കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം അനായാസമാക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് ‘രോഷ്നി’. 2017 ഒക്ടോബറിൽ എറണാകുളം ജില്ലയിൽ ആരംഭിച്ച ‘രോഷ്നി’ വിവിധ ഭാഷകൾ സംസാരിക്കുന്ന വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുകയും അതിലൂടെ വിദ്യാർത്ഥികൾക്ക് സ്വീകാര്യമായ ഒരു സ്കൂൾ അന്തരീക്ഷമൊരുക്കുകയും ചെയ്യുന്നു. നിലവിൽ 2500ൽപരം വിദ്യാർത്ഥികൾ ഇതിന്റെ ഗുണഭോക്താക്കളാണ്. ഭാഷാപരമായ വിടവ് നികത്തുന്നതിനും മലയാളത്തിൽ ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന ഈ പദ്ധതിയെക്കുറിച്ച് വിദ്യാർത്ഥികളും രോഷ്നി പ്രോജക്ടിന്റെ വോളണ്ടിയർമാരും അനുഭവങ്ങളിൽ നിന്നും സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആരതി എം.ആർ
കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

