ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ നാട് കൂടിയാണ് ഇന്ന് കേരളം. അവരുടെ സേവനമില്ലാതെ ഒരു ദിവസം പോലും കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. അത്രമാത്രം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടും മലയാളികളുടെ ഉള്ളിൽ കുടിയേറ്റ തൊഴിലാളികളോട് ഒരു അപര മനോഭാവം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്ന മലയാളികൾ കേരളത്തിലേക്കെത്തുന്ന കുടിയേറ്റ തൊഴിലാളിയോട് വിദ്വേഷം സൂക്ഷിക്കുന്നത്? മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായ ഡോ എം.വി ബിജുലാലും ഗവേഷകനായ നവാസ് എം. ഖാദറും കേരളത്തിലേക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെയും അവർക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്നു. ഒന്നാംഭാഗം.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

