസ്ലീം ലീഗന് കഴിയുന്നുണ്ട്. ബിജെപി ഹിന്ദു രാഷ്ട്ര അജണ്ട പോലെത്തന്നെയാണ് മുസ്ലീം ലീഗും എന്നാണ് വീഡിയോയില്‍ പറയുന്നത് (ബിജെപിയും മുസ്ലീം ലീഗും, 09 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്/സനല്‍ ഇടമുറക്)
30. ദേശീയതയുടെ ഭാഗമാകുന്ന മുസ്ലീങ്ങൾക്കെതിരെ ജിഹാദി സൈബര്‍ ആക്രമണം
ദേശീയതയുടെ ഭാഗമാകുന്ന മുസ്ലീം യുവാക്കള്‍ക്കെതിരെ സംഘടിത ജിഹാദി സൈബര്‍ ആക്രമണമെന്ന് ജന്മഭൂമി: മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും ബിജെപി അംഗത്വം എടുക്കുന്ന മുസ്ലീം യുവാക്കള്‍ക്ക് നേരെയാണ് സംഘടിത ജിഹാദി സൈബര്‍ ആക്രമണം നടക്കുന്നത്. ബിജെപിയില്‍ ചേരുന്ന മുസ്ലീം യുവാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് എസ്ഡിപിഐയുടെ നേത്യത്വത്തില്‍ സംഘടിത ശ്രമം നടക്കുന്നത്. മലപ്പുറം ജില്ലയില്‍ നിരവധി മുസ്ലീം യുവാക്കളാണ് അടുത്തിടെ ദേശീയതയുടെ ഭാഗമായത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ യാസിര്‍ അറാഫത്തിനെതിരെ മലപ്പുറം വള്ളിക്കുന്ന് സ്വദേശി റിയാസ് കുറ്റിക്കാട്ടില്‍ പൊലീസില്‍ പരാതി നല്‍കി. മലപ്പുറം സൈബര്‍ പൊലീസിലും പരപ്പനങ്ങാടി പൊലീസിലുമാണ് യാസിര്‍ അറാഫത്തി നെതിരെ പരാതി നല്‍കിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് യാസിര്‍ അറാഫത്തിന്റെ അപവാദ പ്രചരണം. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ലൈക്കുകളും കമന്റുകളും നിരവധിയായി ലഭിക്കുന്നുമുണ്ട്. ഭീകരാക്രമണ കേസ്സില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ അനുകൂലിച്ചും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത് പതിവാണ്. പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെന്നും ജന്മഭൂമി റിപ്പോര്‍ട്ട് പറയുന്നു (ദേശീയതയുടെ ഭാഗമാകുന്ന മുസ്ലീം യുവാക്കള്‍ക്കെതിരെ സംഘടിത ജിഹാദി സൈബര്‍ ആക്രമണം, 10 മാര്‍ച്ച്, ജന്മഭൂമി)
31. ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യം അംഗീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് തുടരുമെന്ന് വ്യക്തമാക്കി ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ജമാഅത്തെ ഇസ്ല്‌ലാമി ജനാധിപത്യം അംഗീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചുവെന്നും അതിനാല്‍ അവരുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നുമാണ് കാരണമായി അദ്ദേഹം പറഞ്ഞത്:
ജമാഅത്തുമായി പല നീക്കുപോക്കുകളുമുണ്ടാക്കിയിട്ടുണ്ട്. അത് തുടരും. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഭാഗത്ത് നിന്ന് വലിയ ഭീഷണികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമുദായത്തിന്റെ ഒരു കോ -ഓര്‍ഡിനേഷന്‍ വേണമെന്ന് തോന്നിയത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കും. മുജാഹിദ് ആശയത്തില്‍ താന്‍ സ്വാധീനിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ നേതാവെന്ന നിലക്ക് വ്യത്യസ്ത വേദികളില്‍ പങ്കെടുക്കേണ്ടി വരും.
ജമാഅത്ത ഇസ്ലാമിയുമായി കൂട്ടുകൂടുമെന്ന വി.ഡി സതീശന്റെ പ്രഖ്യാപനം ആവര്‍ത്തിക്കുന്ന നിലപാടാണ് ലീഗ് നേതാവില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നും പത്രങ്ങള്‍ എഴുതി (ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യം അംഗീകരിച്ചു, കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് മുനവ്വറലി തങ്ങള്‍, 10 മാര്‍ച്ച്, സിറാജ്; ജമാഅത്തെ ബന്ധം തുടരുമെന്ന് മുനവറലി തങ്ങള്‍, 11 മാര്‍ച്ച്, ദേശാഭിമാനി).
32. സംവരണ സീറ്റുകളിലെ ലീഗ് സ്ഥാനാര്‍ത്ഥികള്‍
തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ സീറ്റുകളില്‍ ലീഗ് മറ്റ് മതസ്ഥരെ മത്സരിപ്പിക്കുന്നത്, അടുത്ത തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റായി മാറുമ്പോള്‍ ലീഗിനുതന്നെ കൈവശപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയതായി ദേശാഭിമാനി വാര്‍ത്ത: നൂറില്‍ താഴെ സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് കേവലം പത്ത് സീറ്റില്‍ താഴെമാത്രമാണ് മുസ്ലീം സമുദായക്കാരെ പരിഗണിക്കാന്‍ സാധിക്കുന്നത്. ലീഗ് മതാധിഷ്ഠിത പാര്‍ട്ടി എന്ന ചട്ടക്കൂടില്‍നിന്ന് മതേതര പാര്‍ടിയിലേക്ക് മാറണം. തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ സീറ്റുകളില്‍ ലീഗ് മറ്റു മതസ്ഥരെ മത്സരിപ്പിക്കുന്നത്, അടുത്ത തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റായി മാറുമ്പോള്‍ ലീഗിനുതന്നെ കൈവശപ്പെടുത്താനാണ്. ഇത്തരം കപടത രാഷ്ട്രീയ പ്രസ്ഥാനം എന്ന രീതിയില്‍ ലീഗിന് ഉചിതമല്ല. മറ്റു മത വിഭാഗങ്ങളുടെ വോട്ടുകൂടി വാങ്ങിയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ ജയിക്കുന്നതെന്നും കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും നല്‍കി (ലീഗിന്റെ സീറ്റുകളില്‍ മറ്റു മതസ്ഥരെയും മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്, 10 മാര്‍ച്ച്, ദേശാഭിമാനി).
33. ബിരിയാണി കടകളിലെ ജിഹാദി പണം
രാജ്യത്തെ പല നഗരങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിരിയാണി റസ്റ്റോറന്റ് ശ്യംഖലകളില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി ആരോപിച്ച് ഇന്‍കം ടാക്‌സ് വകുപ്പ് അന്വേഷണവും റെയ്ഡുകളും നടത്തിയത് ഫെബ്രുവരിയില്‍ വാര്‍ത്തയായിരുന്നു. ഇതേ കുറിച്ച് മലയാളം എക്‌സ്പ്രസ് ടിവി ഒരു വീഡിയോ ചെയ്തു. ജിഹാദി പണം മുക്കിയത് രാജ്യത്തെ തകര്‍ക്കാന്‍? എന്ന ശീര്‍ഷകത്തില്‍ ചെയ്ത ഈ വിഡിയോയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ‘അൺലിമിറ്റ് ബിരിയാണി കടകള്‍ വരുന്നത്’ കള്ളപ്പണം വെളുപ്പിക്കാനാണെന്നും, ഇത് നടത്തുന്ന മുസ്ലീങ്ങളും, ജിഹാദികളും ചത്തതും അസുഖം വന്നതുമായ കോഴികളെയാണ് ഉപയോഗിക്കുന്നതെന്നും വീഡിയോയില്‍ ആരോപിക്കുന്നു (ജിഹാദി പണം മുക്കിയത് രാജ്യത്തെ തകര്‍ക്കാന്‍?, 10 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ് /മലയാളം എക്‌സ്‌പ്രെസ് ടിവി).
34. ബീമാപള്ളിയിലെ മുസ്ലീം മത്സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ ബീമാപള്ളിയിലെ മുസ്ലീങ്ങളുടെ ദൈനംദിന തൊഴിലാളി ജീവിതത്തെക്കുറിച്ചും തൊഴിലാളിവര്‍ഗ ആണത്തങ്ങളെക്കുറിച്ചും സാമൂഹിക ഗവേഷകയായ അനാമിക അജയ് നടത്തിയ പഠനം ട്രൂകോപ്പ് തിങ്ക് പ്രസിദ്ധീകരിച്ചു. ഇസ്ലാമോഫോബിക് ഭരണകൂടങ്ങളാലും മുതലാളിത്തത്താലും പ്രകൃതിക്ഷോഭത്താലും ജീവനും ഉപജീവനമാര്‍ഗ്ഗങ്ങളും വീടും കരയും പൗരത്വവകാശങ്ങളുമൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനതയായിട്ടും ബീമാപള്ളിക്കാരുടെ പ്രതിരോധശക്തിയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയും ഏറെ പ്രത്യേകതകളുള്ളതാണ് എന്ന് ഗവേഷക കണ്ടെത്തുന്നു:
ഇസ്ലാമോഫോബിക് നീരിക്ഷണ ഭരണകൂടം വമ്പന്‍ മുതലാളികളുടെ ഉപകരണമാകുമ്പോള്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ പല സ്റ്റീരിയോടൈപ്പിങ്ങിന് വിധേയരായവരാണ് മുസ്ലീം പുരുഷന്മാര്‍. കൊളോണിയല്‍ ഭരണാധികാരികള്‍ മലബാര്‍ മുസ്ലീങ്ങള്‍ക്കെതിരെ നിര്‍മ്മച്ചിട്ടുള്ള വംശീയ സങ്കല്‍പ്പങ്ങളുടെ പ്രത്യേകതകളും ഈ സങ്കല്‍പ്പങ്ങള്‍ എങ്ങനെയാണ് കൊളോണിയല്‍, പോസ്റ്റ്-കൊളോണിയല്‍ ഭരണകൂടങ്ങള്‍ മുസ്ലീങ്ങളെ അന്യവത്കരിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതെന്നും സന്തോഷ് എബ്രഹാം, മുഹമ്മദലി കാസിം, സലാഹ് പുനത്തില്‍, മുഹമ്മദ് ഷാ ഷാജഹാന്‍, കെ. അഷ്‌റഫ് എന്നീ ഗവേഷകര്‍ നടത്തിയിട്ടുള്ള ആര്‍ക്കൈവല്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ഭരണാധികാരികള്‍ മുസ്ലീം പുരുഷന്മാരെ മതഭ്രാന്തരായും അസാധാരണ കുറ്റവാളികളായുമാണ് കണ്ടത്. കൊളോണിയല്‍ കാലഘട്ടത്തു തുടങ്ങിയ പല വംശീയ നിര്‍മ്മതികളും ഇന്നത്തെ ‘സെക്യുലര്‍’ കേരളത്തിലും ശക്തമായി തുടരുന്നു. മുസ്ലീം സമുദായത്തെ അന്യവത്കരിക്കുകയും കുറ്റവാളികളായും നിയമവിരുദ്ധരായും അവര്‍ക്കുമേല്‍ ഭരണകൂട നിരീക്ഷണം കടുപ്പിക്കുകയും ചെയ്യുന്ന കൊളോണിയല്‍ പ്രയോഗങ്ങള്‍ പോലെ തന്നെയാണ് ഇന്നത്തെ ഭരണണകൂടവും ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്ലീങ്ങള്‍ക്കുമേല്‍ നടത്തുന്ന ഭരണകൂട ആക്രമണങ്ങളെല്ലാം ‘പൊതുജനങ്ങളുടെ സുരക്ഷ’ ഉറപ്പാക്കാനും ക്രമാസമാധാനത്തിനും ബീമാപള്ളി എന്ന ‘മിനി-ഗള്‍ഫ്’ ചന്തയുടെ പേരിലുമാണ് ന്യായീകരിക്കപ്പെടാറുള്ളത്. മാധ്യമങ്ങളാവട്ടെ മുസ്ലീം വ്യക്തികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയും, അതുപയോഗിച്ച് സമൂഹവും ഭരണകൂടവും മുസ്ലീങ്ങളെ കുറിച്ച് വച്ചുപുലര്‍ത്തുന്ന വംശീയ ആഖ്യാനങ്ങളെ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു (ബീമാപള്ളിയിലെ മുസ്ലീം മത്സ്യത്തൊഴിലാളികളുടെ സ്വതന്ത്ര ജീവിതം; ചില കണ്ടെത്തലുകള്‍. 10 മാര്‍ച്ച്, ട്രൂക്കോപി തിങ്ക് വെബ്‌സൈറ്റ്)
35. ജമാഅത്തെ ഇസ്ലാമിയുടെ മൂശ
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിച്ച യാത്രയുടെ സമാപനത്തിന് പ്രതിപക്ഷനേതാവും ഇന്ത്യ കൂട്ടായ്മയുടെ പ്രധാന നേതാക്കളില്‍ ഒരാളുമായ രാഹുല്‍ ഗാന്ധി പിണറായി വിജയനെതിരേ ആരോപണമുന്നയിച്ചു- “പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിയന്ത്രിക്കുന്നു, കേരള മുഖ്യമന്ത്രിയെ മോദി നിയന്ത്രിക്കുന്നു” ഇതായിരുന്നു രാഹുലിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. ഇതേ കുറിച്ച് പ്രസിദ്ധീകരിച്ച ദേശാഭിമാനി വാര്‍ത്ത എല്ലാ ആരോപണങ്ങള്‍ക്കും പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്ന് കുറ്റപ്പെടുത്തി:
സമീപകാലത്തുമാത്രമാണ് സിപിഎമ്മിനെക്കുറിച്ച് പൊതുവിലും പിണറായിയെക്കുറിച്ച് സവിശേഷമായും ഇത്തരമൊരു ആഖ്യാനം ചമയ്ക്കപ്പെട്ടത്. കുനുഗോലുവുമായി കച്ചവടമുറപ്പിക്കും മുമ്പുതന്നെ ജമാഅത്തെ ഇസ്ലാമിയുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടതാണ് ഈ ഉല്‍പ്പന്നം. കാരണം മുസ്ലീം ജനസാമാന്യത്തില്‍ സിപിഎമ്മിന് സമീപകാലത്ത് കൈവരിക്കാനായ സ്വീകാര്യതയാണ്. അത് യുഡിഎഫിനെയും ജമാഅത്തെ ഇസ്ലാമിയെയും സദാ പൊള്ളിക്കുന്നുണ്ട്. കേരള മുസ്ലീങ്ങളിലെ വിവിധ ഗ്രൂപ്പുകളും വ്യക്തികളും എല്‍ഡിഎഫുമായി അടുക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് സിപിഎം-ബിജെപി സഖ്യമെന്ന ഉറുമിയെടുത്ത് വീശാന്‍ തുടങ്ങിയത് (രാഹുല്‍ ഗാന്ധിക്ക് അറിയാമോ കുന്ദന്‍ ചന്ദ്രാവത്തിനെ, 11 മാര്‍ച്ച്, ദേശാഭിമാനി).
36. തീവ്രവാദ സംഘടനകളെ പുറത്താക്കാന്‍ കഴിയുന്നത് എന്‍ഡിഎയ്ക്ക്
ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകളെ പുറത്താക്കി സമുദായത്തെ രക്ഷിക്കാന്‍ ബിജെപിയ്ക്കും എന്‍ഡിഎക്കും മാത്രമേ കഴിയൂ എന്ന് ബിജെപി സംസ്ഥാന മേധാവി രാജീവ് ചന്ദ്രശേഖര്‍. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: ഈ നാട്ടിലെ വിശ്വാസികളെ സംരക്ഷിക്കാന്‍ നരേന്ദ്ര മോഡി നയിക്കുന്ന ബിജെപി-എന്‍ഡിഎക്ക് മാത്രമേ കഴിയുകയുള്ളു. അതിനോടൊപ്പം ജമാഅത്തെ ഇസ്ലാമിയും അതുപോലെ തന്നെയുള്ള തീവ്രവാദ സംഘടനകളെയും പുറത്താക്കാനും സമുദായത്തെ സംരക്ഷിക്കാനും ബിജെപിയ്ക്കും എന്‍ഡിഎക്കും മാത്രമേ കഴിയുകയുള്ളൂ. അത് ആലോചിക്കണം. വരുന്ന തെരഞ്ഞെടുപ്പ് നാടിന്റെ ദിശയും ദശയും തീരുമാനിക്കുന്ന തെരെഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ ആലോചിക്കണം, എന്‍ഡിഎയെ സര്‍ക്കാരിലേക്ക് കൊണ്ട് വരണം (ജമാഅത്തെ ഇസ്‌ലാമിയെ പുറത്താക്കാനും നമ്മുടെ സമുദായത്തെ സംരക്ഷിക്കാനും എൻഡിഎയ്ക്കെ കഴിയൂ’ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു, 11 മാര്‍ച്ച്, ഫേസ്ബുക് പോസ്റ്റ്, മീഡിയവണ്‍ ടിവി).
37. നഴ്‌സുമാരുടെ സമരം ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാന്‍
വേതന വര്‍ധനവിന് വേണ്ടി നഴ്‌സുമാര്‍ നടത്തുന്ന സമരം ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ വേണ്ടിയാണെന്ന് സീറോ മലബാര്‍സഭ മീഡിയ കമ്മീഷന്‍. സമരത്തിന് നേതൃത്വം നല്‍കുന്ന ജാസ്മിന്‍ ഷായുടെ ശ്രമം ക്രൈസ്ത മാനേജ്‌മെന്റ് സ്ഥാപനങ്ങളെ തകര്‍ക്കുകാണെന്നും കമ്മീഷന്‍ ആരോപിച്ചു. ക്രൈസ്ത സ്ഥാപനങ്ങളില്‍ മാത്രമാണ് നഴ്‌സുമാര്‍ സമരം നടത്തുന്നതെന്ന് നേരത്തെത്തന്നെ പ്രചാരണം കേരളത്തില്‍ നടന്നിട്ടുണ്ട്. മുന്‍ റിപ്പോര്‍ട്ടുകളിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുള്ളത് (നഴ്‌സുമാരുടെ സമരത്തിനെതിരെ സീറോ മലബാര്‍ സഭ.നഴ്‌സുമാരുടെ സമരം ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ എന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍, ഫേസ്ബുക് പോസ്റ്റ്, 11 മാര്‍ച്ച്, ന്യൂസ് മലയാളം).
ഇത്തരം ആരോപണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും ശക്തമായിരുന്നു. ഉദാഹരണമായി എഫ്ബിയില്‍ വന്ന ജേക്കബ് ജോസ് എന്നയാളുടെ പോസ്റ്റ് താഴെ നല്‍കുന്നു:
യുഎന്‍എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ഒരു നേഴ്‌സിംഗ് സംഘടന നേതാവിന്റെ സ്വത്താണ് 1.44 കോടി രൂപ നേഴ്‌സുമാരെ വഞ്ചിച്ച് സ്വയം തടിച്ചുകൊഴുത്ത കൊടും വിഷം കൂടിയ കുളയട്ടയാണ് ഇയാള്‍. സംസ്ഥാനത്തെ ചെറുകിട-ക്രിസ്ത്യന്‍ സഭകളുടെ ആശുപത്രികളെ എല്ലാം അടച്ചുപൂട്ടുന്നതിനും അവിടുത്തെ രോഗികളെ കൂടി വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രി ഭീമന്മാരുടെ പക്കലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള കോര്‍പ്പറേറ്റ് സ്‌പോണ്‍സേഡ് സമരമാണ് ഇപ്പോള്‍ ഇയാളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ് ആശുപത്രികളും ചെറുകിട ആശുപത്രികളും മാത്രമാണ് ഇയാളുടെ ലക്ഷ്യം (11 മാര്‍ച്ച്, ഫേസ്ബുക്ക്/ ജേക്കബ് ജോസ്).
സമ്മര്‍ദ്ദം കത്തോലിക്കാ സഭയുടെ ആശുപത്രികളില്‍
സമരക്കാര്‍ ശരിക്കും ലക്ഷ്യം വെക്കുന്നത് കത്തോലിക്കാ സഭയുടെ ആശുപത്രികളെ സമ്മര്‍ദ്ദത്തിലാക്കാനാണ്. കത്തോലിക്കാ സഭയുടെ ആശുപത്രികളെക്കാള്‍ ശമ്പളം കുറവുള്ള ഒട്ടേറെ ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. സമരം ഒത്തു തീര്‍പ്പില്‍ ആയ ആശുപത്രികളുടെ പേരുകള്‍ ഏതൊക്കെയാണെന്നും ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നടപ്പിലായോ എന്നും അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നില്ല (14 മാര്‍ച്ച്, ഫേസ്ബുക്ക്/ ക്രിസ്ത്യന്‍ ഐക്യവേദി)
38. മാറുന്ന വോട്ടിംഗ് മുന്‍ഗണനകള്‍!
മാതൃഭൂമിയുടെ പ്രീ പോള്‍ സര്‍വേയായ കോര്‍ ഒപീനിയന്‍ സര്‍വേ ഫലത്തെക്കുറിച്ച് എം.പി ബഷീര്‍, രാജീവ് ശങ്കരന്‍ എന്നിവര്‍ നയിച്ച ചര്‍ച്ചയിലെ ഒരു പരാമര്‍ശം:
ജമാഅത്തെ ഇസ്ലാമി- വെല്‍ഫെയര്‍- പോപ്പുലര്‍ ഫ്രണ്ട് ബാന്ധവ ആരോപണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്ന ചോദ്യത്തിന് 600 ഒരാള്‍ മാത്രമാണ് പ്രശ്‌നമാണ് എന്ന ഉത്തരം നല്‍കിയത്. അതായത് 0.15 ശതമാനം മാത്രമാണ് അതൊരു തെരഞ്ഞെടുപ്പ് വിഷയമാകുമെന്നു പറഞ്ഞത്. എന്നുവച്ചാല്‍ നൂറില്‍ ഒരാള്‍ പോലും ഇല്ല. അവരുടെ അഭിപ്രായത്തില്‍ ‘വികസന’മാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആദ്യ പരിഗണനാവിഷയം, മാറ്റം, രാഷ്ട്രീയം, അഴിമതി തുടങ്ങിയവയാണ് പിന്നീട് വരുന്നത്. അവസാനം പറഞ്ഞതിന് കുറഞ്ഞ പരിഗണനയേയുള്ളൂ (വികസനം മാറ്റം രാഷ്ട്രീയം: മാറുന്ന വോട്ടിംഗ് മുന്‍ഗണനകള്‍ – എം.പി ബഷീര്‍ – രാജീവ് ശങ്കരന്‍, 11 മാര്‍ച്ച്, ജോയിന്‍ ദി സ്റ്റോറി).
39. മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും ഇസ്‌ലാമോഫോബിയയും
പ്രയാഗ്‌രാജ് കുംഭമേളയ്ക്കിടെ ഒരു ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോയെത്തുടര്‍ന്ന് തെരുവില്‍ മാല വില്‍ക്കുന്ന മൊണാലിസ ഭോസ്‌ലെ (മോനി ഭോസ് ലെ) എന്ന പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടി. ദേശീയമാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. ഏറെ മാസങ്ങള്‍ക്കുശേഷം ഇതേ മൊണാലിസ ഭോസ്‌ലെ പ്രണയം വീട്ടില്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് കൂട്ടുകാരന്‍ മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനുമൊത്ത് കേരളത്തിലെത്തി. തുടര്‍ന്ന് തിരുവനന്തപുരത്ത് വച്ച് വിവാഹിതരായി. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി കണ്ണന്‍ പോറ്റി കാര്‍മ്മികത്വം വഹിച്ചു. വിവാഹച്ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ.എ റഹിം എംപി എന്നിവര്‍ പങ്കെടുത്തു.
എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മൊണാലിസ നല്‍കിയ മറുപടിയും വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേരളം നല്ല മനുഷ്യരുള്ള സ്ഥലമാണെന്നായിരുന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്: കേരളം നല്ല സ്ഥലമാണ്. ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണ്. എല്ലാവരും ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു. ആറു മാസമായി പ്രണയത്തിലായിരുന്നു. കേരളത്തില്‍ തന്നെ തുടരുമോ എന്നത് ആലോചിക്കും. പിതാവ് വേറെ വിവാഹം ആലോചിച്ചപ്പോഴാണ് ഇങ്ങനെ തീരുമാനിച്ചത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതില്‍ ഉറപ്പില്ലെന്നും മൊണാലിസ പറഞ്ഞു (കേരളം നല്ല സ്ഥലം, ഇവിടെ ഉള്ളവര്‍ നല്ല മനുഷ്യര്‍: മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും, 11 മാര്‍ച്ച്, റിപ്പോര്‍ട്ടര്‍).
കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ.എ റഹിം മാധ്യമങ്ങളോട് പറഞ്ഞു: കേരളം മാനവസൗഹൃദത്തിന്റെ ഇടമാണ്. ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ട്. ഭരണഘടന നല്‍കുന്ന അവകാശമാണത്. എന്നാലത് പലയിടത്തും സാധ്യമാകുന്നില്ല. അത് നിര്‍ഭയം സാധ്യമാകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പേരാണ് കേരളം. വിവാഹം സ്വര്‍ഗത്തിലാണ്. അതെ, ആ സ്വര്‍ഗത്തിന്റെ പേരാണ് കേരളം.
പ്രായപൂര്‍ത്തിയായില്ല, വിവാദം
മൊണാലിസക്ക് 17 വയസ്സ് മാത്രമേ പ്രായമുള്ളുവെന്ന് മാതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവാദം കനത്തു. തുടര്‍ന്ന് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പോലീസ് മേധാവിക്കും പൂവാര്‍ എസ് എച്ച്ഒക്കും പരാതി നല്‍കി (മൊണാലിസയുടെ വിവാഹം നേതൃത്വം നല്‍കിയവര്‍ക്കെതിരെ പരാതി നല്‍കി വിഎച്പി , 13 മാര്‍ച്ച്, മെട്രോ വാര്‍ത്ത; മോണാലിസയുടെ വിവാഹം വിവാദത്തില്‍; വധുവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ഡിജിപിക്ക് പരാതി, 13 മാര്‍ച്ച്, ജനയുഗം).
പിന്നില്‍ മതതീവ്രവാദ സംഘടന
കുംഭമേളയിലെ വൈറല്‍ താരം മോണാലിസ ഭോസ്ലെയുടെ വിവാഹത്തിന് പിന്നില്‍ മതതീവ്രവാദ സംഘടനയാണെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഡിജിപിക്ക് പരാതിയും നല്‍കി (മോണാലിസയുടെ വിവാഹത്തിന് പിന്നില്‍ മതതീവ്രവാദ സംഘടന, 13 മാര്‍ച്ച്, ജന്മഭൂമി).
വിവാഹം ലൗ ജിഹാദല്ല
വാര്‍ത്ത വ്യാപകമായ മുസ്ലീം വിദ്വേഷ പ്രതികരണങ്ങള്‍ ഉണ്ടാക്കി. വിവാഹം ലൗജിഹാദിന്റെ ഭാഗമാണെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്ത. ആരോപണം ശക്തമായതോടെ ഇരുവരും വാര്‍ത്താ സമ്മേളനം വിളിച്ചു. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നതുകൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. മതം മാറില്ലെന്നും ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മോണാലിസ വ്യക്തമാക്കി. തങ്ങള്‍ പ്രണയത്തില്‍ ആണെന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും അതില്‍ മതം മാറ്റത്തിന് പ്രസക്തിയില്ലെന്നും ഫര്‍മാന്‍ പറഞ്ഞു. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായെന്നും മോണാലിസ പറഞ്ഞു (വിവാഹം ലൗ ജിഹാദല്ല ;18 വയസ്സ് പൂര്‍ത്തിയായി- മോണാലിസ, 13 മാര്‍ച്ച്, മാതൃഭൂമി; ലൗ ജിഹാദ് ആരോപണത്തിനു മറുപടി, സ്‌നേഹിക്കാന്‍ മതം മാറേണ്ടതില്ല: മോണാലിസ, 13 മാര്‍ച്ച്, കേരളകൗമുദി).
പിന്തുണയ്ക്ക് നന്ദി
തങ്ങള്‍ക്ക് ലഭിച്ച പിന്തുണയ്ക്ക് ഇരുവരും നന്ദി പറഞ്ഞു. കേരളം ഇഷ്ടപ്പെട്ടു. ആളുകള്‍ വളരെ നല്ലവരാണെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം (കേരളം ഇഷ്ടപ്പെട്ടുവെന്ന് മോണാലിസ, 13 മാര്‍ച്ച്, ജനയുഗം).
വിവാഹത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പരാതി
വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പൊലീസ് മേധാവിക്കും പൂവാര്‍ എസ് എച്ച്ക്കും പരാതി നല്‍കി. മൊണാലിസക്ക് 17 വയസ്സ് മാത്രമേ പ്രായമുള്ളുവെന്ന് എന്ന് മാതാവ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു (മൊണാലിസയുടെ വിവാഹം നേതൃത്വം നല്‍കിയവര്‍ക്കെതിരെ പരാതി നല്‍കി വിഎച്ച്്പി, 13 മാര്‍ച്ച്, മെട്രോ വാര്‍ത്ത).
മോണാലിസ കൊല്ലപ്പെടും
മോണാലിസ ഭോസ്ലെ ലൗജിഹാദിന്റെ ഇരയാണെന്നും അവര്‍ ഉടന്‍ കൊല്ലപ്പെട്ടേക്കാമെന്നും വിവാദ ഹിന്ദുത്വ നേതാവ് സ്വാതി പ്രാച്ചി. ഫര്‍മാന്‍ ഖാനുമായുള്ള വിവാഹത്തെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിച്ച സ്വാതി, മോണാലിസ വലിയൊരു വഞ്ചനയ്ക്ക് വിധേയമാകുമെന്നും പറഞ്ഞു. മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തും. ഫര്‍മാന്‍ ഒരു ഹിന്ദുവായി വിവാഹം കഴിച്ചിരുന്നെങ്കില്‍ സ്വാഗതം ചെയ്യാമായിരുന്നു. എന്നാല്‍ ഇത് വ്യക്തമായ ലൗ ജിഹാദ് കേസ് ആണ്. മദ്രസയിലെ പഠന രീതിയെ കുറിച്ചോ ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ചോ അവര്‍ക്ക് യാതൊരു അറിവുമില്ല (ലൗ ജിഹാദില്‍ കുടുങ്ങിയ മോണാലിസ കൊല്ലപ്പെടും, 14 മാര്‍ച്ച്, സുപ്രഭാതം)
40. മലപ്പുറം ജില്ല വിഭജിക്കണം
മലപ്പുറം ജില്ലാ രൂപീകരണം പോലെത്തന്നെ മലപ്പുറം ജില്ലാ വിഭജനവും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന് രാജ്യത്തെ പ്രമുഖ ചരിത്ര ഗവേഷകനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഇടതുസഹയാത്രികനുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടത്. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വികസന ആശയങ്ങള്‍ നടപ്പാക്കാന്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നും അദ്ദേഹം അറിയിച്ചു. താന്‍ ആശയങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നു ഇന്തോ-അറബ് ബന്ധം ശക്തിപ്പെടുത്താന്‍ പ്രത്യേക കേന്ദ്രം വേണമെന്ന് 15 വര്‍ഷമായി താന്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു (മലപ്പുറം ജില്ല വിഭജിക്കണമെന്ന് ഡോ. കെ.കെ.എന്‍. കുറുപ്പ്; ‘തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം’, 12 മാര്‍ച്ച്, മാധ്യമം)
41. വിഘടന സംഘടനകളുമായി ബന്ധം
അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകളെ കൂട്ടുപിടിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വിഘടനവാദ അജന്‍ഡകളുള്ള ഇത്തരം സംഘടനകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് ഗൗരവതരമായ സാഹചര്യമാണ്. വിഘടനവാദ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇടതുമുന്നണിയും ഇത്തരം നിലപാടുകളില്‍ വ്യത്യസ്തരല്ല. പിഡിപിപോലെയുള്ള ഭീകരപ്രസ്ഥാനങ്ങളുമായി എല്‍ഡിഎഫിന് മുമ്പേ ബന്ധമുണ്ട്. യുവാക്കള്‍ക്കിടയില്‍ തീവ്രവാദം പടര്‍ത്തുന്ന ഇത്തരം ശക്തികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്. മാറിമാറി ഭരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍, കേരളത്തിന്റെ വികസനം തടയുന്നതിലും വ്യവസായങ്ങള്‍ തകര്‍ക്കുന്നതിലും രണ്ട് മുന്നണികളും ഒറ്റക്കെട്ടാണ്. കേരളത്തിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുന്ന രണ്ട് കൂട്ടരെയും ജനം തിരിച്ചറിയണം- എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം (ജമാഅത്തെ, പിഡിപി ബന്ധം: ഇരുമുന്നണികളെയും കുടഞ്ഞ് മോദി, 12 മാര്‍ച്ച്, മംഗളം).
42. മുസ്ലീം ലീഗ്, മാവോയിസ്റ്റ്, കോണ്‍ഗ്രസ്: പ്രധാനമന്ത്രി
‘കേരളത്തിലെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസായി മാറിയിരിക്കുകയാണ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി- എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം (കേരളത്തിലെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസായി മാറിയിരിക്കുകയാണ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി…, ഫേസ്ബുക് പോസ്റ്റ്, 12 മാര്‍ച്ച്, സമകാലിക മലയാളം).
43. ആലപ്പുഴയിലെ എസ്ഡിപിഐ വളര്‍ച്ച പരിശോധിക്കണം
സിപിഎം പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുന്നു. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നു. ആലപ്പുഴയിലെ എസ്ഡിപിഐ വളര്‍ച്ച പരിശോധിക്കണം – ജി സുധാകരൻ (സിപിഎം പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുന്നു’: ജി സുധാകരന്‍, 12 മാര്‍ച്ച്, ജനം ടിവി) , ജനം ടിവിയുടെ ഇതേ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയ കാപ്ഷന്‍ ലാല്‍ സലാമേയെന്നായിരുന്നു. എസ് സലാം എന്ന് പറയുന്നത് എല്‍ഡിഎഫിന്റെ അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയാണ്.
44. വര്‍ഗീയവാദികള്‍ സമുദായത്തിലെ ന്യൂനപക്ഷം
മുസ്ലീങ്ങള്‍ക്ക് യാതൊരു വര്‍ഗീയതയുമില്ലെന്ന് മുന്‍ സിപിഎം നേതാവ് ജി സുധാകരന്‍: ഇവിടത്തെ മുസ്ലീങ്ങള്‍ക്ക് യാതൊരു വര്‍ഗീയതയുമില്ല. ഒരു കാലത്തുമില്ല. എല്ലാ സമുദായത്തിലും കുറച്ചുപേര് കാണും. അത് എല്ലായിടത്തുമുണ്ടാകും. അത് വളരെ ക്ലിയര്‍ ആയിട്ടുള്ള മൈനൊരിറ്റി ആണ്. എപ്പോഴും ആണ്, എന്നും ആണ്. ആര്‍ക്കും ഒരു സംശയവുമില്ല. നമ്മള്‍ അവരെയൊക്കെ (മുസ്ലീങ്ങളെ) ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. എല്ലാ മുന്നോക്ക സമുദായത്തെയും – എല്ലാവരെയും (മാര്‍ച്ച് 12, ശീര്‍ഷകമില്ല, ഫേസ്ബുക്ക്/ ജനം ടിവി)
45. സജീവമാകുന്ന നിരോധിത ഭീകര സംഘടനകള്‍
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം വീണ്ടും സജീവമായതായി രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടുണ്ടെന്ന് ജന്മഭൂമി: നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) അടക്കമുള്ള ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം വീണ്ടും സജീവമാകുന്നുവെന്ന് കണ്ടത്തിലിനെ തുടര്‍ന്ന് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍ വ്യാജ വ്യാപകമായി നിരീക്ഷണം ശക്തമാക്കി. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ സംഘടനയുടെ പഴയ പ്രവര്‍ത്തകരും അനുബന്ധ ശ്യകലകളും വീണ്ടും സജീവമാകുന്നു എന്ന സൂചനകളാണ് പുറത്തുവന്നിട്ടുള്ളത് (നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി, 13 മാര്‍ച്ച്, ജന്മഭൂമി)
46. ഗോവധ നിരോധനം നടപ്പാക്കണം
ഭാരതത്തില്‍ സമ്പൂര്‍ണ്ണ ഗോവധ നിരോധനം നടപ്പാക്കണമെന്ന് തിരുവനന്തപുരത്ത് കോട്ടയ്ക്കകം തെക്കേതെരുവ് ശൃംഗേരി ശങ്കമടത്തില്‍ കൂടിയ ഗോമഹിമ സല്‍സംഗം. നന്ദി ബാബയുടെ അധ്യക്ഷതയില്‍ സന്യാസിസംഘം നടത്തിവരുന്ന ഗോ സമാന്‍ ആഹ്വാന അഭിയാന്റെ ഭാഗമായാണ് ഗോ മഹിമ സല്‍സംഗം സംഘടിപ്പിച്ചത് (സമ്പൂര്‍ണ്ണ ഗോവധ നിരോധനം നടപ്പാക്കണം: ഗോമഹിമാ സത്സംഗം, 13 മാര്‍ച്ച്, ജന്മഭൂമി).
47. മഞ്ചേശ്വരത്ത് മുടിഞ്ഞ സെക്കുലറിസം!
കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം- മുസ്ലീം ലീഗ് അന്തര്‍ധാരകള്‍ ഉണ്ടെന്ന് മംഗളം: കെ സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് സിപിഎമ്മും മുസ്ലീം ലീഗും ഒറ്റക്കെട്ടായി ഇപ്പോള്‍ നടപ്പാക്കി കഴിഞ്ഞ മുടിഞ്ഞ മതേതരത്വത്തെ പറ്റി ആരും ചര്‍ച്ച ചെയ്തു കാണുന്നില്ല. കേരളത്തില്‍ ബിജെപി ജയിക്കാന്‍ ഇടയുള്ള സകല മണ്ഡലങ്ങളിലും ഈ മാതൃകയില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം ഉണ്ടാക്കും എന്നതില്‍ തര്‍ക്കവുമില്ല. ഇസ്ലാമിനെ കൂട്ടുപിടിച്ച് സിപിഎം മഞ്ചേശ്വരത്ത് നിരന്തരം നടത്തുന്ന ഈ നാടകം സിപിഎമ്മിലെ ഹിന്ദുവോട്ടുകള്‍ തന്നെ ബിജെപിയിലേക്ക് ചേര്‍ക്കുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. വിവാഹ ബ്രോക്കരായ എം.വി ഗോവിന്ദന്‍ മോണാലിസയെ ഒരു മുസ്ലീം യുവാവിനെ ക്ഷേത്രത്തില്‍ വിവാഹം ചെയ്തു കൊടുത്തതു പോലുള്ള കപട സെക്യുലറിസം ആണ് രാഷ്ട്രീയത്തിലും നടത്തുന്നത്. ഹിന്ദുവായ പെണ്‍കുട്ടിയെ ഇസ്ലാമിലെ സെക്യുലറിസം കാരണം മോസ്‌കില്‍ നിക്കാഹ് ചെയ്യാന്‍ പറ്റില്ല. അഖിലയെ പോലെ ഹാദിയ ആയാലേ മതേതരത്വം ശരിയാകൂ (മഞ്ചേശ്വരത്ത് മുടിഞ്ഞ സെക്കുലറിസം, രാമചന്ദ്രന്‍, 13 മാര്‍ച്ച്, മംഗളം).
48. വീണ്ടും ലൗ ജിഹാദ്
സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദെന്ന് ജനം ടിവി വാര്‍ത്ത. കോഴിക്കോട് കക്കാടംപൊയില്‍ സ്വദേശി ഷാഹുല്‍ഹമീദ് എന്ന വ്യക്തിക്കെതിരേയാണ് ജനം ടിവി, ജന്മഭൂമി തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അവരുടെ വാര്‍ത്തയനുസരിച്ച് 21 കാരിയെ ഷാഹുല്‍ ഹമീദ് വിവാഹം കഴിച്ചു. ആ സമയത്ത് മതം മാറാന്‍ പറഞ്ഞിരുന്നില്ല. പിന്നീട് മതംമാറണമെന്ന് പറഞ്ഞു. സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ കടന്നുകളഞ്ഞു. മാത്രമല്ല, ഒരു ക്രൈസ്തപെണ്‍കുട്ടിയെയും വലയിലാക്കാന്‍ ശ്രമിച്ചു. ഇത് ലൗ ജിഹാദിന് ഉദാഹരണമാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത് (സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്, യുവതിയെ മതം മാറ്റാന്‍ ശ്രമം: ഷാഹുല്‍ ഹമീദ് കസ്റ്റഡിയില്‍, 13 മാര്‍ച്ച്, ജനം ടിവി).


49. രണ്ടടി കൊണ്ടാല്‍ ചത്തൊന്നും പോവില്ലെന്ന് താലിബാന്‍: ജനം ടിവി വാർത്ത
ഭര്‍ത്താവിന്റെ രണ്ടടി കൊണ്ടാല്‍ ചത്തൊന്നും പോവില്ലെന്ന് യുവതിയോട് താലിബാന്‍ കോടതി പറഞ്ഞതായി ജനം ടിവി വാര്‍ത്ത. ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിന്റെ പേരില്‍ വിവാഹമോചനം നല്‍കാനാവില്ലെന്നും താലിബാന്‍ കോടതി യുവതിക്ക് മറുപടി നല്‍കിയതായും വാര്‍ത്തയില്‍ പറയുന്നു (ഭര്‍ത്താവിന്റെ രണ്ടടി കൊണ്ടാല്‍ ചത്തൊന്നും പോവില്ല -യുവതിയോട് താലിബാന്‍, 13 മാര്‍ച്ച്, ജനം ടിവി പോസ്റ്റര്‍).
50. വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത ഒരു ദശകം
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസുമായി ഒരു അഭിമുഖം മാധ്യമം പ്രസിദ്ധീകരിച്ചു. പ്രമോദ് ഗംഗാധരനായിരുന്നു അഭിമുഖം തയ്യാറാക്കിയത്. ‘വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത ഒരു ദശകം’ എന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് റിയാസ് നല്‍കിയ മറുപടി: കേരളത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്നത് എല്‍ഡിഎഫ് ഇവിടെ ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. കര്‍ണാടകയിലും തെലങ്കാനയിലും എല്ലാം ബിജെപി ഇതര ഭരണകൂടമാണ്. അവരെയൊന്നും ഇത്തരത്തില്‍ ആക്രമിക്കുന്നില്ല. കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിലൂടെ ന്യൂനപക്ഷങ്ങളെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല എന്ന് പറഞ്ഞ് വിജ്ഞാപനം പുറത്തിറക്കിയ ഏക സംസ്ഥാനം കേരളമാണ്. ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തില്‍ നിലവിലുണ്ട്. കേരള സ്റ്റോറി പോലുള്ള അസംബന്ധങ്ങള്‍, ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന നിലപാടുകള്‍ എല്ലാം വരുമ്പോഴും ഒരു തുരുത്ത് പോലെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ കേരളത്തിന് കഴിയുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണ് (വ്യക്തിഹത്യകള്‍ മറുപടി അര്‍ഹിക്കുന്നില്ല, പി.എ മുഹമ്മദ് റിയാസ് മന്ത്രിയുമായി പ്രമോദ് ഗംഗാധരന്‍ നടത്തിയ ഇന്റര്‍വ്യൂ, 14 മാര്‍ച്ച്, മാധ്യമം). എന്നാൽ കേരളത്തിൽ പെരുകിയ ഇസ്ലാമോഫോബിക് വിദ്വേഷ പ്രസ്താവനകളെക്കുറിച്ച് ചർച്ചയുണ്ടായില്ല.
51. കേരളസ്റ്റോറിക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം
മാതൃഭൂമിക്ക് വേണ്ടി എം.കെ സുരേഷ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി അഭിമുഖം നടത്തി. കേരള സ്റ്റോറിയെക്കുറിച്ചായിരുന്നു ഒരു ചോദ്യം കേരളത്തിന് അവമതിപ്പുണ്ടാക്കുന്ന കേരള സ്റ്റോറി പോലുള്ളവയെ ബിജെപി എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നായിരുന്നു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: സിനിമ കണ്ടില്ല. കേരളത്തിന്റെ സ്റ്റോറി തീരുമാനിക്കേണ്ടത് മലയാളികളാണ്. സിനിമയെ എതിര്‍ക്കുന്നുണ്ടെങ്കിലും സംവിധായകന്റെ അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണ്. ഇഷ്ടമല്ലെങ്കില്‍ സിനിമ കാണേണ്ട, മോഹന്‍ലാലിന്റെ ആരാധകനായിട്ടും ‘എമ്പുരാന്‍’ കാണില്ലെന്ന് ഞാന്‍ പറഞ്ഞു. ലൗ ജിഹാദിനെ പറ്റി മൂന്ന് പാര്‍ട്ടിയും ഒരേ വേദിയിലെത്തി ജനങ്ങള്‍ക്ക് മുന്‍പില്‍ ചര്‍ച്ച ചെയ്യണം. പക്ഷേ ഒരു സിനിമയുടെ പേരില്‍ പ്രശ്‌നത്തെ തള്ളി മാറ്റുന്നത് ശരിയല്ല (കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റം വരും, 14 മാര്‍ച്ച്, മാതൃഭൂമി).
52. ഭീകരര്‍ ഇവര്‍ക്ക് നവോത്ഥാന നായകര്‍
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നത് മതരാഷ്ട്രവാദവും തീവ്രവാദവുമെന്ന് ജനം ടിവി. ഏഴാം ക്ലാസിലെ മദ്രസാ പാഠപുസ്തകമായ ഹദീസിലെ ഏഴാം അദ്ധ്യായത്തില്‍ നവോത്ഥാന നായകര്‍ എന്ന ഭാഗത്ത് പഠിപ്പിക്കുന്നത് മുസ്ലീം ബ്രദര്‍ഹുഡിലെ നേതാക്കളെ കുറിച്ചാണെന്നാണ് ജനം ടിവിയുടെ ആക്ഷേപം: ഏഴാം ക്ലാസിലെ മദ്രസാ പാഠപുസ്തകമായ ഹദീസിലെ ഏഴാം അദ്ധ്യായത്തില്‍ നവോത്ഥാന നായകര്‍ എന്ന ഭാഗമുണ്ട്. ഇവിടെ പഠിപ്പിക്കുന്നത് ആഗോള നിരോധിത ഭീകര സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിലെ നേതാക്കളെ കുറിച്ചാണ്. മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകനും ഒന്നാന്തരം മതരാഷ്ട്രവാദിയുമായ ഹസനുല്‍ ബന്ന, പിന്‍ഗാമി സയ്ദ് ഖുതബ് എന്നിവരെയാണ് നവോത്ഥാന നേതാക്കള്‍ എന്ന് പറഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്നത്. മൗദൂദിയെ കുറിച്ചും ഇതില്‍ വിശദമായി പഠിപ്പിക്കുന്നുണ്ട്. ഹമാസ് എന്ന ഭീകര സംഘടനയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്. ഇത് രൂപീകരിച്ച ഷെയ്ഫ് അഹമ്മദ് യാസിനും നവോത്ഥാന നായകനാണ്. മതസ്പര്‍ദ്ദ വളര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടന്ന് സംസ്ഥാന സര്‍ക്കാര്‍ നടപടി നേരിട്ട ‘വഴിയടയാളവും’ സിലബസിന്റെ ഭാഗമാണ്. നിരോധിത ഭീകസംഘടനകളായ ഐഎസ്‌ഐഎസും അല്‍-ഖ്വയ്ദയും മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ഇവരുടെ പുസ്തകത്തില്‍ മഹദ് വചനങ്ങളാണ്. അള്ളാഹുവാണ് ഞങ്ങളുടെ നാഥന്‍. ഖുറാന്‍ ആണ് ഞങ്ങളുടെ ഭരണഘടന, ജിഹാദാണ് മാര്‍ഗം എന്നാണ് ഇവര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഏഴാം ക്ലാസിന് പുറമേ ഒന്‍പതാം ക്ലാസിലെയും ഹദീസില്‍ ഇത്തരം നിരവധി പാഠഭാഗങ്ങള്‍ കാണം (7ാം ക്ലാസിലെ പുസ്തകം! ഭീകരര്‍ ഇവര്‍ക്ക് നവോത്ഥാന നായകര്‍; കുട്ടികളില്‍ കുത്തിവെക്കുന്നത് ഒന്നാന്തരം മതരാഷ്ട്രവാദം; ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദം തെളിഞ്ഞുതന്നെ; തെളിവുകള്‍ പുറത്ത് വിട്ട് ജനം ടിവി, 14 മാര്‍ച്ച്, ജനം ടിവി).


53. ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല
ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാനിടയുണ്ടെന്ന വേവലാതി സാധാരണ ഏതൊരു നിയമസഭാ തിരഞ്ഞെടുപ്പിലെയും പതിവ് ആശങ്കയാണ്. മറ്റൊന്ന് ലീഗ് കൂടുതലായി ആവശ്യപ്പെടാനിടയുള്ള മന്ത്രി സ്ഥാനമാണ്. ഇത്തവണയും ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന പ്രചാരണം വ്യാപകമായുണ്ടായിരുന്നു.
യുഡിഎഫിനെ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ആണെ ആരോപണവും അന്തരീക്ഷത്തിലുണ്ടായിരുന്നു. ഇടതുപക്ഷവും ബിജെപിയുമാണ് ഈ പ്രചാരണത്തിനു പിന്നില്‍. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്ന മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന പുറത്തുന്നത് (മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെടില്ല: കുഞ്ഞാലിക്കുട്ടി, 14 മാര്‍ച്ച്, മംഗളം)
54. ബിജെപിയും കെ.എം ഷാജിയും മതേതര കാസര്‍ഗോഡിന് അപകടം
മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി കാസര്‍ഗോഡ് ജില്ലയില്‍ മത്സരിക്കുന്നതിനെതിരെ ഇടത് ഹാന്‍ഡിലുകള്‍ സജീവമായിരുന്നു. അവരിലൊരു എഫ്ബി ഐഡിയാണ് പോരാളി ഷാജി – 2: കാസര്‍ഗോഡ് മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്ന് ഇപ്രാവശ്യം ലീഗുകാര്‍ പേടിപ്പിക്കേണ്ട. ആ പ്രചാരണം ഇപ്രാവശ്യം അങ്ങ് കയ്യില്‍ വെച്ചോളൂ. ബിജെപി കാസര്‍ഗോഡ് മണ്ഡലത്തില്‍ ജയിക്കുന്നതും കൊടും വര്‍ഗീയവാദി ഷാജി ജയിക്കുന്നതും മതേതര കാസര്‍ഗോഡ്ന് അപകടം തന്നെ. രണ്ട് വര്‍ഗീയ വാദികളേയും പരാജയപ്പെടുത്തുക. മതേതര നിലപാടുള്ള ഒരു എംഎല്‍എ കാസര്‍ഗോഡ് ജയിക്കട്ടെ. സംഘപരിവാര്‍ വര്‍ഗീയതക്കെതിരെയും വര്‍ഗീയവാദി ഷാജിക്കെതിരെയും കാസര്‍ഗോഡ് ജനത ഒന്നിച്ചു നിന്ന് പ്രതികരിക്കുക. വര്‍ഗീയ വാദികള്‍ തുലയട്ടെ. മതേതരം ജയിക്കട്ടെ. കാസര്‍ഗോഡ് വികസനം വരട്ടെ.
ഇതോടനുബന്ധിച്ചുള്ള പോസ്റ്ററില്‍ ഇങ്ങനെ എഴിതിയിരിക്കുന്നു:
വര്‍ഗീയത വിളമ്പുന്ന കെ.എം ഷാജി. ബിജെപിയും കൊടും വര്‍ഗീയ വാദി ഷാജിയും മതേതര കാസര്‍ഗോഡ്ന് അപകടം തന്നെ. രണ്ട് വര്‍ഗീയ വാദികളേയും പരാജയപ്പെടുത്തുക (15 മാര്‍ച്ച്, ഫേസ്ബുക്ക്/ പോരാളി ഷാജി-2).
55. ഭക്ഷണം വിറ്റതിന് ആക്രമിച്ചെന്ന് പ്രചാരണം
നോമ്പിന് ഹോട്ടലില്‍ ഭക്ഷണം വില്‍പ്പന നടത്തിയതിന് മുസ്ലീങ്ങൾ ആക്രമിച്ചെന്നും കട അടപ്പിച്ചുവെന്നും വ്യാജപ്രചാരണം നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. ആതവനാട് കാട്ടിലങ്ങാടിയില്‍ കാരത്തൂരില്‍ താമസിക്കുന്ന ശ്രീജിത്താണ് പിടിയിലായത്. വാട്‌സ്ആപ്പിലൂടെയാണ് പ്രചാരണം നടത്തിയത്. തിരൂര്‍ പോലിസാണ് അറസ്റ്റ് ചെയ്തത്(വാട്‌സ് ആപ് വഴി മതവിദ്വേഷം പ്രചരിപ്പിച്ച ആള്‍ പിടിയില്‍, 16 മാര്‍ച്ച്, മീഡിയവണ്‍ ഓണ്‍ലൈന്‍).
56. മതം, പൂര്‍വികര്‍, ഭാരതം
മതം മാറിയാലും പൂര്‍വികരെ മാറ്റാന്‍ കഴിയില്ലെന്നും മതത്തിന്റെ പേരിലല്ല സംസ്‌കാരത്തിന്റെ അന്തസത്തയിലാണ് ഭാരതം ഏകത ദര്‍ശിക്കുന്നതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്റ് വത്സന്‍ തില്ലങ്കേരി: മതത്തിന്റെ പേരിലല്ല സംസ്‌കാരത്തിന്റെ അന്തസത്തയിലാണ് ഭാരതം ഏകത ദര്‍ശിക്കുന്നത്.എല്ലാവരെയും സ്വീകരിക്കുന്നതും സാംശ്ലേഷിക്കുന്നതുമാണ് ഭാരതീയ കാഴ്ചപ്പാട്. മതം മാറിയാലും പൂര്‍വികരെ മാറ്റാന്‍ കഴിയില്ല. പൂര്‍വ്വികരെ അംഗീകരിക്കുന്നതും ആദരിക്കുന്നയുമായ മതനേതാക്കളും നമുക്കുണ്ട്. രാജ്യത്ത് വിഘടനവാദം ഉയര്‍ത്തിയ നേതാക്കളാണ് ഭാരതത്തെ വെട്ടിമുറിച്ചത്. ആര്‍എസ്എസ് ശതാബ്ദിആഘോഷങ്ങളുടെ ഭാഗമായി പാലായില്‍ സംഘടിപ്പിച്ച ഹിന്ദു ഏകതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം (സംസ്‌കാരത്തിന്റെ അന്തസത്തയിലാണ് ഭാരതം ഏകത ദര്‍ശിക്കുന്നത്: വത്സന്‍ തില്ലങ്കേരി, 16 മാര്‍ച്ച്, ജന്മഭൂമി).
57. മതംമാറുന്ന കൂട്ടക്കൊലകള്‍
അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിക്കു നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ഫലസ്തീന്‍ പ്രശ്‌നവുമയി കൂട്ടിക്കെട്ടിയാണ് ജന്മഭൂമി അവതരിപ്പിച്ചത്. അവര്‍ എഴുതിയ എഡിറ്റോറിയലില്‍ നിന്ന്:
അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിക്കു നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. ആര്‍ക്കും പ്രതിഷേധമില്ല. അതുപോലെ ഇറാനില്‍ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുമ്പോള്‍ ഇവരൊന്നും മിണ്ടില്ല. ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്തെയോ ഇസ്ലാമിക ഭീകരസംഘടനയെയോ എതിരാളികള്‍ ആക്രമിക്കുമ്പോള്‍ ലോകമെമ്പാടും വലിയ പ്രതിഷേധം ഉണ്ടാകും. പ്രതിപക്ഷ ഇസ്രായേല്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ അത് സേവനമായിക്കാണുന്ന കുറെപ്പേര്‍ വലിയ കൂട്ടക്കൊലയായി ചിത്രീകരിക്കും. എന്നാല്‍ ഇതേ ഹമാസ് ഇസ്രായേലില്‍ നടത്തുന്ന ആക്രമണത്തില്‍ നൂറുകണക്കിന് കുട്ടികളും സ്ത്രീകളും കൊല്ലപ്പെടാന്‍ ഇടയായി. ഹമാസ് ഭീകരരെ ഇസ്രായേല്‍ പിടികൂടുകയോ ചെയ്യുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനം! അവരെ ഉടനെ വിട്ടയക്കണം. ഹമാസ് ഭീകരര്‍ നൂറുകണക്കിന് ഇസ്രായേലികളെ പിടിച്ചുകൊണ്ടുപോയി ബന്ധികളാക്കുകയും, ചിലരെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ അതില്‍ മനുഷ്യാവകാശ ലംഘനമില്ല. ഈ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഫ്ഗാനിലെ ആശുപത്രി ആക്രമിച്ച് പാകിസ്ഥാന്‍ നൂറുകണക്കിനു രോഗികളെ കൊന്നൊടുക്കിയിട്ടും തുടരുന്ന നിശ്ശബ്ദത. ഇസ്ലാമികമായ ഈ ഇരട്ടത്താപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സ്വന്തം നാട്ടിലെ കശ്മീരില്‍ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും, ആയിരക്കണക്കിന് ഹിന്ദുക്കളെ ആട്ടിയോടിക്കുകയും ചെയ്തതില്‍ പ്രതിഷേധമില്ല. നേരെമറിച്ച് യൂറോപ്പിലേക്ക് അഭയാര്‍ത്ഥിയായി തുടരുന്ന സിറിയന്‍ യുവാക്കളെ കുടിയേറ്റക്കാരുടെ ശല്യമാക്കുന്നതായി നടപടിയെടുക്കുകയോ ചെയ്താല്‍ അത് ഇസ്ലാംഫോബിയ ആകും (മതം മാറുന്ന കൂട്ടക്കൊലകള്‍, മുഖപ്രസംഗം, 19 മാര്‍ച്ച്, ജന്മഭൂമി).
58. സണ്ണി എം കപിക്കാട് : ജമാഅത്തെ ഇസ്ലാമിയുടെ കോടാലിക്കൈ
വൈക്കം മണ്ഡലത്തില്‍നിന്ന് സണ്ണി എം കപിക്കാട് യുഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്ത ഇടക്കാലത്ത് വന്നിരുന്നു. പിന്നീട് യുഡിഎഫ് അദ്ദേഹത്തെ തഴഞ്ഞു. ഈ സംഭവം ആ സമയത്ത് വലിയ വാര്‍ത്തയായിരുന്നു. ഇതേ കുറിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഫേസ്ബുക്കില്‍ നടത്തിയ ഒരു പ്രതികകരണം പണം അടിച്ചുമാറ്റാനാണ് സണ്ണി ജയിക്കാത്ത സീറ്റില്‍ മല്‍സരിക്കുന്നത് എന്നായിരുന്നു. മാത്രമല്ല, അദ്ദേഹത്തെ ജമാഅത്തെ ഇ്‌സലാമിയുടെ കോടാലിക്കൈ ആണെന്നും ആക്ഷേപിച്ചു:
ദലിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാനായി ഹിന്ദുമതത്തില്‍ ചേര്‍ന്നയാളാണ്. ഇദ്ദേഹത്തെ സംവരണ സീറ്റില്‍ നിര്‍ത്തിയാല്‍ കേസാവും. ഭരണഘടനാ പ്രകാരം ഹിന്ദുക്കള്‍ക്കാണ് സംവരണത്തിനു അര്‍ഹതയുള്ളത്. ഇയാളുടെ മാതാപിതാക്കള്‍ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വര്‍ഷങ്ങള്‍ക്ക് ക്രിസ്ത്യന്‍ മതത്തില്‍ ചേര്‍ന്നത്. അങ്ങനെ ദലിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാന്‍ ഹിന്ദു മതത്തില്‍ ചേരുകയാണുണ്ടായത്. അങ്ങനെയാണ് ദളിത് സമുദായാംഗമായത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് എം.എം പൈലി എന്നാണ്. എല്‍ഐസിയില്‍ ജോലി കിട്ടാന്‍ പൈലി അനില്‍ കുമാറായി രൂപാന്തരം പ്രാപിച്ചു. ദളിത് പ്രവര്‍ത്തകനായപ്പോള്‍ സണ്ണി എം കപിക്കാട് ആയി. പേരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്ട്രീയവും. ഒരു കാലത്ത് നക്‌സല്‍ പ്രസ്ഥാനത്തോടൊപ്പമായിരുന്നു. പിന്നീട് സിപിഎം സഹയാത്രികനായി. അതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറി (ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും? 19 മാര്‍ച്ച്, സമകാലിക മലയാളം)
59. ചര്‍ച്ചകളിലെ വര്‍ഗീയച്ചുവ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാമുമായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖം നടത്തി. മുസ്ലീം ലീഗിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെക്കുറിച്ചായിരുന്നു ഒരു ചോദ്യം. വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി: ഒരു ഘട്ടത്തിലും ഒരു നിശ്ചിത ശതമാനം സീറ്റുകള്‍ ലീഗ് ആവശ്യപ്പെട്ടിട്ടില്ല. വെള്ളാപ്പള്ളി സ്വന്തം ഇഷ്ടപ്രകാരമല്ല സംസാരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഏകദേശം 140 ക്രിമിനല്‍ കേസുകളുണ്ട്, അതിനാല്‍ അദ്ദേഹത്തിന് പിന്നില്‍ ചില ശക്തികളുണ്ട്. മുസ്ലീം ലീഗ് അധിക സീറ്റുകളോ കൂടുതല്‍ മന്ത്രിസ്ഥാനങ്ങളോ ചോദിക്കുമ്പോഴെല്ലാം ചര്‍ച്ചകളില്‍ എപ്പോഴും ഒരു വര്‍ഗീയ ചുവയുണ്ടാകുന്നു. ലീഗിനോട് അസൂയയുള്ള രാഷ്ട്രീയ എതിരാളികളുണ്ട്. എന്നാല്‍, നിങ്ങള്‍ കണക്കുകള്‍ പരിശോധിച്ചാല്‍, അവരുടെ അവകാശവാദങ്ങളൊന്നും തെളിയിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് സിപിഎം തന്നെ നേരിട്ട് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാത്തത്. പകരം സിപിഎമ്മും ബിജെപിയും അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ നടേശനെപ്പോലുള്ളവരെ ഉപയോഗിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ചോദിക്കുന്നത് വര്‍ഗീയതയല്ല. മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ലീഗിന്റെ ഏതെങ്കിലും നടപടിയുടെ തെളിവ് ഹാജരാക്കാന്‍ ആര്‍ക്കും കഴിയില്ല.
ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം:
സമസ്തയെപ്പോലെ ഒരു മതസംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ലീഗിന് അവരുമായി യാതൊരു ബന്ധവുമില്ല. വാസ്തവത്തില്‍ 35 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് സിപിഎം ആയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് ഞങ്ങളുടെ ബന്ധം. ന്യൂനപക്ഷ വിഭാഗങ്ങള്‍, പ്രത്യേകിച്ച് മുസ്ലീം സമുദായം, ബിജെപിക്ക് ശക്തമായി എതിരാണ്. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപിയുടെ ‘ബി’ ടീമിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് (കേരളത്തില്‍ സ്റ്റാലിനും മമതയും പോലെ ഒരു നേതാവ് വേണം: കേരള നീഡ്‌സ് എ ലീഡര്‍ ലൈക് എം.കെ സ്റ്റാലിന്‍ ആന്‍ഡ് മമത. 19 മാര്‍ച്ച്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).
60. ഗുരുവായൂരില്‍ വേണ്ടത് ഹിന്ദു എംഎല്‍എ
നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതോടെ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗുരുവായൂരില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കെതിരെ അദ്ദേഹം ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു. ഗുരുവായൂരില്‍ ഹൈന്ദവ വിശ്വാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഹിന്ദു എംഎല്‍എ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം: അയോധ്യ വീണ്ടെടുത്തു. ഇനി ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കാനുള്ള പടയണിയാണ്. അന്തര്‍ദേശീയ തീര്‍ത്ഥാടന മണ്ണായ ഗുരുവായൂരില്‍ അര നൂറ്റാണ്ടായി ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല. അമ്പല കൊള്ളക്കാരും അമ്പല വിരോധികളും കൈയ്യടക്കിയ ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കാന്‍ ഗുരുപവനപുരിയില്‍ ഞാന്‍ എത്തുന്നു. നിങ്ങള്‍ കൂടെ ഉണ്ടാകണം. അയോധ്യ വീണ്ടെടുത്ത പോലെ ഗുരുവായൂരപ്പന്റെ മണ്ണ് വിണ്ടെടുക്കാന്‍. അതിപ്പോ മലപ്പുറം ലീഗ് ആയാലും, ജമാഅത്തെ ഇസ്ലാമി ആയാലും,എസ്ഡിപിഐ ആയാലും എനിക്ക് നിലപാട് ഒന്നേയുള്ളു. ഒരു ഇസ്ലാമിക വര്‍ഗീയവാദിയുടെയും വോട്ട് എനിക്ക് വേണ്ട. അത് എന്റെ നിലപാടാണ് (19 മാര്‍ച്ച്, ഫേസ്ബുക്ക്/ അഡ്വ. ബി ഗോപാലകൃഷ്ണന്‍).


അമ്പലക്കൊള്ളക്കാരും വര്‍ഗീയ മതരാഷ്ട്രവാദികളും
ഇതേ കാര്യം അദ്ദേഹം തന്റെ പ്രചാരണങ്ങളിലും ഉപയോഗിച്ചു: ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ല. അയല്‍ ജില്ലയായ മലപ്പുറത്തെ സംവരണ മണ്ഡലങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹൈന്ദവ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ വലതുപക്ഷ മുന്നണി തയ്യാറാകുന്നില്ല. കൊടുങ്ങല്ലൂരമ്മയുടെ നടയില്‍നിന്ന് താന്‍ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാന്‍ ഗുരുവായൂരപ്പന്റെ വിളി കേട്ടാണ്. ഈ വരവ് ഒരു നിയോഗമാണ്. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് ഭഗവാന്‍ ഇങ്ങോട്ട് വിളിച്ചിരിക്കുന്നത് (ഗുരുവായൂരില്‍ ഇതുവരെ ഹിന്ദു എംഎല്‍എമാര്‍ ഉണ്ടായിട്ടില്ല, ഞാനെത്തിയത് ഭഗവാന്‍ വിളിച്ചിട്ട്- ബി. ഗോപാലകൃഷ്ണന്‍, 20 മാര്‍ച്ച്, മാതൃഭൂമി).
പൊലീസ് കേസ്
സംഭവത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ ടെമ്പില്‍ പോലിസ് ഗോപാലകൃഷ്ണനെതിരേ കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നായിരുന്നു ചുമത്തിയ കുറ്റം. ജാതി, സാമൂഹിക വികാരങ്ങള്‍ ഉണര്‍ത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ നീക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 1951ലെ ജനപ്രതിനിധിത്വ നിയമം 123 (3) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു (ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ വീഡിയോ നീക്കി; കേസെടുത്തു, 23 മാര്‍ച്ച്, മാധ്യമം; ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ കുറുക്കില്‍ ‘ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ കേസ്’, 23 മാര്‍ച്ച്, ചന്ദ്രിക).
ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖര്‍
ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണമെന്ന പരാമര്‍ശത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ന്യായീകരിച്ചു. വിശ്വാസിയായ എംഎല്‍എ വേണമെന്നാണ് പറഞ്ഞത്. അത് വര്‍ഗീയതയോ വെറുപ്പുളവാക്കുന്ന പ്രസംഗമോ ആവില്ല. കെ.എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. ഗോപാലകൃഷ്ണനെതിരേ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തത് ശരിയല്ല. ക്ഷേത്രഭരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഉന്നയിച്ച ആവശ്യങ്ങള്‍ വര്‍ഗീയമാവില്ല. വത്തിക്കാനില്‍ മറ്റൊരു മതസ്ഥന് ജനപ്രതിനിധിയാകാന്‍ കഴിയില്ല, അല്ലെങ്കില്‍ മക്കയില്‍ ഒരു ഹിന്ദുവിന് ജനപ്രതിനിധിയാകാന്‍ കഴിയില്ല. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ബി. ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ചോദ്യത്തില്‍ തെറ്റില്ല (മക്കയില്‍ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി. ഗോപാലകൃഷ്ണനെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖര്‍, 23 മാര്‍ച്ച്, മാതൃഭൂമി)
ഹൈക്കോടതി ഇടപെടല്‍
സംഭവത്തില്‍ ഗോപാലകൃഷ്ണനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ പലരും പരാതിയുമായി എത്തിയിരുന്നു. ഇതില്‍ ഹൈക്കോടതിയും ഇടപെട്ടു. പരാതികളില്‍ രണ്ട് മാസത്തിനുള്ളില്‍ നടപടി കൈകൊള്ളാന്‍ കോടതി കമ്മീഷനോട് നിര്‍ദേശിച്ചു (ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം: എന്ത് നടപടി എടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി, 27 മാര്‍ച്ച്, മാതൃഭൂമി)
കേസിനുശേഷവും വിദ്വേഷ പ്രചാരണം
ഈ വിവാദം നടന്നുകൊണ്ടിരിക്കുന്ന അതേ സമയത്ത് ഗോപാലകൃഷ്ണന്‍ താന്‍ പറഞ്ഞ അതേ കാര്യം ഫ്‌ലക്‌സ് ബോര്‍ഡായി പ്രദര്‍ശിപ്പിച്ചു. 1977 മുതല്‍ മണ്ഡലത്തില്‍ വിജയിച്ച എംഎല്‍എമാരുടെ പേരുകള്‍ മാത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചാവക്കാട് ഭാഗത്ത് ബിജെപി ഈ ബോര്‍ഡുകള്‍ ഉയര്‍ത്തിയത്. വിവാദ ഫ്‌ലക്‌സിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബര്‍ വിമര്‍ശിച്ചു. ഗോപാലകൃഷ്ണന്റേത് വിഭജന രാഷ്ട്രീയമാണെന്നും ഗുരുവായൂരിലെ ജനങ്ങള്‍ക്ക് വേണ്ടത് ജാതിയല്ല, മറിച്ച് വികസനവും കുറഞ്ഞ നിരക്കിലുള്ള ഗ്യാസുമാണെന്നും അദ്ദേഹം പരിഹസിച്ചു. (ഗുരുവായൂരില്‍ വിവാദ ഫ്‌ലക്‌സുമായി ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍, 01 ഏപ്രില്‍, മീഡിയാവണ്‍).
61. ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്ലാമിയുടെ താല്പര്യം
പേരാമ്പ്രയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണെന്ന് ഐഎന്‍എല്‍ നേതാവ് അഹ്‌മദ് ദേവര്‍കോവില്‍: വനിതാ ലീഗിന്റെ സ്ഥാനാര്‍ത്ഥിയല്ല ഫാത്തിമ തെഹ്ലിയ. തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചയാളെ വീണ്ടും മല്‍സരിപ്പിക്കുന്നത് സംശയകരമാണ്. വനിതാലീഗ് . (‘ജമാഅത്തെ ഇസ്ലാമിയുടെ നോമിനി’; ഫാത്തിമ തഹ്ലിയയ്ക്കെതിരെ ഐഎന്‍എല്‍, 21 മാര്‍ച്ച്, റിപ്പോര്‍ട്ടര്‍).
എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവി ഈ വാര്‍ത്തയോടൊപ്പം നല്‍കിയ വീഡിയോയില്‍ ദേവര്‍കോവില്‍ നോമിനിയാണെന്ന വാക്ക് ഉപയോഗിച്ചതായി കാണുന്നില്ല. എന്നാൽ ഒരു ദിവസം മുമ്പ് (20 മാർച്ചിന്) ബിഗ് ടിവിയോട് സംസാരിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ താല്പര്യമാണ് ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർഥിത്വത്തിന് പിന്നിലെന്ന് അദേഹം പറയുന്നു. ഇതേ ആരോപണം ഏപ്രില്‍ ആദ്യവാരത്തില്‍ എളമരം കരീമും ഉന്നയിച്ചു: തഹ്ലിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നോമിനിയാണ്. പേരാമ്പ്രയില്‍ ആ പാര്‍ട്ടി പ്രചാരണരംഗത്ത് വളരെ സജീവമാണ്. ലീഗ് വനിതാ നേതാവ് നൂര്‍ബിന റഷീദ് രാജിവച്ച സംഭവവുമായി ബന്ധപ്പെടുത്തിയായിരുന്നു കരീമിന്റെ ആരോപണം (‘ഫാത്തിമ തെഹ്ലിയ വെല്‍ഫെയര്‍ പാര്‍ട്ടി നോമിനി; ധൈര്യമുണ്ടെങ്കില്‍ നൂര്‍ബിന റഷീദിനെതിരെ നടപടിയെടുക്കു’; മുസ്ലീം ലീഗിനെതിരെ എളമരം കരീം, 6 ഏപ്രില്‍, മറുനാടന്‍ മലയാളി).


62. ജമാഅത്തെ ഇസ്ലാമിയെപ്പോലൊരു സംഘടന
ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ ഒരു മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ അഭിമുഖം പല തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ ഒരു മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ജമാഅത്തെയെ നിശിതമായി വിമര്‍ശിക്കുന്ന സമസ്തയെ അവരുമായി കൂട്ടിക്കെട്ടി അവഹേളിച്ചിരിക്കുകയാണ് സലാം. മുമ്പും സമസ്തയെയും സംസ്ഥാന പ്രസിഡന്റ് ജിഫ്രി തങ്ങളെയും സലാം അധിക്ഷേപിച്ചിരുന്നു. ജമാഅത്തെയെപ്പോലൊരു മതസംഘടനയെന്ന് വിശേഷിപ്പിച്ചത് അപമാനകരമാണെന്ന വികാരമാണ് സമസ്ത നേതൃത്വത്തിനുള്ളത്. മതരാഷ്ട്രവാദവും തീവ്രവാദവും പിന്തുടരുന്ന ജമാഅത്തെയെ അംഗീകരിക്കാത്ത നിലപാടാണ് സമസ്ത പിന്തുടരുന്നത്. ജമാഅത്തെയുമായി ലീഗ് ബന്ധം പുലര്‍ത്തരുതെന്ന ആവശ്യവും നിരവധി തവണ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിലടക്കം പ്രധാന പ്രമേയം ജമാഅത്തെ ഇസ്ലാമിക്കെതിരായിരുന്നു. മൗദൂദിസത്തില്‍ അധിഷ്ഠിതമായ തീവ്രവാദനിലപാട് തുടരുന്ന ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തണമെന്ന പ്രമേയം വലിയ ചര്‍ച്ചയായി.
അപമാനകരമെന്ന് സമസ്ത സെക്രട്ടറി
സമസ്ത കേരള ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമായി താരതമ്യംചെയ്യുന്നത് അപമാനകരമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം. നൂറ്റാണ്ടിന്റെ പാരന്പര്യമുള്ള സമസ്തയുടെ ചരിത്രം തീവ്രവാദത്തിനും മതരാഷ്ട്രവാദത്തിനുമെതിരായ ഉറച്ച നിലപാടാണ്. ഈ ആദര്‍ശമാണ് കഴിഞ്ഞ മാസം നടന്ന നൂറാം വാര്‍ഷിക സമ്മേളനത്തിലും ഉയര്‍ത്തിപ്പിടിച്ചത്. ജമാഅത്തെയോട് വിട്ടുവീഴ്ചയില്ലാത്ത നയം തുടരുന്ന സമസ്ത അവരെപ്പോലൊരു മതസംഘടനയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ഞങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് (ജമാഅത്തെ ഇസ്ലാമിയെപ്പോലൊരു സംഘടന’ സമസ്തയെ അവഹേളിച്ച് ലീഗ്, 20 മാര്‍ച്ച്, ദേശാഭിമാനി).
63. പിഡിപിക്ക് മതരാഷ്ട്രവാദമില്ല
പിഡിപി വര്‍ഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണെന്നും അവര്‍ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും തോമസ് ഐസക് (ജി സുധാകരനെതിരെ മുഖ്യമന്ത്രി പറഞ്ഞത് സംസാരഭാഷയിലെ ഒരു പ്രയോഗം മാത്രം: തോമസ് ഐസക്, 22 മാര്‍ച്ച്, മീഡിയാവണ്‍)
64. പിഡിപി യുമായുള്ള ബന്ധം രഹസ്യമല്ല
മുന്‍കാലങ്ങളില്‍ നടന്ന വിവിധ തിരഞ്ഞെടുപ്പുകളിലും പിഡിപി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. ഇത് പുതിയ രാഷ്ട്രീയ നീക്കമല്ല. പിഡിപി യുമായുള്ള ബന്ധം ഒരു രഹസ്യ ധാരണയല്ല. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ട തുറന്ന പിന്തുണയാണ് (എക്കാലത്തുമുള്ളത് കോ-ലീ-ബി സഖ്യം: പിഡിപി മതരാഷ്ട്രവാദം ഉള്ളവരല്ല, വര്‍ഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു: തോമസ് ഐസക്, 23 മാര്‍ച്ച്, ഡൂള്‍ന്യൂസ്)
65. ലൗ ജിഹാദുണ്ട്, തെളിവില്ല: ജസ്റ്റിസ് ജെ.ബി കോശി
കേരളത്തിലെ ലൗ ജിഹാദ് ആരോപണം തള്ളിക്കളയാവുന്നതല്ലെന്ന് ജസ്റ്റിസ് ജെ.ബി കോശി: ഈ ആശങ്കകള്‍ക്ക് ചില അടിസ്ഥാനങ്ങളുണ്ട്. പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലീങ്ങളാക്കുന്ന പരിപാടിയുണ്ട്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ പെണ്‍കുട്ടികളെ വീടുകളിലെത്തിച്ച് പഠിപ്പിക്കുന്നുണ്ട്. ഞാന്‍ ജഡ്ജിയായിരിക്കുമ്പോള്‍ എന്റെ മുമ്പില്‍ ഇത്തരം കേസുകള്‍ വന്നിട്ടുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലീം പുരുഷന്മാര്‍ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ പ്രലോഭിപ്പിച്ചതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്തിരുന്നു. ഇവ പലപ്പോഴും ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളായിട്ടാണ് ആരംഭിക്കുന്നത്. കേസുകള്‍ പുരോഗമിക്കുമ്പോഴേക്കും, പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് മതം മാറിയെന്നും അവരുടെ പേരുകള്‍ പോലും മാറ്റിയെന്നും വ്യക്തമാകും. ഒരു നമ്പൂതിരി പെണ്‍കുട്ടി മുസ്ലീം ചെറുപ്പക്കാരനുമായി പ്രണയത്തിലായി. റംസാന്‍ സമയത്തും മറ്റും വീട്ടില്‍ കൊണ്ടുപോകും. നോമ്പു നോക്കാന്‍ പ്രേരിപ്പിക്കും. ക്രമേണ ആ പെണ്‍കുട്ടി മുസ്ലീം മതവിശ്വാസിയായി മാറി. കുറേക്കഴിഞ്ഞ് പെണ്‍കുട്ടിയെ കാണാതായപ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി വീട്ടുകാരെത്തി. കോടതി ചോദിച്ചപ്പോള്‍ മുസ്ലീം വിശ്വാസത്തിലാണ് ഇഷ്ടമെന്നാണ് മറുപടി നല്‍കിയത്. അപ്പോഴേക്കും വിവാഹമൊക്കെ കഴിഞ്ഞിരുന്നു (‘ആ ആശങ്കകള്‍ തള്ളിക്കളയാവുന്നതല്ല; പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലീങ്ങളാക്കുന്ന പരിപാടിയുണ്ട്’, 22 മാര്‍ച്ച്, സമകാലിക മലയാളം).
അതേ സമയം ഇത്തരം പരാതികള്‍ ധാരാളമുണ്ടെങ്കിലും ഒന്നിനും തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു: ലൗ ജിഹാദ് എന്ന പേരില്‍ പരാതികള്‍ ഉയരുന്നുണ്ടെങ്കിലും, അതിന് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നതാണ് ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന വലിയ പ്രശ്‌നം (ലൗ ജിഹാദ് പരാതികളുണ്ട്; പക്ഷേ തെളിവില്ലെന്ന് ജസ്റ്റിസ് ജെ.ബി. കോശി, 23 മാര്‍ച്ച്, മലയാള മനോരമ).


66. ലീഗിന്റെ ഏഴ് മന്ത്രിമാര്‍
റെഡ് ബീറ്റ്‌സ് എന്ന എഫ്ബി പേജിലൂടെ പുറത്തുവന്ന ഒരു വിദ്വേഷപരാമര്‍ശം: ‘വികസനം തുടരണോ, അതോ മുസ്ലീം ലീഗിന് ഏഴ് മന്ത്രിമാരെ കൊടുത്ത് അതും കണ്ട് കെ.എം ഷാജി പറഞ്ഞതുപോലെ സമുദായത്തിന് വേണ്ടിയുള്ള അവരുടെ ഭരണവും കണ്ട്, പെന്‍ഷനും, വികസനവും ഇല്ലാതെ സഹിച്ചു ജീവിക്കണോ….? ചിന്തിക്കേണ്ട സമയം…’ (23 മാര്‍ച്ച്, ഫേസ്ബുക്ക്/ റെഡ് ബീറ്റ്‌സ്)
67. കുഴിമന്തിയും ലൗ ജിഹാദും
വടക്കഞ്ചേരി വാല്‍ക്കുളമ്പ് തട്ടാംകുളമ്പ് ചടപ്പിലികുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെ മകള്‍ ലെന ജോണ്‍ എറണാകുളത്തുവെച്ച് മരിച്ചു. കുഴിമന്തി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബിപി കുറഞ്ഞെന്നുമാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ആലുവ നജാസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ മദര്‍ ഹോസ്പിറ്റലില്‍ നഴ്സിങ് പഠിച്ച് രണ്ടുവര്‍ഷമായി അവിടെത്തന്നെ ജോലി ചെയ്തു വരികയായിരുന്നു ലെന. ഇവിടുന്ന് വിദേശത്ത് ജോലിക്ക് പോകാനായി ഐഇഎല്‍ടിഎസ് കോഴ്സിന് പഠിക്കാന്‍ എറണാകുളത്ത് പോയി എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ലൗ ജിഹാദിന്റെ ഇരയാണ് ലെന എന്നാണ് കുടുംബം പറഞ്ഞതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്തു (കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലൗ ജിഹാദെന്ന് ബന്ധുക്കള്‍, 30 മാര്‍ച്ച്, ജന്മഭൂമി)
68. മുസ്ലീം ലീഗ് കേരളത്തിന്റെ ശാപം
കേരളകൗമുദി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ അഭിമുഖത്തില്‍ മുസ്ലീം ലീഗിനോട് ഇത്ര വെറുപ്പെന്തിനെന്ന ചോദ്യത്തിന് നല്‍കിയ മറുപടി:
മുസ്ലീങ്ങളോടല്ല മുസ്ലീം ലീഗിനോടാണ് എതിര്‍പ്പ്. കേരള രാഷ്ട്രീയം ഇത്രയും മലീമസമാകാനും മതവിദ്വേശം രൂക്ഷമാകാനും കാരണം അവരാണ്. കേരളത്തിന്റെ ശാപമാണ് മുസ്ലീം ലീഗ്. വടക്കന്‍ കേരളത്തിലെ ചില സമ്പന്ന മുസ്ലീങ്ങളുടെ പാര്‍ട്ടിയാണത്. തിരു-കൊച്ചിയിലെ സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് ഇവരെക്കൊണ്ട് ഒരു ഗുണവുമില്ല. മതപ്പാര്‍ട്ടിയാണത്. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ലീഗിന്റെ സമ്മര്‍ദ്ദത്താല്‍ കോണ്‍ഗ്രസിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളുണ്ടാകും. എല്‍ഡിഎഫിലും മുസ്ലീങ്ങള്‍ക്ക് സീറ്റുകള്‍ ലഭിക്കുന്നുണ്ട്. നിയമാസഭാംഗങ്ങളില്‍ നല്ലൊരു ഭാഗവും മുസ്ലീങ്ങള്‍ തന്നെയാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. സംഘടിതവോട്ടിന്റെ ബലത്തില്‍ ലീഗ് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് മതാധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ലീഗിനെ മതേതരപാര്‍ട്ടിയാണെന്ന് പറയിപ്പിക്കുവാന്‍ സാധിച്ചതുതന്നെ അവരുടെ കഴിവാണ്. അധികാരത്തിന്റെ ബലത്തില്‍ അധികാരത്തിന്റെ ബലത്തില്‍ പൊതുസമ്പത്ത് വെട്ടിപിടിക്കുകയാണ് അന്നും ഇന്നും അവരുടെ ലക്ഷ്യം. ലീഗിന്റെ അധികാര മത ലക്ഷ്യങ്ങളെക്കുറിച്ച് ഭൂരിപക്ഷ ജനസമൂഹം മനസ്സിലാക്കുന്നുണ്ട്. നിശബ്ദമായി അലയടിക്കുന്ന അവരുടെ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനുള്ള മനഃസ്ഥിതി ലീഗ് നേതൃത്വത്തിന് ഉണ്ടായിരുന്നുവെങ്കില്‍ മതവിദ്വേശത്തിന്റെ ഈറ്റില്ലമായി കേരളം മാറുമായിരുന്നില്ല (മുസ്ലീങ്ങളോടല്ല, ലീഗിനോടാണ് എതിര്‍പ്പ്, 30 മാര്‍ച്ച്, കേരള കൗമുദി).
69. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും
തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന യുഡിഎഫ് ആരോപണത്തെക്കുറിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ പുത്തലത്ത് ദിനേശന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വര്‍ഗീയതയെന്ന ആശയത്തെക്കുറിച്ച് ഇങ്ങനെ എഴുതി: ഭൂരിപക്ഷ വര്‍ഗീയതയ്ക്കാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസ്റ്റ് രീതിയിലേക്ക് വളരാന്‍ കഴിയുക. എന്നാല്‍, ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തി വളരുകയാണ് ന്യൂനപക്ഷ വര്‍ഗീയത ചെയ്യുന്നത്. ഇതിന്റെ വളര്‍ച്ച ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്താനാണ് സഹായിക്കുക. അതുകൊണ്ട് എല്ലാത്തരം വര്‍ഗീയതകളെയും എതിര്‍ക്കേണ്ടതാണെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം മുന്നോട്ടുവെച്ച് വെല്‍ഫയര്‍ പാര്‍ട്ടിയിലൂടെ നടത്തുന്ന രാഷ്ട്രീയഇടപെടലുകളെ സിപിഎം എതിര്‍ക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്ന അജന്‍ഡ ആവിഷ്‌കരിച്ച് ജമാഅത്തെ ഇസ്ലാമി ഇടപ്പെട്ടപ്പോഴാണ് അത് തുറന്നുകാട്ടുന്നതിന് ശക്തമായി സിപിഎം നിലപാടെടുത്തത്. കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അത് അനിവാര്യമാണ്. ആര്‍എസ്എസിനെതിരായുള്ള വിമര്‍ശം ഹിന്ദുമതത്തിനെതിരായുള്ളതല്ല. ജമാഅത്തെ ഇസ്ലാമിക്കെതിരായുള്ള വിമര്‍ശം ഇസ്ലാംമത വിശ്വാസത്തിനെതിരായുള്ളതുമല്ല. ഇവ കൂട്ടികലര്‍ത്താനാണ് മതരാഷ്ട്രവാദികള്‍ എപ്പോഴും ശ്രമിക്കുന്നത് (ആടിനെ പട്ടിയാക്കുന്ന പ്രചാരവേലകള്‍, 30 മാര്‍ച്ച്, ദേശാഭിമാനി).
70. ഇസ്ലാമിക ഭീകരതയെ പുണര്‍ന്ന് കമ്മ്യൂണിസം: ജനം ടിവി
നേമത്ത് എല്‍ഡിഎഫ് നേതാവ് ശിവന്‍കുട്ടിക്ക് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ച് ജനം ടിവിയുടെ പോസ്റ്റര്‍: ഇസ്ലാമിക ഭീകരതയെ പുണര്‍ന്ന് കമ്മ്യൂണിസം, നേമത്ത് പിന്തുണ ശിവന്‍കുട്ടിക്കെന്ന് എസ്ഡിപിഐ, കഴിഞ്ഞ തവണയു സിപിഎമ്മിനൊപ്പം, നേമത്ത് സിപിഎം സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്കാണ് തങ്ങളുടെ പിന്തുണയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് (ഇസ്ലാമിക ഭീകരതയെ പുണര്‍ന്ന് കമ്യൂണിസം, നേമത്ത് പിന്തുണ ശിവന്‍കുട്ടിക്കെന്ന് എസ്ഡിപിഐ, കഴിഞ്ഞ തവണയു സിപിഎമ്മിനൊപ്പം, 30 മാര്‍ച്ച്, ജനം ടി വി)
71. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകള്‍ മുസ്ലീം വിരുദ്ധമല്ല
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനകള്‍ മുസ്ലീം വിരുദ്ധമല്ലെന്ന് തവനൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ ഡോ. കെ.ടി ജലീല്‍ . ‘എംഎ യൂസുഫലിയോട് വെള്ളാപ്പള്ളിക്ക് പ്രശ്‌നമില്ലല്ലോ’ എന്നായിരുന്നു വെള്ളാപ്പള്ളിയുടേത് മുസ്ലീം വിരോധമല്ലേ എന്ന് ചോദിച്ചപ്പോള്‍ ജലീലിന്റെ മറുപടി. മാതൃഭൂമി ന്യൂസിനോടായിരുന്നു ജലീലിന്റെ പ്രതികരണം. മലപ്പുറത്ത് എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കാത്ത മുസ്ലീം ലീഗിന്റെ പ്രവൃത്തികളെയാണ് വെള്ളാപ്പള്ളി ‘വിമര്‍ശിച്ചതെ’ന്നും ജലീല്‍ പറയുന്നു (വെള്ളാപ്പള്ളിയുടെ വിദ്വേശ പ്രസ്താവനകള്‍ മുസ്ലീം വിരുദ്ധമല്ലെന്ന് കെ.ടി.ജലീല്‍, 30 മാര്‍ച്ച്, മക്തൂബ്)
72. എസ്ഡിപിഐ വോട്ട്
സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ഇവിടെ, യുഡിഎഫ് വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നാണ് എസ്ഡിപിഐ വോട്ടുകള്‍. 2016ലും 2021ലും ബിജെപി യഥാക്രമം 89ഉം 745ഉം വോട്ടുകള്‍ ബിജെപി നേടി രണ്ടാം സ്ഥാനത്ത് എത്തി. ആദ്യ ഘട്ടത്തില്‍ എസ്ഡിപിഐ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി, അഷ്‌റഫ് ബഡാജെ. എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ വിവാദത്തിന് കാരണമായി (മഞ്ചേശ്വരത്ത് മത്സരിക്കാന്‍ എസ്ഡിപിഐ; യുഡിഎഫിന് ആശങ്ക, 25 മാര്‍ച്ച്, മെട്രോ വാര്‍ത്ത)
ഉദ്ദിഷ്ട ജാമ്യത്തിന്റെ ഉപകാര സ്മരണ
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത് ബിജെപിയുമായി കൈകോര്‍ത്തതിന് തെളിവായി ചിത്രീകരിച്ച് മാധ്യമം ലേഖകന്‍ ഹസനുല്‍ ബന്ന: ഡല്‍ഹിയില്‍ നിന്ന് മഞ്ചേശ്വരത്തേക്ക്. ഉദ്ദിഷ്ട ജാമ്യത്തിന്റെ ഉപകാര സ്മരണ ! (23 മാര്‍ച്ച്, ഫേസ്ബുക്ക്/ ഹസനുല്‍ ബന്ന)
എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമല്ല
എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി: എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ല. അവരുടെ ശൈലി ജനാധിപത്യ പ്രവര്‍ത്തനത്തിനു ഗുണം അല്ല. (എസ്ഡിപിഐയുമായി ഒരു നീക്കുപോക്കുമില്ല; പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് എം.എ ബേബി, 28 മാര്‍ച്ച്, ഏഷ്യാനെറ്റ്).
ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട, വേണം എന്ന് പറയില്ല
എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എ.വിജയരാഘവന്‍ നല്‍കിയ മറുപടി: ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട, വേണം എന്ന് പറയില്ല, ആര് വോട്ട് തന്നാലും സ്വീകരിക്കും (29 മാര്‍ച്ച്, ഫേസ്ബുക്ക്/ മീഡിയാ വണ്‍ ന്യൂസ് കാര്‍ഡ്)
തീവ്ര വര്‍ഗീയ സംഘടനയുടെ പിന്തുണ വേണ്ട
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉന്നയിക്കുന്ന എല്‍ഡിഎഫ്-എസ്ഡിപിഐ ഡീല്‍ ആരോപണങ്ങളെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എംപി: ഒരു തീവ്ര വര്‍ഗീയ സംഘടനയുടെയും പിന്തുണയോ വോട്ടോ സിപിഎമ്മിന് ആവശ്യമില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരുവിധ ആശയക്കുഴപ്പവുമില്ല. എസ്ഡിപിഐയെ ഇടതുപക്ഷം ശക്തിയുക്തം എതിര്‍ക്കുന്നതാണ്. പാര്‍ട്ടിയുടെ മതനിരപേക്ഷ നയങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാം. അത് വ്യക്തിപരമായ തീരുമാനമാണ് (തീവ്ര വര്‍ഗീയ സംഘടനകളുടെ വോട്ട് വേണ്ട; എസ്ഡിപിഐ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്, 29 മാര്‍ച്ച്, എക്‌സ്പ്രസ് കേരള).
ഇടതുപക്ഷം വോട്ട് വേണ്ടെന്ന് പറഞ്ഞില്ല, സതീശന്‍ വേണ്ടെന്ന് പ്രഖ്യാപിച്ചു
ഇടതുപക്ഷം എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ സി.പി.എ ലത്തീഫ്: എസ്ഡിപിഐ വോട്ട് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാരിന്റെ നയങ്ങളില്‍ പൂര്‍ണ്ണ എതിര്‍പ്പില്ല. ബിജെപിക്ക് അല്ലാത്ത ആര്‍ക്കും വോട്ട് നല്‍കും. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. ഇടതുപക്ഷം അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല. എസ്ഡിപിഐയോട് പിന്തുണ അഭ്യര്‍ത്ഥിക്കുന്നവര്‍ക്കാണ് വോട്ട് നല്‍കുന്നത്. ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ എതിര്‍പ്പ് ഇല്ലെങ്കിലും ചില നയങ്ങളില്‍ മുസ്ലീം സംഘടനകള്‍ക്ക് എതിര്‍പ്പുണ്ട്. സിപിഎം അനുകൂലമായല്ല എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. കൂടുതല്‍ വോട്ട് നേടി പാര്‍ട്ടിയുടെ ശക്തി തെളിയിക്കുകയാണ് പ്രധാന ലക്ഷ്യം (എസ്ഡിപിഐ വോട്ട് സിപിഎമ്മിന്? എസ്ഡിപിഐ വോട്ട് എല്‍ഡിഎഫിനെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷന്‍ സിപിഎ ലത്തീഫ്, ‘ബിജെപിക്ക് അല്ലാതെ ആര്‍ക്കും വോട്ട് നല്‍കും’, 29 മാര്‍ച്ച്, ഏഷ്യാനെറ്റ്).
യുഡിഎഫ് വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാര്‍
ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട എന്നോ വേണമെന്നോ പറയില്ല എന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പലരും വോട്ട് ചെയ്യും. പലരും ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് വോട്ട് ചെയ്യാനുളള അവകാശമുണ്ട്. അത് ജനാധിപത്യ സമ്പ്രദായമാണ്. വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാരാണ് യുഡിഎഫ്. വര്‍ഗീയ സ്വാധീനത്തിന്റെ അടിമയായി സതീശന്‍ മാറി. വര്‍ഗീയതയ്ക്ക് എതിരാണെന്ന് സതീശന്‍ പറയുന്നു. തോളില്‍ കയ്യിട്ട് വോട്ട് കച്ചവടം നടത്തിയിട്ടാണോ ഇത് പറയുന്നത്? (എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാതെ എ വിജയരാഘവന്‍: ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട എന്ന് പറയില്ലല്ലോ എന്ന് മറുപടി, 29 മാര്‍ച്ച്, റിപ്പോര്‍ട്ടര്‍)
‘ഡീലി’ന് പിന്നാലെ എസ്ഡിപിഐ ബന്ധം
തെരഞ്ഞെടുപ്പില്‍ സിപിഎം എസ്ഡിപിഐ ബന്ധത്തെക്കുറിച്ച് മെട്രോവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെ: ‘തീവ്രവാദ സംഘടനായ എസ്ഡിപിഐ എല്‍ഡിഎഫിനെയാണ് പിന്തുണക്കുന്നതെന്നും സിപിഎം സ്ഥാനാര്‍ഥികളായി നിശ്ചയിച്ചിരിക്കുന്നതെന്നും രണ്ട് പേര്‍ എസ്ഡിപിഐക്കാരാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തിയതായതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്’ (‘ഡീലി’ന് പിന്നാലെ എസ്ഡിപിഐ ബന്ധവും ചര്‍ച്ച, 30 മാര്‍ച്ച്, മെട്രോവാര്‍ത്ത)
എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ടിനെക്കുറിച്ച് ജന്മഭൂമി
വര്‍ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ ഇരുമുന്നണികളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രചരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എസ്ഡിപിഐ വോട്ട് വേണമെന്ന വിലയിരുത്തലിലാണ് ഇരു ക്യാമ്പുകളും. എന്നാല്‍ വര്‍ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുമ്പോള്‍ വോട്ട് വേണ്ടെന്ന് പറയാതെ പറഞ്ഞുവയ്ക്കുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. മുഖ്യമന്ത്രിക്ക് എസ്ഡിപിഐയുമായി ചങ്ങാത്തമെന്ന് രമേശ് ചെന്നിത്തല പറയുമ്പോള്‍ ജനാധിപത്യത്തില്‍ ആര്‍ക്കുവേണമെങ്കിലും ആര്‍ക്കും വോട്ട് ചെയ്യാമെന്ന് വി.ഡി. സതീശനും പറയുന്നു (എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി, 30 മാര്‍ച്ച്, ജന്മഭൂമി).
വര്‍ഗീയ ശക്തികളെ എതിര്‍ക്കും
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ- സിപിഎം ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ക്ഷോഭത്തോടെയായിരുന്നു: എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് നിലപാട് അവരോട് ചോദിക്കണം. യുഡിഎഫാണ് ഇത്തരം സംഘടകളുമായി വോട്ട് കച്ചവടം നടത്തുന്നത്. എസ്ഡിപിഐ അടക്കമുള്ള എല്ലാ വര്‍ഗീയ ശക്തികളെയും എതിര്‍ക്കുന്ന നിലപാടാണ് എല്‍ഡിഎഫിന്. ഏതാനും വോട്ടിന് വേണ്ടി അവസരവാദ നിലപാട് സ്വീകരിക്കാറില്ല. നാടിന് ആപത്തായ വര്‍ഗീയതയെ എതിര്‍ക്കും (‘എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് അവരോട് ചോദിക്കണം’, 30 മാര്‍ച്ച്, മംഗളം).
രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരക്കുന്നവരാണ് ഇടതുപക്ഷം. ഇതില്‍ ഒരു ചാഞ്ചാട്ടവുമില്ല. വര്‍ഗീയതയ്ക്കതിരെ ഇടതുപക്ഷം സ്വീകരിച്ച നിലപാടാണോ നാളിതുവരെയും യുഡിഎഫും കോണ്‍ഗ്രസും സ്വീകരിച്ചത്. ആദ്യം ഇഎംഎസിനെതിരെ, പിന്നെ എകെജിക്കെതിരെ, അതുകഴിഞ്ഞ് കോലീബി സഖ്യം പിന്നീട് ബിജെപിക്ക് നേരിട്ട് സീറ്റ് നല്‍കുന്നതിലേക്ക്. ഇങ്ങനെ എത്ര ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ഇതൊക്കെ മറച്ചുവച്ച് കോണ്‍ഗ്രസിനെ പവിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത് (എല്ലാ വര്‍ഗീയതയെയും എതിര്‍ക്കും: മുഖ്യമന്ത്രി, 30 മാര്‍ച്ച്, ദേശാഭിമാനി).
എസ്ഡിപിഐ ബന്ധം
എസ്ഡിപിഐ വോട്ട് വേണ്ട -വി.ഡി സതീശന്‍ (ചൂടായി ഡീല്‍, 30 മാര്‍ച്ച്, ദീപിക).
എസ്ഡിപിഐ-സിപിഎം അവിഹിത സഖ്യം- എന്‍.കെ പ്രേമചന്ദ്രന്‍ എംപി (ചൂടായി ഡീല്‍, 30 മാര്‍ച്ച്, ദീപിക). സഖ്യം മുഖ്യമന്ത്രി നേരിട്ട് ഉണ്ടാക്കിയത്- രമേശ് ചെന്നത്തല (ചൂടായി ഡീല്‍, 30 മാര്‍ച്ച്, ദീപിക). തീവ്ര വര്‍ഗീയ സ്വഭാവമുള്ള ഒരു സംഘടനയുടെയും വോട്ടോ പിന്തുണയോ ഇടതുമുന്നണിക്ക് ആവശ്യമില്ല- ജോണ്‍ ബ്രിട്ടാസ് (തീവ്ര വര്‍ഗീയ സംഘടനകളുടെ വോട്ട് വേണ്ട; നിലപാട് വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്; എസ്ഡിപിഐ ബന്ധം തള്ളി എല്‍ഡിഎഫ്, 29 മാര്‍ച്ച്, അന്വേഷണം).
തെരഞ്ഞെടുപ്പില്‍ സിപിഎം എസ്ഡിപിഐ ഡീല്‍
എസ്ഡിപിഐ വര്‍ഗീയ സംഘടനയാണെന്നും അവരുടെ വോട്ടുകള്‍ സ്വീകരിക്കില്ലെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. തങ്ങളുടെ വോട്ടുകള്‍ വേണ്ടെന്ന് ഇടതുപക്ഷം പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അങ്ങനെ പറയാതിരുന്നത് സ്വാഗതാര്‍ഹമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് വ്യക്തമാക്കി. പിഡിപിയുടെ പിന്തുണയും ഇത്തവണ സിപിഎമ്മിനാണ്. പിഡിപിയുടെ പിന്തുണയും ഇത്തവണ സിപിഎമ്മിനാണ്. എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്ന് പരസ്യമായി പറയാന്‍ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.’ യുഡിഎഫ് മാത്രമാണ് എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുള്ളതെന്നും നേമത്ത് ശിവന്‍കുട്ടിക്കാണ് പിന്തുണയെന്നും സി.പി.എ ലത്തീഫ് പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സ്വീകരക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ മറുപടി നല്‍കിയില്ല. എസ്ഡിപിഐയുടെ വോട്ട് അവരോട് തന്നെ ചോദിക്കണമെന്നാണ് പ്രതികരിച്ചത്. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചാല്‍ പോളിങ് ബൂത്തില്‍ പോയി വോട്ട് ചെയ്യരുത് എന്ന് പറയാന്‍ സാധിക്കുമോ എന്നും എംഎ ബേബി പ്രതികരിച്ചു. ഒരു തീവ്രവര്‍ഗീയ സംഘടനയുടെയും വോട്ട് വേണ്ടെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചത്. ഈ സഖ്യം മുഖ്യമന്ത്രി നേരിട്ട് ഉണ്ടാക്കിയതാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എസ്ഡിപിഐയും സിപിഎമ്മും തമ്മില്‍ അവിഹിത സഖ്യമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു (സിപിഎം-എസ്ഡിപിഐ ഡീല്‍ പുറത്തുവരുന്നത് പരസ്യധാരണ, മാര്‍ച്ച് 30, ചന്ദ്രിക).
മുസ്ലീം സംഘടനകളുടെ പിന്തുണ
തീവ്രനിലപാടുള്ള ആ കക്ഷികളുടെ പിന്തുണ വാങ്ങുന്ന എല്‍ഡിഎഫ് നേതാക്കള്‍ യുഡിഎഫിനെ വിമര്‍ശിക്കുന്നുവെന്ന് യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തല: ‘എസ്ഡിപിഐയും പിഡിപിയും എല്‍ഡിഎഫിനല്ലേ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രനിലപാടുള്ള ആ കക്ഷികളുടെ പിന്തുണ വാങ്ങുന്നവരാണ് വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുന്നത്. ഞങ്ങള്‍ക്ക് വെല്‍ഫയര്‍ പാര്‍ട്ടിയുമാി സഖ്യമോ ധാരണയോ ഇല്ല. യുഡിഎഫിന് വോട്ട് ചെയ്യാന്‍ തയ്യാറാകുമ്പോള്‍ വേണ്ടെന്ന് പറയുന്നില്ലെന്ന് മാത്രം’ (യുഡിഎഫ് ഗാരന്റിക്ക് ജനം വോട്ട് ചെയ്യും, 30 മാര്‍ച്ച്, മലയാള മനോരമ).
എസ്ഡിപിഐ മതേതരവാദിയാണെന്ന് പറയുമോ? വി.ഡി സതീശന്‍
സിപിഎം-എസ്ഡിപിഐ ‘ഡീലി’നെ കുറിച്ച് വി.ഡി സതീശന്‍: വെല്‍ഫയര്‍ പാര്‍ട്ടി ഞങ്ങളെ പിന്തുണച്ചപ്പോള്‍ കേരളം മുഴുവന്‍ കോളിളക്കം ഉണ്ടാക്കിയവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. എസ്ഡിപിഐ മതേതരവാദിയാണെന്ന് നാളെ മുഖ്യമന്ത്രി പറയുമോ? അവരുടെ വോട്ട് വേണ്ടെന്ന് ധൈര്യമുണ്ടെങ്കില്‍ പറയൂ (30 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്/ മാതൃഭൂമി ന്യൂസ്)
എസ്ഡിപിഐയെക്കുറിച്ച് പല കാലങ്ങളില്‍ പിണറായി വിജയന്‍
വിവിധ കാലങ്ങളില്‍ എസ്ഡിപിഐയെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ഏഷ്യാനെറ്റ് ക്രോഡീകരിച്ചു. അതില്‍ ചിലത് താഴെ നല്‍കുന്നു (കൊലനടത്താന്‍ പരിശീലനം നേടുന്ന ചില സംഘങ്ങളില്‍ ഒന്നാണ് എസ്ഡിപിഐ’; മുഖ്യമന്ത്രി അന്ന് പറഞ്ഞത്, 30 മാര്‍ച്ച്, ഏഷ്യാനെറ്റ് ന്യൂസ്)
കൊലയാളി സംഘം
ഇത്തരം ശക്തികള്‍ നമ്മുടെ നാടിന് പൊതുവായി ആപത്താണെന്ന് നമ്മള്‍ എല്ലാവരും തിരിച്ചറിഞ്ഞിരിക്കണം. അവരുമായി ഒരുതരത്തിലുമുള്ള ലാഘവത്തവും ഉണ്ടാകാന്‍ പാടില്ല. കൊലനടത്താന്‍ പരിശീലനം നേടുന്ന ചിലസംഘങ്ങളുണ്ട് അവയിലൊന്നാണ് എസ്ഡിപിഐ (18 ജൂലൈ, 2016, ല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്)
തീവ്രവാദികളും നുഴഞ്ഞുകയറ്റക്കാരും
നാട്ടില്‍ എസ്ഡിപിഐ എന്ന് പറയുന്നൊരു വിഭാഗമുണ്ട്. തീവ്രവാദപരമായി ചിന്തിക്കുന്നൊരു വിഭാഗമുണ്ട്. ആ വിഭാഗത്തില്‍ പെട്ടവര് ചിലയിടത്ത് നുഴഞ്ഞ് കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവര് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായിട്ടുണ്ടാകാം (03 ഫെബ്രുവരി, 2020ല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്).
ന്യൂനപക്ഷങ്ങളിലെ തീവ്രവാദികള്‍
സംഘപരിവാറിനെ നേരിടാന്‍ കരുത്തുണ്ട് എന്ന് കരുതുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ ചില തീവ്രവാദ വിഭാഗക്കാരുണ്ട്. യഥാര്‍ത്ഥത്തില്‍ അവരുടെ കരുത്ത് എത്രയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഭൂരിപക്ഷ വിഭാഗത്തിലെ തീവ്രവാദ വിഭാഗക്കാരായ ആര്‍എസിഎസിന്റ കരുത്ത് എത്രയാണെന്ന് എല്ലാവര്‍ക്കും അറിയാം. എസ്ഡിപിഐയാണ് പരസ്യമായി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഈ രണ്ട് വിഭാഗവും അത്തരമൊരു സാഹചര്യത്തിലേക്ക് നാടിനെ നയിക്കാന്‍ ഒരുമ്പെടുന്നുവെന്നത് ഗൗരവമായി നാം കാണണം (25 ഡിസംബര്‍ 2021ല്‍ മുഖ്യമന്ത്രി പൊതുവേദിയില്‍ പ്രസംഗിച്ചത്).

