കേരള സംസ്ഥാന ആസൂത്രണ ബോർഡ് അടുത്തിടെ പ്രസിദ്ധീകരിച്ച 14-ാമത് പഞ്ചവത്സര പദ്ധതിയുടെ അപ്രോച്ച് പേപ്പറിൽ രാസകീടനാശിനികൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള കൃഷി പരാജയമാണെന്നും അത് നിരുത്സാഹപ്പെടുത്തണമെന്നും പറയുന്നുണ്ട്. എന്നാൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2010 ൽ ജൈവകൃഷി നയം രൂപപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. തുടർന്ന് ജൈവകൃഷിയുടെ പ്രചരണത്തിനും വ്യാപനത്തിനും വേണ്ടി ഒരുപാട് പ്രവർത്തനങ്ങൾ സർക്കാരിന്റെ മുൻകൈയിൽ നടന്നു. പക്ഷെ 12 വർഷത്തിന് ശേഷം രാസകീടനാശിനികൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള കൃഷി പരാജയമാണെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്താൻ കാരണമെന്താണ്? ജൈവകൃഷി അപ്രായോഗികമായതുകൊണ്ടാണോ? ജൈവകർഷകർക്കും രാസ-കീടനാശിനി കൃഷി തുടരുന്നവർക്കും ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്?
ചർച്ചയിൽ പങ്കെടുക്കുന്നത്: ഡോ. എം.വി മാത്യു, എ.ഡി ദിലീപ് കുമാർ, ചന്ദ്രൻ മാസ്റ്റർ, ഗോപിനാഥൻ. മോഡറേറ്റർ: എ.കെ ഷിബുരാജ്.
വീഡിയോ കാണാം: