

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“God gave us the land of Israel. This is our Promised Land. We are merely fulfilling His command.”
— Former Israeli Prime Minister, Menachem Begin
ഇസ്രായേൽ ആധുനിക കാലത്ത് സ്വീകരിക്കുന്ന രാഷ്ട്രീയ-യുദ്ധ നിലപാടുകൾക്ക് മതപരമായ ലേബലുകൾ നൽകുന്നത് കൃത്യമായ നരേറ്റീവുകളിലൂടെയാണ് (carefully constructed narrative). തങ്ങൾ ‘തെരഞ്ഞെടുത്ത ജനത’ (Chosen People) ആണെന്ന വിശ്വാസം, അവരുടെ എല്ലാ സൈനിക ഇടപെടലുകൾക്കും ന്യായീകരണം നൽകുന്ന പ്രാഥമിക ആഖ്യാനമായി നിലനിൽക്കുന്നുണ്ട്. ഈ ആശയം പഴയ നിയമത്തിലെ (Old Testament) എഴുത്തുകളിലും പുരാതന യഹൂദ ചരിത്രങ്ങളിലുമാണ് കൂടുതൽ കാണാൻ സാധിക്കുന്നത്. തങ്ങളെ ദൈവം തെരഞ്ഞെടുത്തവരാണെന്ന ഉറച്ച ആത്മവിശ്വാസം, അവരെ ഭൂമിയിലെ മറ്റുള്ളവർക്ക് മീതെ ഒരു മതപരമായ ആധികാരികത (moral superiority) അനുഭവപ്പെടുത്തുന്ന തരത്തിൽ സ്വയം ലേബലൊട്ടിക്കാൻ സഹായിക്കുന്നു. ഇത് ഏത് സൈനിക ഇടപെടലിനും ദൈവിക തത്വചിന്തയുടെ മുദ്രയാണ് നൽകുന്നത്.
ഇത്തരം ആഖ്യാനങ്ങളിൽ, പുരാതന യഹൂദ രാജാക്കന്മാരായ ദാവീദിനെയും (King David) സോളമനെയും (Solomon) രാഷ്ട്രീയ ആധിപത്യത്തിന്റെ മാതൃകകളായി സജ്ജീകരിക്കുന്നു. ദേശപരമായ വികാരങ്ങൾക്കും സൈനിക ഇടപെടലുകൾക്കും ദൈവിക സങ്കേതം നൽകുന്നതിനുള്ള ശ്രമം ഇതിലൂടെയാണ് സയണിസ്റ്റുകൾ സാക്ഷാത്കരിക്കുന്നത്. ‘വാഗ്ദത്തഭൂമി’ എന്ന ആഖ്യാനത്തിലൂടെ പലസ്തീനിലെ അധിനിവേശം ദൈവം ഏൽപ്പിച്ച ദൗത്യമായി മാറ്റിയാണ് ഈ അവതരണം അവർ തുടങ്ങുന്നത്.
ഈ റിലീജിയസ് നരേറ്റീവിന്റെ ശക്തമായ പ്രകടനം അവരുടെ സൈനിക സംരംഭങ്ങൾക്ക് നൽകുന്ന പേരുകളിലാണ് വ്യക്തമായി കാണപ്പെടുന്നത്. വിവിധ മിസൈലുകൾക്കും ആന്റി-മിസൈൽ ഡിഫൻസ് സംവിധാനങ്ങൾക്കും സൈനിക ഓപ്പറേഷനുകൾക്കുമെല്ലാം, പുരാതന യഹൂദ മതചരിത്രം ഉൾക്കൊള്ളുന്ന പേരുകൾ നൽകപ്പെടുന്നു. ഈ അടുത്ത് കേട്ടറിഞ്ഞ അത്തരം ചില നാമങ്ങളാണ് താഴെ ചേർക്കുന്നത്:
1. David’s Sling (ദാവീദിന്റെ കവണ):
ഇത് ഒരു ഹൈ-ടെക് ആൻറി-മിസൈൽ സിസ്റ്റമാണ് (high-tech anti-missile system). പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഇസ്രായേലിന്റെ പ്രധാന സാങ്കേതിക സംവിധാനം. ദാവീദ് ഗോലിയാത്തിനെ തോൽപ്പിച്ചതിന്റെ പ്രതീകമായിട്ടാൻ ഈ പേര് തെരഞ്ഞെടുത്തത്.


2. Operation Gideon’s Sword/Gideon’s Chariots (ഗിദെയോണിന്റെ രഥങ്ങൾ):
ഗിദെയോൻ എന്ന യഹൂദ മതപൂജാരി യുദ്ധത്തിൽ ദൈവത്തിന്റെ സഹായത്തോടെ വിജയിച്ചിരുന്ന ചരിത്രം ആധാരമാക്കി നൽകപ്പെട്ട പേരാണ് ഇത്. പുതിയ നിയമത്തിൽ ഇത്തരം മത പ്രതീകങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
3. Jericho Missiles (ജെറിക്കോ മിസൈലുകൾ):
പുരാതന ജെറിക്കോ നഗരം യഹോശുവയുടെ നേതൃത്വത്തിൽ തകർന്നുവെന്ന് ബൈബിൾ പറയുന്ന പശ്ചാത്തലത്തിൽ, അതേ പേരാണ് ഈ ബാലിസ്റ്റിക് മിസൈൽ സിസ്റ്റത്തിന് സയണിസ്റ്റ് വക്താക്കൾ നൽകുന്നത്. അതിലൂടെ, ശത്രുക്കളുടെ മതപരമായ നഗരങ്ങൾ തകർക്കുന്നത് ദൈവിക ചുമതലയായി ചിത്രീകരിക്കുന്നു.


4. Operation Pillar of Cloud (മേഘസ്തംഭത്തിന്റെ ദൗത്യപ്രവർത്തനം):
പരിശുദ്ധ ഗ്രന്ഥത്തിലെ ഗതാഗത ചിത്രീകരണങ്ങളിൽ ദൈവം ഇസ്രായേൽ ജനതയെ നയിച്ചിരുന്നതിന്റെ പ്രതീകമായിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. 2012-ൽ ഗാസയിൽ നടന്ന ഈ സൈനിക ഓപ്പറേഷൻ, ദൈവം തന്നെ ആധുനിക യുദ്ധത്തിൽ കൈകൊടുക്കുന്നുവെന്നത് വിശ്വസിപ്പിക്കാനുള്ള ശ്രമമായി വായിക്കപ്പെടാം.
ഇസ്രായേൽ യുദ്ധപ്രവർത്തനങ്ങൾക്ക് മതപരമായ മൂല്യം (religious legitimacy) നൽകുകയാണ് ഇത്തരം നരേറ്റീവുകളിലൂടെ ചെയ്യുന്നത്. അവർ നടത്തുന്ന സൈനിക ഇടപെടലുകൾ ദൗത്യപരമായ ദൈവിക ആജ്ഞകളായി രൂപപ്പെടുത്തപ്പെടുമ്പോൾ, അതിനെ എതിര്‍ക്കുന്നവരെ ദൈവവിരുദ്ധരും അനീതിയുടെയും അകൃത്യത്തിന്റെയും പ്രതിനിധികളായും അവർ മനസ്സിലാക്കുന്നു. തടവുകാരുടെ ശരീരത്തിൽ ദാവീദിന്റെ നക്ഷത്രം (Star of David) പതിപ്പിക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ, മതത്തിന്റെ പ്രതീകങ്ങളിലൂടെ ഭീകരതയും അധികാര പ്രകടനവും സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ്. ഇവിടം യുദ്ധം പോലും രാഷ്ട്രീയ തർക്കമെന്നതിലുപരി ‘divine responsibilty’യാകുന്നു.


ഗെയിമുകൾക്കും റിയാലിറ്റി സിസ്റ്റങ്ങൾക്കും അവർ ‘Gideon’s Warriors’, ‘David’s Mission’ തുടങ്ങിയ പേരുകൾ നൽകുന്നുണ്ട്. സൈനികത്വം മതപരമായ ദൗത്യമായി കുട്ടികളിലും യുവാക്കളിലും അടിയുറച്ച വിശ്വാസമാക്കി വളർത്തുന്നു. വാർത്താ മാധ്യമങ്ങൾ (mainstream media) വഴിയും ഈ ആഖ്യാനം മതപരമായി പ്രചരിപ്പിക്കുന്നുണ്ട്. ‘Targeted retaliation’, ‘defensive purity’, ‘cleansing evil’ പോലെയുള്ള വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ഈ അധിനിവേശം നീതിമൂല്യങ്ങളോടെയുള്ള (morally justified response) പ്രവർത്തനങ്ങളുടെ നിയമപരവും ദൈവീകവുമായ കടമയാണ്. ഈ ലീഗൽ ലേബലുകൾ അവർ നിർമ്മിക്കുന്നത് തന്നെ റിലീജിയസ് മഹത്തുക്കളിൽ നിന്നാകുമ്പോൾ ഇസ്രായേൽ സൈന്യം ഓം ജപിക്കുന്നതിൽ അത്ഭുതം പ്രകടിപ്പിക്കേണ്ടതില്ല.


മർക്കവയിൽ നിന്ന് (Merkava) തുടങ്ങി ‘Operation Guardian of the Walls’ വരെ എത്തി നിൽക്കുകയാണ് ഇപ്പോൾ ഈ ‘ദൈവിക അധിനിവേശ’ത്തിന്റെ നിയമവിരുദ്ധമായ ലീഗൾ ഓർഡറുകൾ. ഇസ്രായേലിന്റെ പ്രധാന ടാങ്കിൻ്റെ പേരാണ് ‘മർക്കവ’. Chariot എന്ന് അർത്ഥം വരുന്ന ഈ പദം ഹീബ്രു ഭാഷയിൽ നിന്നായതുകൊണ്ടാണ് മത പ്രസക്തിയുണ്ടാകുന്നത്. ദൈവിക യാത്രയുടെ പ്രതീകമായും ബൈബിൾ വാക്യമായും അതിനെ വായിക്കുമ്പോൾ ആ പ്രസക്തി വീണ്ടും അധികരിക്കും. ‘Ezekiel’s Vision of the Chariots’ എന്നാണ് നെതന്യാഹു അതിനെ വിശേഷിപ്പിച്ചത്. രണ്ടാമത്തേത്, ‘കോട്ടയുടെ കാവൽക്കാര’നെന്ന ലേബലാണ്. 2021-ലെ ഗാസ ആക്രമണത്തിന് ഉപയോഗിച്ച ഈ പേരിൽ, ജെറുസലേം പട്ടണത്തിന്റെ മതിൽ ഒരു ദൈവീക പ്രതിരോധരേഖയായി (divine fortification) പ്രതിപാദിക്കപ്പെടുന്നുണ്ട്. ശത്രുക്കളെ divine order-നെതിരെ വരുന്നവരായി ചിത്രീകരിക്കാനായി സയണിസ്റ്റുകൾ അതിനെയും റിലീജിയസ് ലേബലാക്കി.
അറബികളെ ‘morally corrupt’, ‘godless’ പദാവാലികൾ കൊണ്ട് (മനുഷ്യ) മൃഗങ്ങളാക്കുന്നത് ‘dehumanization’ന്റെ ഉദാഹരണം തന്നെയാണ്. ‘Terrorist’, ‘barbaric’, ‘animals’ തുടങ്ങിയ വാക്കുകൾ പാലസ്തീനിയൻ ജനതയെ സംബന്ധിച്ചും അവരുടെ പ്രസ്ഥാനങ്ങളെക്കുറിച്ചും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇസ്രായേലി മാധ്യമങ്ങളിലും രാഷ്ട്രീയത്തലവന്മാരുടെയും പ്രസ്താവനകളിലും ഇത്തരം വാക്കുകൾ സ്ഥിരമായി കാണാം. 2023-ലെ ഗാസ ആക്രമണത്തിൽ ഒരു ഇസ്രായേലി മന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമായിരുന്നു: “They are not humans. We are fighting against animals. No mercy.” – Israeli Minister of Defense, October 2023.
ഇവിടെ പ്രയോഗിച്ച ഭാഷ, യുദ്ധത്തെ ധാർമ്മികമായി വിശുദ്ധമായി കൺസെപ്റ്റ്വലൈസ് ചെയ്യുന്നതിന്‍റെയും, കൂട്ടക്കൊലയെ (mass killing) മാനവികതയുടെ പുറത്ത് കൊണ്ടുപോകുന്നതിന്‍റെയും ഉദാഹരണമാണ്. പലസ്തീനികളെ മനുഷ്യരല്ലാത്തവരായി ചിത്രീകരിക്കുമ്പോൾ, അവർക്ക് നേരെ നടക്കുന്ന യുദ്ധം ‘ദൈവം ക്ഷമിക്കാത്ത’ പ്രത്യാഘാതമെന്ന നിലയ്ക്ക് അവതരിപ്പിക്കാൻ സയണിസ്റ്റ് രാഷ്ട്രീയത്തിന് അവസരം ലഭിക്കുന്നു. ഇതിലൂടെ അവരെക്കുറിച്ചുള്ള ആന്തരിക മനുഷ്യ സഹാനുഭൂതി (moral empathy) പോലും ഇല്ലാതാക്കാൻ സാധ്യതയും ശക്തിയുമുണ്ടാകുന്നു.
പേരുകളിൽ മാത്രം ഒതുങ്ങാത്ത പ്രതീകാത്മക സൂചനകളാണ് ഈ ഫോട്ടോയിൽ കാണുന്നത്. ദെയ്ർ അൽ-ബലാഹിൽ, മോശെ ചെങ്കടൽ പിളർത്തിയ കഥയെ ഖുർആൻ വിവരിക്കുന്ന രീതിയെ അനുകരിച്ച് ഇസ്രായേൽ വിമാനങ്ങൾ ലഘുലേഖകൾ വിതരണം ചെയ്തതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ലഘുലേഖയിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്: “അങ്ങനെ ഞങ്ങൾ മോശെയോട് വെളിപ്പെടുത്തി: ‘കടലിനെ നിന്റെ വടികൊണ്ട് അടിക്കുക’. അത് രണ്ടായി പിളർന്നു, ഓരോ ഭാഗവും മഹത്തായ ഉയർന്ന പർവതങ്ങളെപ്പോലെ ആയി… ഗാസയിലെ നിവാസികളേ, ഇസ്രായേൽ സൈന്യം വരുന്നു.” ഗാസയെ രണ്ടായി പിളർത്താൻ.


ആ ലഘുരേഖയോടൊപ്പം ചേർക്കപ്പെട്ട ചിത്രത്തിൽ ഗാസ രണ്ടായി പിളർന്ന് തിരമാലകളാൽ വേർതിരിക്കപ്പെട്ടതായി കാണാം. നഗരത്തിലെ കെട്ടിടങ്ങൾ ദൈവിക ജലത്തിൽ മുങ്ങിപ്പോകുന്നതുപോലെയാണ് അത്. കൂടാതെ IDF (Israeli Defense Forces) ലോഗോയും ഇസ്രായേൽ സർക്കാരിന്റെ മുദ്രയും ആ ചിത്രത്തിൽ പതിച്ചിരിക്കുന്നു. ഇത് വെറും രാഷ്ട്രീയ യുദ്ധമെല്ലെന്നും ആത്മീയ ദൗത്യമാണെന്നും ചൂണ്ടികാണിക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് ഇവിടെയും കാണുന്നത്. ഇസ്രായേൽ സ്വന്തം സൈനിക ശക്തിയെ പ്രവാചക ശക്തിയായി ചിത്രീകരിക്കുകയും, ഗാസയെ ഫറോവയുടെ അനുയായികളായും ചിത്രീകരിക്കുന്നു. ശിക്ഷിക്കപ്പെടുകയും മുങ്ങിപ്പോകുകയും ചെയുന്ന ഫറോവയുടെ ജനതയാണ് ഇവിടെ ഇസ്രായേലികൾക്ക് അറബികൾ.
ഇത്തരം പ്രവൃത്തികൾ പുതിയതൊന്നുമല്ല. ഡാലിയ ഗവ്രിയേലി-നൂരി എഴുതിയ ‘Rainbow, Snow, and the Poplar’s Song: The ‘Annihilative Naming’ of Israeli Military Practices’ എന്ന പഠനം 200-ലധികം ഇസ്രായേൽ സൈനിക ഓപ്പറേഷൻ നാമങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. അവയിൽ മൂന്നു പ്രധാന രണതന്ത്രങ്ങൾ ആവർത്തിക്കപ്പെടുന്നതായും എഴുത്തുകാരി പറയുന്നുണ്ട്: naturalization, euphemization, legitimation. നൂരിയുടെ വാദം തന്നെ, ഇത്തരത്തിലുള്ള നാമകരണ രണതന്ത്രങ്ങൾ സൈനിക നടപടികളെ യാഥാർത്ഥ്യപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് വേർതിരിച്ചുകൊണ്ട് പൊതുജനാനുമതി നിർമ്മിക്കാൻ സഹായിക്കുന്നു എന്നതാണ്. മതത്തെ പോലും ഈ അധിനിവേശത്തിന്റെ ഭാഗമാക്കുന്നത് എത്ര നീചമാണെന്ന് ഇനിയും പറയേണ്ടതില്ലല്ലോ.


ചുരുക്കത്തിൽ, ജെഹാദ് അബു സലിം പറയുന്നത് പോലെ, ‘morally legalized violence’ എന്ന ഇസ്രായേലിന്റെ വിധ്വംസക പ്രത്യായശാസ്ത്രത്തിന് മതപരമായ പ്രേരണകളുടെ ‘കൺസ്ട്രക്ഷനു’കൾ നടക്കുന്നുണ്ട്. അതിനെ തിരിച്ചറിഞ്ഞ് തകർക്കലാണ് മനുഷ്യരായ നമ്മുടെ ലക്ഷ്യം. ദറീദയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ‘ഡീകൺസ്‌ട്രക്ഷൻ’ പ്രേരകങ്ങൾക്ക് തകർക്കാവുന്നതാണ് അത്തരം മതപരമായ നരേറ്റീവുകളെയും അതിന്റെ അടിസ്ഥാനങ്ങളെയും.