പ്ലാസ്റ്റിക് പടരുന്ന കടലും തീരവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സമുദ്രങ്ങളും സമുദ്രജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. സമുദ്ര മലിനീകരണം (plastic, chemical, oil pollution) നിയന്ത്രിക്കുക എന്നതും സമുദ്ര ദിനാചരണത്തിന്റെ ഒരു മുഖ്യ ലക്ഷ്യമാണ്. ഗുരുതരമായ സമുദ്ര മലിനീകരണം കേരളം അഭിമുഖീകരിക്കുന്ന സമയത്താണ് ഈ വർഷത്തെ സമുദ്രദിനം കടന്നുപോകുന്നത്.

വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട MSC ELSA 3 എന്ന ചരക്ക് കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിന്റെ ദുരിതങ്ങൾ തീരത്ത് തുടരുകയാണ്. മുങ്ങിയ കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ നിന്നും കടലിലും തീരത്തും പടർന്ന മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തിരുവനന്തപുരത്തിന്റെ തെക്കേ തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളിൽ നിന്നും പുറത്തേക്ക് വന്ന പ്ലാസ്റ്റിക് തരികൾ (നർഡിൽസ്) കടലിലും തീരത്തും പടർന്ന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കടൽ ജന്തുക്കളെ സാരമായി ബാധിക്കുന്ന ഈ പ്ലാസ്റ്റിക് മലിനീകരണം കാലക്രമേണ ഭക്ഷ്യശൃംഖലകളിലേക്ക് എത്തി മനുഷ്യർക്കും ദോഷകരമായി മാറും. തിരുവനന്തപുരം ജില്ലയുടെയും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയുടെയും വിവിധ തീരങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ചിത്രങ്ങൾ സന്നദ്ധ സംഘടനയായ ഗ്രീൻപീസ് ഇന്ത്യ ഡോക്യുമെന്റ് ചെയ്തിരുന്നു. ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്ന ആ ഫോട്ടോകൾ ഈ സമുദ്ര ദിനത്തിൽ പങ്കുവയ്ക്കുകയാണ്.

തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ.
കണ്ടെയ്നറിൽ നിന്നും പുറത്തുവന്ന മൈക്രോ പ്ലാസ്റ്റിക് തീരത്ത് കൂടിക്കിടക്കുന്നു.
തീരത്ത് പടർന്ന് കിടക്കുന്ന മൈക്രോ പ്ലാസ്റ്റിക് തരികൾ.
തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ.
അപകടകരമായ പ്ലാസ്റ്റിക് പെല്ലറ്റുകൾ.
പ്ലാസ്റ്റിക് പെല്ലറ്റുകൾ.
തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം.
പ്ലാസ്റ്റിക് പെല്ലറ്റുകൾ.
തീരത്തടിഞ്ഞ കണ്ടെയ്നർ.
കണ്ടെയ്നർ തകർന്ന് കിടക്കുന്നു.
കണ്ടെയ്നർ തീരത്ത് നിന്നും നീക്കം ചെയ്യുന്നു.

Also Read

1 minute read June 8, 2025 1:42 pm