വിഴിഞ്ഞം: മറക്കരുത് ഈ സത്യങ്ങൾ

എട്ടുവർഷത്തിനൊടുവിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തിയിരിക്കുന്നു. ഒരു വർഷത്തിനുള്ളിൽ തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാക്കുമെന്ന് അദാനി ​ഗ്രൂപ്പും സർക്കാരും. വിഴിഞ്ഞത്തിന്റെ ഭാവി എന്താകും എന്ന് തീരുമാനിക്കപ്പെടാൻ പോകുന്നതേയുള്ളൂ. എന്നാൽ മറക്കാൻ പാടില്ലാത്ത ചിലതുണ്ട്. കരാറിലെ അഴിമതികൾ, തീരശോഷണം തകർത്ത മനുഷ്യർ, നഷ്ടമായ ജൈവവൈവിധ്യം, അതിജീവന സമരങ്ങൾ, അടിച്ചമർത്തലുകൾ… 2015 മുതൽ കേരളീയം പ്രസിദ്ധീകരിച്ചതിൽ നിന്നും തെരഞ്ഞെടുത്ത 11 ഉള്ളടക്കങ്ങൾ വായിക്കാം.

1. വിഴിഞ്ഞം പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ പദ്ധതിക്കെതിരെ നിരവധി എതിർപ്പുകൾ പല കോണുകളിൽ നിന്നും ഉയരുകയുണ്ടായി. പദ്ധതി സൃഷ്ടിക്കാൻ പോകുന്ന അഭയാർത്ഥികളെക്കുറിച്ചും, ജൈവവൈവിധ്യനാശത്തെക്കുറിച്ചും, തീരശോഷണത്തിന്റെ സാധ്യതയെക്കുറിച്ചും ഈ റിപ്പോർട്ട് വിശദമാക്കുന്നു. അദാനിക്ക് സർക്കാരിൽ നിന്നും ലഭിച്ച വഴിവിട്ട സഹായങ്ങൾ, സുതാര്യമല്ലതും സംസ്ഥാനത്തിന് നഷ്ടം വരുത്തുന്നതുമായ കരാർ വ്യവസ്ഥകൾ എന്നീ കാര്യങ്ങളെല്ലാം പരിശോധിക്കുന്ന സമഗ്രമായ റിപ്പോർട്ട്.

വായിക്കാം: വിഴിഞ്ഞത്തെ സ്വപ്നവും വല്ലാര്‍പാടത്തെ സത്യവും

2. തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി മുതലപ്പൊഴിയിൽ വാർഫ് നിർമ്മിക്കാൻ അനുവാദം ലഭിച്ച അദാനി അവിടെയും തീരം സ്വന്തമാക്കിയതെങ്ങനെ? വാർഫ് നിർമ്മാണം മുതലപ്പൊഴിയുടെ വടക്ക് ഭാഗത്തുള്ള തീരശോഷണം രൂക്ഷമാക്കിയതെങ്ങനെ? വിഴിഞ്ഞത്തിന് കിലോമീറ്ററുകൾക്കപ്പുറം പദ്ധതി സൃഷ്ടിക്കുന്ന ആഘാതങ്ങൾ ആദ്യം വിശദമാക്കിയ റിപ്പോർട്ട്.

വായിക്കാം: അദാനി ആദ്യം വിഴിഞ്ഞം തകര്‍ത്തു, ഇപ്പോള്‍ മുതലപ്പൊഴിയും

3. കാലാവസ്ഥാവ്യതിയാനം കാരണം അറബിക്കടലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിഴിഞ്ഞം പദ്ധതിയുടെ ഭാവിയെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്. കരാർ വ്യവസ്ഥകൾ തെറ്റിച്ചിട്ടും അദാനിയിൽ നിന്നും പിഴ ഈടാക്കാതെ, കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാട് തുറന്നുകാട്ടുകയും, പദ്ധതിക്ക് മുന്നിലുള്ള വെല്ലുവിളികളും പദ്ധതിയുടെ ആഘാതങ്ങളും പരിശോധിക്കുകയും ചെയ്യുന്നു ഈ റിപ്പോർട്ട്.

വായിക്കാം: വിഴിഞ്ഞം തുറമുഖ പദ്ധതി: ഊതിപ്പെരുപ്പിച്ച സ്വപ്നവും കടലെടുക്കുന്ന യാഥാർത്ഥ്യവും

4. വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം കാരണമുണ്ടായ തീരശോഷണത്താൽ സ്വന്തം നാട്ടിൽ അഭയാർഥികളായി ജീവിക്കേണ്ടവന്ന തീരദേശ ജനതയുടെ അനുഭവങ്ങൾ ചിത്രീകരിക്കുന്ന ഗ്രൗണ്ട് റിപ്പോർട്ട്. വിഴിഞ്ഞത്തെ ഗോഡൗൺ ക്യാമ്പിലെ ദയനീയമായ ദൃശ്യങ്ങൾ ആദ്യമായി പുറത്തുകൊണ്ടുവന്ന വീഡിയോ സ്റ്റോറി.

കാണാം:  സിമന്റ് ഗോഡൗണിലെയും സർക്കാർ സ്‌കൂളിലെയും അഭയാർത്ഥി ജീവിതം

5. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കുക, വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കെല്ലാം ആനുപാതികമായി നഷ്ടപരിഹാരവും പുനരധിവാസവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശംഖുമുഖം ഗേറ്റിന് സമീപം 2022 ജൂൺ 5ന് തുടങ്ങിയ സമരത്തിന്റെ റിപ്പോർട്ട്.

വായിക്കാം‌: സ്റ്റോപ്പ് അദാനി: അദാനിക്കെതിരായ അതിജീവന സമരം

6. തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ച ഐതിഹാസിക സമരത്തിന്റെ റിപ്പോർട്ട്. അ​​ദാനി ​ഗ്രൂപ്പിന്റെ തുറമുഖ പ​ദ്ധതിക്കെതിരെ ഇത്രയും ശക്തമായ ഒരു ജനവികാരം എങ്ങനെയാണ് രൂപപ്പെട്ടത് എന്നന്വേഷിക്കുന്ന പരമ്പരയുടെ ഒന്നാം ഭാഗം.

വായിക്കാം: അതിജീവനത്തിന്റെ അവസാന ബസ്സ്

7. പരമ്പരയുടെ രണ്ടാം ഭാഗം

വായിക്കാം: ഇനി വരുമ്പോ തുറപ്പ എടുത്ത് വെച്ചിട്ടുണ്ട് അമ്മമാര്…

8. വിഴിഞ്ഞം പദ്ധതി സൃഷ്ടിക്കുന്ന ജൈവവൈവിധ്യ നാശത്തിന്റെ ആഘാതങ്ങൾ വിശദമാക്കുന്ന റോബർട്ട് പനിപ്പിള്ള, ഡോ. ജോൺസൺ ജമൻ്റ് എന്നിവർ നടത്തിയ പഠനത്തിന്റെ സംക്ഷിപ്ത രൂപം.

വായിക്കാം: തീരം മാത്രമല്ല, കടലിനടിത്തട്ടിലെ വൈവിധ്യങ്ങളും തകർക്കപ്പെടുന്നു

9. അദാനി തുറമുഖത്തിനെതിരായി നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സമരപ്രവർത്തകർ ഏകപക്ഷീയമായി വളഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന വിവരണമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മത്സ്യത്തൊഴിലാളികൾക്കേറ്റ ക്രൂരമായ മർദനവും, ആക്രമണങ്ങളിലെ ദുരൂഹതകളും മറച്ചുവെക്കുന്നതായിരുന്നു ഭൂരിപക്ഷം റിപ്പോർട്ടുകളും. എന്നാൽ കേരളീയം മത്സ്യത്തൊലാളികൾക്കും പരിക്കേറ്റ സമരപ്രവർത്തകർക്കും പറയാനുള്ളത് പുറത്തുകൊണ്ടുവന്നു.

വായിക്കാം: വിഴിഞ്ഞത്ത് നിന്നും ഇരകളുടെ സത്യവാങ്മൂലം

10. 140 ദിവസം നീണ്ടുനിന്ന തീരജനതയുടെ സമരം പിൻവലിച്ച സാഹചര്യത്തിൽ സമരത്തെയും വിഴിഞ്ഞം തീരത്തിന്റെയും മനുഷ്യരു‌ടെയും ഭാവിയെയും കുറിച്ച് ഗവേഷകനും ആക്ടിവിസ്റ്റുമായ എ.ജെ വിജയൻ സംസാരിക്കുന്നു.

വായിക്കാം: അദാനിയുടെ ഭാവി കടലും തീരമനുഷ്യരും തീരുമാനിക്കും

11. ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരായി മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം അവസാനിച്ചത്. ഈ സാഹചര്യത്തിൽ, പല അടരുകളുള്ള സമരത്തിന്റെ രാഷ്ട്രീയ-സാമൂഹിക വശങ്ങൾ വിശകലനം ചെയ്യുന്നു സിന്ധു നെപ്പോളിയൻ.

വായിക്കാം: ചെകുത്താന്മാർക്കും കടലിനുമിടയിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം സമരം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 15, 2023 3:13 am