കടലാസുകൾക്കിടയിൽ നിന്നും കാടകങ്ങളിലേക്ക്

കോളേജ് പഠനകാലം മുതൽ ക്യാമറയോട് തോന്നിയ അടങ്ങാത്ത പ്രണയം വിവാഹത്തിനും ജോലിക്കും ശേഷവും ഊതിക്കാച്ചിയ സ്വപ്നം പോലെ ഉള്ളിൽ കൊണ്ടുനടന്നു. ഫോട്ടോഗ്രാഫർ ആകണം എന്ന ആ​ഗ്രഹം സഫലീകരിക്കാൻ പിന്നെയും ഏറെ വർഷമെടുത്തു. ഒരു ചെറിയ ക്യാമറ കൈയിൽ കിട്ടിയ കാലം മുതൽ കാട് മാടി വിളിക്കാൻ തുടങ്ങി. യാത്രകൾക്ക് അതിർത്തികൾ വിലങ്ങുതടിയായില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെ ഇന്ത്യയുടെ വൈവിധ്യങ്ങൾ തേടി നിരവധി സഞ്ചാരങ്ങൾ. കാടും മേടും താണ്ടി കാഴ്ചകളെ ഫ്രെയിമിലൊതുക്കി. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലും കശ്മീരിന്റെ മഞ്ഞുമലയിലും കൺനിറയെ കാഴ്ചകൾ കണ്ടു.

പക്ഷി നിരീക്ഷണവും വന്യജീവി സർവ്വേയും തുടങ്ങി ട്രക്കിം​ഗ് വരെ യാത്രകളുടെ ഭാഗമായി മാറി. സർക്കാർ ഉദ്യോ​ഗസ്ഥയായി എന്നതുകൊണ്ട് ഫയലുകൾക്കിടയിൽ മാത്രം ജീവിക്കാൻ മനസ്സ് അനുവദിച്ചില്ല. ലോകം ഇനിയും കാണാത്ത ദൂരത്തോളം പരന്നുകിടക്കുകയാണല്ലോ.

കാടുകളുടെ വന്യതയിൽ വച്ച് ആനയും കടുവയും പുലിയും കരടിയുമെല്ലാം ക്യാമറയിലേക്ക് കടന്നുവന്നിട്ടുണ്ട്. ഇനിയും എത്രയോ പേരെ കാടകങ്ങളിൽ കാണാൻ ബാക്കിയുണ്ട്. അവരിലേക്കും ഒരിക്കൽ എത്തണമെന്നുണ്ട്. യാത്രകൾ അവസാനിക്കുന്നില്ലല്ലോ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 4, 2022 4:22 pm