സിൽവർ ലൈൻ എന്ന അർദ്ധ അതിവേഗ തീവണ്ടിപ്പാതയെക്കുറിച്ച് കെ-റെയിൽ പറയുന്ന വാദങ്ങൾ വിമർശനാത്മകമായി പരിശോധിക്കുകയാണ് പി കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ). റെയിൽവെയുടെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ – റെയിൽ) പരിഗണിക്കാതെ പോകുന്ന അടിസ്ഥാന കാര്യങ്ങൾ എന്തെല്ലാമാണ്? മറ്റ് സംസ്ഥാനങ്ങളിൽ നിലവിലെ പാതയിലൂടെത്തന്നെ 160 കിലോമീറ്റർ വേഗതയിൽ തീവണ്ടികൾ ഓടാൻ തുടങ്ങുമ്പോൾ കേരളം എന്തിനാണ് ഒരു പുതിയ അതിവേഗ പാതയ്ക്ക് വേണ്ടി വാശിപിടിക്കുന്നത്? പ്രതിദിനം കോടികളുടെ നഷ്ടത്തിൽ ഓടുന്ന കൊച്ചി മെട്രോയുടെ അനുഭവത്തിൽ നിന്നും നമ്മൾ ഒന്നും പഠിക്കാത്തത് എന്തുകൊണ്ടാണ്?
പി കൃഷ്ണകുമാർ സംസാരിക്കുന്നു. (നിർവ്വഹണം: ഷഹനാസ് മജീദ്)
വീഡിയോ ഇവിടെ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

