ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനായി അഞ്ച് മനുഷ്യരുമായി പോയ അന്തർവാഹിനിയെ രക്ഷപ്പെടുത്തുന്നതിന് അതിവിപുലമായ തിരച്ചിലാണ് നടന്നത്. ലോകം ആകാംക്ഷയോടെ വീക്ഷിച്ച ആ രക്ഷാദൗത്യം നടക്കുന്നതിന് കുറച്ച് ദിവസം മുമ്പാണ് യൂറോപ്പിലേക്ക് പോയ ബോട്ട് തകർന്ന് 80 അഭയാർത്ഥികൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിക്കുന്നത്. അഞ്ഞൂറോളം പേരെ കാണാതാവുകയും ചെയ്തു. എന്നാൽ ആ ദുരന്തം വാർത്തകളിൽ നിറഞ്ഞതേയില്ല. ആവർത്തിക്കപ്പെടുന്ന ഇത്തരം അഭയാർത്ഥി ബോട്ട് ദുരന്തങ്ങൾ എന്തുകൊണ്ടാണ് ലോകം അറിയാതെ പോകുന്നത്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: