കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ് റോഡ് നിർമ്മാണം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ട് വർഷം മുമ്പ് ആരംഭിച്ച പണികൾ പരിസ്ഥിതിയെയും ജനജീവിതത്തെയും വല്ലാതെ തകർത്തിരിക്കുന്നു. ഗ്യാപ് റോഡിൽ കഴിഞ്ഞ കാലവർഷ സമയത്തുണ്ടായ തുടർച്ചയായ മണ്ണിടിച്ചിലിലും പാറപൊട്ടിക്കലിലും ഏക്കറു കണക്കിന് കൃഷി ഭൂമിയാണ് നശിച്ചുപോയത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നടക്കുന്ന വൻതോതിലുള്ള പാറഖനനം ഇന്നും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. കർഷകർക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിക്കുകയോ കൃഷിഭൂമി പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തിട്ടില്ല. കേരളീയം ഗ്രൗണ്ട് റിപ്പോർട്ട് വീഡിയോ ഇവിടെ കാണാം.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
