കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾ നിരവധിയായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കാലമാണിത്. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ സംവരണം പാലിക്കപ്പെടുന്നുണ്ടോ എന്നതും എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉൾകൊള്ളാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതും ആശങ്കയായിത്തീർന്നിരിക്കുന്നു. അത്തരത്തിലുള്ള വാർത്തകളാണ് തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ സംവരണ അട്ടിമറിയും, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവും ചില പ്രത്യക്ഷ ഉദാഹരണങ്ങൾ മാത്രം. സംവരണീയ വിഭാഗങ്ങളും, മത ന്യൂനപക്ഷങ്ങളും, ക്വിയർ വിഭാഗങ്ങളും വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രശ്നങ്ങളും സ്വാശ്രയ, ഓട്ടോണോമസ് സ്ഥാപനങ്ങൾ വിദ്യാർത്ഥികളോട് തുടരുന്ന ചൂഷണവും, സമ്മർദ്ദവും കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ ഊന്നിക്കൊണ്ടുള്ള കേരളീയം സംവാദം കാണാം.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
വീഡിയോ കാണാം: